മിഴി – 8 4അടിപൊളി  

എന്തായാലും വേണ്ടീല നീങ്ങി ചെന്ന് അനുവിനോട് ചേർന്നിരുന്നു. ആ കെട്ടി വെച്ച കൈയ്യുടെ മുട്ടെന്‍റെ വാരിയെല്ലുകളിൽ ചെന്ന് തട്ടി.ഞങ്ങളുടെ തുടകള്‍ തമ്മില്‍ ചേര്‍ന്നൊട്ടി. നീട്ടി വെച്ച അവളുടെ കാൽ പാതത്തിന്‍റെ ചെറിയ ചലനം കണ്ട് ഞാനുമതേ പോലെ കാലിട്ടാട്ടി.കണ്ണ് നിറച്ചുകൊണ്ട് അവളുടെയാ മണം, എന്നെ വന്നു ചുറ്റി വരിയുന്ന പോലെ. വിങ്ങലുള്ളിൽ നിറഞ്ഞു.ഞാനാ തോളിലേക്കെന്‍റെ തല ചേര്‍ത്ത് മുകളിലേക്ക്, ആ കണ്ണിലേക്ക് നോക്കി.ചെറിയ പേടിയുണ്ട് എന്നെ മനസ്സിലാക്കുവോ ഇല്ലയൊന്ന് അറിയില്ലല്ലോ.അന്നവളെന്‍റെ തോളിലും ഇതേപോലെ കിടന്നപ്പോ പേടിച്ചു കാണില്ലേ? എന്‍റെ തല അമർന്നതും ചെറിയമ്മയൊന്ന് വിറച്ചു. ആ ശ്വാസം പെട്ടന്ന് നിർത്തിയപോലെ തോന്നി. നോക്കുന്ന നോട്ടത്തിൽ അവളുടെ ചുണ്ടിന് ചെറിയ വിറയലു കണ്ടു.

“സോറി അനൂ….”

പിടിച്ചു വെക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്ന് വന്നതായിരുന്നത്.വിങ്ങിയ നെഞ്ച് കരഞ്ഞു.അത് പുറത്തേക്കും വന്നു.ഉള്ളൊഴിയുന്ന ആശ്വാസം.ആ തോളിൽ കിടന്നു ചെറിയ കുട്ടിയാവുന്നപോലെയും.മുന്നിൽ ചെറിയമ്മയുടെ മുഖം എന്‍റെ കണ്ണുനീരിൽ മുങ്ങി മറഞ്ഞു. കുറച്ചു നേരമങ്ങനെരുന്നു.

അനുവൊന്നും പറഞ്ഞില്ല. അനങ്ങിയില്ല. ഉള്ള സ്നേഹമെല്ലാം തല്ലി കെടുത്താൻ നോക്കിയതുകൊണ്ടാവും. എന്നാലുമാ മുഖം എങ്കിലും കാണണം എന്ന് തോന്നി.നിറഞ്ഞ കണ്ണ് തുടച്ചു ആ മുഖത്തേക്ക് നോക്കി.

നിമിഷങ്ങളിൽ ശ്വാസം നിന്നു. കരച്ചിലിനു ഒരു ഫുൾ സ്റ്റോപ്പിട്ടു നിർത്തി ഞാനത് കണ്ടു. നിറഞ്ഞയാ കണ്ണുകൾ, വേദനിക്കുന്ന മുഖം. നെഞ്ചിന്‍റെ ആഴങ്ങളിൽ രക്ത കുഴലുകളിലൂടെ തണുത്ത വെള്ളം പാഞ്ഞു. തണുത്തുറഞ്ഞു പോയെല്ലാം.

സഹിക്കാവയ്യാതെ, ആ നോട്ടം താങ്ങാൻ വയ്യാതെ, മങ്ങുന്ന കണ്ണു മാറ്റി ഞാനവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. മുഖത്തിൽ അരിച്ചെത്തി അവളുടെ കൈ വന്നു.

“സോറി ചെറിയ….മ്മേ എല്ലാം എനിക്ക… ക്ക റിയില്ലായിരുന്നു. പറ്റി പോയി. ഒന്നും ചെയ്യാൻ ഞാൻ വിചാരിച്ചതല്ല. അറിയാതെ പറ്റി….”

മുറിയുന്ന വാക്കുകളിൽ ഞാൻ വല്ലാതെ തളർന്നു. അവളോട് ചേർന്നിരിക്കുമ്പോ കിട്ടുന്ന ആശ്വാസവും ഇത്ര ദിവസം ഇല്ലാതെ ആയ ഉള്ളിന്‍റെ ആഴവും ഒറ്റ നിമിഷം കൊണ്ട്, ഒരു നോട്ടത്തിലൂടെ കിട്ടിയ സുഖമായിരുന്നെനിക്ക്.എത്ര പിടിച്ചു വെച്ചാലും വിഷമം പുറത്തേക്ക് ഒഴുകാതെ ഇരിക്കില്ല!!

“സാരല്ലടാ….”  പതിയെയുള്ള ആ ഒറ്റ വാക്ക് മാത്രം. ദേഷ്യം വന്നു പോയി, അതേപോലെ കരച്ചിലും. എങ്ങനെ ഇതവൾക്ക് പറയാൻ കഴിയുന്നു . ഇങ്ങനെ സ്നേഹിക്കുന്നതെന്തിനാ?   അവളെ മുന്നിൽ വീണ്ടും തോറ്റു!.  വിരലുകൾ എന്‍റെ കയ്യിൽ മുറുകി.കവിളിലുള്ള ആ കൈയ്യെന്‍റെ തലയുടെ പുറകിലമർത്തി എന്നെയാ ശരീരത്തിലേക്ക് കൂടുതല്‍ ചേർത്തു.അവളുടെ പതിഞ്ഞ അടക്കിയ കരച്ചിലിന്‍റെ നാളങ്ങൾ ആ റൂമില മെല്ലെ മുഴുകി.കുറച്ചുകൂടെ അടുത്തു കൊണ്ടവൾ എന്നെ വാരി പുണർന്നു. കഴുത്തിലും,മുടിയിലും,പുറത്തുമാ കൈകൾ  അനുസരണയില്ലാതെ തഴുകികൊണ്ടവൾ കരഞ്ഞു. സഹിക്കാൻ കഴിഞ്ഞില്ല മെല്ലെ തുടങ്ങിയ കരച്ചിൽ പതിയെ പതിയെ ഉറക്കെയാവൻ തുടങ്ങി.

” എനിക്ക്…. എനി… ക്ക് നീ ല്ലാതെ പറ്റില്ലഭീ…..”  കരച്ചിലും കൂടെയാ വാക്കുകളും മുറിഞ്ഞു. എങ്ങലടിക്കുന്നത് കൂടി.മുറുകുന്ന കൈയുടെ ശക്തി കൂടി. അവൾക്കുമില്ലേ വിഷമങ്ങൾ? ഇത്ര കാലം അത് മറച്ചു വെച്ചു നടന്നതല്ലേ.

തലയെടുത്ത് ചെറിയമ്മയുടെ കവിളിൽ ചേർത്ത് ഞാൻ അമർത്തിയുമ്മ കൊടുത്തു.. ആ നെറ്റിയിലും  കരയുന്ന കണ്ണിലും ചുണ്ടുകൾ ചേർത്ത് വീണ്ടും പെണ്ണിനെ ഞാനെന്‍റെ നെഞ്ചിൽ ചേർത്ത് കരഞ്ഞു

കാലങ്ങൾ പെട്ടന്ന് മനസ്സിലൂടെ പോയി. എന്‍റെ കൈ പിടിച്ചു നടക്കുന്ന പത്തു വയസ്സ് കാരി മുതൽ ഒന്നിച്ചു കാമുകി കാമുകൻ മാരെപോലെ നടന്ന വരെയുള്ള ദിവസങ്ങൾ.

എന്‍റെ കൂടെയാദ്യം വന്നു കിടന്ന ദിവസം എനിക്കനുഭവപ്പെട്ട ആ സുഗന്ധമിപ്പോഴും എന്‍റെ കൂടെയുണ്ട് .മുക്കിന്‍റെ തുമ്പിലുണ്ട്. ഞാൻ അതൊന്ന് ഉള്ളിലേക്ക് എടുത്തു നോക്കി. ഞാനതവളുടെ അടുത്ത് നിന്നാസ്വദിച്ച നിമിഷങ്ങളൊരൊന്നും മുന്നിൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *