വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

ഏന്തോ പറയാൻ വന്ന ശേഷം ഒന്നും മിണ്ടാതെ രൂപ കണ്ണടച്ചുകൊണ്ട് പാട്ട് ആസ്വതിക്കാൻ തുടങ്ങി

ഇത് കണ്ട ആദി അവളെ തന്നെ നോക്കി ഇരുന്നു ബസിനു പുറത്ത് നിന്ന് വരുന്ന കാറ്റേറ്റ് അവളുടെ നീളം കുറഞ്ഞ മുടി പതിയെ തെന്നികളിക്കാൻ തുടങ്ങി

ആദി : കണ്ണിന്റെ അവിടെ നല്ല വീക്കമുണ്ട് ഇവൾക്ക് വേദയൊന്നുമില്ലേ

ആദി പതിയെ കൈകൊണ്ട് രൂപയുടെ നീരുവന്നിരുന്ന പുരികത്തിൽ ഒന്ന് തൊട്ടു

“ആ.”

രൂപ പെട്ടെന്ന് നെട്ടികൊണ്ട് കണ്ണ് തുറന്നു

ആദി : സോറി

രൂപ : എന്തടാ കാണിക്കുന്നേ മനുഷ്യന്റെ ജീവൻ പോയി 😡

ആദി : നല്ല വേദനയുണ്ടോ?

രൂപ : ഇല്ല നല്ല സുഖമുണ്ട് കണ്ണ് വീങ്ങിയിരിക്കുന്നത് നിനക്ക് കണ്ടൂടെടാ

ആദി : സോറി ഞാൻ ജസ്റ്റ്‌ വേദനയുണ്ടോന്ന് അറിയാൻ തൊട്ട് നോക്കിയതാ

ഇത് കേട്ട രൂപ മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി

അല്പസമയത്തിനുള്ളിൽ അവർ കോളേജിനു മുന്നിൽ എത്തി

രൂപ ആദിയോട് ഒന്നും പറയാതെ ബസിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു

“രൂപേ നിക്ക് ഞാൻ കൂടി വരട്ടെ ”

ഇത്രയും പറഞ്ഞു ആദി അവളുടെ അടുത്തേക്ക് ഓടി എത്തി

ആദി : ഞാൻ സോറി പറഞ്ഞില്ലേ അത്രയും വേദനിക്കുമെന്ന് കരുതിയില്ല

എന്നാൽ രൂപ അവനോട് ഒരു മറുപടിയും പറഞ്ഞില്ല

ആദി : സോറി ടീ അറിയാതെ പറ്റിയതാ ഒന്നുമില്ലെങ്കിലും നിനക്ക് വേണ്ടി ഒരുപാട് നേരം ബസ് സ്റ്റാൻഡിൽ ഞാൻ വെയിറ്റ് ചെയ്തില്ലേ

രൂപ : എനിക്ക് വേണ്ടി വെയിറ്റ് ചെയ്‌തെന്നോ

ആദി : അല്ലാതെ പിന്നെ അവിടെ ചുമ്മാ നിക്കാൻ എനിക്ക് വട്ടൊന്നുമില്ല നിനക്ക് കമ്പനി തരാനാ ഞാൻ കൂടെ നിന്നത്

രൂപ : നിന്നോട് ഞാൻ പൊക്കോളാൻ പറഞ്ഞതല്ലേ സ്വന്തം ഇഷ്ടത്തിന് നിന്നിട്ട് ഇപ്പോൾ കണക്ക് പറയുന്നോ

ആദി : കണക്ക് പറഞ്ഞതല്ല അറിയാതെ പറ്റിയതാണെന്ന് പറഞ്ഞതാ

രൂപ : ഉം ശെരി വാ

അവർ രണ്ടുപേരും വീണ്ടും മുന്നോട്ട് നടന്നു

രൂപ : നിനക്കെന്താടാ ഒരു മാറ്റം പോലെ

ആദി : എന്ത് മാറ്റം

രൂപ : അല്ല ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു രണ്ട് പറയുന്ന നീ ഇപ്പോൾ പെട്ടെന്ന് തന്നെ കോംപ്രമൈസിന് വരുന്നു എന്നോട് നന്നായി സംസാരിക്കുന്നു എന്തോ ഒരു പ്രശ്നം പോലെ

ആദി : ഒരു പ്രശ്നവുമില്ല നീ വരുന്നെങ്കിൽ വാ ക്ലാസ്സ്‌ തുടങ്ങിക്കാണും

അവർ കുറച്ച് സമയത്തിനുള്ളിൽ തന്നെ ക്ലാസ്സിനു മുന്നിൽ എത്തി

രൂപ : മിസ്സ്‌ ക്ലാസ്സ്‌ എടുത്തോണ്ട് നിക്കുവാ നീ വാ അകത്ത് കയറ്റൊന്ന് നോക്കാം

രൂപ : മിസ്സ്‌..

രൂപയുടെ ശബ്ദം കേട്ട സ്വപ്നമിസ്സ് അങ്ങോട്ടേക്ക് നോക്കി ശേഷം കതകിനടുത്ത് നിക്കുന്ന ആദിയെയും രൂപയും കാണക്കെ തന്റെ വാച്ചിലേക്ക് നോക്കി പെട്ടെന്നാണ് മിസ്സ്‌ രൂപയുടെ മുഖത്തെ നീര് ശ്രദ്ധിച്ചത്

മിസ്സ്‌ : നിന്റെ മുഖത്ത്‌ എന്താ കൊച്ചേ പറ്റിയത്

രൂപ : ഒന്ന് വീണതാ മിസ്സ്‌

മിസ്സ്‌ : ഇതാണോ ഇന്നലെ വരാത്തത്

രൂപ : ഉം അതെ

മിസ്സ്‌ : ഹോസ്പിറ്റലിലൊക്കെ പോയോ

രൂപ : പോയി

മിസ്സ്‌ : ഇന്നെന്താ വൈകിയത്

രൂപ : ബസ് കിട്ടാൻ താമസ്സിച്ചു സോറി മിസ്സ്‌

മിസ്സ്‌ : ശെരി കയറിക്കൊ

ഇത് കേട്ട രൂപയും ആദിയും ക്ലാസ്സിലേക്ക് കയറാൻ തുടങ്ങി

മിസ്സ്‌ : ആദിത്യനോട്‌ ഞാൻ കയറാൻ പറഞ്ഞില്ലല്ലോ രൂപേ നീ പോയി സീറ്റിൽ ഇരിക്ക് പിന്നെ ആദിത്യൻ നീ അവിടെ തന്നെ നിന്നോ

രൂപ : മിസ്സ്‌ അവൻ

മിസ്സ്‌ : താൻ ചെന്നിരിക്ക്

ഇത് കേട്ട രൂപ സീറ്റിലേക്ക് ചെന്നിരുന്നു

മിസ്സ്‌ : അപ്പോൾ ആദിത്യാ നീ ഇന്ന് മുതൽ എന്റെ ക്ലാസ്സിൽ ഇരിക്കണ്ട പിന്നെ ലാബ് അതിനും വരണ്ട രൂപേ നിന്നെ ഞാൻ വേറെ ഒരു ഗ്രൂപ്പിന്റെ കൂടെ ആഡ് ചെയ്യാം

ആദി : സോറി മിസ്സ്‌ ഞാൻ അറിയാതെ ചെയ്തതാ

മിസ്സ്‌ : എനിക്ക് ഒന്നും കേൾക്കണ്ട വേഗം ഇവിടുന്ന് പോകാൻ നോക്ക്

ഇത്രയും പറഞ്ഞു മിസ്സ്‌ വീണ്ടും ക്ലാസ്സ്‌ തുടർന്നു

രൂപ : മിസ്സ്‌ എന്തിനാടി ഇങ്ങനെ ചെയ്യുന്നെ അല്പം ഒന്ന് വൈകി എന്നല്ലേ ഉള്ളു അതിന് ഇനി ക്ലാസ്സിൽ കയറണ്ട എന്നൊക്കെ പറയുമോ

ഗീതു : ഇത് അതിനൊന്നും അല്ലെടി ഇന്നലെ അവൻ ക്ലാസ്സിൽ നിന്ന് ഷോ കാണിച്ച് ഇറങ്ങി പോയി

രൂപ : ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയോ

Leave a Reply

Your email address will not be published. Required fields are marked *