മിഴി – 8അടിപൊളി  

“പാവം ണ്ട് ട്ടോ….വയ്യാത്തതല്ലേ അമ്മേയതിന്?..” ചെറിയമ്മ കേൾക്കാതെ അമ്മയോട് ഞാനത് പറഞ്ഞു. അവളെ കാണിക്കാൻ വെച്ച കുറുമ്പ് മാറ്റി അമ്മ നോർമലായി

“അവൾക്ക് വിഷമായോടാ …?..” എന്തൊക്കെ കളിച്ചാലെന്താ ഈ ചോദ്യത്തിൽ തന്നെയുണ്ട് അമ്മക്കവളോടുള്ള സ്‌നേഹം. ആ മുഖത്തിപ്പോ ചെറിയ വേദനയുണ്ട്.എന്താണ് അവൾക്ക് എന്നറിയാനുള്ള ആദിയുണ്ട്.ഞാൻ ചെറിയമ്മയെ നോക്കി. ഇങ്ങട്ട് നോക്കുന്നേയില്ല.പുറത്തെ ആളുകൾ വണ്ടിയിൽ കേറി പോവുന്നത് നോക്കുന്നുണ്ട്. ഇരുണ്ട പുറത്തു വന്നു തിരിക്കുന്ന ആംബുലൻസിന്‍റെ വെളിച്ചം മിന്നുന്നത് നോക്കുന്നുണ്ടാവും.ചാറുന്ന മഴയുണ്ട് പുറത്തു. മെല്ലെയാ കൈകൾ ഉയർത്തി ചെറിയമ്മ ആ കണ്ണൊന്നു തുടച്ചോ?.ഉള്ളിലൂടെ എന്തോ വേദന കടന്നു പോയി.

“എന്താടാ…”  നീട്ടിയ കണ്ണിൽ അമ്മക്കുമുണ്ട് വിഷമം.

“അനു കരയാണമ്മേ…?”ആ കാഴച്ച ഒന്നുകൂടെ നോക്കി ഞാൻ പറഞ്ഞു. എന്താണവളുടെ മനസ്സിൽ. മനസ്സിലാവുന്നില്ലല്ലോ.അമ്മ വേഗം തിരിഞ്ഞു.പിടിച്ചിരുന്ന ആ വിരലുകളെന്‍റെ വിരലിൽ കോർത്തു മുറുകി.

അച്ഛൻ മുന്നിൽ കാർ കൊണ്ട് നിർത്തി.വീൽ ചെയർ ഉന്താൻ റെഡിയായി ചേച്ചി നിന്നപ്പോ. അമ്മ ചാടി കേറി അങ്ങട്ട് ചെല്ലുന്നത് കണ്ടു.

“താ മോളെ ഞാൻ നോക്കിക്കോളാം …” ആ മുന്നിൽ നിന്നമ്മ  സഹായത്തിനു നിന്ന ചേച്ചിയോട് പറഞ്ഞു..

“ന്തിന്..എനിക്ക് നിങ്ങളെ സഹായം ഒന്നും….” ചെറിയമ്മ ഒന്ന് പറഞ്ഞു തുടങ്ങിയതേയുള്ളൂ മുഴുവപ്പിക്കുന്നതിന് മുന്നേ കൈ വീശിക്കൊണ്ട് അമ്മയവളെ അടിക്കാൻ നോക്കി.

“ഒന്ന് ഞാനങ്ങു തരുമനൂ… മിണ്ടാതവിടെ ഇരുന്നോ…” ഒറ്റ ചീത്ത. അയ്യോ!! ചെറിയമ്മ ശെരിക്കും പേടിച്ചു. കാറിൽ നിന്നിറങ്ങി വന്ന അച്ഛൻ അത് കണ്ടു മെല്ലെ ചിരിക്കുന്നുണ്ട്..കാറിന്‍റെ അടുത്തുവരെ അതുന്തിയമ്മ വന്നപ്പോഴും ചെറിയമ്മ ഒരക്ഷരം മിണ്ടിയില്ല. മുഖം അങ്ങനെ കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചു. ബാക്ക് സീറ്റിലേക്ക് കേറുമ്പോ വല്ല്യ പ്രശ്നം ഒന്നും ചെറിയമ്മക്ക് ണ്ടായില്ല.കേറ്റിയതും ഇരിക്കാൻ സഹായിച്ചതും ഒക്കെ അമ്മ തന്നെ.

അനുവിന്‍റെ കൂടെ അമ്മ കേറി ഇരുന്നപ്പോ ഞാൻ മുന്നിൽ കേറി. സീറ്റിൽ ഇരുന്നതും എന്തൊരു പ്രശ്നം. ചന്തിവിടവിൽ വരെ വെള്ളം കേറിയെന്ന് തോന്നുന്നു. ഫുൾ നനഞ്ഞിരിക്ക.

“നീ ഇവിടെ ഇരുന്നാണോ അഭിയിന്ന് കുളിച്ചെ ?.” ലൈറ്റിന്‍റെ മഞ്ഞ വെളിച്ചത്തിൽ അച്ഛനകം മൊത്തമൊന്ന് നോക്കി പരിഹസിക്കാൻ നോക്കി .കിണ്ടി!! അങ്കിൾ ഞങ്ങളെ കാർ എടുത്ത് പോയത് നന്നായി ഇല്ലേൽ ഇതെങ്ങാനും കണ്ട് പുള്ളിയുടെ ഹാർട്ടിന് വല്ല പ്രശ്നവും വന്നേനെ.ഇതൊന്നും പ്രശ്നമല്ലാതെ അമ്മയെങ്ങനെ ഇരുന്നു?.. ഓഹ് അതും നനഞ്ഞിരിക്ക ആണല്ലോ!!.

ബാക്കിലേക്ക് ഒന്ന് തല ചെരിച്ചപ്പോ. മുഖം വീർപ്പിച്ച ചെറിയമ്മ അതേപോലെ ഇരിക്കുന്നുണ്ട് എന്നാലാ അടുത്തിരിക്കുന്ന അമ്മ ചെയ്യുന്നത് കണ്ടപ്പോ എന്തോ സന്തോഷം തോന്നി.അഴിഞ്ഞു വീണ അനുവിന്‍റെ മുടി അമ്മ കൈ കൊണ്ട് വാരി ഭംഗിയായി ആ തലയിൽ കെട്ടി വെച്ച് കൊടുത്തു. കൈയും കെട്ടി അത് നോക്കാതെ ഇരിക്കാണവൾ. ചെവിയുടെ മുന്നിലേക്ക് എന്നാലുമിത്തിരി തൂങ്ങി നിന്ന മുടി അമ്മ ചെവിക്കു ബാക്കിലേക്ക് ആക്കി കൊടുത്തു.അവളുടെ മുഖത്തേക്ക് പാളി നോക്കി മെല്ലെ ചിരിക്കുന്നുണ്ടമ്മ .പിന്നെ ചെറിയ എന്തോരു കുറുമ്പ് ആ മുഖത്തു വന്നു തെളിഞ്ഞു. പെട്ടന്ന് മുന്നോട്ടേക്കാഞ്ഞു ചെറിയമ്മയുടെ കവിളിൽ അമ്മ ഒരുമ്മ കൂടെ കൊടുത്തു. വട്ട് തന്നെ തള്ളക്ക്.!! അത് കിട്ടിയതും ഇഷ്ടപ്പെടാതെ അവൾ വേഗം അമ്മയെ മെല്ലെയൊന്ന് തള്ളി. ചീത്ത ഒന്നും പറഞ്ഞില്ല. കണ്ണുരുട്ടിയതുമില്ല. പുറത്തേക്ക് നോക്കി അങ്ങനെയിരുന്നു.

വീട് എത്തുന്ന വരെ ആരും മിണ്ടിയില്ല. ഇടക്ക് ഞാൻ മെല്ലെ പുറകിലേക്ക് നോക്കുമ്പോ രണ്ടാളും പുറത്തെ കാഴ്ച കാണുന്നപോലെ നിൽക്കുന്നുണ്ട്.കണ്ണൊന്നടച്ചു.സീറ്റിൽ ഒന്ന് ഇളകി ഇരുന്നു. ശ്വാസം വലിച്ചെടുത്തു. കയ്യിൽ ആരോ പിടിച്ചു. ഒരുതരം മുറുക്കം അതിനുണ്ട്.വണ്ടി ഓടിക്കുന്ന അച്ഛനാണ്. പുറത്തെ വണ്ടിയുടെ വെളിച്ചം ആ മുഖത്തിലൂടെ ഒന്നോടിയപ്പോ.ആശ്വസിപ്പിക്കുന്ന ഒരു ചിരിയുണ്ട് ആ മുഖത്തു.

വീട്ടിൽ വണ്ടി നിന്നപ്പോ. ആന്‍റിമാർ വന്നു ചെറിയമ്മയെ ഇറക്കാൻ സഹായിച്ചു .ഇത്രനേരമുണ്ടായിരുന്ന അമ്മയുടെ പ്രസരിപ്പ് അതോടെ മങ്ങി. വണ്ടിയിൽ നിന്ന് ഇറങ്ങി ഒരവശതയോടെയാണ് എല്ലാരും വീട്ടിലേക്ക് കേറിയത്. വീണ്ടും എനിക്ക് വിഷമം വന്നത് അനു പിന്നെ ഒരു നോട്ടം പോലും എന്നെ നോക്കിയില്ല എന്നതാണ്.

വീട്ടിലേക്ക് കേറുമ്പോ സഹായത്തിനായി ഞാനാ മുന്നിലുണ്ട്.താഴ്ത്തിയ ആ മുഖമല്ലാതെ ഒരു നോക്ക് കിട്ടാൻ ഞാൻ വല്ലാതെ കൊതിച്ചു. എല്ലാരും ഉള്ളിലേക്ക് കേറിയപ്പോഴും ഞാനാ വരാന്തയിൽ കുറച്ചു നേരമൊറ്റക്കിരുന്നു.

തണുത്ത അന്തരീക്ഷത്തിൽ മഴയെ ആനയിച്ചു കൊണ്ടുവരുന്ന ചെറിയ കാറ്റും ,തിണ്ണയിലും നിലത്തും ശരീരത്തിലേക്ക് തുളച്ചു കേറുന്ന തണുപ്പും അറിഞ്ഞു .കുതിർന്ന മണ്ണിന്‍റെ മണം ശ്വസിച്ചിത്തിരി നേരം അങ്ങനെയിരുന്നു.

മനസ്സ് വീണ്ടും ആശ്വസതമാവുന്നു. വേഗം ഞാനെന്‍റെ റൂമിലേക്ക് കേറി.ഉള്ളിലൊന്ന് തിരഞ്ഞു.ചുളുങ്ങി വൃത്തികേടായ ബെഡ് കണ്ടപ്പോ ഉള്ളൊന്ന് പൊള്ളി. അവളെ കെട്ടിയിട്ട ഷോൾ മെല്ലെയെടുത്തു സൈഡിൽ വെച്ചു.എല്ലാം കൂടെ കണ്ടു തല പെരുത്തപ്പോ ബാത്‌റൂമിൽ കേറി തണുത്ത ഐസ് പോലെയുള്ള വെള്ളം തലയില്‍ക്കൂടെയൊഴിച്ചു. ഡ്രസ്സ്‌ മാറ്റി ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു.  ചെയറിട്ടു അവിടെയിരുന്നു.

ശാന്തമായ അന്തരീക്ഷം.തവളയുടെയും ചീവീടിന്‍റെയും ചെറിയ കരച്ചിൽ. താഴെ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്‌ദം. ദൂരെ നിന്നെവിടെ നിന്നോ മൂളുന്ന മഴയുടെ മുഴക്കം. പതിഞ്ഞ ഇടി. ചെറുതായൊന്ന് മയങ്ങി.

തണുപ്പ് കൂടി. ചെവിയിൽ തുളഞ്ഞു കേറുന്ന ശബ്‌ദം കൂടി.കണ്ണ് തുറന്നപ്പോ കാറ്റിൽ ആടിയൂലയുന്ന മാവാണ് മുന്നിൽ. മിന്നലിന്‍റെ വെളിച്ചം ആകാശത്തുകൂടെ തെളിഞ്ഞു മിന്നി. ഇത്തിരി അകലെ നിന്ന് മുരളുന്നയിടി .ഇടക്കെപ്പോഴോ സ്വപ്നത്തിൽ ബെഡിൽ കെട്ടിയിട്ട ചെറിയമ്മയെ വീണ്ടും കണ്ടു. ഇടി വെട്ടുമ്പോ അവളെന്നെ വിളിച്ചു ഉറക്കെ കരയുന്നുമുണ്ട്. മിന്നലൊന്ന് വീണ്ടും അതിന്‍റെ തിളക്കം കാണിച്ചപ്പോ പെട്ടന്ന് ചെറിയമ്മയെ ഓർമ വന്നു.കൂടെ ആശാന്‍റിയുണ്ടായിരുന്നു. ഇപ്പോഴും കൂടെ ണ്ടാവോ? അല്ലേൽ അവൾ ഒറ്റക്കാവുമോ.

രണ്ടാമത് ഒരിടികൂടെ വെളിച്ചം കാണിച്ചപ്പോ.ബാൽക്കാണിയിൽ നിന്ന് റൂമിലേക്ക് കേറി. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കത്തുന്നുണ്ട്. പെട്ടന്ന് അത് ഓഫായി മുന്നിൽ ആ ഡോർ തുറന്നു..ആശാന്‍റിയാണെന്ന് തോന്നി. വാതിൽ ചാരി ഫോണിന്‍റെ വെളിച്ചത്തിൽ പുറത്തിറങ്ങിയത് കണ്ടു. നടന്നടുത് സ്റ്റെപ്പിറങ്ങി താഴേക്ക് പോയി. ചെറിയമ്മ ഉറങ്ങി കാണും!! സമയം ഇപ്പൊ പതിനൊന്നോ മറ്റോ ആയെന്ന് തോന്നി. എത്രയായാലും അവൾക്ക് അവളെ റൂമിൽ കിടക്കണം.ഇത്ര വയ്യാഞ്ഞാലും.ന്ത്‌ വാശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *