വിഷ്ണു : ഉം നിന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു
ആദി : എന്തിന്
വിഷ്ണു : നീ അവരെ ഒന്ന് കാണുക പോലും ചെയ്യാതെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് മുങ്ങിയല്ലേ
ആദി : ഞാൻ അവളോട് പറഞ്ഞതാ ചേട്ടാ അവരെ കണ്ടിട്ട് പോകാമെന്ന് അവൾക്കെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു ദൃതി കൂട്ടി അതാ ഞാൻ
വിഷ്ണു : എന്തായാലും ആക്സിഡന്റ് പറ്റിയ പയ്യൻ രെക്ഷപ്പെട്ടിട്ടുണ്ട് കിരൺ നിങ്ങളോട് ഒരു താങ്ക്സ് പറയാൻ പറഞ്ഞു രൂപ എവിടെ ക്ലാസ്സിൽ ഉണ്ടോ
ആദി : അവള് വന്നിട്ടില്ല
വിഷ്ണു : വന്നില്ലേ അവൾക്കെന്താ പറ്റിയത്
ആദി : എനിക്കറിയില്ല അവളുടെ കൂട്ടുകാരി വയ്യെന്നെന്തോ പറയുന്നത് കേട്ടു അവളെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല ഇനി ബ്ലഡ് കൊടുത്തത് കൊണ്ട് വല്ലതുമാണോന്നാ എന്റെ പേടി
സ്നേഹ : അല്പം ബ്ലഡ് കൊടുത്തത് കൊണ്ട് എന്താകാനാടാ
ആദി : എബിക്കറിയില്ല ദയവ് ചെയ്ത് ഇനി അവളെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിളിക്കരുത് അവളെ കണ്ടാൽ അറിയില്ലേ അവൾക്കത്ര ആരോഗ്യമൊന്നുമില്ല
ഇത് കേട്ട വിഷ്ണു പതിയെ ചിരിച്ചു
സ്‌നേഹ : അപ്പോൾ ഇതായിരുന്നല്ലെ നിന്റെ അസുഖം നിനക്ക് ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ പറ്റുന്നില്ല അല്ലേ
വിഷ്ണു : അവൾക്ക് അങ്ങനെ വലുതായി ഒന്നും കാണില്ലെടാ നീ വെറുതെ മൂഡ് ഓഫ് ആകണ്ട പിന്നെ ഇന്റർവെല്ലിന് ശേഷം ക്ലാസ്സിൽ ചെന്ന് കേറിയേക്കണം വെറുതെ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കേണ്ട
ഇത്രയും പറഞ്ഞ ശേഷം വിഷ്ണുവും സ്‌നേഹയും ഒരു ബുക്കുമെടുത്ത് കൊണ്ട് പുറത്തേക്കു പോയി
ആദി വീണ്ടും രൂപയുടെ നമ്പർ ഡയൽ ചെയ്തു നോക്കി
“മൈര് ”
“ഇവൾക്ക് ഫോൺ ഒന്ന് എടുത്താൽ എന്തായി പോകും ”
സമയം പിന്നെയും കടന്നുപോയി -ഇന്റർവെൽ ടൈം
ആദി പതിയെ ക്ലാസ്സിലേക്ക് എത്തിയ ശേഷം ഗീതുവിന്റെ അടുത്തേക്കു പോയി
ആദി : അതെ അവൾക്ക് എന്താ പ്രശ്നം
ഗീതു : ആർക്ക്
ആദി : നിന്റെ കൂട്ടുകാരിക്ക് വയ്യെന്ന് എന്തോ പറയുന്നത് കേട്ടല്ലോ
ഗീതു : ഓഹ് രൂപയൊ എനിക്കും കൃത്യമായി അറിയില്ല രാവിലെ വയ്യെന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു
ആദി : എന്നിട്ട് നീ വിളിച്ചു നോക്കിയില്ലേ
ഗീതു : നോക്കി പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല
ആദി : അവളുടെ വീട്ടിലെ നമ്പർ ഉണ്ടോ
ഗീതു : ഇല്ല
ആദി : നീ അവളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ എന്നിട്ടും വീട്ടിലെ നമ്പർ ഇല്ലേ
ഗീതു : ഇല്ലാത്തത് കൊണ്ടല്ലെ ഇല്ല എന്ന് പറഞ്ഞത് ആദിത്യന് ഇപ്പോൾ എന്താ പ്രശ്നം
ഇത് കേട്ട ആദി പതിയെ വീണ്ടും ക്ലാസ്സിനു പുറത്തേക്കു പോയി
അജാസ് : നീ എങ്ങോട്ടാടാ ഈ പോകുന്നെ വാ വന്നു ക്ലാസ്സിൽ ഇരിക്ക്
ആദി : എനിക്ക് നല്ല സുഖമില്ല ഞാൻ തിരിച്ചു പോകുവാ
അജാസ് : പിന്നെന്തിനാടാ നീ ഇന്ന് വന്നെ ചുമ്മാ മിസ്സിനെ വെറുപ്പിക്കുകയും ചെയ്തു അവര് നല്ല ദേഷ്യത്തിലാ പിന്നീട് ക്ലാസ്സ് എടുത്തത് മിക്കവാറും ഇന്റെണലിൽ നിനക്ക് പണി തരും
ആദി : തരുന്നെങ്കിൽ തരട്ടെ
ഇത്രയും പറഞ്ഞു ആദി അവിടെ നിന്ന് മുന്നോട്ട് നടന്നു
കുറച്ചു സമയത്തിനു ശേഷം ആദി വീട്ടിൽ
അമ്മ : ഇന്നെന്താടാ നേരത്തെ
ആദി : കോളേജിൽ സ്ട്രൈക്കാ നേരത്തെ വിട്ടു
ഇത്രയും പറഞ്ഞു ആദി റൂമിലേക്കു പോയി
പിന്നാലെ അമ്മയും
അമ്മ : ആദി മാളു വിളിച്ചിരുന്നു ഏതോ രൂപയെ പറ്റി അവളെന്നോട് ചോദിച്ചു നീ അവളോടും ഓരോന്നു പറഞ്ഞു പിടിപ്പിച്ചു അല്ലേ
ആദി : എന്റെ അമ്മേ അവൾക്ക് വട്ടാണ്
അമ്മ : വട്ട് നിനക്കാണ് വെറുതെ അവളെ വിഷമിപ്പിക്കാനായിട്ട് ഞാൻ ഒരു വിധത്തിലാ അവളെ സമാധാനിപ്പിച്ചത് നീ പറഞ്ഞതൊന്നും ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല ഇനി അതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് ഇന്നത്തോടെ അവസാനിപ്പിച്ചോണം ഇതൊക്കെ കോളേജ് കഴിയുന്നത് വരെ കാണുള്ളു അത് കഴിയുമ്പോൾ അവള്മാര് പൊടിയും തട്ടി പോകും
ആദി : എന്റെ അമ്മേ എനിക്കൊന്ന് സമാധാനത്തോടെ കിടക്കണം എന്നെ ഒന്ന് വെറുതെ വിടാമോ
അമ്മ : ശെരി ഇനി ഞാനായിട്ട് സമാധാനകേട് ഉണ്ടാക്കുന്നില്ല എനിക്ക് അയൽക്കൂട്ടമുണ്ട് ഞാൻ പോകുവാ പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട
