മിഴി – 8 4അടിപൊളി  

“ഇല്ലടാ അവളെ ഒന്ന് ചൂടാക്കാനാ…ഞാൻ ഒന്നും ചെയ്യില്ല ”  കുണുങ്ങി പതുങ്ങി അമ്മയും എന്നോടും സ്വകാര്യമായി ഉറപ്പുതന്നു എന്നാലും അനു ഇപ്പോഴെന്തേലും  ചെയ്യും.അതുറപ്പാ

“അമ്മേ അവളെന്തേലും ചെയ്യും ട്ടോ…” നീങ്ങി നീങ്ങി പുറകിൽ ഇനി നീങ്ങാൻ സ്ഥലമൊന്നുമില്ല!!ചുമരിൽ ചാരി നിന്നുകൊണ്ട് അവസാനമായി പറഞ്ഞു നോക്കി..തള്ളെക്കെന്നിട്ടും കുലുക്കമില്ല!

കൈ രണ്ടും പൊക്കിയമ്മ എന്‍റെ രണ്ടു കവിളിലും വെച്ചു. നെഞ്ചിടിക്കുന്നുണ്ട്.അമ്മ ഉമ്മയൊന്നും തരില്ലന്നറിയാം. അതും ചുണ്ടിൽ ഒരിക്കലുമുണ്ടാവില്ല!! എന്നാലും ആ ചുണ്ടകന്നു കൊതിയോടെ എന്നെ തിന്നാൻ നിൽക്കുന്നപോലെയുണ്ട്. കാലിൽ നിന്നു പൊന്തി ആ റോസ് ചുണ്ടുകൾ അകന്നു വന്നപ്പോ. അമ്മയോടുള്ള എന്‍റെ വിശ്വാസം നശിച്ചെന്ന് ഉറപ്പിച്ചതാ പക്ഷെ പേടിയല്ലാതെ, മുഖത്തടിച്ച ആ ചൂട് ശ്വാസമില്ലാതെ, അടുത്ത് നിന്ന് കുണുങ്ങിയതല്ലാതെ അമ്മ ഒന്നും ചെയ്തില്ല.

ഉഫ്.എന്റെ ശ്വാസം നേരെ വീണു.ബാക്കിൽ അമ്മയുടെ ഭാഗത്തു നിന്നും നടന്നടുക്കുന്ന ശബ്‌ദം.അമ്മയുടെ തോളിൽ ചെറിയമ്മയുടെ കൈ അമർന്നു. പിടിച്ചു വലിച്ചു ചെറിയമ്മ എന്നിൽനിന്നും അമ്മയെ പെട്ടന്ന് മാറ്റി. തിരിഞ്ഞ അമ്മയുടെ മുഖത്തേക്ക് അനുവിന്‍റെ വീശുന്ന കൈ വന്നപ്പോ.. ഞാനൊന്ന് പകച്ചു.

“ട്ടെ……….”ഒറ്റയടി..കഴിഞ്ഞു അത് കഴിഞ്ഞു.അമ്മയുടെ  മോന്തക്ക് ചെറിയമ്മ പൊട്ടിച്ചു. അടി കിട്ടി ഒന്നുലഞ്ഞ അമ്മ മുഖത്തു കൈ വെച്ചു ഞങ്ങളെ രണ്ടിനെയും നോക്കി. ആ പകച്ച നോട്ടം കണ്ടപ്പോ അറിയില്ല,ചിരി ഏത് ദിക്കിൽ നിന്നാ വന്നതെന്ന്. അറിയാതെ ചിരിച്ചു പോയി. കലിപ്പിൽ തന്നെ നിന്ന ചെറിയമ്മയെ നോക്കിയും ഞാൻ നിർത്താൻ വയ്യാതെ ചിരിച്ചു. എന്തൊക്കെയായിരുന്നു? അപ്പോഴേ തള്ളയോട് പറഞ്ഞതാ വേണ്ട വേണ്ട ന്ന് അവളെന്തേലും ചെയ്യും ന്ന് പറഞ്ഞപ്പോ അതിന് കുലുക്കം പോലുമില്ല.എന്നിട്ടിപ്പോ കിളി പോയി നിൽക്കുന്നതു കണ്ടില്ലേ??ചിരിയടക്കാതെ വായ പൊത്തി ഞാൻ ചുമരിൽ ചാരി ചിരിച്ചു.

കവിളുഴിഞ്ഞമ്മ ചെറിയമ്മയുടെ അടുത്തേക്കടുത്തു. എന്‍റെ ചിരി മിന്നലടിച്ചപോലെ നിർത്തിക്കൊണ്ട്.ഒരടി കൂടെ പൊട്ടി.അമ്മ ചെറിയമ്മയുടെ മോന്തക്ക് തന്നെ തല്ലി.സബാഷ്!! പണി ആയല്ലോ. നേരത്തെ പോലെ അല്ല എന്‍റെ അനുവിനാ തല്ല് കൊണ്ടത്!!ചിരി പെട്ടന്ന് നിന്ന് പോയി!

“ചിരിക്കടാ ന്താ നിനക്ക് ചിരി വരുന്നില്ലേ…..?” അമ്മയെന്‍റെ നേരെ തുള്ളി.പാവം ചെറിയമ്മ അതിന്‍റെ കണ്ണിൽ നിന്ന് വരെ വെള്ളം വന്നിട്ടുണ്ട്.അങ്ങനെയാ അടിച്ചേ മുഖത്തു രണ്ടു വിരലിന്‍റെ പാട് ശെരിക്ക് കാണാം .അമ്മയുടെ ആ കടുപ്പിച്ച നോട്ട തീരുന്നതിനു മുന്നേ ചെറിയമ്മയാർത്തൂ..

“ഡീ …..”എന്‍റെ ദൈമമേ അതാ അടുത്തത്..നീട്ടിയ ആ വിളിയും കൂടെ കൈ  അമ്മയുടെ കവിളിലേക്ക് തന്നെ ചെറിയമ്മ വീശിയതും. പെട്ടന്ന് ഞാനിടയിൽ കേറി.

“അനൂ. അനു… നിർത്ത്… അമ്മേ..!! ” ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു.

“ന്താ തമാശ കളിക്കാണെന്നാണോ വിചാരം.രണ്ടിനും…” നടുക്ക് കേറി രണ്ടും അടിക്കാതിരിക്കാൻ നിന്നിട്ടെന്ത് കാര്യം,എന്നെ വിലയില്ല.

“അഭീ നീ മാറ്……” ചെറിയമ്മയാണ് ആദ്യം പറഞ്ഞത്. ന്നാലും വിട്ടു കൊടുത്തില്ല..

“പറഞ്ഞത് കേട്ടില്ലേ നീ…. മാറടാ…”അതിന്‍റെയിടക്ക് എന്നെ നോക്കി കളിയാക്കാനും അമ്മ മറന്നില്ല!! ചെറിയമ്മയുടെ ഭാഗം കൂടി അത് എന്നെ നാറ്റിച്ചു..!!ന്നാ ന്തേലും കാട്ടട്ടെ.ഞാൻ ഇടപെടാൻ പോവുന്നില്ല!!

“ന്തേലും ചെയ് ഈ വീട്ടിലേക്ക് വരണ്ടായിരുന്നൂന്നാ ഇപ്പൊ തോന്നുന്നത്…” ഇടയിൽ ഞാനുമിത്തി കലിപ്പിട്ടു.. ഒരു നിമിഷം രണ്ടും അനങ്ങാതെ നിന്നു മുഖത്തോട് മുഖം നോക്കി അങ്ങനെ നിക്കുന്നുണ്ട്..

“ന്താടീ…..??”” അമ്മ തുടങ്ങി. എന്നാലെന്തിനാ കുറുമ്പ് കാട്ടുമ്പോഴും അമ്മായിങ്ങനെ ചിരിക്കുന്നത് മനസ്സിലായില്ല!

“നീ പോടീ, പോടീ….പോടീ, ” ഓരോ വിളിക്കും ചെറിയമ്മ അമ്മയുടെ കൈക്ക് അടിച്ചുകൊണ്ടിരുന്നു. വീശി വീശി ആ മേൽകൈക്ക് തന്നെയാണടി.മുന്നിൽ നിന്നമ്മ അതെല്ലാം കൊണ്ട് നിന്നു പുഞ്ചിരിച്ചു. ഒന്നാഞ്ഞു കൊടുത്തു ഒരു പട്ടി വിളികൂടെ അമ്മയെ വിളിച്ചു കഴിഞ്ഞപ്പോ ചെറിയമ്മ മെല്ലെ കരയൽ തുടങ്ങി.എനിക്കെന്തോ അവളോട് വീണ്ടും പാവം തോന്നി എന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ അവളിങ്ങനെ അടി കൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *