അമ്മ : നീ ആകെ നനഞ്ഞിട്ടുണ്ടല്ലോടാ
ആദി : ഒടുക്കത്തെ മഴയായിരുന്നില്ലേ അല്പമൊന്ന് നനഞ്ഞു
അമ്മ : ശെരി വേഗം പോയി കുളിക്കാൻ നോക്ക് വെറുതെ അസുഖമൊന്നും വരുത്തിവെക്കേണ്ട
ആദി : ഉം
അമ്മ : പിന്നെ ചോറ് ഞാൻ അടുക്കളയിൽ മൂടി വച്ചിട്ടുണ്ട് വിശക്കുമ്പോൾ എടുത്ത് കഴിച്ചോ ഞാൻ ഒന്ന് ചേട്ടന്റെ വീടുവരെ പോകുവാ
ആദി : ഇപ്പോൾ എന്തിനാ അങ്ങോട്ട് പോകുന്നെ
അമ്മ : ഏട്ടത്തിവിളിച്ചിരുന്നു എന്തോ കാര്യം പറയാനുണ്ടെന്ന്
ആദി : അതിന് നാളെ പോയാൽ പോരെ
അമ്മ : നാളെ വേറേ കുറച്ച് കാര്യങ്ങൾ ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം
ആദി : ഉം ശെരി പിന്നെയുണ്ടല്ലോ അമ്മേ അമ്മയുടെ പെൻഷൻ വരാറായോ
അമ്മ : അതെന്താടാ അങ്ങനെയൊരു ചോദ്യം
ആദി : അമ്മേ അരുൺ ബൈക്ക് കൊടുക്കാൻ പോകുവാ എനിക്ക് വേണോന്ന് ചോദിച്ചു നല്ല ബൈക്കാ ഞാൻ ഇന്ന് ഓടിച്ചു നോക്കി എന്റെ കയ്യിലുള്ളത് കൊണ്ട് തികയില്ല അമ്മ ഒന്ന് സഹായിക്കണം ഞാൻ വേഗം തിരിച്ചുതരാം
അമ്മ : പെൻഷൻ കൊണ്ട് എനിക്ക് നൂറ് കൂട്ടം ചിലവുകൾ ഉണ്ട് അതിന്റെയിടയിലാ അവന്റെ ഒരു ബൈക്ക് ശെരി ഞാൻ നോക്കാം
ആദി : താക്സ് അമ്മ
അമ്മ : നോക്കാന്നേ പറഞ്ഞുള്ളു പിന്നെ ഒന്ന് രണ്ട് പേര് ശെരിയാക്കാൻ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വെച്ചിട്ടുണ്ട്
ആദി : നാളെ കടയിൽ പോകുമ്പോൾ കൊണ്ട് പോയി ശെരിയാക്കാം ഇന്നിനിവയ്യ
ഇത്രയും പറഞ്ഞു ആദി ബാത്‌റൂമിലേക്ക് പോയി
അന്ന് രാതി ആദി തന്റെ റൂമിൽ
“അമ്മ കുറച്ചു പൈസകൂടി തന്നാൽ എന്തയാലും ആ ബൈക്ക് വാങ്ങാം സെക്കന്റ് ഹാൻഡ് ആണെങ്കിലും അധികം ഓടിയിട്ടില്ലാത്തത് കൊണ്ട് അവൻ പറഞ്ഞവിലക്ക് വാങ്ങിയാൽ നഷ്ടമില്ല എന്തായാലും ബൈക്ക് വേറേ കൊടുക്കണ്ട എന്നവന് ഒരു മെസ്സേജ് ഇട്ടേക്കാം ”
ആദി ഫോൺ കയ്യിലെടുത്ത ശേഷം അരുണിന് വോയിസ് മെസ്സേജ് ഇട്ടു
“ഒക്കെ അങ്ങനെ അത് കഴിഞ്ഞു ”
പെട്ടെന്നാണ് ആദി രൂപയെ പറ്റി ഓർത്തത്
“അവളോട് എങ്ങനെ ഉണ്ടെന്ന് വിളിച്ചു ചോദിക്കണോ ഹേയ് വേണ്ട ഇന്നലെ ഒന്ന് വിളിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അവളായി അവളുടെ പാടായി ”
” ഹേയ് എന്നാലും അതല്ലല്ലോ അതിന്റെ ഒരു മര്യാദ വിളിക്കണ്ട ഒരു വോയിസ് മെസേജ് ഇട്ടേക്കാം ”
ആദി പതിയെ വാട്സാപ്പ് ആപ്പ് തുറന്ന് രൂപയുടെ നമ്പർ സെർച്ച് ചെയ്തെടുത്തു ശേഷം വോയിസ് അയക്കാൻ തുടങ്ങി
“ഹലോ മൊട്ടേ ഇപ്പോ എങ്ങനെയുണ്ട് വേറേ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ “
“ഒക്കെ അത്രയും മതി ”
പെട്ടെന്നാണ് ആദി രൂപയുടെ വാട്സാപ്പ് dp ശ്രദ്ധിച്ചത് രൂപ ഗൗരവത്തൊടെ നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്
“ഇത്രയും ഓഞ്ഞ ഫോട്ടോ dp യാക്കാൻ ലോകത്ത് ഇവൾക്ക് മാത്രമേ പറ്റു ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ഇവൾ ആരെയെങ്കിലും തല്ലാൻ നിക്കുവാണോ ”
ആദി പതിയെ ഫോട്ടോ സൂം ചെയ്തു നോക്കാൻ തുടങ്ങി
“ഇവളുടെ മൂക്കിന്റെ അടുത്ത് ഒരു മറുകുണ്ടോ ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നല്ലോ ”
പെട്ടെന്നാണ് ആദിയുടെ മനസ്സിൽ രൂപ തന്റെ കണ്ണിൽ നോക്കി നിൽക്കുന്ന രംഗം കടന്നു വന്നത്
ആദി പതിയെ രൂപയുടെ കണ്ണുകൾ സൂം ചെയ്തു
“ആകെ കണ്ണ് മാത്രം ഇത്തിരി കൊള്ളാം ”
ആദി രൂപയുടെ ഫോട്ടോയിൽ നോക്കി പതിയെ ചിരിച്ചു
പെട്ടെന്നാണ് രൂപയ്ക്ക് ആദി അയച്ച മെസേജിൽ ബ്ലൂ ടിക്ക് വീണത്
“അവള് മെസ്സേജ് കണ്ടോ ”
ആദി അല്പനേരം മറുപടി പ്രതീക്ഷിച്ച് ഇരുന്നു
“അവളെന്താ മറുപടി തരാത്തത് ഓഹ് അഹങ്കാരം അങ്ങനെവിട്ടാൽ പറ്റില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ പറ്റിയാൽ അവളെ ഒന്ന് വട്ടിളക്കുകയും ചെയ്യാം ഇവിടെ വെറുതെ ഇരുന്നാൽ ബോറഡിച്ചു ചാവും ഇതാവുമ്പോൾ ഒരു എന്റർടൈൻമെന്റുമാകും ”
ആദി രണ്ടും കല്പ്പിച്ചു രൂപയെ കാൾ ചെയ്തു
രൂപ : ഹലോ
ആദി : ഹലോ ഞാനാ
രൂപ : ഉം പറ
ആദി : എന്റെ മെസ്സേജ് കണ്ടോ
രൂപ : കണ്ടു
ആദി : പിന്നെന്താ മറുപടി തരാത്തത്
രൂപ : എനിക്കിവിടെ വേറേ ഒരുപാട് ജോലികൾ ഉണ്ട് അതുകൊണ്ട് തന്നെ മെസ്സേജ് ഇട്ട് കളിക്കാൻ ഒട്ടും സമയമില്ല
ആദി : ഓഹ് അപ്പോൾ എന്റെ സമയത്തിനു മാത്രം വിലയില്ല അല്ലേ ഇന്ന് പെട്രോളും കളഞ്ഞു നാലഞ്ചു മണിക്കൂർ നിന്നെയും കൊണ്ട് കറങ്ങിയതൊക്കെ നീ മറന്ന് പോയല്ലേ പോരാത്തതിന് ഉള്ള മഴ മുഴുവൻ നനയുകയും ചെയ്തു കുടിച്ച ജ്യൂസിന്റെ നന്ദിയെങ്കിലും നിനക്ക് കാണിചൂടെ
