മിഴി – 8അടിപൊളി  

“അത്…” വാക്കുകൾ വായിൽ കുടുങ്ങി..” ഒന്നുല്ലടാ… അത്… ” പറയാൻ കഴിയാതെ അമ്മ കുഴങ്ങി.

“സാരല്ല…” ഞാൻ പറഞ്ഞു.

“മ്….” ഒരു മൂളൽ മാത്രം.ഇങ്ങനെയൊരു സാധനം! എല്ലാം സ്വന്തം ചെയ്തു അങ്ങനെ കിടന്നു വിഷമിച്ചോളും. ഇങ്ങനെ ഒച്ചയിടാതെ നടന്നാൽ എങ്ങനെയാ!! ഒരു സുഖം വേണ്ടേ?..

“അമ്മേ” വിളിച്ചു നോക്കി.

“മ്..”മൂളൽ മാത്രം. അത് പോര.

“അമ്മേ….” വിളിക്കിത്തിരി കൂടെ നീട്ടം കൂടി. കൂടെ സ്നേഹവും.

“മ്മ്…” ആ മൂളലിനും അതേപോലെ നീട്ടം കൂടി.

“അമ്മേ….!!!!” ഒന്ന് കൂടെ വിളിച്ചു..

“ന്താടാ…” ഓഹ് കലിപ്പ്. സ്നേഹത്തോടെ വിളിച്ച ഞാനാരായി. അനങ്ങാതെ കെട്ടി പിടിച്ചു കിടക്ക തന്നെയാണ്. ഇടക്ക് ആ മൂക്ക് കൊണ്ടെന്‍റെ ഷോൾഡറിൽ ഉരക്കുന്നുണ്ട്. ടേബിളിൽ മുകളിൽ വെച്ച എന്‍റെ ഫോണുണ്ടവിടെ.അത് തെളിഞ്ഞു മുരളുന്നത് കണ്ടു എടുക്കാൻ കൈ നീട്ടിയെങ്കിലും. കേറി നെഞ്ചത്ത് കിടക്കുന്ന സാധനത്തിന് ഒരു മാറ്റം വേണ്ടേ?.എടുക്കാൻ വേണ്ടി ഇളകി കളിച്ചപ്പോ  അതിന്‍റെ വക അടങ്ങിക്കിടക്കാൻ ചീത്തയും കേട്ടു.

കൈ നീട്ടി വിരലുകൊണ്ട് കഷ്ടപ്പെട്ട് വലിച്ചു അത് കൈക്കുള്ളിലാക്കി. ആശാന്‍റിയ്യാണ്.  അറ്റന്‍റ് ചെയ്തു ചെവിയിൽ വെച്ചു.

“മോനെ രേവതിയാണ് ലക്ഷ്മിയുണ്ടോ അവിടെ?…”. ആശാന്‍റി അപ്പൊ ചെറിയമ്മയുടെ അടുത്തുണ്ട്.

“അഭീ……” ഒന്നുകൂടെ ആ ശബ്‌ദം ഫോണിലൂടെ വന്നു . ചെറുതായെങ്കിലും കേട്ടു കാണും അമ്മ ഒന്നിളക്കി.

“രേവതി ആന്‍റിയാ….” ഞാൻ അമ്മയുടെ ചെവിയിലേക്ക് വെച്ച് കൊടുത്തു.

“ഹാ..”

“ഹം…”

“ഓക്കേ…” അമ്മ ഫോണിലൂടെ മൂളുന്നത് കേട്ടു.

പിന്നെ ഇത്തിരി മടിയോടെ എഴുന്നേറ്റ് കൊണ്ട് നല്ല ചിരി കാട്ടി തോളിൽ പിടിച്ചു നിന്നു..

“എടാ അഭീ…..”ആ മധുരമുള്ള വാക്കുകളിൽ ഞാൻ ശെരിക്കും വീണു.

“എന്തോ…..?” ഈണത്തോടെ ഞാനും ചോദിച്ചു..

“പോവാൻ തോന്നുന്നില്ലടാ.. ഇങ്ങനെ നിന്‍റെ കൂടെ കിടക്കാൻ എന്ത് സുഖമാണന്നറിയോ…? ” കൊഞ്ചിക്കളിക്കാണ്.ചിലപ്പോ എന്നെ കളിപ്പിക്കാൻ ഉള്ള അടവ് കൂടെയാവും.ഞാൻ വല്ല സീരിയസ്സായിട്ട് പറയണേൽ. അപ്പൊ തൊടങ്ങും വാ വിട്ടുള്ള ചിരി എന്നിട്ട് കളിയാക്കലും.

“അയ്യടീ മോളെ… അങ്ങനെയിപ്പോ സുഖിക്കേണ്ട ട്ടോ.. എന്‍റെ പാവം ചെറിയമ്മയപ്പുറത് കിടക്ക. എന്തൊക്കെയാ അതിനെ വിളിച്ചേന്ന് ഓർമ്മയുണ്ടോ?. പാവമത് വയ്യാതെ കിടക്കാന്നുള്ള വിചാരം എങ്കിലും ഉണ്ടായിരുന്നോ? ” കളിമട്ടിലാണെകിലും. ഞാൻ ഒരു വിഷമം പോലെയാണത് പറഞ്ഞത്.അവളുടെ കാര്യം പറഞ്ഞപ്പോഴേ അതിന്‍റെ മുഖം വീണു..

“ന്നാ പോ… അതിന്‍റെയെടുത്ത് നിന്നോ.ചെല്ല് പോ….അവളെന്നെ  വിളിച്ചതിനൊന്നും കണക്കില്ലല്ലേ? ഒന്നുല്ലേലും എത്ര വയസ്സ് മുത്തതാ ഞാൻ ” അപ്പോഴേക്കും പിണങ്ങി.കയ്യിൽ മുറുക്കെ പിടിച്ചിരുന്ന കൈ സൈഡിലെ മേശയുടെ മുകളിലേക്ക് എറിഞ്ഞു കൊണ്ടത് ദേഷ്യം കാട്ടി. വെറുതെ ആവും പിണങ്ങലൊന്നും അതിന്‍റെ എടുത്ത് നിന്ന് പ്രതീക്ഷിക്കേണ്ട. അവൾ അമ്മയുടെ വിളിച്ചതിനൊന്നും ഒരു പ്രശ്നവും  തള്ളക്കില്ലന്നറിയാം, എന്നിട്ടും വെറുതെ ഓരോന്ന് എന്നോട് പറയാണ്.ആ മുഖത്തേക്ക് നോക്കുമ്പോ, നോക്കുമ്പോ മുഖം കനപ്പിച്ചുള്ള നോട്ടം തുടങ്ങി .

“ഞാൻ പോവ്വാ, അല്ലേലും അവള്‍ക്കെ എന്നോട് സ്നേഹമുള്ളൂ…” വിടാൻ ഉദ്ദേശം എനിക്കുമുണ്ടായില്ല. മുന്നിലേക്ക് തല നീട്ടിയിരുന്ന അതിനെ ഉന്തി ഞാൻ ചെയറിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേ.ബാക്കിൽ നിന്ന് എന്‍റെ കൈ പിടിച്ചു അമ്മ നിർത്തിച്ചു.

“ഡാ.. നിക്ക്..” പൊട്ടി മുളച്ച ചിരി ഞാൻ കടിച്ചു പിടിച്ചു നിർത്തി. തിരിഞ്ഞു കലിപ്പിൽ ആ മുഖത്തേക്ക് നോക്കി.

“ന്താ….”

“വേണ്ട വേണ്ട. എനിക്കൊന്നും മനസിലാവില്ല ന്ന് ഒന്നും കരുതണ്ട കേട്ടോടാ…അവന്‍റെയൊരു കളി..”കണ്ണുകൊണ്ട് ഒന്ന് ഉഴിഞ്ഞു നോക്കി മുഖം കനപ്പിച്ചത് മുന്നോട്ട് നടന്നു.

“പോടീ…” മൈൻഡ് ചെയ്യാതെ പോവുന്നത് കണ്ടോ? അതോണ്ട് കേൾക്കാൻ  തന്നെയാ വിളിച്ചേ. പതിയെ എന്നെ ഉള്ളു.

“ന്ത്‌….”കൂർപ്പിച്ച കണ്ണും, നീട്ടിയ പിരികവും. അമ്മ തിരിഞ്ഞു നോക്കി.

“പോടീ ന്ന്..”ഇത്തവണ ഞാൻ ഉറക്കെത്തന്നെ പറഞ്ഞു.  പെട്ടന്നമ്മ ചുറ്റിനും നോക്കി. മിഴി മാറ്റാതെ ഞങ്ങളെ നോക്കുന്ന ഒരു ചേച്ചിയെ കണ്ടതും മുഖത്തേക്ക് ഇത്തിരി ക്കൂടെ കനപ്പിച്ചു നോക്കിയമ്മ കൈ വീശി എന്നെ അടിക്കാൻ ശ്രമിച്ചു. ഞാൻ മാറിയില്ല. അടിക്കുവോ ഇല്ലയോ എന്ന് അറിയണമല്ലോ.. എന്നാ കൈ വീശിയത് അല്ലാതെ അടിച്ചില്ല.

“ന്താ അടിക്കാതെ അടിക്ക്..” ഭാവം വിടാത്ത മുഖത്ത് നോക്കി ഞാൻ പറഞ്ഞു.ഇത്തിരി കടുപ്പിച്ചു പറഞ്ഞത് കൊണ്ടാവും അമ്മ മുഖം ചുളിച്ചു  അടുത്തേക്ക് വന്നു പിന്നെ കൈകോർത്തു പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു..

“ഇന്ന് വയ്യടാ നാളെ തല്ലിയാൽ പോരെ?.. “ഇതിന്‍റെയൊരു വട്ട്.”നീ വാ നമ്മുടെ താടകയെ നോക്കേണ്ടേ നമുക്ക്. അവരൊക്ക ഇറങ്ങി കാണും..” എത്ര പെട്ടന്ന അമ്മ മാറിയത്.എന്ത് ആശ്വാസമാണ് അമ്മയുടെ എടുത്ത് നിക്കുമ്പോ കിട്ടുന്നത്. ഉള്ള വേദനയും വിഷമവും മറക്കുന്നപോലെ.നടന്നു നീങ്ങുമ്പോ ഞാൻ അതിന്‍റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു. എന്നെ കൂട്ടി പിടിച്ചു കൊണ്ടുപോവ മാത്രല്ല.നോക്കി ചിരിച്ചും, കുറമ്പ് കാട്ടിയും അമ്മയിങ്ങനെ സ്നേഹിക്കുന്നുണ്ട്.മുന്നേയും ഉണ്ടാവും എന്നാലും ഇപ്പോഴാ ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്.

രേവതിയാന്‍റിയുടെ എടുത്ത് ചെന്നുനോക്കി. ആശാന്‍റിയുടെ കൂടെ ചെറിയമ്മ പോയെന്ന് പറഞ്ഞപ്പോ. ഞാനും അമ്മയും താഴെക്കിറങ്ങി. മെയിൻ എൻട്രൻസിൽ ചില്ലിന്‍റെ വാതിലിനു പുറത്ത് വീൽ ചെയറിൽ തലക്ക് കൈയും കൊടുത്ത് ചെറിയമ്മയിരിക്കുന്നുണ്ട്..കൂടെ സഹായത്തിനു ഒരു പെണ്ണും,അടുത്തായി ആന്‍റിമാരും. ഗൗരിയേച്ചിയും, ഷാജി അങ്കിളിന്‍റെ കൂടെ കിച്ചുവുമുണ്ട്.

മുന്നിൽ വാതിൽ തുറന്നു വന്നിട്ടും അമ്മയെന്‍റെ തോളിൽ തൂങ്ങൽ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാൻ നോക്കിയെങ്കിലും എവിടെ!!പിടി വിടാൻ തള്ള സമ്മതിച്ചില്ല.

“എവിടെ ആയിരുന്നു മക്കളേ..?” അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്‍റിയാണ് വായ തുറന്നു. ഇത്ര നേരമുണ്ടായിരുന്ന  ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്.

ഉഷാന്‍റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാൻ കഴിയാതെ ഞാൻ തല മാറ്റി കളഞ്ഞു.

മുന്നിൽ  ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിൾ വന്നു. കൂടെ അതിൽ നിന്ന് ഇറങ്ങി അച്ചനും. ആന്‍റിമാരും അങ്കിളും, ഗായത്രിയും ഗൗരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്‍റെ കയ്യിൽ അങ്കിളിന്‍റെ കാറുണ്ടല്ലോ.ഞങ്ങൾക്കതിൽ പോവാം.

Leave a Reply

Your email address will not be published. Required fields are marked *