മിഴി – 8അടിപൊളി  

“രണ്ടാളും അടങ്ങി കച്ചറ ഒന്നും ണ്ടാക്കാതെ നിക്കണം മനസ്സിലായോ?….” ആശാന്‍റിയുടെ ചെറിയ ഉപദേശം.അതിലെന്തോ പറയാതെ പറയുന്നപോലെയുണ്ടോ? അർത്ഥം വെച്ച് ആക്കുന്ന പോലെ. ചെറിയമ്മ തല കുലുക്കിയത് എന്തിനാണെന്ന് മനസിലായില്ല.

“കേട്ടല്ലോ അഭി…” ആന്‍റി ഉറപ്പിനെന്നോണം എന്നോട് ഒന്നൂടെ ചോദിച്ചു. അറിയാതെ  തല ആ മുഖത്തെ തേടി പോയി. എന്‍റെ ഇത്തിരിയുള്ള ചിരി അപ്പൊ തന്നെ മാഞ്ഞില്ലാതെയായി. അനു മനപ്പൂർവം എന്നെ നോക്കാതെ നിൽക്കണോ? ആ നോട്ടം ഒരു ദിശയിലേക്ക് തന്നെ പിടിച്ചു വെക്കുകയാണ്. എന്നെ ഒഴിവാക്കുന്നുണ്ട്. വിഷമവും, ദേഷ്യവും. വല്ലായ്മയും പെട്ടന്ന് വന്നു. വാടി തളർന്ന എന്‍റെ മുഖം നോക്കി നിന്നിരുന്ന അമ്മക്ക് മനസ്സിലായി കാണും. പതിറിയ,അഭിയയിച്ചുണ്ടാക്കുന്ന ചിരി അമ്മയൊരു അസ്വസ്ഥതയോടെ നോക്കി.

വാതിലും കടന്ന് വരാന്തയും താണ്ടി എല്ലാരും സ്റ്റെപ്പുകൾ എണ്ണി മുറ്റത്തേക്ക് നടന്നു. ഇറങ്ങാനായ അമ്മ ചെറിയമ്മയോട് എന്തോ പറയാൻ രണ്ടു മൂന്നു വട്ടം  അടുത്തേക്ക് ചെന്നെങ്കിലും അവൾ അടുപ്പിച്ചില്ല. ആ വിഷമവും മുഖത്തു കെട്ടി വെച്ചാണ് എന്‍റെയടുത്ത് വന്നത്.

“അവൾക്കുള്ള കഞ്ഞി അവിടെ വെച്ചിട്ടുണ്ട് നീയൊന്ന് കൊടുത്ത് നോക്ക് ട്ടോ… ഞാൻ പറഞ്ഞ അത് കേൾക്കില്ലഡാ. വേണ്ടന്ന് പറയണേൽ ദോശ ണ്ട്.. പിന്നെ ഉച്ചക്ക് ഉള്ള ചോറും ണ്ട്. ഞാൻ അപ്പോഴേക്കും വരാൻ നോക്കാട്ടോ…” എല്ലാം പെട്ടന്ന് പറഞ്ഞമ്മ. സൈഡിൽ വെച്ച ബാഗ് എടുത്ത് തോളിൽ തൂക്കി.

“നിനക്ക് വിഷമം ന്തേലുംണ്ടോ…”സൈഡിൽ അരമതിലിൽ ഇരുന്ന് മുറ്റത്തുള്ളവരെ നോക്കി നിൽക്കുന്ന അനുവിനെ കാണിച്ചു അമ്മ ചോദിച്ചു..

“സാരല്ല… ശെരിയാവും…..” ഞാൻ പൊളിഞ്ഞ മനസ്സ് കാണിക്കാതെ ചിരിച്ചു.

ഇത്ര ദിവസം ദിവസം ഉണ്ടായിരുന്ന ആ ബഹളം പെട്ടന്ന് നിന്നു. മുറ്റത്തുനിന്ന് രണ്ടു കാറുകൾ മെല്ലെ വിട്ടകന്നു. വരാന്തയിൽ ഞാനും ചെറിയമ്മയും മാത്രം. വല്ലാത്ത നിശബ്ദത നിറഞ്ഞു നിൽക്കുന്നുണ്ട്. ഇത്രേം അടുത്ത രണ്ടു പേര് ഇങ്ങനെ വിട്ടകന്ന പോലെ നിൽക്കുന്നതുകൊണ്ടാവും.വെയിൽ വീണു കിടക്കുന്ന വരാന്തയും,മുറ്റവും  മെല്ലെ തിളങ്ങി. പതിയെ  ക്ലോക്കിന്‍റെ സൂചി ചാടുന്നത് കേൾക്കാം. ദൂരെ നിന്ന് മീൻ കൊണ്ട് പോവുന്ന ചേട്ടൻ ഉറക്കെ കൂവുന്നത് അറിയുന്നുണ്ട്. മുന്നിൽ റോഡിന്‍റെ അപ്പുറമെവിടെയോ കാട് വെട്ടുന്ന മെഷീനിന്‍റെ നിർത്താത്ത കരച്ചിലുണ്ട്.

അനു ആ അരമതിലിൽ തന്നെ മിണ്ടാതിരുന്നു. ഇനിയും വയ്യ! എനിക്ക് ഇനിയും ഇങ്ങനെ പിടിച്ചിരിക്കാൻ കഴിയില്ല! തെറ്റ് എന്‍റെ ഭാഗത്തുണ്ട് ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാം തുറന്നു പറയണം. അവളിരിക്കുന്ന തിണ്ണയിലേക്ക് ഞാൻ മെല്ലെ നടന്നു

“അ നു………” വാക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അവളെഴുന്നേറ്റ് ഞാൻ ഒരാളവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഉള്ളിലേക്ക് നടന്നു കളഞ്ഞു. തലക്കടി കിട്ടിയ പോലെയായി. പൂട്ടിപോയ കൺപീലിക്ക് ഇടയിലൂടെ കണ്ണുനീരിറങ്ങി.സ്റ്റെപ്പ് ഓരോന്നായി കേറുന്നത് കേൾക്കാം. അവൾ റൂമിലേക്ക് പോവാണ്. ഞാൻ അവിടെ കുറേ നേരം ഇരുന്നു. പിന്നെ താഴെ റൂമിൽ കൂടെ വെറുതെ നടന്നു.ഒഴിവാക്കാൻ നോക്കിയാലും കുഴപ്പല്ല. എനിക്ക് പറയാനുള്ളത് പറയാലോ.

ന്നാലും ഇന്നലെയൊക്കെ ന്തൊരു ചിരിയായിരുന്നു. വയ്യാതെ കിടക്കാന്ന് കരുതി നാട് മൊത്തം ഓടിച്ചു. പറ്റിച്ചില്ലേ? ന്നട്ടും ഞാനൊന്നും പറഞ്ഞില്ലല്ലോ. ശേ അങ്ങനെ ഒന്നും ചിന്തിക്കരുത് അത്രേം നേരം കെട്ടിയിട്ട് റൂം അടച്ചു പോയ ഞാൻ അത്രേം ക്രൂരത ചെയ്തിട്ട് അവൾ എന്നെ ഒന്ന് പേടിപ്പിച്ചതിന് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല. കാറിൽ നിന്ന് വീട്ടിലേക്ക് അവൾ പോയത് പേടി കൊണ്ടാവും. ന്തേലും ആവട്ടെ ഇങ്ങനെ ശോകം അടിച്ചിരുന്നാൽ ഇങ്ങനെ ഇരിക്ക തന്നെയുള്ളൂ.തലയിൽ ഇരിക്കുന്ന നെഗറ്റീവ് ചിന്തകളെ!! വല്ല പണിക്കും പൊയ്ക്കൂടേ എന്നൊക്കെ ഇത്തിരി ഉഷാറാവൻ പറഞ്ഞു നോക്കി.ഹാ ഇത്തിരി മോട്ടിവേഷൻ കിട്ടി.

ഡൈനിങ് ടേബിളിൽ വെച്ച കഞ്ഞിയും, ഒരു പത്രത്തിൽ രണ്ടു മൂന്നു ദോശയും, കൂടെ ചമ്മന്തിയും അതൊക്കെ കൊണ്ട് ചെറിയമ്മയുടെ റൂമിലേക്ക് നടന്നു. വിശന്നു കരിഞ്ഞു കൊണ്ടിരിക്കുന്ന കുടൽ വയറ്റിൽ നിന്ന് മണം പിടിക്കുന്നപോലെ തോന്നിയപ്പോ. ഞാൻ ആലോചിച്ചു പോയി എന്‍റെ ത്യാഗം. ന്താല്ലേ!! കോപ്പ് അവളുടെ അടുത്തേക്ക് പോവുന്നതിനുള്ള പേടിക്ക് ഞാൻ ഇങ്ങനെ ഓക്ക് ചിന്തിക്കേണ്ട കാര്യമുണ്ടോ. അതും പൊട്ടത്തരം.

റൂമിന്‍റെ അടുത്ത് ആ അടഞ്ഞു കിടക്കുന്ന വാതിൽ കാലുകൊണ്ട് തള്ളി  അവളെ നോക്കാൻ ഒന്നും നിൽക്കാതെ ഞാൻ അങ്ങ് കേറി. എന്നോട് മുഖം കാണിക്കാതെ നിൽക്കാൻ പറ്റുമെങ്കിൽ എനിക്കാണോ ഇനി പ്രശ്നം. ന്നാലും ഞാനിങ്ങനെയൊക്കെ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ന്ന് അവൾക്ക് തോന്നണം. ആ ഒരു പ്രേതീക്ഷ മനസ്സിൽ ഉള്ളത് കൊണ്ട് ചുറ്റുപാടൊന്നും നോക്കീല്ല. ഒരു അനക്കമോ, ശ്വാസമെടുക്കുന്ന ശബ്‌ദമെങ്കിലും കേൾക്കണ്ടേ? ടേബിളിൽ പാത്രമൊക്കെ വെച്ചപ്പോ, ഇവിടെ തന്നെയുണ്ടോ കക്ഷിയെന്ന് ചിന്തിക്കാതിരുന്നില്ല. പതിഞ്ഞ വെള്ളം ഒഴുകുന്ന ശബ്‌ദം.ഏഹ്!! ചുറ്റുപാടു മുഴുവനും ഒറ്റ കറങ്ങലിനു നോക്കി.അവളില്ല. എങ്ങനെയിരിക്കണ്?..

കക്കൂസിൽ പെറ്റു കിടക്കാൻ ഇവൾക്കെന്താ തൂറ്റലോ?. നല്ലൊരു എൻട്രി പന്നി നശിപ്പിച്ചു. ഞാനിങ്ങനെ ഇതൊക്കെ കൊണ്ട് കേറി വരുന്നത് കണ്ടാ എന്നോട് ഇത്തിരി എങ്കിലും സ്നേഹം തോന്നും. ഇത്തിരി കനിവ് തോന്നി നീ കഴിച്ചോടാ ചെക്കാ എന്നെങ്കിലും ചോദിക്കുമെന്ന് കരുതി. എവിടെ എല്ലാം പോയെ!! ചടച്ചു ചെറിയ കുട്ടികൾ ചെയ്യുന്നപോലെ കീഴ്ച്ചുണ്ട് മടക്കി ഞാനങ്ങനെ നിന്നു.

ബാത്റൂമിന്‍റെ ഉള്ളിൽ നിന്നവൾ പുറത്തേക്കിറങ്ങാൻ ഉള്ള ഒരു നീക്കം മുൻകൂട്ടി ഞാനൊന്ന് കണ്ടു.അനക്കമൊന്നും കേൾക്കുന്നില്ല. ഇറങ്ങി വരുമ്പോ എന്നെക്കണ്ട് ആകെയലമ്പാവുമെന്ന് മനസ്സ് പറയുന്നു. വേഗം ചാടി റൂമിന് പുറത്തേക്ക് വന്നു.  ഡോർ അടച്ചില്ല നേരെ നടന്നെന്‍റെ റൂമിന്‍റെ മുന്നിൽ ചെന്ന് നിന്നു. തിരിഞ്ഞു ഒന്നുകൂടെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോ ഞാൻ സാധനങ്ങൾ എല്ലാം വെച്ച ടേബിളിന്‍റെ മുന്നിലവളുണ്ട്.എല്ലോമോന്ന് തുറന്നു നോക്കിയിട്ടുണ്ട്. പിന്നെ തിരിഞ്ഞു തുറന്നുവാതിലിലൂടെ പുറത്തേക്ക് നോക്കി. ഞാൻ ചാടിയെന്‍റെ റൂമിൽ കേറി.അല്ലല്ലെന്നെ കറക്ട് ആയിട്ടവൾ കാണും

അടുത്ത അഞ്ചു മിനിറ്റ് കഴിഞ്ഞു പതുങ്ങി പതുങ്ങി ഞാൻ അവളെ റൂമിലേക്ക് നോക്കികൊണ്ടിരുന്നു.അടച്ചു വെച്ച പത്രം ആ തെണ്ടി തുറന്നുപോലും നോക്കിയിട്ടില്ല.ന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്. അവളൊന്നും കഴിച്ചു കഴിഞ്ഞാൽ എനിക്ക് പോയി സമാധാനത്തോടെ കഴിക്കാമെന്ന് കരുതിയ ഞാനാരായി.അതും നടക്കില്ല. അവളിങ്ങനെ മസിലു പിടിച്ചു ഇരുന്നാലെങ്ങനെയാ. പോയി രണ്ടു ചീത്ത പറഞ്ഞാലോ.ചന്തിക്ക് രണ്ടു അടിയും കൊടുക്കാം.’ഡാ മോനെ ആടെപ്പോയി വായും പൊളിച്ചു നിന്ന് അവൾ ന്തേലും പറഞ്ഞ ഒന്ന് മുനങ്ങാൻ പോലും പറ്റാതെ മേലോട്ട് നോക്കി നിക്കാനാണോ ‘ നശിപ്പിച്ചു എന്തേലും ഒന്ന് ചെയ്യാൻ പോവുമ്പോ തലയിലുള്ള നെഗറ്റീവ് നാറിയുടെ ചിന്തകൾ. കോൺഫിഡൻസിന്‍റെ ഫ്ലോ അങ്ങ് പോയി.

Leave a Reply

Your email address will not be published. Required fields are marked *