വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

രൂപ അപ്പൊഴും തല താഴ്ത്തി നിൽക്കുകയായിരുന്നു

അല്പസമയത്തിനു ശേഷം ബോട്ടണി ഡിപ്പാർട്മെന്റിലെ ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂം

“സ്നേഹേ ഇവര് നിന്റെ ജൂനിയേഴ്സ് ആണോ ”

അവിടേക്കെത്തിയ സ്‌നേഹയോടായി ആദർശ് ചോദിച്ചു

സ്നേഹ : അതെ എന്താടാ ആദർഷേ പ്രശ്നം

ആദിയെയും രൂപയേയും ഒന്ന് നോക്കിയ ശേഷം സ്നേഹ ആദർശിനോടായി ചോദിച്ചു

ആദർശ് : എന്താ പ്രശ്നമെന്നോ ഇവര് രണ്ടും കൂടി ഞങ്ങളുടെ ഗാർഡനിൽ കക്കാൻ കയറി അത് തന്നെയാ പ്രശ്നം

സ്നേഹ : കക്കാൻ കയറിയോ ഇവരോ

ആദി : അത് അങ്ങനെയല്ല ചേച്ചി ഇവളുടെ കണ്ണ് കണ്ടില്ലേ പാട് മാറാൻ അല്പം അലോവേര എടുക്കാൻ കയറിയതാ അല്ലാതെ കക്കാൻ അല്ല

ആദർശ് : ചോദിക്കാതെ ഗാർഡനിൽ കയറാൻ നിനക്കാരാ അനുവാദം തന്നത്

ആദി : ഒരു നല്ല കാര്യത്തിനു വേണ്ടി കയറിയതല്ലേ ചേട്ടാ ഒരു ഉപകാരവുമില്ലാതെ അവിടെ നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ ആർക്കെങ്കിലും ഉപകാരപ്പെടുന്നത്

ആദർശ് : കണ്ടോ സ്‌നേഹേ അവന്റെ അഹങ്കാരം കണ്ടോ

സ്നേഹ : ഈ ഒരു തവണത്തേക്ക് വിട്ടേക്കടാ പിള്ളേര് അറിയാതെ ചെയ്തതാ ഇനി ഉണ്ടാകില്ല ഉറപ്പ്

ആദർശ് : ശെരി വിളിച്ചോണ്ട് പൊക്കോ ഇനി രണ്ടെണ്ണത്തിനേയും ഇവിടെ കണ്ട് പോകരുത്

സ്നേഹ : വാ പോകാം

സ്നേഹ ആദിയേയും രൂപയേയും കൊണ്ട് ക്ലാസ്സിന് പുറത്തേക്കിറങ്ങി

സ്നേഹ : നിങ്ങൾക്ക് രണ്ടിനും ഇത് എന്തിന്റെ കേടാ മനുഷ്യനെ നാണം കെടുത്താനായിട്ട് നിനക്കൊക്കെ വളം വച്ച് തരുന്നത് ആ വിഷ്ണുവാ കറക്ടായിട്ട് അവനിന്ന് വന്നതുമില്ല അവരുടെ മുന്നിൽ എന്റെ എല്ലാ വിലയും പോയി

രൂപ :സോറി ചേച്ചി

സ്നേഹ : അവളുടെ ഒരു സോറി നിന്റെ കണ്ണിൽ എന്താ പറ്റിയത്

രൂപ : ഒന്ന് വീണതാ

സ്നേഹ : അതാണല്ലേ ഇന്നലെ വരാന്നത് അതിനിവൻ ഉണ്ടാക്കിയ പുകിലെന്തൊക്കെയായിരുന്നു ഇനി നിന്നെ ഒന്നിനും വിളിക്കരുത് എന്ന് ഞങ്ങളോട് ഉത്തരവിടുകയും ചെയ്തു

ഇത് കേട്ട രൂപ പതിയെ ആദിയെ നോക്കി

സ്നേഹ : ഇനിയെങ്കിലും ഓരോന്ന് ചെയ്യുന്നതിന് മുൻപ് എന്നോട് ഒന്ന് ചോദിക്കണം ഇല്ലെങ്കിൽ കിട്ടുന്നത് വാങ്ങട്ടേയെന്ന് ഞാൻ അങ്ങ് വെക്കും

ഇത്രയും പറഞ്ഞു സ്‌നേഹ മുന്നോട്ട് നടന്നു

രൂപ : ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ടെന്നു എന്നെ കൂടി നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനമായല്ലോ

ആദി : നിന്നോട് ഞാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ പറഞ്ഞതല്ലേ എന്നിട്ട് നീ അത് ചെയ്തോ

രൂപ : അവര് പെട്ടെന്നങ്ങ് വരുവായിരുന്നു ഞാൻ കണ്ടു പോലുമില്ല

ആദി : നീ ഒന്നും കാണില്ല മത്തങ്ങപോലെ രണ്ട് കണ്ണുണ്ടല്ലോ പൊട്ടകണ്ണി

രൂപ : പൊട്ടകണ്ണി നിന്റെ നീ എന്നോട് മിണ്ടാതിരിക്കാൻ എന്ത് തരണം മനുഷ്യനെ ഓരോരോ കുഴിയിൽ കൊണ്ട് ചാടിക്കുവാ

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു

“നിക്കെടി ”

ആദി വേഗം അവളുടെ അടുത്തേക്ക് എത്തി

രൂപ : പോവാൻ നോക്ക് ആദി ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി ഫ്രണ്ട്‌ഷിപ്പും വേണ്ട ഒരു ഐസ് കട്ടയും വേണ്ട

ഇത് കേട്ട ആദി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് അതിനുള്ളിൽ വച്ചിരുന്ന കുറച്ചു അലോവേര രൂപയ്ക്ക് നേരെ നീട്ടി

രൂപ : ഇത് എപ്പോഴെടുത്ത് പോക്കറ്റിലിട്ടു

ആദി : അതൊക്കെ ഇട്ടു ദാ പിടിക്ക്

ഇത്രയും പറഞ്ഞു ആദി അലോവേര രൂപയുടെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു

രൂപ വേഗം തന്നെ ആദിയോടൊപ്പം നടന്നു

രൂപ : സോറി..

ആദി : ഓഹ് ശെരി പോയാലും

രൂപ : ഞാൻ തമാശക്ക് പറഞ്ഞതൊക്കെ നീ കാര്യമാക്കിയോ ഇവന്റെ ഒരു കാര്യം

ആദി : ഓഹ് തമാശയായിരുന്നല്ലേ ഞാൻ അറിഞ്ഞില്ല

രൂപ : ഞാൻ സോറി പറഞ്ഞില്ലേ ഇതിലും താഴാൻ ഒന്നും എന്നെ കിട്ടില്ല നീ മിണ്ടല്ലെങ്കിൽ മിണ്ടണ്ട നിന്റെ അലോവേരയും എനിക്ക് വേണ്ട ഇതാ പിടിക്ക്

ആദി : അതിന് മിണ്ടില്ലെന്ന് ഞാൻ പറഞ്ഞോ

രൂപ : അപ്പൊൾ നമ്മൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ

ആദി : ഇല്ല പിന്നെ നീ ഇന്ന് ബസിലല്ലേ പോകുന്നത്

രൂപ : അല്ല ഗീതുവിന് ഇന്ന് ഒരിടം വരെ പോകാനുണ്ട് അവൾ ഓട്ടോയിലാ പോകുന്നെ എന്നെ വീടിനടുത്ത് വിടാം എന്ന് പറഞ്ഞു നീ വേണമെങ്കിൽ കൂടെ വന്നോ

Leave a Reply

Your email address will not be published. Required fields are marked *