മിഴി – 8 4അടിപൊളി  

“ഞാൻ പോവ്വാ…” തലവെട്ടിച്ചു രണ്ടടി നടന്നതും ചെറിയമ്മ അവളുടെ കൈക്ക് പിടിച്ചു.

“ഏയ്യ് ഷെറിൻ പോവ്വല്ലേ……?.” അവളൊന്നു നിന്നു.

“എന്താ അഭിയിത്….” ചെറിയമ്മയുടെ ശകാരം. എന്താന്ന് ചോദിച്ചാൽ ഷെറിനോടുള്ള ദേഷ്യമൊക്കെയില്ലാതായിട്ടുണ്ട്. അവൾ പോയത് കൊണ്ടല്ലേ എനിക്ക് ചെറിയമ്മയെ കിട്ടിയതുന്നുള്ള ബോധം ഉള്ളത് കൊണ്ടാവും. അതോണ്ട് കളിയാക്കുന്ന വാക്കുകളൊക്കെ വായിൽ വരുന്നുണ്ട്.

“ഏത് സമയവും ഇങ്ങനെ ആയിരുന്നു അനുവേച്ചി. ഇപ്പോഴെങ്ങനെയാ സഹിക്കുന്നിതിനെ…?” ഷെറിന്‍റെ കളിയാക്കല്‍ കേട്ടപ്പോ പാളി നോക്കി ചെറിയമ്മ ചിരിച്ചു. എങ്ങനെ സഹിക്കുന്നു ന്ന് ചോദിച്ചതിനാ.ദുഷ്ട.ഉമ്മയുടെ ബാക്കിൽ നിന്ന് അതിനെ ചുറ്റി നിൽക്കുന്നത് കൊണ്ടാണ് ഉമ്മയുടെ മുഖഭാവമൊന്നും മനസിലാവുന്നില്ല. മിണ്ടുന്നില്ലല്ലോ!!

“ആഭീ ഒരു കൈ കൊടുത്ത് കോംപ്രമൈസ് ആക്കടാ… പിണക്കമൊക്കെ പോട്ടെ…” ചെറിയമ്മയെന്നോട് അപേക്ഷ പോലെ പറഞ്ഞു. കൂടെയുള്ള ഷെറിന് വല്ല്യ ജാഡയുണ്ടിപ്പോ.ഓ അവളുടെ കൂടെക്കൂടി അനുവെന്നോട് പറയുന്ന കൊണ്ടാവണം.

“എടീ അനൂ…..””അപത്തം ഉമ്മയടുത്തില്ലേ??

“ചെറിയമ്മേ നോക്ക് അവൾക്കെന്ത് ജാടയാന്ന്….” ഞാൻ വിരൽ അവൾക്ക് നേരെ ചൂണ്ടി.

“ഒന്ന് പോടാ എനിക്ക് ജാഡയോ? ”

“നിനക്ക് തന്നെ….”

“മതി മതി.. രണ്ടും നിർത്ത്..ആ കൈ താ… എന്‍റെ നേരെ ചെറിയമ്മ കൈ നീട്ടിയപ്പോ ഇത്തിരി മടിച്ചാണേലും ഞാൻ ഉമ്മയുടെ തോളിൽ നിന്നിറങ്ങി അവരുടെ മുന്നിലേക്ക് നടന്നു.

“താ ഷെറിൻ….” ചോദിക്കുന്നതും കൊടുക്കുന്നതും ഒരുമിച്ചായിരുന്നു.

“ഇനി ഇഷ്യൂ ഒന്നും ല്ലാട്ടോ രണ്ടിനും….”അനു നടുക്ക് നിന്ന് ഞങ്ങളെ നോക്കി

“ഹാ….” ഞാൻ ഒഴിക്കാൻ മട്ടിൽ പറഞ്ഞു..

“അഭീ…..” ചെറിയമ്മ ഭൂമിയോളം താഴ്ന്നിരുന്നു.. അവൾ പറയുന്നത് കേൾക്കാതെയെങ്ങനെയാ.കൈ കൊടുക്കാൻ പറഞ്ഞപ്പോ ഷെറിന്‍റെ കയ്യിൽ ഞാൻ പിടിച്ചു ഒന്ന് കുലുക്കി.

“സോറി….” ഷെറിൻ പറഞ്ഞു..

“ന്ത്‌?”

“സോറിന്ന്….”

“ആരാ നീ…..?.” പഴയ. കോളേജിൽ നിന്നിവളെ ആദ്യമായി പരിചയപെട്ട ആ ഓർമയിൽ ഞാൻ ചോദിച്ചു.

“ഷെറിൻ…… നീയോ…”

“ഞാൻ….?”

“നീ…??”

“അക്ഷയ് വിശ്വനാഥ്….” അവൾ പണ്ടുള്ള പോലെ ചിരിച്ചു. കാണാൻ നല്ല ഭംഗി. ബാക്കിൽ കുറേ നേരമായി നിൽക്കുന്ന ഉമ്മയെ തിരിഞ്ഞു നോക്കി അത് മെല്ലെ കരഞ്ഞു. ഇതിനും വലിയ സന്തോഷം അതിനുണ്ടാവാനില്ല.

ഉമ്മ ഭക്ഷണത്തിന്‍റെ കാര്യങ്ങൾക്ക് അകത്തേയ്ക്കോടി. തുള്ളിചാടി നടക്കൽ തുടങ്ങിയ ഷെറിൻ ചെറിയമ്മയെയും പിടിച്ചു അതിലൂടെ ഏതിലൂടെക്കെയോ നടന്നു. അമ്മയുടെ വിളി ഫോണിൽ വന്നപ്പോ സോഫയിൽ ഇരുന്നു. മുറിഞ്ഞു മുറിഞ്ഞു കളിച് അത് ഓഫായി.മുന്നിൽ ചുണ്ടിലേക്കൊരു സ്പൂൺ നീണ്ടു. അതിന്‍റെ പിറകിൽ കയ്യിൽ ഒരു ബൗളിൽ ഐസ്ക്രീം കൊണ്ട് ഷെറിൻ.

“കഴിച്ചു നോക്ക്….” അടുത്തിരുന്നു സ്പൂൺ വീണ്ടും ചുണ്ടിക്കക്ക് ചേർക്കാൻ നോക്കിയപ്പോഴും ആദ്യം ഞാൻ ചെറിയമ്മയെ തിരഞ്ഞു. കിച്ച്നിൽ നിന്ന് അവളുടൊരു നോട്ടമുണ്ട്. വായിൽ ഒരു സ്പൂണുണ്ട്.

ഷെറിൻ നീട്ടിയ ഐസ്ക്രീം ഞാൻ മെല്ലെ നുണഞ്ഞു. കരച്ചിൽ വന്നപോലെയായി.. ഓർമ്മകളാണ് ഉള്ളിൽ വന്നു നിറഞ്ഞത്. പണ്ട് കോളേജ് വിട്ട് വൈകിട്ട് ഐസ്ക്രീം വാങ്ങി ഞാനും ഷെറിനും ഇങ്ങട്ട് വരും. ഉമ്മയപ്പോഴും എത്തിയിട്ടുണ്ടാവില്ല. ഉമ്മ വാങ്ങി വെച്ച ഡ്രൈ ഫ്രൂട്സ് ഐസ് ക്രീമില്‍ ഇട്ട് നിറച്ച് ഷെറിന്‍ കൊണ്ട് തരുമായിരുന്നു.അടി പിടി കൂടി ഈ വീട്ടിൽ നിന്ന്.വൈകുന്നേരത്തെ ഇളം ചൂടുള്ള വെയിലും കൊണ്ട്,അല്ലേല്‍ തണുത്തുറഞ്ഞ അവളുടെ ബെഡില്‍ കിടന്നു ഞാനും അവളും എത്ര കഴിച്ചിട്ടുണ്ട്. അതേ രുചിയിപ്പോഴും. ഷെറിന് വീണ്ടും ചിരിയാണ്. എല്ലാമവൾക്കും ഓർമയുണ്ടല്ലോ.

“നിന്‍റെ ഏറ്റവും വലിയ കൊഴപ്പമെന്താന്നറിയോ അഭീ….?”അറിയില്ലെന്ന് ഞാൻ തലയാട്ടി.അവൾ തല താഴ്ത്തികൊണ്ട് ചിരിച്ചു

“നീ സ്നേഹിക്കുന്നത് തന്നെ….” ഏഹ്!!ഞാനന്തം വിട്ടു നോക്കി.

“തമാശയല്ലടാ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?…” അവൾ ഒന്നുകൂടെ ഐസ് ക്രീം എന്‍റെ നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *