വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

രൂപ : വേണ്ട നീ വെറുതെ ഇനി പ്രശ്നത്തിനൊന്നും പോകണ്ട അവമ്മാര് അവരുടെ പാട്ടിന് പൊക്കോട്ടെ

ആദി : ശെരി വാ ഇന്റർവെൽ കഴിഞ്ഞു

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു കൂടെ രൂപയും

രൂപ : താങ്ക്സ്

ആദി : എന്തിന്

രൂപ : ഐസ് വെച്ച് തന്നില്ലേ അതിന് ഇപ്പോൾ വേദന കുറവുണ്ട്

ആദി : ഉം നീ സത്യമായും ഹോസ്പിറ്റലിൽ പോയല്ലോ അല്ലേ

രൂപ : പോയി അവിടുന്ന് മരുന്നും കിട്ടി രണ്ട് ദിവസത്തിനുള്ളിൽ നീര് കുറയമെന്നാ ഡോക്ടർ പറഞ്ഞത് പക്ഷെ ഈ പാട് പോകാൻ കുറേ നാൾ എടുക്കും എന്റെ ഗ്ലാമർ എല്ലാം പോയി അല്ലേ

ഇത് കേട്ട ആദി പതിയെ ചിരിച്ചു

രൂപ : എന്തിനാടാ ചിരിക്കുന്നെ

ആദി : ഇല്ലാത്ത ഗ്ലാമർ എങ്ങനെ പോകാനാടി

രൂപ : ടാ

ആദി : കറ്റാർ വാഴയുടെ ജെല്ല് തേച്ചാൽ മതി പാട് വേഗം പൊക്കോളും

രൂപ : ഇതാര് പറഞ്ഞു തന്നു

ആദി : അമ്മ പറയുന്നത് കേട്ടിട്ടുണ്ട്

രൂപ : പക്ഷെ ഈ കറ്റാർവാഴ എവിടുന്ന് കിട്ടും നിന്റെ വീട്ടിൽ എങ്ങാനും ഉണ്ടോ

ആദി : ഇല്ല

രൂപ : പിന്നെങ്ങനെ

ആദി : അത് ഇവിടെ തന്നെ ഉണ്ടെടി ബോട്ടണി ഡിപ്പാർട്ട് മെന്റിന്റെ ഗാർഡൻ ഇല്ലേ അവിടെ നിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് നമുക്ക് അവിടുന്ന് എടുക്കാം

രൂപ : അതിന് അവര് സമ്മതിക്കണ്ടേ

ആദി : ലഞ്ച് ടൈമിൽ അവിടെ ആരും കാണില്ല അപ്പോൾ നമുക്ക് അവിടെ കേറി എടുക്കാം

രൂപ : നീ പോയെ അടുത്ത പ്രശ്നം ഉണ്ടാക്കാനായിട്ട്

ആദി : ഒരു പ്രശ്നവുമില്ല ഒരല്പം അലോവേര എടുത്താൽ അങ്ങ് തൂക്കി കൊല്ലാൻ പോകുവല്ലേ

രൂപ : പ്രശ്നമൊന്നും ഉണ്ടാകില്ലായിരിക്കും അല്ലേ

ആദി : ഹേയ് എന്ത് പ്രശ്നം ഇനിയിപ്പോൾ ഉണ്ടായാൽ തന്നെ ഞാൻ അതൊക്കെ സിംപിൾ ആയി സോൾവ് ചെയ്യില്ലേ

രൂപ : നീ സോൾവ് ചെയ്യാൻ നടന്നത് പോലെ തന്നെ

ഇത്രയും പറഞ്ഞു രൂപ ക്ലാസ്സിലേക്ക് നടന്നു

കുറച്ചു സമയത്തിനു ശേഷം ആദിയും അജാസും ക്ലാസ്സിനിടയിൽ

അജാസ് : എന്തായെടാ പറഞ്ഞോ

ആദി : പറയാൻ പോയതാ പക്ഷെ നടന്നില്ല

അജാസ് : കോപ്പ് പിന്നെന്തിനാടാ ഇത്രയും നേരം അവളുടെ കൂടെ നടന്നത്

ആദി : നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ഇതൊന്നും അങ്ങനെ എടുത്ത് ചാടി പറയാൻ പറ്റില്ല സമയം വരട്ടെ ഞാൻ വളോട് പറഞ്ഞോളാം എന്തയാലും ഞാൻ അവൾക്ക് ഒരു സൂചന കൊടുത്തിട്ടുണ്ട് അതവൾക്ക് മനസ്സിലായി കാണുമെന്നാ എനിക്ക് തോന്നുന്നത്

അജാസ് : സൂചനയോ എന്ത് സൂചന

ആദി : അതൊക്കെ ഉണ്ട്

ഇതേ സമയം രൂപയും ഗീതുവും

രൂപ : ടീ ഈ സ്പെഷ്യൽ എന്ന് പറഞ്ഞാൽ എന്താ അർത്ഥം

ഗീതു : അത് നിനക്ക് ഇതുവരെ അറിയില്ലേ നീ സ്പെഷ്യൽ ചിക്കൻ കറി സ്പെഷ്യൽ സർബത്ത് എന്നൊക്കെ കേട്ടിട്ടില്ലേ

രൂപ : ഞാൻ അതല്ല ചോദിച്ചത് ഉദാഹരണത്തിന് നിന്നോട് ഒരാൾ നീ അയാൾക്ക് സ്പെഷ്യൽ ആണെന്ന് പറഞ്ഞാൽ എന്താണ് അർത്ഥം

ഗീതു : അത് പറയുന്ന ആളിനനുസരിച്ചിരിക്കും ഇപ്പോൾ ഒരു സാറോ ടീച്ചറോ നമ്മളോട് അങ്ങനെ പറഞ്ഞാൽ നമ്മൾ അവർക്ക് ബാക്കിയുള്ള സ്റ്റുഡന്റ്സിനെക്കാൾ സ്പെഷ്യൽ ആണെന്ന് അർത്ഥം

രൂപ : ഇത് അങ്ങനെയൊന്നു മല്ലെടി

ഗീതു : നിന്നോട് ആദിത്യൻ എങ്ങാനും നീ സ്പെഷ്യൽ ആണെന്ന് പറഞ്ഞോ

രൂപ : അത്.. അത് പിന്നെ

ഗീതു : അപ്പോൾ അത് തന്നെ കാര്യം അവൻ അങ്ങനെ പറഞ്ഞോ

രൂപ : പറഞ്ഞോന്നു ചോദിച്ചാൽ പറഞ്ഞു പക്ഷെ സംസാരത്തിന്റെ ഇടയിൽ അങ്ങ് പറഞ്ഞു പോയതാ

ഗീതു : എന്തയാലും പറഞ്ഞല്ലോ ഇത് അത് തന്നെയാ രൂപേ

രൂപ : എന്ത്

ഗീതു : പ്രേമം അവന് ചിലപ്പോൾ നിന്നെ ഇഷ്ടമായിരിക്കും😉

രൂപ : പ്രേമമല്ല ഉണ്ടംപൊരി നീ ഒന്ന് പോയെ എനിക്ക് തോന്നുന്നത് അവൻ എന്നെ സോപ്പിടാൻ വേണ്ടി പറഞ്ഞതാണെന്നാ

ഗീതു : സോപ്പിടാനോ

രൂപ : അതേടി അവനാ സാന്ദ്രയെ ഇഷ്ടമാ അവളോട് ഈ കാര്യം എന്നെക്കൊണ്ട് പറയിക്കാനുള്ള പരുപാടിയാ

ഗീതു : നിന്നെക്കൊണ്ട് എന്തിനാ പറയിക്കുന്നെ അവന് നേരിട്ട് പറഞ്ഞുടെ

രൂപ : ടീ എല്ലാവരുടെയും മുന്നിൽ ഞാൻ അല്ലേ അവന്റെ കാമുകി അവളോട് ഞാൻ സത്യമൊക്കെ പറഞ്ഞാലല്ലേ അവള് അവന് സെറ്റാകു അതിന് വേണ്ടിയുള്ള സോപ്പിങ്ങാ

ഗീതു : അങ്ങനെ അവൻ നിന്നോട് പറഞ്ഞോ

രൂപ : ഇല്ല പറയാൻ തുടങ്ങിയതാ പക്ഷെ അതിന് മുൻപ് ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *