വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

ആദി : ഉം

മാളു : ഇനി പതിയെ കണ്ണടച്ചെ

ആദി : എന്തിന്

മാളു : അടക്ക്

ആദി പതിയെ കണ്ണുകൾ അടച്ചു

മാളു : ഏട്ടൻ താലി കെട്ടുവാൻ പോകുകയാണ് ഏട്ടന്റെ അടുത്ത് തന്നെ കല്യാണം പെണ്ണും ഇരിപ്പുണ്ട് താലി കെട്ടു ന്നതിന് മുൻപ് ഏട്ടൻ പതി അടുത്തിരിക്കുന്ന കല്യാണപെണ്ണിന്റെ മുഖത്തേക്ക് പതിയെ നോക്കി നോക്കിയോ

ആദി പതിയെ മാളു പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് കല്യാണപെണ്ണിന്റെ മുഖത്തേക്ക് നോക്കുന്നതായി സങ്കൽപ്പിച്ചു എന്നാൽ പെട്ടെന്ന് തന്നെ അവന്റെ മനസ്സിലെ കല്യാണപ്പെണ്ണിന്റെ സ്ഥാനത്തേക്ക് ചിരിച്ചു കൊണ്ടിരിക്കുന്ന രൂപയുടെ രൂപം കടന്നു വന്നു

ആദി വേഗം തന്നെ ഒരു നെട്ടലോടെ കണ്ണുകൾ തുറന്നു

മാളു : എന്താ നെട്ടിപോയോ

ആദി : ഇത്.. ഇതെങ്ങനെ?

മാളു : ഇതൊക്കെ ഒരു സൈക്കോളജിയാ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ ഇത്തരം സിറ്റുവേഷനിൽ അറിയാതെ തന്നെ നമ്മുടെ മനസ്സിലേക്ക് വരും കതിർ മണ്ഡപത്തിൽ ഏട്ടൻ എന്റെ മുഖമല്ലേ കണ്ടത് അത് എന്നോടുള്ള ഇഷ്ടം കൊണ്ടാ മനസ്സിലായോ

ആദി : നീ ഒന്ന് പോയേ മാളു ഇഷ്ടം ഇതൊന്നും ശെരിയല്ല

മാളു : അപ്പോൾ എന്റെ മുഖം തന്നെയാ കണ്ടത് അതല്ലേ ഇത്ര ദേഷ്യം

ആദി : എന്റെ രൂപേ ഒന്ന് മിണ്ടാതെ ഇരിക്ക്

മാളു : രൂപയോ ഏത് രൂപ

ആദി : രൂപ.. ഞാൻ ഇപ്പോൾ അങ്ങനെ പറഞ്ഞോ

മാളു : ഇല്ലാതെ പിന്നെ ഏതാ അവള്

ആദി : അത് ആരുമല്ല നീ മിണ്ടാതെ ഇരിക്ക് ഇത്രയും പറഞ്ഞു ആദി റൂം തുറന്ന് പുറത്തേക്കു പോയി

*******************************************

രാത്രി അല്പം വൈകി ആദി തന്റെ വീട്ടിലേക്ക് എത്തി

അമ്മ : ടാ പോയിട്ട് എന്തായി ഏട്ടത്തിയുടെ പരാതിയൊക്കെ തീർന്നോ

ആദി : ഉം തീർന്നു

അമ്മ : എന്താടാ ഒരു ഉഷാറില്ലാത്തത്

ആദി : ഹേയ് ഒന്നുമില്ല അമ്മേ എനിക്ക് ഉറക്കം വരുന്നുണ്ട് അതാ

അമ്മ : നീ വല്ലതും കഴിച്ചായിരുന്നോ

ആദി : ഉം കഴിച്ചു

ഇത്രയും പറഞ്ഞു ആദി റൂമിലേക്ക് പോയി ശേഷം പതിയെ ബെഡിലേക്ക് കിടന്നു അപ്പോഴും അവന്റെ മനസ്സിനെ ഇന്നു നടന്ന കാര്യങ്ങൾ അലട്ടിക്കൊണ്ടേയിരുന്നു

“എങ്ങനെയാ അവളുടെ മുഖം തന്നെ കൃത്യമായി എന്റെ മനസ്സിലേക്ക് വന്നത് അമ്മയോടും അവളുടെ പേര് തന്നെ പറഞ്ഞു ഇതൊന്നും അറിയാതെ പറ്റുന്നതല്ല ഇനി മാളു പറഞ്ഞത് ശെരിയാണോ ഞാൻ ആ മൊട്ടയെ സ്നേഹിക്കുന്നുണ്ടോ?”

ആദി വേഗം ഫോൺ കയ്യിലേക്ക് എടുത്ത് രൂപയുടെ dp സൂം ചെയ്തു ശേഷം അതിൽ നോക്കി സംസാരിക്കാൻ തുടങ്ങി

“ടീ നീ എന്താടി എന്നെ ചെയ്തത് ഞാൻ നിന്നെ ഇങ്ങനെ ഓർക്കുന്നത് എന്തിനാ നീ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത് അല്ല ഈ ഫോട്ടോയോട് ചോദിച്ചിട്ട്‌ എന്താ കാര്യം എനിക്ക് ശെരിക്കും വട്ടായെന്നാ തോന്നുന്നത് ഇനിയിപ്പോൾ എനിക്ക് ഇഷ്ടമാണെങ്കിൽ തന്നെ എന്താ അങ്ങനെ ഇഷ്ടം തോന്നുന്നത് തെറ്റാണോ ഒന്നുമില്ലെങ്കിലും ആദ്യമായി എന്നെ കാമുകൻ എന്ന് പറഞ്ഞത് അവളല്ലെ കാണാനും വലിയ തരക്കേടില്ല പിന്നെ മുടി അത് വളരുമല്ലോ ”

“ഹോ ആദി നീ എന്താ അവളെ കാമുകിയായി അംഗീകരിച്ചോ പ്രേമമെന്നെങ്ങാനും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ എന്റെ കാര്യം പോക്കാ അവളെന്നെ നിർത്തി പൊരിക്കും വേണ്ട ആദി ഇത് തീ കളിയാ അവളോട് ഒരു ഫീലിംഗ്സും വേണ്ട ”

ആദി വേഗം പുതപ്പ് തലയിലൂടെ ഇട്ട് കിടന്നു എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് മുഖത്ത്‌ നിന്ന് മാറ്റിയ ശേഷം വീണ്ടും ഓരോന്ന് ആലോചിക്കാൻ തുടങ്ങി

പിറ്റേന്ന് രാവിലെ

അമ്മ : എന്താടാ ആദി മുഖത്ത്‌ നല്ല ക്ഷീണമുണ്ടല്ലോ ഇന്നലെ ഉറങ്ങീലെ

ആദി : ഹേയ് ഒന്നുമില്ലമ്മേ അമ്മ വേഗം ആഹാരം എടുത്ത് വെക്ക് എനിക്ക് കോളേജിൽ പോകാൻ സമയമായി

കുറച്ച് സമയത്തിനുള്ളിൽ തന്നെ ആദി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി

ഒരു മണിക്കൂറിനു ശേഷം ആദി ക്ലാസ്സിൽ

അജാസ് : എന്തടാ ആദി കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നല്ലോ ഇന്നലെ ഉറങ്ങീലെ

ആദി : എന്റെ ഉറക്കമൊക്കെ പോയെടാ

അജാസ് : ഇന്നലെ തുണ്ടും കണ്ട് ഉറങ്ങാതെ കിടന്നു കാണും അല്ലേ

ആദി : പോടാ പുല്ലേ അവന്റെ ഒരു..

ആദി പതിയെ രൂപയുടെ സീറ്റിലേക്ക് നോക്കി അവൾ അപ്പൊഴും ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *