വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും അവള്‍ അടുത്ത് ചേര്‍ന്ന് വന്നിട്ട് എന്നെ നോക്കി. ഞാൻ അവളുടെ വയറിൽ തഴുകി. പെട്ടന്ന് സന്തോഷവും നാണവും അവളുടെ മുഖത്ത് നിറഞ്ഞു.
“തിരികെ വരുമ്പോ മുബാറക് ഹോട്ടലിൽ നിന്നും ചേട്ടന്‍ എനിക്ക് മസാല ദോശയും എരിവുള്ള ചട്ണിയും രണ്ട് ഉഴുന്നു വടയും വാങ്ങിക്കൊണ്ടു വരണം, കേട്ടോ..!”
“എന്തിനാ തിരികെ വരുന്ന സമയത്ത് ആക്കുന്നത്, ഇപ്പോ തന്നെ വാങ്ങിത്തരാം…” ഞാൻ പറഞ്ഞു.
“അയ്യോ വേണ്ട ചേട്ടാ… ചേട്ടന് ബുദ്ധിമുട്ടാവും. മാളിന്റെ അടുത്തല്ലേ ആ ഹോട്ടല്‍ ഉള്ളത്…!!”
“അതൊന്നും നീ നോക്കണ്ട. ഈ സമയത്ത് ഉണ്ടാവുന്ന ആഗ്രഹം ഒന്നും നീട്ടി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇപ്പൊ തന്നെ വാങ്ങിക്കൊണ്ടു വരാം.” അത്രയും പറഞ്ഞിട്ട് ഞാൻ ബൈക്ക് മുന്നോട്ട് ചലിപ്പിച്ചു.
ഒന്നര മണിക്കൂറില്‍ ജൂലി പറഞ്ഞതും പിന്നേ സാന്ദ്രയ്ക്കും ചേർത്തു വാങ്ങി ഞാൻ വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഞാൻ യാത്ര ചെയ്തതില്‍ ജൂലി വിഷമം പറഞ്ഞു.
പക്ഷേ വെറുതെ ചിരിച്ചിട്ട് ജൂലിയും സാന്ദ്രയ്ക്കും അവരവരുടെ പാർസൽ കൊടുത്തിട്ട് ഞാൻ വണ്ടി ഓടിച്ചു മാളിലെത്തി. ഉച്ച ആയപ്പോ ദേവി എനിക്ക് കോൾ ചെയ്തു.
“ഒരു മാസം എന്റെ ശല്യം ഇല്ലാതെ സുഖിച്ചു കഴിയുകയായിരുന്നു, അല്ലേ..?”
അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. “സുഖിച്ചു കഴിയുന്നു എന്നത് നേരാ, പക്ഷേ നീ ഇല്ലാത്തതിന്റെ കുറവ് മറ്റാര്‍ക്കും നികത്താന്‍ കഴിയില്ല…”
“ഓഹോ…! വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ സുഖിപ്പിക്കാനൊന്നും നോക്കണ്ട..” അല്‍പ്പം ഗൗരവം അവൾ അഭിനയിച്ചു എങ്കിലും ഞാൻ പറഞ്ഞത് അവള്‍ക്ക് സുഖിച്ചു എന്ന് സ്വരത്തില്‍ നിന്നും മനസ്സിലായി.
“പിന്നേ പുള്ളി എപ്പോഴാ പോയത്…?”
“രാവിലെ ഞാനും അദ്ദേഹവും ഒരുമിച്ചാ ഇറങ്ങിയത്. പുള്ളി എയർപോർട്ടിലും ഞാൻ സ്കൂളിലും.”
“എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ ഒരു മാസം…?” ഞാൻ ചോദിച്ചു.
“കഴിഞ്ഞ ഒരു മാസത്തില്‍ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.”
“എന്തൊക്കെയോ സംഭവിച്ചത്..?” ഞാൻ ചോദിച്ചു.
“കിങ്ങിണി മോളെ പ്ലേ സ്കൂളിൽ ചേര്‍ത്തു. എന്റെ അമ്മായിക്ക് വെറുതെ വീട്ടിലിരുന്ന് മടുത്തിട്ട് അമ്മായിയും വേറെ രണ്ടു കൂട്ടുകാരികളും ചേര്‍ന്ന് ഒരു ഗിഫ്റ്റ് ഷോപ്പ് ഓപ്പണ് ചെയ്യാൻ തീരുമാനിച്ചു, രണ്ടു ദിവസത്തില്‍ ഉത്ഘാടനം നടക്കും. അമ്മായി ചേട്ടനെ വിളിച്ചറിയിക്കാൻ ഇരിക്കുവാ. പിന്നെ എന്റെ ഭർത്താവിന് മാറ്റം ഒന്നും സംഭവിച്ചില്ല. എപ്പോഴും മൊബൈലും ലാപ്ടോപ്പിലും മറാത്തി സ്ത്രീയുമായി ചാറ്റും, വീഡിയോ കോളും ആയിരുന്നു. ഒരു രാത്രി ഞാൻ ഉറങ്ങിയെന്ന് കരുതി രണ്ടുപേരും തുണി ഉരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്നത് വരെ കാണേണ്ടി വന്നു. പക്ഷേ എന്തുകൊണ്ടോ എനിക്കൊരു വിഷമവും തോന്നിയില്ല. ഞാനും അതേ തെറ്റ് തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്…!!!”
“പക്ഷേ നീ എപ്പോഴാ ഫോണിലൂടെ എനിക്ക് തുണി ഉരിഞ്ഞ് കാണിച്ചു തന്നത്..?” ഞാൻ ചോദിച്ചു.
ഉടനെ മറുവശത്ത് ദേവി പൊട്ടിച്ചിരിക്കുന്നത് കേട്ടു. “എന്റെ ചേട്ടന് എല്ലാം ഞാൻ നേരിട്ട് തരുന്നുണ്ടല്ലോ…” കുസൃതിയോടെ ദേവി അടക്കത്തിൽ പറഞ്ഞിട്ട് പിന്നെയും ചിരിച്ചു.
“പിന്നേ, നിന്റെ ഭർത്താവിന്റെ കാര്യം ഓര്‍ത്ത് സത്യമായും നിനക്ക് വിഷമം തോന്നിയില്ലേ…?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഇല്ല ചേട്ടാ. സാമേട്ടൻ എന്റെ ജീവിതത്തിൽ കടന്നു വന്നത് തൊട്ട് അദ്ദേഹം കാണിക്കുന്നത് ഓര്‍ത്തു എനിക്കൊരു വിഷമവും തോന്നിയിട്ടില്ല.” ദേവി പറഞ്ഞു. “ശെരി, നമുക്ക് അക്കാര്യം കളയാം, ചേട്ടാ.”
“ഓക്കെ… കിങ്ങിണി മോള് ഉത്സാഹത്തോടെ പ്ലേ സ്കൂളിൽ പോകുന്നുണ്ടോ..?”
“ആദ്യത്തെ ദിവസം മാത്രമേ അവള്‍ കരഞ്ഞുള്ളു. പിന്നെ ഭയങ്കര ഉത്സാഹം കാണിക്കാൻ തുടങ്ങി.” ജൂലി ചിരിച്ചു.
“ദേവാംഗന ആന്റിയുടെ ഷോപ്പ് എവിടെയാണ്..?”
“ഞങ്ങടെ വീട്ടില്‍ നിന്നും നാല് കിലോമീറ്റർ മാറിയാണ്. കിങ്ങിണി മോളുടെ സ്കൂളിന് തൊട്ടടുത്തായി വരും. എന്തായാലും മൂന്നു മണിക്ക് സ്കൂൾ വിട്ടാല്‍ അമ്മായി അവളെ നോക്കിക്കോളും.” അവൾ പറഞ്ഞിട്ട് അല്‍പ്പനേരം മിണ്ടാതിരുന്നു. “ശെരി ചേട്ടാ, ബ്രേക്ക് കഴിഞ്ഞു. ഞാൻ വയ്ക്കുവ…” പറഞ്ഞിട്ട് അവൾ കട്ടാക്കി.
