മിഴി – 8 4അടിപൊളി  

“വൃത്തികേട് കാട്ടല്ലേ…..” കൊഞ്ചുന്നയവളുടെ ഓർമിപ്പിക്കൽ. സ്നേഹമവളോട് കുമിഞ്ഞു കൂടി. ഷെറിനെന്നത് വേദനയല്ലാതെയായി. നോവല്ലാതെയായി ഇവളില്ലായിരുന്നെങ്കിലോ?.

ഷെറിന്‍റെ കൂടെ റൂമിൽ പോയപ്പോ മുതലുള്ള കാര്യങ്ങൾ ചെറിയമ്മ പറഞ്ഞു കൊണ്ടിരുന്നു. എന്‍റെയും ഷെറിന്‍റെയും ഒരുമിച്ചുള്ള ഫോട്ടോയടക്കം അവിടെ കണ്ടെന്നു ഒരു ഭീഷണിയിടെയാണ് അവള്‍ പറഞ്ഞത്. ഷെറിന്‍റെ സംസാരത്തെ പറ്റിയും, സ്നേഹത്തെ പറ്റിയും അവള് മെല്ലെ വിവരിക്കുമ്പോ ചെറിയൊരു ചിരി വരാതിരുന്നില്ല.

“പിന്നെ അഭീ…പോരാൻ നേരമവൾ പറഞ്ഞന്തെന്താന്നറിയോ?….” മിന്നുന്ന ചിരിയോടെ അവളെന്നെ നല്ലവണം നോക്കി.

“ന്താ പറഞ്ഞത്? ”

” അവനെ നോക്കണേന്ന്…. ” ചിരി പിടിച്ചു വെച്ച് അവൾ വിരൽ നീട്ടിയെന്നെ കൊഞ്ചിക്കാന്‍ നോക്കി. ഒറ്റ തട്ട്. എനിക്ക് ചെറിയമ്മയെന്താ പറഞ്ഞത് എന്നായിരുന്നു അറിയേണ്ടത്.

“ന്നട്ട് നീയെന്ത് പറഞ്ഞു….?” മിന്നി മറയുന്ന വെളിച്ചം തിളക്കുന്ന അവളുടെ മുഖത്തിന്‌ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു..

“ഞാൻ പറഞ്ഞു അവനെ പൊന്നു പോലെ…..” അവൾ നിർത്തി. ചിരിയാണ് മുഖത്തു..

“പൊന്നു പോലെ? ” ആകാംഷ കൂടി.

“പൊന്നു പോലെ ഉരുക്കി കളയും ന്ന്…” തെണ്ടി. വല്ല്യ ബിൽഡപ്പ് ഇട്ട് കൊണ്ട് വന്നു നശിപ്പിച്ചു. മങ്ങി പോയ മുഖം കണ്ടു അവൾക്ക് സങ്കടം. എന്ത് അഭിനയമാണോ ജന്തുവിന്..

“ഇയ്യോ ല്ല ന്‍റെഭിയെ ഞാനങ്ങനെ പറയോ…?”

“പറയും നീയല്ലേ അങ്ങനെയേ പറയു….”

“പോടാ… ശെരിക്ക് ഞാനൊന്നും പറഞ്ഞില്ല. ചിരിച്ചത് മാത്രേള്ളൂ. അവളെന്ത്‌ കരുതിയോ ആവോ?…..” ഒന്നും മിണ്ടാതെ പോന്നതാല്ലേ??.ന്നട്ടാണ് ഈ വീമ്പിളക്കൽ.

” അല്ലേലും പോത്ത് പോലെ വളർന്ന നിന്നെയൊക്കെ എന്ത് നോക്കാനാണ്… ” സീരിയസ് പോലെ പറഞ്ഞ പറ്റിക്കാമെന്നാണ് വിചാരം.

“നീ പോടീ പട്ടി…. എന്താ നോക്കേണ്ടതന്ന് ഞാൻ കാട്ടി തരാം….” വഷളൻ ചിരിയോടെ ഞാനവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കി.

“ഡാ ഡാ കളിക്കല്ലേ….അഭീ…” ഒന്ന് കുതറി ചിരിച്ച ചെറിയമ്മ വണ്ടി ഒന്ന് പാളിയപ്പോ. മുടിയിൽ പിടിച്ചു വലിച്ചു ഇക്കിളിയാക്കൽ നിർത്തിച്ചു. വണ്ടി പാളിയപ്പോ ഞാനും ഞെട്ടി.പല്ല് കടിച് ദേഷ്യം പിടിച്ചു രണ്ടു വട്ടം വീണ്ടും ഡ്രൈവിങ്ങിനിടയിൽ എന്നെ നോക്കിയ ചെറിയമ്മയെ സോപ്പിടാൻ നോക്കിയെങ്കിലും അത് സമ്മതിച്ചില്ല.

നേരെ വീട്ടിലേക്ക് അങ്ങ് കേറി. വണ്ടിയാ മുറ്റത്തേക്കടുക്കുമ്പോ വരാന്തയിൽ നിലവിളക്ക് തൂക്കിയിട്ടത് മുന്നിലെ ഗ്ലാസ്സിലൂടെ കണ്ടു. വിളക്കിന്‍റെയടുത്ത് അരമതിലിൽ ഞങ്ങളെ നോക്കി അമ്മയുണ്ട്. വിളക്കിന്‍റെ ശോഭയിൽ തിളങ്ങുന്ന ആ ഐശ്വര്യമുള്ള മുഖം പതിയെ ഞങ്ങളെ കണ്ടതിലുള്ള ആശ്വാസമായി.

വണ്ടിയിൽ നിന്നിറങ്ങി. ചെറിയമ്മ അടുത്തേക്ക് വന്നു.അധികാരം പോലെയെന്‍റെ കൈ പിടിച്ചു. ഞങ്ങൾ ഒരുമിച്ചാണ് അമ്മയുടെ മുന്നിലെത്തിയത്. ചിരിക്കുന്ന അമ്മയെ കാണിക്കാന്‍ തന്നെ എന്നെ കെട്ടി പിടിച്ചു നല്ലപോലെ അമർത്തി അനു ഇടക്കണ്ണിട്ട് അമ്മയെ നോക്കിയപ്പോ വല്ല്യ മൈൻഡ് ഇല്ലാതെ അമ്മയും അത് നോക്കുന്നുണ്ട്.

“ഞാൻ മോളിലുണ്ടാവും…”കവിളില്‍  ഒരുമ്മകൂടെ തന്നു ചെറിയമ്മ കനപ്പിച്ചമ്മയെ നോക്കി കയ്യിൽ വണ്ടിയുടെ കീയും കൊടുത്ത് ഒറ്റ പോക്ക്.

“അനു.” പോവുന്നയിടക്ക് അമ്മയൊന്ന് വിളിച്ചു നോക്കി. എവിടെ? അവൾ മൈൻഡ് വെച്ചില്ല.ഇനിയിപ്പോ മുന്നിൽ ഞാൻ പെട്ടല്ലോ. അമ്മയെ കാണിക്കാൻ ചെറിയമ്മയും, അവളെ കാണിക്കാൻ അമ്മയും എന്നെ കരുവാക്കുകയാണ്.

“ന്ത്‌ സ്വഭാവ മോനൂ അതിന്..” ദേഷ്യത്തോടെ അമ്മ ചോദിച്ചു.

വിളക്കിലെ തിരി നീട്ടി കയ്യിലായ എണ്ണ തുടച്ച്. വിളക്കിന്‍റെ ഓറഞ്ച് വെളിച്ചം നിറഞ്ഞയാ മുഖമെന്‍റെ നേരെ നീട്ടി അമ്മ മെല്ലെ ചിരിച്ചു.

“ഇന്നെവിടെ പോയി?” ഞാൻ സംഭവങ്ങൾ വിവരിച്ചു. അതിന് ചെറിയ അസൂയ.

“നീയ്യുമ്മ വെച്ചോ? ” വരുന്ന ചോദ്യത്തിന് നാഗവല്ലിയാവുന്നുണ്ടോന്ന് സംശയം.പെട്ട്!!! ന്നാലും ഞാൻ മെല്ലെത്തലയാട്ടി. പറയുന്ന കൂട്ടത്തിൽ ഉമ്മ കൊടുത്തു ന്നെ പറഞ്ഞുള്ളു. എവിടെ കൊടുത്തു എന്നൊന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *