മിഴി – 8 4അടിപൊളി  

“ഹം ചോദിക്ക്….”

“നീയെന്‍റെ അമ്മയെന്തിനാ ഇത്രേം സ്നേഹിക്കുന്നത്… ?”

“ഏഹ് നീയെന്താ പറയുന്നത്.. ഞാനിങ്ങനെ തന്നയല്ലേ . നിന്‍റെ ഉമ്മാന്ന് പറയണത് എന്‍റെയു അമ്മയല്ലേ?!!” ഇവളെന്തൊക്കെയാണ് പറയുന്നതെന്ന ഞാൻ ആലോചിക്കുന്നത്.

“എടാ അതെന്‍റെ ഉമ്മയാണ്. ഞാൻ പോലും കാണിക്കാത്ത സ്നേഹം നീയെന്തിനാ….” അവൾ കരച്ചിലിന്‍റെ വക്കിലെത്തി.. ഞാൻ മനസിലാവാതെ സോഫയിൽ ചാരി ഇരുന്നു പോയി.

“എപ്പോഴും അഭി അഭി അഭി. എന്ത് പറഞ്ഞാലും നീ. ഉമ്മാക്ക് നിന്നെ മതി.പേടിയായിപ്പോയഭീ നീയും എന്‍റെ ഉമ്മയും തമ്മില്‍ എന്തോ വേറെന്തോ….ഉണ്ടെന്ന് ഞാന്‍..” അവളുടെ വാക്കുകള്‍ നിന്നു.അടി കിട്ടിയ പോലെ എന്‍റെ തലയില്‍ എന്തോ ഒരു മൂളക്കം വന്നു.

“നീയെന്നെ ഒഴിവാക്കിയത്…?” വിങ്ങിക്കൊണ്ട് ചോദിച്ചു.

“തെറ്റ് പറ്റിപ്പോയഭീ ഇത്ര സ്നേഹിച്ച നിന്നെ മാത്രല്ല ന്‍റെ ഉമ്മയെപോലും അങ്ങനെ ഞാന്‍ കണ്ടില്ലേ…എന്ത് നശിച്ച ജന്മാലെ?” അവൾ വേഗം പറഞ്ഞു .ഒരു ചിരിയെ എന്‍റെ ചുണ്ടിലുണ്ടായിരുന്നുള്ളു .കേട്ടതൊക്കെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി.ഉമ്മയെ എന്നും ഞാന്‍ അമ്മയുടെ ഭാഗത്തല്ലാതെ കണ്ടിട്ടില്ല.ആ ഉമ്മയെ ആണ് അവള്‍.പുച്ചം തോന്നി.

“ആശിഖ്???…” അവൾ അവനെയും കൊണ്ടാട്ടിരുന്നല്ലോ നടന്നത്..

“അതൊക്കെ വെറുതെ, “അവൾ കൈപ്പുനീരിറക്കി..ഉള്ളിലവളോടുള്ള സഹതാപമൊന്നും വന്നില്ല.ഇത്തിരി നേരം മിണ്ടാതിരുന്നു.

“അനുനെ ഇഷ്ടാണോ?….” അവൾ ചിരിയോടെ ചോദിച്ചു..

“ഒരുപാട്…”ഞാൻ തുറന്നു പറഞ്ഞു.

നിമിഷങ്ങൾ കടന്നു പോയി.ടേബിളിൽ വെച്ച ബിരിയാണി കണ്ട് എന്നെ അനു ഇടകണ്ണിട്ട് നോക്കി.ഇനി ഇതിനാണോയിവൾ കോംപ്രമൈസ് വരെ ആക്കിച്ചത്?വെട്ടി വിഴുങ്ങി. ഇന്നലെ മുതലുള്ള വിശപ്പുണ്ട്.

എല്ലാരും കൂടെ കഴിച്ചു തീർത്തു. ചെറിയമ്മയെ കഴിപ്പിക്കാനാ അവർക്കുത്സാഹം. അതോണ്ട് തന്നെ എന്നെനോക്കി കളിയാക്കാൻ അവൾ മറക്ക പോലും ചെയ്തില്ല.

കഴിച്ചു കഴിഞ്ഞു ഉമ്മയുടെ കൂടെയായി ഞാൻ. ഒരുപാട് കഥ പറഞ്ഞു. വിഷമം പറഞ്ഞു ചിരിച്ചു. ചെറിയമ്മയും ഷെറിനും മുകളിൽ റൂമിലായിരുന്നു..നേരം ഇരുളാൻ തുടങ്ങിയതും. പോവാന്ന് പറഞ്ഞു ചെറിയമ്മ അടുത്തു വന്നു.സാധാരണ പോലെ ഇന്ന് നിന്നിവിടെ നിൽക്കാം എന്നുള്ള പറച്ചിലൊക്കെ ണ്ടായിരുന്നെകിലും പോവാൻ ഞങ്ങൾ റെഡി ആയി

.ഷെറിൻ കരഞ്ഞു.എന്നെ കെട്ടി പിടിച്ചു കരഞ്ഞു എനിക്കാകെ വല്ലാതായപ്പോ അവളെ ചെറിയമ്മ ആശ്വസിപ്പിച്ചു.ഉമ്മയോട് പിന്നെ വരാന്ന് പറഞ്ഞിറങ്ങി.

വണ്ടി ചെറിയമ്മയെടുത്തു.

“വിഷമണ്ടോ….” ചെറിയമ്മ തുടങ്ങി.

“ണ്ടല്ലോ…” ഞാൻ വെറുതെ പറഞ്ഞു

“ന്തിന്….?”

“പാവം ഷെറിൻ….”

“ഏഹ്…” അവളുടെ അത്ഭുതം. മനസ്സില്‍ വിചാരിച്ചതല്ല ഞാൻ പറഞ്ഞത് അതാണ്.

“ഡാ ഡാ ഐസ്ക്രീം വരി തരുന്നു. കൊഞ്ചുന്നു.കെട്ടിപ്പിടിക്കുന്നു ന്താടാ നിനക്കെന്നെ വേണ്ടാന്ന് തോന്നുന്നുണ്ടോ..? എന്നെക്കാളും ഭംഗിയും അവളാണല്ലോ ല്ലേ …? മനസ്സിലാവുന്നുണ്ട്?” എനിക്കെന്‍റെ ചെറിയമ്മ മതീന്നെന്‍റെ തൊള്ള തുറന്നുള്ള പറച്ചിൽ കേൾക്കാൻ വേണ്ടിയുള്ള ശ്രമമാണ്. അങ്ങനെ നീയിപ്പോ അത് കേട്ട് സുഖക്കേണ്ട!!

“പോണോ…?”വട്ടുപിടിപ്പിക്കാൻ ഞാനങ്ങുയിട്ടുകൊടുത്തു.അവൾ ഡ്രൈവിങ്ങിലും കണ്ണുരുട്ടി.

“കൊന്ന് കളയും ഞാൻ….” പല്ല് കടിച്ചു കൊണ്ടുള്ള പറച്ചിൽ. ഞാൻ വാ പൊത്തി ചിരിച്ചു.

“നിനക്കാരാ ഭംഗിയില്ലെന്ന് പറഞ്ഞത്….?..”  സത്യസന്ധമായി ചോദിച്ചു. ഒരു നാണവും ചിരിയുമൊക്ക  മുഖത്തുണ്ട്.

“ണ്ടൊ…?.” ചോദ്യം കേട്ടപ്പോഴേ. ഞാൻ അവളോട് ഒട്ടി ആ വയറിൽ കൈ ചുറ്റി പിടിച്ചു നിന്നു.മുകളിൽ നിന്ന് കുണുങ്ങൽ

“അഞ്ജന മിഴികളോ…

കാതിലെ കടുക്കാനോ?

മിന്നുന്ന പുഞ്ചിരിയോ

മെയ്യഴകോ…” നാല് വരി ഞാൻ മൂളി. പിന്നെയാ കവിളിൽ ഒരുമ്മകൂടെ കൊടുത്തു. ഇരുട്ട് വീണു കിടന്ന റോട്ടിൽ വീഴുന്ന ചീള് പോലുള്ള വെളിച്ചം കണ്ണാടിയിൽ വന്നു ചെറിയമ്മയുടെ മുഖത്തുകൂടെ പോവുന്നുണ്ട്.ചുണ്ടിലാണേൽ നല്ല ചിരിയുണ്ട്.മുടിയിൽ കൊതിപ്പിക്കുന്ന മണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *