മിഴി – 8അടിപൊളി  

ഹാളിലൂടെ മുന്നിലേക്ക് നടന്നു വരാന്തയെത്തിയപ്പോ മുന്നിലമ്മയെ കണ്ടു. ബാഗും തൂക്കി കയ്യിൽ വേറെ എന്തോരു കവറും കൊണ്ട് സ്റ്റേപ്പ് കേറി വന്ന അമ്മ പറന്നടുത്തു വരുന്ന ഞങ്ങളെ കണ്ടവിടെ നിന്നു. എന്നെയും കൂട്ടി വരുന്നത് കണ്ടിട്ട് തന്നെയാണങ്ങനെ നിക്കുന്നത്. അല്ലേലിങ്ങനെ നോക്കോ? വല്ല കുശുമ്പും തോന്നി എന്‍റെടുത്തേക്ക് ആവുവല്ലോ അതിനി വരാ. ഈശ്വരാ അനുവെന്തായിപ്പൊ ചെയ്യാൻ പോവുന്നത്?. ഇത്തിരി അടുത്തേക്ക് അങ്ങ് എത്തിയപ്പോ വേണ്ടാത്ത നോട്ടം നിർത്തി ഞങ്ങളെ നോക്കിയമ്മ നല്ലരു ചിരി തന്നു.

“എങ്ങട്ടാ രണ്ടും…?” ചെറിയമ്മയോടായിരുന്നു ചോദ്യം. അടുത്ത് എത്തിയതും ആ കയ്യിലുണ്ടായിരുന്ന വണ്ടിയുടെ കീ  പിടിച്ചു വാങ്ങി ചെറിയമ്മ അമ്മയുടെ നോക്കാതെ എന്നെയും പിടിച്ച് മുന്നോട്ട് നടന്നു.

ഉഫ് അപ്പൊ അമ്മയോട് തലക്കുണ്ടാക്കാനല്ല!! ഞാനെന്തിനാവോ ഇതൊക്കെ ഞാനാലോചിച്ചേ!! എന്നാലും ഇനിയിപ്പോ എങ്ങട്ടാ. വല്ല കൊക്കയിലും പോയി  തള്ളിയിടാനാണോ.. ഏയ്യ് അപ്പൊ അവളും മരിക്കില്ലേ..!!

“ഡീ…..എങ്ങട്ടാന്ന്…?” അമ്മയുടെ ശബ്‌ദം കട്ടിയിലായി. മിണ്ടാതെ പോവുന്നതിലുള്ള ദേഷ്യമാണ്.

“ഒന്ന് പോ തള്ളേ….” ചെറിയമ്മയുടെ ദേഷ്യം.പാവം എന്തിനാ ഇവളതിനെ വിളിക്കണേ?.ഞാൻ അതിനെ തിരിഞ്ഞു നോക്കി. എവിടെ? അതിന് ആ വിളി കേട്ടൊരു കുലുക്കവുമില്ല അമ്മക്ക്. എങ്ങാട്ടാഡാ ന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചപ്പോ,എന്താ സംഭവിക്കുന്നേന്ന് പോലും അറിയാതെ, നടക്കുന്ന ചെറിയമ്മയെ ഒന്നുകൂടെ നോക്കി അറിയില്ലെന്ന് ചുമല് കുലുക്കി.പിന്നെ ഇപ്പോ വരാം എന്നുകൂടെ പറഞ്ഞപ്പോ. അത് മെല്ലെ തലയാട്ടി ഞങ്ങളെ നോക്കി നിന്നു.

പറയാതെ തന്നെ ചെറിയമ്മ വണ്ടി എടുത്തു.എങ്ങട്ടാന്ന് ചോദിക്കണമെന്നുണ്ട്.ഇപ്പൊ ചോദിക്കുന്നത് ശെരിയല്ലെന്ന് തോന്നി. വണ്ടി ഓടിക്കുന്നതൊക്കെ മെല്ലെയാണ്. വളരെ ശ്രെദ്ധിച്ചാണ്. ദേഷ്യം ഒന്നും അത്രയും ണ്ടാവില്ല. എന്നാലും മിണ്ടിയില്ല.

കുറച്ചു സമയം കഴിഞ്ഞ് വണ്ടിയൊരു വീണ്ടിന്‍റെ മുന്നിലേക്കടുത്തു. കാറിൽ നിന്ന് ഇറങ്ങിയവൾ ഫോണിൽ ആരെയോ വിളിച്ചു. ഇങ്ങനെയൊക്കെ പോരാൻ വേണ്ടി ഇതിപ്പോ ആരെ വീടാണാവോ?.. നേരത്തെ വീട്ടിൽ ഇട്ട പാവാടയും ഒരു ടി ഷർട്ടുമാണ് തെണ്ടി ഇട്ടു നിൽക്കുന്നതുന്നുള്ള ബോധമുണ്ടോയതിന്?. മോശമൊന്നുമല്ല ന്നാലും ആ ബോധത്തിടെ തന്നെ ആണോ അത് വന്നത്?.

കാറിന്‍റെ ഡോർ തുറന്നിറങ്ങിയപ്പോയോ എന്‍റെ രൂപത്തെ പറ്റിയൊന്ന് ആലോചിക്കേണ്ടേന്ന് മനസ്സിൽ തോന്നി. ഈശ്വരാ ഷോർട്സിട്ടല്ലേ വന്നത്..ആരാണാവോ വീട്ടിലുള്ളത് ഇതൊക്കെ കണ്ട് ഞെട്ടാതിരുന്നാൽ മതി.

പുറത്തെക്കിറങ്ങിയ എന്നെക്കണ്ട് ചെറിയമ്മ തൊട്ട് അടുത്ത് വന്നു.ആ കൈ നീട്ടിയപ്പോ യാന്ത്രികമായി കൈ കൊടുത്തു.എന്നെയും കൊണ്ട് അവള്‍ വീടിന്‍റെ വരാന്തയിൽ കേറി ബെല്ല് രണ്ടു വട്ടം അമർത്തി.

ഞാനിത്തിരി കൂടെ പിടിഞ്ഞു കളിക്കാൻ തുടങ്ങി ആരാണാവോ ഇത്. ചോദിക്കാനാണേൽ തോന്നുന്നുമില്ല.പെട്ടന്ന് ഡോറിനടുത്തേക്ക് ആരോ നടന്നടുക്കുന്ന ശബ്‌ദം. വാതിലിന്‍റെ ലോക്ക് അഴിഞ്ഞു. നടു പിളർന്നു വന്ന ഡോറിന്‍റെയിടയില്‍ ചിരിയുള്ള മുഖം. കണ്ടെവിടെയോ പരിചയമുള്ളപോലെ. മുടിയുടെ അറ്റത്ത് നീല കളർ ചെയ്തത് അത്ഭുതം പോലെ തോന്നി. നല്ല ഭംഗി കാണാൻ.എന്നാലും എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാനിതിരി കൂടെ ആലോചിച്ചു നിന്നു.

“അനു….” അവളുടെ പതിഞ്ഞ വിളി. വിളിക്ക് മറുപടി കിട്ടാതെയായപ്പോ അവളുടെ മുഖം ചിരിയിൽ നിന്ന് മെല്ലെ മങ്ങി.മിണ്ടാതെയവളെ കുത്തി കുത്തി നോക്കുന്ന ചെറിയമ്മയെ കണ്ടപ്പോ ഇതെന്താ സംഭവന്ന് ആലോചിക്കാതെ നിന്നില്ല.

ഞാൻ ചെറിയ തട്ടതിന് കൊടുത്തു. ബോധം വന്നപോലെന്നെ നോക്കിയ ചെറിയമ്മ മുന്നിൽ നിൽക്കുന്നയവളെ വീണ്ടും നോക്കി.

തലയിലൂടെ മെല്ലെ എന്തോ മിന്നി. ഞാനവളെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരാ. കാലമാടത്തി അപർണ.എന്നാലുമിത്തിരി സംശയം. ചോദിക്കണല്ലോ!!

“അപർർർ…” നീട്ടമിത്തിരി കൂടി പോയി വിളിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ!!. പിന്നെന്താ നടന്നത്. എന്നെ ആരാ വന്നു പിടിച്ചത്.ചുണ്ട് ചൂടുള്ള നേർത്ത പഞ്ഞിപോലെയുള്ള ഒന്നിലൂടെ തഴുകി നടക്കുന്നുണ്ട്. മുഖത്തേക്ക് ചൂട് ശ്വാസം വന്നടിച്ചു.

ബോധം വന്നു ബോധം വന്നു. എന്‍റെ മുഖം ചെറിയമ്മയുടെ കയ്യിലാണ് എത്ര പെട്ടന്നാണ് ചെറിയമ്മ എന്നെ കേറി ഉമ്മ വെച്ചത്.ഇതിനി വല്ല പ്രതികാരവുമാണോ!! മുന്നിലാ യക്ഷി നിന്ന് നോക്കുന്നില്ലേ..?? ശേ മോശം!! വരിഞ്ഞു മുറുകി വിടാതെ ചെറിയമ്മയെന്‍റെ ചുണ്ടുകൾ നുണയാണ്.

ഉമിനീരുറ്റി വലിച്ചെടുത്ത ചുണ്ടുകൾ ക്കിടയിൽ നിന്ന് ശബ്‌ദം പൊന്തി. ചെരിഞ്ഞു സൈഡിലുള്ള തെണ്ടി അപ്പുവിനെ നോക്കി.ഇടി കൊണ്ടവനെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. ആ കണ്ണിപ്പോ പുറത്തേക്ക് ചാടി വീഴോ?? ചെറിയമ്മ വീണ്ടും ആവേശം കാണിച്ചു.മുഖത്തേക്കാ ചുണ്ടുകൊണ്ട് അമർത്താണ്.ശ്വാസം മുട്ടുന്നുണ്ട്.ഇയ്യോ!!.കിതക്കുന്നുണ്ട്.ചെറിയമ്മയുടെ മുഖത്തു തഴുകിക്കൊണ്ട് പതിയെ വിടുവിക്കാൻ നോക്കി. ബലം പിടുത്തം.

“അനു……..” കഴിയില്ലെന്ന് വന്നപ്പോ ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു പാവം എന്താണെന്ന് അറിയില്ല. കണ്ണ് നിറച്ചു നിൽക്കാണ്.

“അയ്യേ ന്തിനാ അനൂ ഇങ്ങനെ…..”  ചേര്‍ത്തു പിടിച്ചവളുടെ കണ്ണൊപ്പി ആശ്വസിപ്പിച്ചു.എന്നെ തിരിച്ചു വേണ്ടുമാ ശവത്തിന് നേരെ നിർത്തി,കത്തുന്ന കണ്ണോടെ അനു അവളെ നോക്കി.ചെറിയ ചിരിയും പിന്നെ കണ്ണ് ചെറുതായി കലങ്ങി ഞങ്ങളെ നോക്കി നിൽക്കുന്ന അപർണ ചെറിയമ്മയുടെ ആ നോട്ടം സഹിക്കാൻ വയ്യാതെ നോട്ടം മാറ്റുന്നുണ്ട്.എന്നെ കയ്യിൽ മുറുക്കി ചെറിയമ്മ ഇത്തിരി മുന്നോട്ട് നിന്നു.

“കണ്ടോടീ….” ആ വാക്ക് മുറിഞ്ഞു.പൊട്ടി കരയാണ് ചെറിയമ്മ..

“കണ്ടോടീ ന്‍റെ അഭിയെ കണ്ടോ?…”  വീണ്ടുമവള്‍ അപർണയോട് ചോദിച്ചു. ചെറിയ കരച്ചിലിൽ എത്തിയ ആ തെണ്ടി തലയാട്ടി സമ്മതിച്ചു .

“നീയെന്താ പറഞ്ഞെ ഇവനെ എനി… എനിക്ക് കിട്ടൂല്ലാന്നോ….?.” കരച്ചിലില്‍ വാക്കുകൾ വീണ്ടും മുറിഞ്ഞു. “നോക്ക് നോക്കെടീ നോക്ക്…”

“അനൂ….” പതിയെ വിളിച്ചു ചെറിയമ്മയെ തൊടാനവളൊന്നും ശ്രമിച്ചു. നിമിഷം ചെറിയമ്മ ആ കൈവീശി അവളുടെ മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!!ഞെട്ടിപ്പോയി.

“മിണ്ടരുത്!!!വിളിക്കരുതെന്നെ അനൂന്ന് …” ഉറച്ച ശബ്‌ദം.അവൾ മുഖം പൊത്തി അത് കേട്ടു നിന്നപ്പോ ചെറിയമ്മയെ ഞാനൊന്ന് നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്. ഇനി ന്തേലും ചെയ്യൂന്ന് കരുതി

“ഇല്ല… ഒന്നുമില്ല.. എല്ലാം ഞാൻ കേട്ടോളം… എന്‍റെ കൂടെയകത്തേക്ക് വന്നൂടെ…”  അവളുടെ ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത് കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക..

Leave a Reply

Your email address will not be published. Required fields are marked *