സിറ്റ് ഔട്ടിലേക്ക് കേറുമ്പോ ചെറിയമ്മ ഒന്നെന്നെ ഒരു ഉറപ്പിന് നോക്കാതിരുന്നില്ല.ഉള്ള തുറന്നു ചിരിച്ചു കൊടുത്തപ്പോ അതിനാവേശം.എന്തോ സഹസികമായി ചെയ്യാൻ പോവുന്നപോലെ!!
ബെല്ലടിച്ചു,
“പേടിയുണ്ടോ…?.” തെണ്ടി അതിനിടക്ക് കളിയാക്കുന്നത് കണ്ടില്ലേ?
“നിന്‍റയമ്മൂമ്മക്ക്…” തിരിച്ചു കൊടുത്തു. വാ പൊത്തിയതിന് ചിരി. ആരും വരുന്നതൊന്നും കാണുന്നില്ല.ആളില്ലേ?ഒന്നുകൂടെ ബെല്ലടിച്ചു.
“അഭീ ഇവിടെ ബിരിയാണി ണ്ടാക്കുന്നുണ്ടോ..?” ചുറ്റും നോക്കി മണം പിടിച്ചുകൊണ്ടുള്ള ചോദ്യം. നല്ല സംശയമാണ് ഞാനുമൊന്ന് ആഞ്ഞു വലിച്ചു നോക്കി.
“ണ്ടൊ…”
“ണ്ടെന്നു തോന്നുന്നു.. അവളോട് ചോദിച്ചാ തരുവോ ഡാ…?” എനിക്കങ്ങു ചിരി പൊട്ടി. പഴയ കാമുകിയെ കാണാൻ കൂട്ടി കൊണ്ട് വന്നിട്ട് അവളുടെ എടുത്തുന്നു തന്നെ ബിരിയാണി തിന്നണോ? എന്താണെന്ന് അറിയില്ല ചെറിയമ്മ കൂടെയുള്ളപ്പോ അവളുടെ സംസാരം കേൾക്കുമ്പോ. എന്‍റെ ദേവീ…എന്താണിത് കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു.
“തരുവോ..” അവൾക്ക് സംശയം തീർന്നിട്ടില്ല.
“തന്നില്ലേൽ നമുക്കങ്ങ് എടുത്ത് തിന്നാം വിശക്കണില്ലേ നിനക്ക്?…” നയതന്ത്ര ചർച്ച പോലെ ഞങ്ങൾ തന്ത്രങ്ങൾ മെനയുകയാണ്.
“ണ്ട്….”
“എത്രണ്ട്…”
“ഇത്ര…”അവൾ ചൂണ്ടു വിരലിൽ അളവ് കാണിച്ചു തന്നു.. “അല്ല.. ഇത്ര “വിരൽ മാറ്റി രണ്ടു കയ്യും വിടർത്തി കാട്ടി.. “ഒരുപാടുണ്ടടാ….” സങ്കടം പോലെയുള്ള മുഖം.പെട്ടന്നാ വാതില്‍ തുറന്നു വന്നു.തിരിഞ്ഞപ്പോ.പേടിച് നെഞ്ചിൽ കൈ വെച്ചു കണ്ണ് തുറുത്തി നോക്കുന്ന ഉമ്മയെയാണ് കണ്ടത്. .
ഒറ്റയടിക്ക് ഞങ്ങൾ നേരെ നിന്നു. ഇത്തിരി മടിയോടെ ചെറിയമ്മ അടുത്തേക്ക് ഞെരങ്ങി വന്നു വന്നു കയ്യിൽ പിടിച്ചത് ഞാനറിഞ്ഞു. പക്ഷെ കണ്ണ് ഉമ്മയിലായിരുന്നു വാതിൽ ചാരി കണ്ണ് ചിമ്മാതെ,എന്നാ ഊർന്നു വരുന്ന കണ്ണുനീർ വാർത്തുകൊണ്ട് എന്നെ നോക്കുന്ന ആ അമ്മയെ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഒരു വിളി ആ ചുണ്ട് അകന്നു പുറത്തു വരാൻ നിൽക്കുന്നുണ്ട് അഭീന്നായിരിക്കും.പൊട്ടി പൊട്ടി വരുന്ന ആ കരച്ചിൽ ആ മുഖത്തുനിന്ന് കാണാം. എന്‍റെ കയ്യിൽ ചെറിയമ്മയുടെ കൈ മുറുകി.ഞാൻ വേഗം ചെന്ന് ഉമ്മയെ മുറുക്കി..
“മോനേ…….” ഉമ്മയുടെ ആ വിളി. ഒരു ഗുഹക്കുള്ളിലേക്ക് എടുത്തെറിഞ്ഞ പോലെയുണ്ട്. എത്രയോ കാലത്തെ ഓർമ്മകൾ തട്ടികുടഞ്ഞിട്ട പോലെ.
“സുഖാണോ… ഉ… മാ…” പിടിച്ചു വെച്ച സങ്കടം.ചുണ്ട് ഞാൻ അമർത്തി വെച്ചു.. കൈ വിറച്ചു. കണ്ണുനീരൊഴുകി. എന്നെ മുറുക്കിയ കൈ അല്ലാതെ പുറത്തുകൂടെ, തോളിലൂടെ താലോലിക്കുന്ന ആശ്വസിപ്പിക്കുന്ന ഒരു കൈ കൂടെയുണ്ട് ചെറിയമ്മയുടെ.
തലയുയർത്തിയപ്പോ ഞാൻ അവളുടെ മുഖമാണ് കണ്ടത് മിണ്ടാതെ ഞങ്ങളെ നോക്കി പതിഞ്ഞ ചിരി തരുന്ന അവളെ കയ്യില്‍ ഉമ്മ പിടിച്ചു. ഒന്ന് ചിരിക്കാൻ നോക്കി. പാവം അതിന് ഒന്നിനും കഴിയുന്നില്ല. ചുണ്ട് പോലും വിറക്കുന്നുണ്ട്. മുന്നോട്ട് ചെന്ന് ചെറിയമ്മ ചെറിയ കുട്ടികളെ പോലെ ഉമ്മയെ വാരി കെട്ടി പിടിച്ചപ്പോ ഉമ്മക്ക് അത്ഭുതം. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ ഉമ്മക്ക് വാക്കുകളൊന്നും ണ്ടായില്ല ഞെട്ടൽ മാറിയപ്പോ അവളെ ചുറ്റി പിടിച്ചു ഇത്തിരി നേരം നിന്നന്നെ ചിരിയോടെ നോക്കി .ചെറിയമ്മക്ക് എന്തോ പ്രത്യേക സ്നേഹം അതിനോട് തോന്നി കാണും.
“സുഖാണോ അനു….” സ്നേഹത്തോടെ ഉമ്മ തിരക്കി.
തലപൊക്കിയ അവൾക്ക് എന്നെ തിരിഞ്ഞു നോട്ടം ആ കണ്ണും നിറഞ്ഞിട്ടുണ്ടോ.ചെറുതായിട്ടുണ്ട്. കാണിക്കാതെ ഒളിപ്പിക്കാൻ അവൾ നോക്കുന്നുണ്ട്. ഭാഗ്യം ഷെറിനെ പുറത്തേക്കൊന്നും കണ്ടില്ല. കണ്ടാലും ഇപ്പോഴെന്താ. ഉമ്മക്കെന്നോടിപ്പോഴുമുള്ള സ്നേഹം അവളൊന്നു കണ്ടിരുന്നേൽ എനിക്കെന്തെങ്കിലും വേദനിപ്പിക്കുന്ന സന്തോഷം കിട്ടിയേനെ.
പോട്ടെ!! തുറന്നിറങ്ങി വന്നിരുന്നേൽ അവളെ കാണിക്കാൻ ചെറിയമ്മയെ തൊട്ടുരുമ്മി നിന്നു ഞങ്ങളുടെ കല്യാണമാണ് വരണം എന്നെകിലും വെറുതെ പറയാമെന്ന് കരുതി.അപ്പോഴുള്ള അവളുടെ മുഖമെങ്ങനെയാവും? ചോര വറ്റി തലക്ക് അടികിട്ടിയവളെ പോലെ അങ്ങനെ എങ്ങനെലും..
