ആദി : ഓഹ് ശെരി പോയാലും
ഇത് കേട്ട അമ്മ റൂമിൽ നിന്ന് പുറത്തേക്കു പോയി
അന്നേ ദിവസം രാത്രി
ആദി : എത്ര തവണ വിളിച്ചു ഒരു റിപ്ലൈയുമില്ല ഇനി അസുഖം എങ്ങാനും കൂടുതലായിരിക്കുമോ അറിയാൻ എന്താ ഒരു വഴി ഒന്നു കൂടി വിളിച്ചു നോക്കിയാലോ, 🤔
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത് അവൻ വേഗം ഫോൺ കയ്യിലെടുത്തു
“രൂപയാണല്ലോ ”
ആദി വേഗം ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ”
രൂപ : ഉം പറയ്
ആദി : എന്ത് പറയാൻ ഞാൻ എത്ര നേരമായി വിളിക്കുന്നു നിനക്ക് ഒരു തവണയെങ്കിലും ഫോൺ എടുത്താൽ എന്തായി പോകും 😡 ഞാൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയാമോ
രൂപ : ടെൻഷനോ എന്തിന്
ആദി : നിനക്ക് വയ്യെന്ന് നിന്റെ കൂട്ടുകാരി പറഞ്ഞു അതിന്റെ കൂടെ ഫോൺ കൂടി എടുക്കാതിരുന്നാൽ പിന്നെ പേടിക്കില്ലേ
രൂപ : നിക്ക് നിക്ക് എനിക്ക് വെയ്യെങ്കിൽ നിനക്കെന്താ പ്രശ്നം നീ എന്തിനാ പേടിക്കുന്നെ
ആദി : 🥶 അത്… അത് പിന്നെ ഞാൻ അല്ലേ നിന്നെ ബ്ലഡ് കൊടുക്കാൻ ഒക്കെ കൊണ്ട് പോയത് എന്തെങ്കിലും പറ്റിയാൽ ഞാനും തൂങ്ങില്ലേ
രൂപ : ഓഹ് അതായിരുന്നോ ഞാൻ കരുതി
ആദി : എന്ത് കരുതി
രൂപ : ഒന്നും കരുതീല എന്തയാലും നീ പേടിക്കണ്ട എനിക്ക് വലിയ കുഴപ്പ മൊന്നുമില്ല ഞാൻ ചെറുതായി ഒന്ന് വീണു അതാ ക്ലാസ്സിൽ വരാത്തത്
ആദി : വേണോ എങ്ങനെ
രൂപ : അതൊക്കെ വീണു
ആദി : എന്നിട്ട് വല്ലതും പറ്റിയോ
രൂപ : ഹേയ് അങ്ങനെ നിനക്ക് സന്തോഷിക്കാൻ പാകത്തിന് വലുതായി ഒന്നും പറ്റിയില്ല ചെറുതായി ഒന്ന് ചതഞ്ഞു അത്രേ ഉള്ളു എന്തായാലും നിന്റെ പ്രാക്ക് ഭലിക്കുന്നുണ്ട് കേട്ടോ ഈ ഇടയായി എന്റെ സമയം ഒട്ടും ശെരിയല്ല
ആദി : കോപ്പ് ഇനി ഇതും എന്റെ തയിൽ കൊണ്ടിട് നീ നോക്കി നടക്കാത്തതിനും കുറ്റം എനിക്കാണല്ലേ
രൂപ : ഉം അതെ നീ തന്നെയാ കാരണം
ആദി : അതെ ഞാൻ തന്നെയാ പക്ഷെ നിന്റെ കയ്യും കാലും ഒടിയാനാണല്ലോ ഞാൻ പ്രാകിയത് എന്തയാലും ഇത്രയും ആയില്ലേ വഴിയേ അതും നടക്കുമായിരിക്കും
രൂപ : ടാ നീ..
ആദി : എന്ത് പിടിച്ചില്ലേ ഉം പിന്നെ നീ നാളെ വരോ
രൂപ : അതെന്തിനാ നീ അറിയുന്നേ
ആദി : വന്നില്ലെങ്കിൽ നാളെ ഒരു ദിവസം കൂടി സമാധാനം കിട്ടുമല്ലോ
രൂപ : നീ അങ്ങനെ സമാധാനിക്കണ്ട ഞാൻ നാളെ ഉറപ്പായും വരും വയ്യെങ്കിലും വരും
ആദി : 😁 എന്നാൽ ശെരി ഞാൻ വെക്കുവാ വെറുതെ നിനക്കെന്തോ വലുത് പറ്റിയെന്നു കരുതി സന്തോഷിച്ചു എല്ലാം വെറുതെ ആയി നിന്നെ കാണാൻ വരാൻ വേണ്ടി ഒരു കിലോ ആപ്പിൾ വാങ്ങി ഫ്രിഡ്ജിൽ വെച്ചിരുന്നു അതും വേസ്റ്റ് ആയി
രൂപ : വെച്ചിട്ടി പോടാ നാറി
ഇത് കേട്ട ആദി ചിരിച്ചുകൊണ്ട് ഫോൺ വെച്ചു
“ഹോ അവൾ ഫുൾ എനർജിയിലാ അപ്പോൾ ഒന്നും പേടിക്കാൻ ഇല്ല ”
ആദി വേഗം ബെഡിൽ നിന്നിറങ്ങിയ ശേഷം റൂമിന് പുറത്തേക്ക് വന്നു
“അമ്മേ വല്ലതും എടുത്ത് വെക്ക് എനിക്ക് വിശക്കുന്നു ”
അമ്മ : നീ അല്ലേ വിശപ്പില്ല ഇന്നൊന്നും വേണ്ട എന്ന് പറഞ്ഞത്
ആദി : അത് അപ്പഴല്ലെ എനിക്കിപ്പോൾ നല്ല വിശപ്പുണ്ട്
അമ്മ : നിനക്കെന്താടാ പെട്ടെന്ന് ഒരു സന്തോഷം
ആദി : എനിക്ക് സന്തോഷിക്കാനും പാടില്ലേ
അമ്മ : അല്ല കുറച്ചു മുൻപ് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ എന്തോ കളഞ്ഞ അണ്ണാനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നില്ലേ
ആദി : എങ്കിലേ ആ കളഞ്ഞു പോയ സാധനം തിരിച്ചു കിട്ടി അതാ ഇത്ര സന്തോഷം
അമ്മ : എങ്കിലെ അതിനി കളഞ്ഞു പോകാതെ നോക്കിക്കൊ നിന്നെ എപ്പോഴും സന്തോഷത്തോടെ കാണാലോ
ആദി : അമ്മ കാര്യമായിട്ടാണോ
അമ്മ : പിന്നല്ലാതെ
ആദി : താങ്ക്സ് അമ്മേ
അമ്മ : എന്തിന്
ആദി : അതൊക്കെ ഉണ്ട്
അമ്മ : ഉം വന്നിരിക്ക് ഞാൻ കഴിക്കാൻ എടുക്കാം
ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്കു പോയി
പിറ്റേന്ന് രാവിലെ
ആദി :അമ്മേ ഞാൻ ഇറങ്ങുവാണേ പിന്നെ സാധനങ്ങൾ എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട് കൂലി അതിൽ എഴുതിയിട്ടുണ്ട് ആരെങ്കിലും കടം പറഞ്ഞാൽ സാധനം കൊടുക്കരുത് കേട്ടല്ലോ
അമ്മ : ഉം ശെരി
ആദി പതിയെ വീട്ടിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു അല്പസമയത്തിനുള്ളിൽ അവൻ ബസ് സ്റ്റോപ്പിന് മുന്നിൽ എത്തി
