മിഴി – 8 4അടിപൊളി  

“കണ്ടോടീ….” ആ വാക്ക് മുറിഞ്ഞു.പൊട്ടി കരയാണ് ചെറിയമ്മ..

“കണ്ടോടീ ന്‍റെ അഭിയെ കണ്ടോ?…”  വീണ്ടുമവള്‍ അപർണയോട് ചോദിച്ചു. ചെറിയ കരച്ചിലിൽ എത്തിയ ആ തെണ്ടി തലയാട്ടി സമ്മതിച്ചു .

“നീയെന്താ പറഞ്ഞെ ഇവനെ എനി… എനിക്ക് കിട്ടൂല്ലാന്നോ….?.” കരച്ചിലില്‍ വാക്കുകൾ വീണ്ടും മുറിഞ്ഞു. “നോക്ക് നോക്കെടീ നോക്ക്…”

“അനൂ….” പതിയെ വിളിച്ചു ചെറിയമ്മയെ തൊടാനവളൊന്നും ശ്രമിച്ചു. നിമിഷം ചെറിയമ്മ ആ കൈവീശി അവളുടെ മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!!ഞെട്ടിപ്പോയി.

“മിണ്ടരുത്!!!വിളിക്കരുതെന്നെ അനൂന്ന് …” ഉറച്ച ശബ്‌ദം.അവൾ മുഖം പൊത്തി അത് കേട്ടു നിന്നപ്പോ ചെറിയമ്മയെ ഞാനൊന്ന് നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്. ഇനി ന്തേലും ചെയ്യൂന്ന് കരുതി

“ഇല്ല… ഒന്നുമില്ല.. എല്ലാം ഞാൻ കേട്ടോളം… എന്‍റെ കൂടെയകത്തേക്ക് വന്നൂടെ…”  അവളുടെ ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത് കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക..

“എവിടേക്കുമില്ല…എനിക്ക് നിന്‍റെ മുന്നിലിങ്ങനെ വന്നു നിൽക്കണമെന്നുണ്ടായിരുന്നു ഇവന്‍റെ കൂടെ..നിനക്കു കാണിച്ചു തരണം എന്‍റെ ചെക്കനെ… അത്രേ വേണ്ടു..” പല്ല് കടിച്ചു പറഞ്ഞ ചെറിയമ്മ എന്‍റെ നേർക്ക് തിരിഞ്ഞു കൈ പിടിച്ചു..

“വാ അഭി മതി നമുക്ക് പോവാം….” കരഞ്ഞു കലങ്ങി ചുവന്ന മുഖവുമായി നോക്കിയവൾ പറഞ്ഞു. ദുഃഖത്തിന്‍റെയൊരു ചിരി മാത്രമുണ്ട് അപര്‍ണയുടെ ചുണ്ടിൽ. അവളെ കാണിക്കാൻ ചെറിയമ്മയുടെ നെറ്റിയിൽ അമർത്തിയിരുമ്മ കൊടുത്തു.  കണ്ടോടീ എന്നുള്ള രീതിയിൽ അനു ഒന്നുകൂടെ അവളെ നോക്കി പിന്നെ എന്നെയും കൂട്ടി തിരിഞ്ഞു നടന്നു.

എന്തെന്നില്ലാത്ത സന്തോഷം തോന്നി. തകർത്തവളെ മുന്നിൽ ഇങ്ങനെ എന്നെയും പിടിച്ചു നിൽക്കുമ്പോ എത്ര സന്തോഷം തോന്നിക്കാണുമവൾക്ക്. ചേർത്ത് പിടിച്ചു എന്‍റെ അഭിയെ കണ്ടോന്ന് പറഞ്ഞപ്പോ ഞാനേത് ലോകത്തായിരുന്നു.. അയ്യോ ആലോചിക്കുമ്പോ കുളിരുകേറുന്ന പോലെയുണ്ട്.

സൈഡ് സീറ്റിൽ കേറി ഇരുന്നപ്പോ മുഖമവള്‍ നല്ലപോലെ തുടക്കുന്നത് കണ്ടു.വണ്ടിയോടിക്കാന്‍ ന്നാലു മെന്നെ സമ്മതിക്കില്ല!

“ഒന്ന് നിർത്തോ..” മൂക്കള ഒലിപ്പിച്ചു ചെറിയ കുട്ടികളെ പോലെ കളിക്കാണ്. വിളിച്ചതിന് കൂമനെ പോലെ അവളൊറ്റ നോട്ടം.സംഭവം ഇങ്ങനെ മിണ്ടാതിരുന്നിട്ടൊന്നും കാര്യമില്ലെന്ന് എനിക്കറിയാം. ഇങ്ങനെ അവളെ ദേഷ്യം പിടിപ്പിച്ചു തൊടങ്ങിയാലേ പഴയെ പോലെ ആവുള്ളൂന്ന് കരുതി വിളിച്ചതാ.ഈ നോട്ടം കണ്ടിട്ട് അതുപോലെ ആവുന്ന് തോന്നുന്നില്ല.

“മിണ്ടണ്ട.. നീ മിണ്ടി പോവരുത്. നീയെന്നോട് മിണ്ടാത്തവനല്ലെ.. ശ്……” ചുണ്ടിൽ വിരൽ ചേർത്ത അവൾ ശബ്‌ദമുണ്ടാക്കി “ഇനി മിണ്ടണ്ട… കേട്ടല്ലോ?…” കളിപ്പിക്കാണ്.. ഓഹ് ന്നാ അങ്ങനെ തന്നെ.

“മിണ്ടണില്ല…!!”

“ഹാ മിണ്ടരുത്…”

“ഇല്ല…” ശ്രദ്ധകൊടുക്കാതെ തെറ്റിയ പോലെ നേരെ മുന്നോട്ട് നോക്കിയിരുന്നു.രണ്ടു മിനുട്ട്!! കഴിഞ്ഞിട്ടും  വണ്ടിയവൾ എടുത്തിട്ടില്ല.ഇത്ര ഭാവമിട്ടിരുന്നിട്ട് നോക്കുന്നത് മോശമല്ലെ?. ഊഹം വെച്ചാൽ അവളെന്‍റെ അടുത്ത സീറ്റിൽ തന്നെയുണ്ടല്ലോ!!ന്ന്ട്ട് ന്താ വണ്ടിയെടുക്കാത്തത്

“ഡാ…”” ആഹാ വിളി വന്നു.. ഓഹ് മിണ്ടാൻ പോണ്ട!! മിണ്ടരുത് ന്ന് പറഞ്ഞതല്ലെ?

“ഡാ അഭി…..” വീണ്ടും വന്നു. അതിലൊരീണവുമുണ്ട്.നല്ലതുപോലെ ഇഷ്ടപെട്ടെങ്കിലും  അങ്ങ് നോക്കീല്ല.

“അഭീ……..” നീട്ടിയ വിളി.എന്‍റെ കൈ പിടിച്ചു കുടഞ്ഞവൾ കൂവി.. താടക!!.

.”ന്താ…. “ഞാൻ തിരിഞ്ഞവളെ നോക്കി. എന്ത് ഭംഗിയാണ് ആ ചിരിക്ക്,ആ നോട്ടത്തിന്.ആ വശ്യമുള്ള കണ്ണിന്

“പിണക്കാണോ…?” ഞാൻ വെയിറ്റ് ഇട്ടിരുന്നു.

“ആണെങ്കിൽ?…”

“ഒന്ന് ചിരിക്കെടാ….” ചുണ്ടില്‍ തൊട്ടുകൊണ്ടുള്ള അവളുടെ സുഖിപ്പിക്കൽ.ഒറ്റ തട്ടിന് ഞാനതു മാറ്റി.

“ഇല്ലേൽ…..” മസിലു പിടിച്ചു നിൽക്കുന്നതിന്‍റെ അവസാനത്തേക്ക് എത്തിയിരുന്നു.

“ഇല്ലേൽ പോടാ…. നിന്നെ വേണ്ടയെനിക്ക്.. ജന്തു!!!….” ഓഹ്! മുഖം കനപ്പിച്ചൊറ്റത്തിരിയൽ വണ്ടി സ്റ്റാർട്ട്‌ ചെയ്ത്, റിവേഴ്‌സിലിട്ട് ഒന്നുകൂടെന്നെ കൂർപ്പിച്ചു നോക്കിയപ്പോ പിടി വിട്ടു ചിരിച്ചു പോയി.ആ മുഖത്തു പതിയെ ചിരി വന്നു മായുന്നുണ്ട്.ന്നാലും ദേഷ്യം കാട്ടി അങ്ങനെ നിന്നു നോക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *