മിഴി – 8 4അടിപൊളി  

നെഞ്ചിൽ പതിയെ അടിക്കുന്ന ചൂടുള്ള ശ്വാസമുണ്ട്.ഇതിപ്പോ എങ്ങനെ വന്നു. മുഖത്തേക്ക് നോക്കുമ്പോ ഇതെവിടെനിന്നാണ് വരുന്നത്?? കൈ എവിടെ ആണെന്ന ബോധം ഇപ്പഴാണൊന്ന് കിട്ടുന്നത്. ഒന്ന് കൂടെയൊന്ന് മനസ്സിലാക്കിയെടുത്തപ്പോ നെഞ്ചിൽ പറ്റിച്ചേർന്നാരോ കൂടെയുണ്ട്.കൈ ആ ആളെ ചുറ്റിയാനുള്ളത്.

മുഖത്തു വീണ്ടും പൂവിഴഞ്ഞു. ഇത്തവണ എന്തോ ധൈര്യത്തിൽ മുറുക്കെ അടച്ചുവെച്ച കന്നൂ തുറന്നു. ഫോക്കസ് തെറ്റിയ ക്യാമറ പോലെ കണ്ണൊന്നു മങ്ങി .വേണ്ടുമൊന്നടച്ച് തുറന്നപ്പോ ആ മുഖം തെളിഞ്ഞു. കുളിച്ചു മുടി ടവ്വൽ കൊണ്ട് കെട്ടി.ഐശ്വര്യമുള്ള മുഖത്തെ നെറ്റിയിൽ ചന്ദനവും കവിളിൽ നുണക്കുഴി പോലെയുള്ള ചെറിയ ചാലും കാട്ടി.കണ്ടാൽ തന്നെയൊരുമ്മ കൊടുക്കാൻ തോന്നുന്ന പുഞ്ചിരിയുമായി അമ്മയാണ്.ആ വിരലുകളാണ് എന്‍റെ കവിളിൽ ഇഴയുന്നത്. അടുത്ത് എന്നെ പറ്റിച്ചേർന്നു കിടക്കുന്ന ചെറിയമ്മയെ ഞാൻ ഒരു നോക്ക് നോക്കി. പാവം നല്ലയുറക്കമാണ്. ആ നിഷ്കളങ്കമായ മുഖം കണ്ടാൽ കൊഞ്ചിക്കാൻ തോന്നും.അവളുടെ അപ്പുറത് ചെറിയമ്മയെ ഒരു കൈ കൊണ്ട് ചുറ്റി മറ്റേ കൈ തലക്ക് കൊടുത്ത് ഞങ്ങളെ രണ്ടും നോക്കി നിൽക്കാണ് തള്ള.ഒരു കള്ള ചിരിയും ആ മുഖത്തുണ്ട് അല്ലേള്‍ അസൂയ ആണോ? എന്‍റെ നെഞ്ചിലേക്ക് ചേർന്ന് സുഖമായി ഉറങ്ങല്ലേ ഒരു പെണ്ണ് ഇതിനെ ഒഴിവാക്കാനല്ലേ അമ്മ പലതും ചെയ്തത്. അപ്പോ ന്തോ തോന്നാണല്ലോ!.എന്തേലുമാവട്ടെ.

“ന്താ…..” ചുണ്ടനക്കി കൊണ്ട് ചോദിച്ചു.മറുപടിയില്ല കണ്ണുകൊണ്ട് മനസിലാവാത്ത ഒരു നോട്ടം.

“ന്താന്ന്..” ഞാൻ ഒന്നുകൂടെ ചുണ്ടനക്കി.

“ഒന്നുല്ലഡാ…” വളരെ പതിയെ മുഖം നല്ലപോലെ വിടർത്തി അമ്മ ചിരിച്ചു .മനസ്സിന് ആ ഭാവം വല്ലാത്ത കുളിരാണ് തന്നത്. എന്താകർഷണമാണാ മുഖത്തു.ഞാൻ കൈ നീട്ടി അമ്മയുടെ കവിൾ പിടിച്ചു വലിച്ചു വിട്ടു..

“എന്താടാ…..” വീണ്ടും കുണുങ്ങി കൊണ്ടുള്ള ചിരി.. ഫ്ലാറ്റ് ആയി. മനസ്സിൽ മഞ്ഞു വീണ പോലെ തോന്നി .കണ്ണ് വിടർത്തി ഞാനാ ചിരി നല്ലപോലെ നോക്കി നിന്നു. കിളി പോയത് കണ്ട് അമ്മക്ക് എന്തിന്നില്ലാത്ത അത്ഭുതമുണ്ട്. പിന്നെ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നുന്നതുകൊണ്ട് ചെറിയ നാണവും വന്നോ?? ആയിരിക്കില്ല. വെറുതെ എന്നെ പറ്റിക്കാനാവും.

ചെറിയമ്മയൊന്നിളകി.പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞെട്ടി.എന്‍റെ സ്ഥിതി പോലെ അത് കണ്ട് നാവു കടിച്ചു അമ്മയും ഇളകുന്ന അവളെ നോക്കി.ആശ്വാസം!! കണ്ണ് തുറന്നിട്ടില്ല.. ഒന്നിളകി കിടന്നതാന്ന്. ഇനിയും ഇവിടെ നിന്ന് കളിച്ചു ചെറിയമ്മ കണ്ടു എനിക്ക് കേൾക്കുന്നയേക്കാൾ കൂടുതൽ ചീത്ത ആ തള്ളക്ക് ആവും കേൾക്ക. അതിന് ഇടവരണ്ടാന്ന് കരുതി ഞാൻ അവളെ ഉണർത്താതെ മെല്ലെ എഴുന്നേൽക്കാൻ നോക്കി.കണ്ടാലവൾ കടിച്ചു കീറുമെന്ന് അമ്മക്കും പേടിയുണ്ട്.എന്‍റെ കൂടെ പതിയെ പമ്മി പമ്മി അതും എഴുന്നേറ്റു. പെട്ടന്ന് പോരാൻ തോന്നിയില്ല. അമ്മ കാണുമെന്ന പ്രശ്നവും എനിക്കിപ്പോഴില്ല. ഉറങ്ങുയാ സുന്ദരിയുടെ കവിൾ ഞാൻ ഒരുമ്മ കൊടുത്തു എഴുനേറ്റു. അമ്മക്ക് ചെറിയ കുശുമ്പ് മുഖത്തു തെളിഞ്ഞു എന്നെ കാണിക്കാൻ തന്നെ.. ‘ഓഹ് എന്താ സ്നേഹമെന്ന ആക്കിയ ഭാവമതിന്. ‘വേണ്ടാട്ടോ.’.. ഞാനും ഭാവമിട്ടു.  ചെറിയമ്മയുടെ തലയിൽ ഒന്ന് തഴുകി ആ നെറ്റിയിൽ മെല്ലെ മുത്തി അമ്മയും എഴുന്നേറ്റു.

“പാവം ല്ലേടാ…” ആ റൂമിന് പുറത്തേക്ക് ഞങ്ങളൊരുമിച്ച ഇറങ്ങിയത്.. എന്‍റെ താടിയുടെ അത്രയും പൊക്കമുള്ള അമ്മയെയും കൂട്ടി അതിന്‍റെ തോളിൽ ഞാൻ കൈ ചുറ്റി പിടിച്ചപ്പോ.വയറിൽ കൈ ചുറ്റി കൊണ്ട് അത് ചോദിച്ചു .

“ആഹാ അമ്മക്ക് അങ്ങനെയൊക്കെ തോന്നുവോ…?”

” പോടാ… നീ മാത്രല്ല അവളുന്‍റെ കുട്ടി തന്നെയാ.ആ കണ്ണ് നിറയുമ്പോ പിടയും ഞാനും കുറേ അതിനെ വേദനിപ്പിച്ചില്ലേടാ?”

“അച്ചോടാ എന്താ സ്നേഹം…” ഞാൻ വെറുതെ കളിയാക്കി.

“അഭീ കൂടുന്നുണ്ട് ട്ടോ.. ” വയറിൽ ചുറ്റിയ കൈ കൊണ്ട് ചന്തിക്ക് ഒരു നുള്ള്.ഞാൻ കയ്യിൽ നിന്ന് ചാടി രക്ഷപ്പെട്ടു.എന്‍റെ റൂമിന്‍റെ വാതിൽക്കൽ വരെ അമ്മയും വന്നു. എന്തൊക്കെയോ അതിന് പറഞ്ഞുകൊണ്ടിരിക്കണം.ചെയ്യണം ചിരിക്കണം.ഹോസ്പിറ്റലിൽ പോവേം വേണം.

Leave a Reply

Your email address will not be published. Required fields are marked *