മിഴി – 8അടിപൊളി  

അവളെ റൂമിലേക്ക് പോവേണ്ടെന്ന് കരുതി. ചിലപ്പോ ചെറിയമ്മക്ക് അത് ഇഷ്ടപ്പെട്ടില്ലെല്ലോ.റൂമിൽ ബെഡിൽ ഇരുന്ന് ഒന്നുകൂടെ ആലോചിച്ചു. ഒറ്റക്ക് അവളെ വിടാൻ തോന്നുന്നുമില്ല.ദൂരെ നിന്നും ആർത്തലച്ചു വരുന്ന മഴയുടെ മുഴക്കം കേൾക്കുന്നുണ്ട്. അവളൊറ്റക്കാണ് ഉണർന്നു പോയാൽ പേടിക്കും.ഇങ്ങനെ ഇരിക്കാൻ കഴിയില്ല.

റൂമിൽ നിന്നിറങ്ങി. നീണ്ട വരാന്തയിലൂടെ നടന്നു. ചാരിയിട്ട ചെറിയമ്മയുടെ വാതിൽ പതിയെ തുറന്നു നോക്കി.നീളുന്ന ചെറു ഇരുട്ടിന്‍റെ വെളിച്ചത്തിൽ അവളാ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.മനസ്സിലെന്തോരുനോവ് ഉയർന്നു പൊന്തി. ഈ പാവത്തിനെ ഞാൻ കുറേ വിഷമിപ്പിച്ചല്ലോന്നുള്ള തോന്നൽ.

തുറന്ന വാതിലൂടെ ഒഴുകിയെത്തിയ കാറ്റ് ഉള്ളിലേക്ക് അടിച്ചു കേറി. നിന്ന എനിക്ക് തന്നെ ആകെ വിറച്ചു കോരി. പാവം അവൾക്ക് തണുക്കില്ലേ?.

വാതിൽ ചാരി ആ അടുത്ത് ചെന്നുനിന്നു.അടുത്ത് കിടക്കണോ അതോ താഴെയെവിടേലും കിടക്കണോന്ന് അടുത്ത ചിന്ത വന്നു.കൂടെ കിടക്കാനാ തോന്നിയത്. ബെഡിലേക്ക് പതിയെ കേറി അടുത്ത് ചെന്നപ്പോ തന്നെ ആ ശരീരത്തിൽ നിന്നടിക്കുന്ന ചൂടിന്‍റെ ശക്തി!! വിങ്ങുന്ന ഒരു ചൂട് വിഴുങ്ങുന്ന പോലെയുണ്ട്.എനിക്ക് എതിരെ തിരിഞ്ഞു കിടക്കുന്ന അവളെ പുതപ്പ് കൊണ്ട് ഞാൻ മൂടി കൊടുത്തു. മനസ്സിൽ വല്ലാതെ ഇരുട്ട് കേറിയപ്പോ കണ്ണ് നിറഞ്ഞു.

“സോറി ചെറിയമ്മേ……” മൂടി വെച്ചിരുന്ന ആ കാലിൽ പതിയെ പിടിച്ചു പറഞ്ഞു. മനസ്സിൽ കുറേ സോറി പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഉറങ്ങി കിടക്കുമ്പോ സോറി പറയാൻ എല്ലാവർക്കും പറ്റും. നേരിട്ട് പറയണ്ടേ? പറയണം!!മനസ്സിൽ അത് കിടന്നു വീണ്ടും വിങ്ങി.

അരികിൽ അധികം തൊടാതെ ഞാൻ മെല്ലെ കിടന്നു. തുടച്ച കണ്ണുകൾ പൂട്ടിയാടിക്കാൻ നോക്കി.ആർത്തു വന്നോണ്ടിരുന്ന മഴ ഞങ്ങളെ വീടിനെ വിഴുങ്ങികൊണ്ട് പെയ്തു. പുരപ്പുറത്തു ചരൽ വാരി എറിഞ്ഞ പോലെ ഒച്ചയുണ്ടക്കിയത് തിമിർത്തു. പെട്ടന്ന് ചെറിയമ്മ ഒന്നനങ്ങി.വിട്ടു കിടന്നിരുന്നെന്‍റെ അരികിലേക്കവൾ നിരങ്ങി ചേർന്നുവന്നു.അരികിലേക്ക് എത്തിയപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞാനും ഇങ്ങനെ വിഷമിച്ചു കിടക്കുമ്പോ എന്‍റെയരികിൽ അവൾ വന്നു കിടന്നില്ലാതിരുന്നോ?ചെരിഞ്ഞു കിടന്ന അവൾ തിരിഞ്ഞു തിരിഞ്ഞു എന്‍റെ നേർക്ക്  കൂടുതൽ അടുത്തപ്പോ ഞാനവളെ നെഞ്ചിലേക്ക് ആനയിച്ചു.ഒന്നും അവൾ അറിയുന്നുണ്ടാവില്ല നോക്കിയപ്പോ ഉറക്കത്തിലാണ്.നെഞ്ചിൽ ഒട്ടിച്ചേർന്നു ചുരുണ്ട ചെറിയമ്മ നന്നായി ഉറങ്ങി. ആ ചൂടുള്ള ശരീരം പതിയെ കവർന്നെന്‍റെ കയ്യിലാക്കി.നെറുകളിൽ പതിയെ ഉമ്മ കൊടുത്തു.ഉറങ്ങാൻ കുറേ നോക്കി. കഴിഞ്ഞില്ല. ആ ഇടിക്കുന്ന നെഞ്ചിന്‍റെ താളവും, ആ ശ്വാസമെടുക്കുന്ന ശബ്ദവും കേട്ട് കൊണ്ടിരിക്കാന് തോന്നുന്നത് .പുറത്തെ മഴയുടെ ബഹളം കൂടിയപ്പോ താനേ ഞാനുറങ്ങിപ്പോയി.

മുഖത്തു പൂവിഴയുന്നുണ്ടോ? പുളിച്ച കണ്ണുകൾ തുറക്കാനിത്തിരി പ്രയാസം തോന്നി.പാതി തുറന്നപ്പോ മുന്നിൽ നോക്കുന്ന ആരോയുണ്ട്. നെഞ്ചിടിപ്പ് കൂടി. ചെറിയമ്മയുടെ കൂടെയല്ലേന്ന ബോധം ഉള്ളിൽ വന്നു നിറഞ്ഞു . അയ്യോ!!… അവളെന്തു കരുതി കാണും.വല്ലാത്ത മടിയാണാ മുഖത്തു നോക്കാൻ. ചിലപ്പോ വന്നു കിടന്നതിന് ദേഷ്യം ണ്ടേലോ? കണ്ണ് വീണ്ടും തുറക്കാണോ വേണ്ടയോ എന്ന് നൂറുവട്ടം ചിന്തിച്ചുകാണും.വട്ടാവുന്നു!! ഒളിക്കണ്ണിട്ട് തുറക്കാൻ പലവട്ടം നോക്കി. മുഖത്തേക്ക് തന്നെ നോക്കി നിൽക്കണേൽ അവളെന്തായാലും കണ്ടുപിടിക്കും. പിന്നെങ്ങനെ തുറക്കും!!. ഇത്ര തണുപ്പുള്ള രാവിലെയും ഞാൻ കിടന്നു വിയർക്കുമെന്നാ തോന്നുന്നേ.ഈശ്വാരാ ന്താപ്പോ ചെയ്യാ!!

നെഞ്ചിൽ പതിയെ അടിക്കുന്ന ചൂടുള്ള ശ്വാസമുണ്ട്.ഇതിപ്പോ എങ്ങനെ വന്നു. മുഖത്തേക്ക് നോക്കുമ്പോ ഇതെവിടെനിന്നാണ് വരുന്നത്?? കൈ എവിടെ ആണെന്ന ബോധം ഇപ്പഴാണൊന്ന് കിട്ടുന്നത്. ഒന്ന് കൂടെയൊന്ന് മനസ്സിലാക്കിയെടുത്തപ്പോ നെഞ്ചിൽ പറ്റിച്ചേർന്നാരോ കൂടെയുണ്ട്.കൈ ആ ആളെ ചുറ്റിയാനുള്ളത്.

മുഖത്തു വീണ്ടും പൂവിഴഞ്ഞു. ഇത്തവണ എന്തോ ധൈര്യത്തിൽ മുറുക്കെ അടച്ചുവെച്ച കന്നൂ തുറന്നു. ഫോക്കസ് തെറ്റിയ ക്യാമറ പോലെ കണ്ണൊന്നു മങ്ങി .വേണ്ടുമൊന്നടച്ച് തുറന്നപ്പോ ആ മുഖം തെളിഞ്ഞു. കുളിച്ചു മുടി ടവ്വൽ കൊണ്ട് കെട്ടി.ഐശ്വര്യമുള്ള മുഖത്തെ നെറ്റിയിൽ ചന്ദനവും കവിളിൽ നുണക്കുഴി പോലെയുള്ള ചെറിയ ചാലും കാട്ടി.കണ്ടാൽ തന്നെയൊരുമ്മ കൊടുക്കാൻ തോന്നുന്ന പുഞ്ചിരിയുമായി അമ്മയാണ്.ആ വിരലുകളാണ് എന്‍റെ കവിളിൽ ഇഴയുന്നത്. അടുത്ത് എന്നെ പറ്റിച്ചേർന്നു കിടക്കുന്ന ചെറിയമ്മയെ ഞാൻ ഒരു നോക്ക് നോക്കി. പാവം നല്ലയുറക്കമാണ്. ആ നിഷ്കളങ്കമായ മുഖം കണ്ടാൽ കൊഞ്ചിക്കാൻ തോന്നും.അവളുടെ അപ്പുറത് ചെറിയമ്മയെ ഒരു കൈ കൊണ്ട് ചുറ്റി മറ്റേ കൈ തലക്ക് കൊടുത്ത് ഞങ്ങളെ രണ്ടും നോക്കി നിൽക്കാണ് തള്ള.ഒരു കള്ള ചിരിയും ആ മുഖത്തുണ്ട് അല്ലേള്‍ അസൂയ ആണോ? എന്‍റെ നെഞ്ചിലേക്ക് ചേർന്ന് സുഖമായി ഉറങ്ങല്ലേ ഒരു പെണ്ണ് ഇതിനെ ഒഴിവാക്കാനല്ലേ അമ്മ പലതും ചെയ്തത്. അപ്പോ ന്തോ തോന്നാണല്ലോ!.എന്തേലുമാവട്ടെ.

“ന്താ…..” ചുണ്ടനക്കി കൊണ്ട് ചോദിച്ചു.മറുപടിയില്ല കണ്ണുകൊണ്ട് മനസിലാവാത്ത ഒരു നോട്ടം.

“ന്താന്ന്..” ഞാൻ ഒന്നുകൂടെ ചുണ്ടനക്കി.

“ഒന്നുല്ലഡാ…” വളരെ പതിയെ മുഖം നല്ലപോലെ വിടർത്തി അമ്മ ചിരിച്ചു .മനസ്സിന് ആ ഭാവം വല്ലാത്ത കുളിരാണ് തന്നത്. എന്താകർഷണമാണാ മുഖത്തു.ഞാൻ കൈ നീട്ടി അമ്മയുടെ കവിൾ പിടിച്ചു വലിച്ചു വിട്ടു..

“എന്താടാ…..” വീണ്ടും കുണുങ്ങി കൊണ്ടുള്ള ചിരി.. ഫ്ലാറ്റ് ആയി. മനസ്സിൽ മഞ്ഞു വീണ പോലെ തോന്നി .കണ്ണ് വിടർത്തി ഞാനാ ചിരി നല്ലപോലെ നോക്കി നിന്നു. കിളി പോയത് കണ്ട് അമ്മക്ക് എന്തിന്നില്ലാത്ത അത്ഭുതമുണ്ട്. പിന്നെ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നുന്നതുകൊണ്ട് ചെറിയ നാണവും വന്നോ?? ആയിരിക്കില്ല. വെറുതെ എന്നെ പറ്റിക്കാനാവും.

ചെറിയമ്മയൊന്നിളകി.പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞെട്ടി.എന്‍റെ സ്ഥിതി പോലെ അത് കണ്ട് നാവു കടിച്ചു അമ്മയും ഇളകുന്ന അവളെ നോക്കി.ആശ്വാസം!! കണ്ണ് തുറന്നിട്ടില്ല.. ഒന്നിളകി കിടന്നതാന്ന്. ഇനിയും ഇവിടെ നിന്ന് കളിച്ചു ചെറിയമ്മ കണ്ടു എനിക്ക് കേൾക്കുന്നയേക്കാൾ കൂടുതൽ ചീത്ത ആ തള്ളക്ക് ആവും കേൾക്ക. അതിന് ഇടവരണ്ടാന്ന് കരുതി ഞാൻ അവളെ ഉണർത്താതെ മെല്ലെ എഴുന്നേൽക്കാൻ നോക്കി.കണ്ടാലവൾ കടിച്ചു കീറുമെന്ന് അമ്മക്കും പേടിയുണ്ട്.എന്‍റെ കൂടെ പതിയെ പമ്മി പമ്മി അതും എഴുന്നേറ്റു. പെട്ടന്ന് പോരാൻ തോന്നിയില്ല. അമ്മ കാണുമെന്ന പ്രശ്നവും എനിക്കിപ്പോഴില്ല. ഉറങ്ങുയാ സുന്ദരിയുടെ കവിൾ ഞാൻ ഒരുമ്മ കൊടുത്തു എഴുനേറ്റു. അമ്മക്ക് ചെറിയ കുശുമ്പ് മുഖത്തു തെളിഞ്ഞു എന്നെ കാണിക്കാൻ തന്നെ.. ‘ഓഹ് എന്താ സ്നേഹമെന്ന ആക്കിയ ഭാവമതിന്. ‘വേണ്ടാട്ടോ.’.. ഞാനും ഭാവമിട്ടു.  ചെറിയമ്മയുടെ തലയിൽ ഒന്ന് തഴുകി ആ നെറ്റിയിൽ മെല്ലെ മുത്തി അമ്മയും എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *