മിഴി – 8 4അടിപൊളി  

എനിക്ക് വേണേൽ അമ്മയെ എതിർക്കാമായിരുന്നു. കഴിയുന്നില്ല!! അമ്മയില്ലേൽ അനു പോലുമുണ്ടാവില്ല. അനു കരയുന്നത് കണ്ട് അമ്മയ്ക്കും പാവം തോന്നിക്കാണും. അമ്മയവളെ ഒന്ന് തൊടാൻ നോക്കി.ഒറ്റയുന്തൽ!!തൊടാതിരിക്കാൻ അവളമ്മയെ ബാക്കോട്ടേക്കുന്തിമാറ്റി .. അവളെ ഇമവെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോ മുഖം മാറ്റാൻ വേണ്ടി അമ്മയുടെ മുടി പിടിച്ചവൾ വലിച്ചു വേദനയാക്കി.ഇടപെടാൻ ഞാൻ ചെന്നില്ല തല്ലിയിട്ടാണെങ്കിൽ അങ്ങനെ തീർക്കട്ടെ അവരുടെ വിഷമം

“നിങ്ങൾക്ക് എന്നെയും അവനെയും പിരിക്കണം ല്ലേ … ഞാൻ കെട്ടി പോവണം ല്ലേ…” ഉന്തിയുന്തി അമ്മയെ അവൾ ബെഡിലേക്ക് തള്ളിയിട്ടു.

“അവനെ എനിക്ക് തരില്ലല്ലേ…..??” തലയണ എടുത്ത് പിന്നെ തലങ്ങും വിലങ്ങും ചെറിയമ്മ ആഞ്ഞു തല്ലി. എല്ലാത്തിനും മിണ്ടാതെ നിന്നതേയുള്ളു അമ്മ. ആ കിടപ്പ് കാണുമ്പോ മനസ്സിൽ എന്തായാലും കൊള്ളും. കാണാൻ വലിയ ബുദ്ധിമുട്ടുണ്ട്.കിതച്ചു പോയ ചെറിയമ്മ അണക്കുന്ന ശ്വാസം വലിച്ചെടുത്തു വീണ്ടും തല്ലാൻ റെഡി ആയി നിന്നു.

“കഴിഞ്ഞോ….” അമ്മയുടെ ചോദ്യം. കണ്ണുതുടച്ചു ചെറിയമ്മ കൈ വീശി അമ്മയുടെ മുഖത്തു വീണ്ടും അടിക്കുമെന്ന് കാട്ടി. അമ്മ വേഗം മുഖം ചുളിക്കളഞ്ഞു.. ചെറിയ കുട്ടികൾ കരയുന്നത് പോലെ ചുണ്ട് പിളർത്തി അവളെ നോക്കി. ഒരു അഞ്ചു സെക്കന്‍റെ അവളത് കണ്ടു നിന്നു കാണും പിന്നെയൊരു പൊട്ടി കരച്ചിലായിരുന്നു കണ്ണും പൊത്തിയവൾ വിങ്ങി വിങ്ങി കരഞ്ഞു .ഇനി അമ്മയെന്തേലും ഇതിനിടക്ക് ചെയ്തോന്ന് സംശയം!! ഏയ് ഇല്ല. അതൊന്നുമില്ല!!അമ്മ കരയുന്നപ്പോലെ കാട്ടിയതിനാണ്!!  മുന്നിൽ നിന്നു കരയുന്ന അവളെ സ്നേഹത്തോടെയമ്മ നോക്കി.

“എന്താ അനൂ ഇത്…” അവളുടെ കൈ ഒപിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.ചെറിയമ്മ തല താഴ്ത്തി കരഞ്ഞു.

“വാ… എന്‍റെ എടുത്ത് വാ…” ആ ഒരു സ്നേഹത്തോടെയുള്ള വിളിയേ ണ്ടായിരുന്നു അവരുടെ ഇടയിലെ പ്രശ്നം തീരാൻ. ആദ്യമൊന്ന് മടിച്ചെങ്കിക്കും പിന്നെ  കിടക്കുന്ന അമ്മയുടെ മേത്തക്ക് ചാടി കേറി ചെറിയമ്മ തവള കിടക്കുന്നപ്പോലെ കിടന്നു.രണ്ടു കവിളിലും ആ മുഖത്തും കണ്ണിലും എന്‍റമ്മോ ഉമ്മ കൊണ്ടൊരു കളി തന്നെയായിരുന്നു. ഞാൻ അന്തം വിട്ടത് പോട്ടെ ഇത്രേം ഉമ്മ അനു എനിക്ക് പോലും തന്നിട്ടില്ല.

വിക്കി വിക്കി.നേരെത്തെ അവളടിച്ചു ചുവന്ന അമ്മയുടെ കവിളിൽ തടവി കൊടുത്തപ്പോ അമ്മയുമുണ്ട് കണ്ണുനിറക്കുന്നു.എന്തൊരു സ്നേഹപ്രകടനമാണ് നേരത്തെ കിടന്ന് രണ്ടും യുദ്ധം നടത്തിയവരാണെന്ന് പറയോ?. എന്നെ നോക്കിയപ്പോ ഞാൻ അതിന് വിലകൊടുക്കാതെ അമ്മക്ക് നേരെ കൊഞ്ഞനം കുത്തി കാട്ടി. നോക്കെടാ എന്‍റെ കുട്ടിയെന്നായിരിക്കും അമ്മയുടെ ആ നോട്ടത്തിലൂടെയുള്ള പറച്ചില്‍.ഒരു ചേച്ചിയും അനിയത്തിയും ഹും.

കെട്ടിപിടിച്ചു ചെറിയമ്മ അമ്മയെ മുറുക്കി കിടന്നു.

“വിഷമായോ ന്റെ കുട്ടിക്ക്?. ” തലോടി കൊണ്ടുള്ള അമ്മയുടെ ചോദ്യം. പറയുന്ന കേട്ടാൽ അവളെ വിഷമിപ്പിച്ചതേയില്ലെന്ന് തോന്നും.

“മ്മ്…..” ചെറിയമ്മ അമ്മയുടെ കഴുത്തിലേക്ക് തല നീട്ടി പറഞ്ഞു “സോറി ലക്ഷ്മി…ഞാനെന്തൊക്കെയോ..?”  അനു പറയുന്നതൊക്കെ മുറിയുന്നുണ്ട്.

“അയ്യയ്യെ… ഞാനല്ലേ അതൊക്കെ പറയണ്ടേ?.. ഇങ്ങട്ട് നോക്ക്.അനൂ….. മോളിങ്ങട്ട് നോക്ക് ” അമ്മ അവളുടെ തല മെല്ലെ പൊക്കി. കരഞ്ഞു തകർന്ന കണ്ണുമായി ചെറിയമ്മ എങ്ങനെയൊക്കെയോ അമ്മയെ നോക്കി നിന്നു.

“അഭിക്ക് ഞാൻ ഒരു പ്രോമിസ് കൊടുത്തിട്ടുണ്ട്.എപ്പോഴും ഞാൻ നല്ലൊരു അമ്മ തന്നെ ആയിരിക്കും ന്ന്. ആദ്യം അങ്ങനെ അല്ലായിരുന്നുടാ അങ്ങനെ ഞാനെത്തൊക്കെയോ പറഞ്ഞു പോയി നിന്നോട് . ഒക്കെ മാറിട്ടോ. ഇനി അങ്ങനെ ഒന്നും ണ്ടാവില്ല.”അമ്മയാവൾക്കുറപ്പ് കൊടുത്തു.ഇത് കുറേ ദിവസം മുന്നേ പറഞ്ഞിരുന്നേൽ തീർന്നേനെ. ചെറിയമ്മ അതിന് അടുപ്പിച്ചില്ലല്ലോ!!

“അവൻ മാത്രല്ലല്ലോ.. നീയുമെന്‍റെ കുട്ടിയല്ലേ?… എന്‍റെ ആദ്യത്തെ മോളല്ലേ??അമ്മ കൈ അവളുടെ തലയിലൂടെ തഴുകി. “നിങ്ങളെ അങ്ങനെ കണ്ടപ്പോ തകർന്നു പോയി അനൂ ഇവനോടുള്ള ഇഷ്ടം പ്രാന്തായി പോയി… അങ്ങനെ പറ്റി പോയതാ…” നിറഞ്ഞകണ്ണമ്മ തുടച്ചു കൊണ്ട് മെല്ലെ എന്നെ നോക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *