“ഇനി മുതൽ ജൂലിയുടെ കാര്യത്തിൽ ചേട്ടൻ കൂടുതൽ ശ്രദ്ധിക്കണം. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.” എന്റെ മുഖത്ത് നോക്കാതെ ദേവി പെട്ടന്ന് പറഞ്ഞു.
“അതെന്താ ദേവി നീ ഇങ്ങനെ പറഞ്ഞത്…?” സംശയത്തോടെ ദേവിയുടെ മുഖം പിടിച്ചുയർത്തി ഞാൻ അവളുടെ ദുഃഖം നിറഞ്ഞ കണ്ണുകളില്‍ നോക്കി. “ജൂലി എന്തെങ്കിലും നിന്നോട് പറഞ്ഞോ…?” പേടിയോടെ ഞാൻ ചോദിച്ചു.
പക്ഷേ ദേവി പറയാൻ മടിച്ചു.
“കാര്യം എന്താണെങ്കിലും എന്നോട് പറ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറ.” ഞാൻ പറഞ്ഞത് കേട്ട് ദേവിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
“എന്റെ അമ്മായിയുടെ ഷോപ്പ് ഉത്ഘാടനിന് തലയേ ദിവസം ജൂലിക്ക് തീരെ സുഖമില്ലാതെ വന്നപ്പോ ചേട്ടനും ജൂലിയുടെ അമ്മയും ചേര്‍ന്ന് ജൂലിയൈ ആശുപത്രിയിൽ കൊണ്ടു പോയത് ഓര്‍മയുണ്ടോ…?
“ഓര്‍മ്മയുണ്ട്. അന്ന് ഒരുപാട് സ്കാനും ടെസ്റ്റുമൊക്കെ നടത്തി. ഡോക്ടര്‍ എന്നെ പുറത്ത് പറഞ്ഞു വിട്ടിട്ട് ജൂലിയും അമ്മായിയോടും എന്തോ ഡിസ്കസ് ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാൻ എത്ര ചോദിച്ചിട്ടും ജൂലി ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പക്ഷേ അവള്‍ അക്കാര്യം നിന്നോട് ഷെയർ ചെയ്തു എന്ന് ഇപ്പൊ എനിക്ക് ഉറപ്പായി. സത്യം പറ ദേവി, ഡോക്ടര്‍ എന്താ അവളോട് പറഞ്ഞത്…?”
അല്‍പ്പം നേരത്തേക്ക് എന്റെ കണ്ണില്‍ തന്നെ വിഷമത്തോടെ നോക്കിയിരുന്ന ശേഷം ദേവി പറഞ്ഞു, “ജൂലിയുടെ ശരീരം ഭയങ്കര വീക്കാണെന്നും, അവളുടെ ഗർഭപാത്രം പോലും വളരെ വീക്കാണെന്നും, ഈ ഗർഭം ഒഴിവാക്കുന്നത് നല്ലതാണെന്നും, പിന്നെ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാതിരിക്കുന്നതാണ് ജൂലിക്ക് നല്ലതെന്നും ഡോക്റ്റര്‍ പറഞ്ഞുവത്രെ. ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ജൂലിയുടെ ജീവന് തന്നെ ആപത്താണെന്നും ഡോക്റ്റര്‍ താക്കീത് ചെയ്തു എന്നും ജൂലി എന്നോട് പറഞ്ഞായിരുന്നു.”
ഉടനെ ഞാൻ സോഫയിൽ നിന്നും ചാടി എഴുനേറ്റ് എന്ത് ചെയ്യണം എന്നറിയാതെ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
“ചേട്ടാനോട് പറഞ്ഞാൽ ജൂലിയുടെ ജീവനെ കരുതി കുഞ്ഞൊന്നും വേണ്ടെന്ന് തീരുമാനിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ജൂലി ചേട്ടനിൽ നിന്നും ഇക്കര്യത്തെ രഹസ്യമാക്കി വച്ചത്. കൂടാതെ ചേട്ടനെ വിഷമിപ്പിക്കാൻ അവള്‍ക്ക് കഴിയാത്തത് കൊണ്ടും കൂടിയാണ്. ഇതൊന്നും ചേട്ടനോട് പറയരുത് എന്നും എന്നെക്കൊണ്ട് ജൂലി സത്യം ചെയ്യിപ്പിച്ചു… പക്ഷേ ചേട്ടനോട് സത്യം പറഞ്ഞാൽ ചേട്ടൻ ജൂലിയെ വളരെ കരുതലോടെ നോക്കിക്കോളും എന്ന മനസ്സമാധാനം എനിക്ക് കിട്ടും. അതുകൊണ്ടാ ഞാൻ ഇപ്പൊ ചേട്ടനോട് പറഞ്ഞത്.”
“പക്ഷേ ഇത് അന്യായ റിസ്ക് ആണ് അവൾ എടുത്തത്. ഈ ഗർഭം കാരണം ജൂലിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാൻ എങ്ങനെ… എനിക്ക് എങ്ങനെ….” ആലോചിക്കാൻ പോലും കഴിയാതെ ഭ്രാന്തമായി ഞാൻ നടന്നു.
“ഈ ഗർഭം ഒഴിവാക്കണം… എനിക്ക് ജൂലിയാണ് വലുത്….” പറഞ്ഞിട്ട് ഞാൻ വിരണ്ടു പുറത്തേക്ക് പോകാൻ തുടങ്ങിയതും ദേവി ചാടി എഴുനേറ്റ് എന്നെ പിടിച്ചു വച്ചു.
“ജൂലി സമ്മതിക്കില്ല, ചേട്ടാ. ഞാൻ നേരത്തെ അവളോട് സംസാരിച്ച് കഴിഞ്ഞു. ചേട്ടൻ പറഞ്ഞാലും സമ്മതിക്കില്ല എന്ന് ജൂലി തീര്‍ത്തു പറഞ്ഞു. അവള്‍ ““മരിച്ചാലും വേണ്ടില്ല, അവസാനം വരെ പൊരുതി ഞങ്ങടെ കുഞ്ഞിന് ഞാൻ ജന്മം കൊടുക്കും..”” എന്നായിരുന്നു ജൂലിയുടെ വായിൽ നിന്നും വീണ വാക്കുകൾ. ജൂലി തീരുമാനിച്ച് കഴിഞ്ഞു, അതുകൊണ്ട് ചേട്ടൻ അവളെ ഇനി ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുകയല്ല വേണ്ടത്… കൂടെ നിന്ന് അവള്‍ക്ക് വേണ്ട കരുത്തും സ്നേഹവും ധൈര്യം പകര്‍ന്നു കൊടുക്കുകയുമാണ് വേണ്ടത്.” ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി തറപ്പിച്ച് പറഞ്ഞതു.
ശെരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജൂലിയുടെ വാശി എനിക്ക് അറിയാവുന്നതാണ്. വെറുതെ അവൾ വാശി പിടിക്കില്ല.. പക്ഷേ വാശി പിടിച്ചാല്‍ അവൾ പിന്മാറില്ല.
ദേവി പറഞ്ഞതാണ് ശെരി… ജൂലിയുടെ കൂടെ നിന്ന് അവള്‍ക്ക് വേണ്ട ധൈര്യവും തുണയും സ്നേഹവും കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
