സാംസൻ – 10 3അടിപൊളി  

“എഡി പെണ്ണേ, തോന്ന്യാസം പറഞ്ഞാ നിന്നെ ഞാൻ—”

“ചേട്ടൻ എന്നെ ഒരു ചുക്കും ചെയ്യില്ല…” ജൂലി ഇടയ്ക്ക് കയറി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

ഞാനും ചിരിച്ചുകൊണ്ട് ജൂലിയെ ചേർത്തു പിടിച്ചു. ഈയിടെയായി എത്ര നിസ്സാരമായിട്ടാണ് ജൂലി ഓരോന്നും പറയുന്നത്. എനിക്ക് ശെരിക്കും വിഷമം തോന്നി. അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് ഞാൻ അമർത്തിപ്പിടിച്ചു.

“നിനക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ കുഞ്ഞിനും…” ഞാൻ ഉറപ്പിച്ച് പറഞ്ഞു.

“ശെരിയാണ്… എനിക്ക് ഒന്നും സംഭവിക്കില്ല. കാരണം ചേട്ടനെ വിട്ടു പോകാൻ എനിക്ക് ഇഷ്ട്ടമില്ല… ചേട്ടനെ വിട്ടു പോകാൻ ഞാൻ തയ്യാറല്ല. ഞാൻ സാമേട്ടനെ വിട്ടിട്ട് പോകില്ല…” ജൂലി തറപ്പിച്ച് പറഞ്ഞു.

അതുകേട്ട് എനിക്ക് സങ്കടവും കരച്ചിലും വന്നു. കുറെ നേരം ഞങ്ങൾ പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട്‌ നിന്നു. ഒടുവില്‍ വാതില്‍ തുറന്ന് അവളെയും കൂട്ടി ഞാൻ ഹാളിലേക്ക് നടന്നു.

പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെ നീങ്ങി. ഞാൻ വീട്ടില്‍ ഉള്ള സമയത്തൊക്കെ സാന്ദ്ര എന്റെ പിന്നാലെ കൂടി.. ഒരു കുഞ്ഞ് അനുജത്തിയുടെ കുസൃതിയുമായി. രാത്രി ഒഴികെ മറ്റുള്ള സമയത്ത് സാന്ദ്ര എന്റെയും ജൂലിയുടെ അടുത്തും തന്നെ ഉണ്ടായിരുന്നു. കളിയും ചിരിയുമായി ദിവസങ്ങൾ നീങ്ങി. ജൂലിക്കും അസുഖത്തിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

പിന്നേ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചില രാത്രികളില്‍ ജൂലി തന്നെ എന്നെ നിര്‍ബന്ധിച്ച് ദേവിയുടെ അടുത്തേക്ക് പറഞ്ഞു വിടാനും തുടങ്ങിയിരുന്നു. ചില പകലുകളിലും ഞാൻ മാളിൽ നില്‍ക്കുന്ന സമയത്ത് ദേവി എന്നെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അവൾ സ്കൂളിൽ പോകുന്നത് കൊണ്ട്‌ പകല്‍ സമയത്തുള്ള ഞങ്ങളുടെ കൂടിക്കാഴ്ച തീരെ കുറവായിരുന്നു.

കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട്‌ ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി കൊണ്ടിരുന്നു. നാളെയാണ് സാന്ദ്രയ്ക്ക് ഓസ്ട്രേലിയ പോകാനുള്ള ദിവസമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വിനിലയും അങ്കിളും ആന്റിയും സുമി മോളും തലയേ ദിവസം രാവിലെ തന്നെ എത്തിയിരുന്നു. അവര്‍ക്ക് തൊട്ടു പുറകെ ഗോപനും നെല്‍സണും സുമയും കാര്‍ത്തികയും എത്തി.

അതോടെ അന്നു മുഴുവനും ഞങ്ങൾ എല്ലാവരും ബീച്ച് പാർക്ക് എന്നിവിടങ്ങളില്‍ ഒക്കെ ചുറ്റിക്കറങ്ങി. ഷോപ്പിങ് നടത്തി. സാന്ദ്ര എന്നോട് ആവശ്യപ്പെട്ടത് ഞാൻ വാങ്ങി കൊടുത്തു. കൂടാതെ അവള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നിയത്‌ ഒക്കെയും ഞാൻ വാങ്ങി കൊടുത്തു. അവസാനം ഒരു സിനിമയും കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും രാത്രി വീട്ടില്‍ എത്തിയത്. അന്നു രാത്രി ഞങ്ങളാരും ഉറങ്ങിയില്ല… സത്യം പറഞ്ഞാല്‍ സാന്ദ്ര ആരെയും ഉറങ്ങാൻ സമ്മതിച്ചില്ല. ഹാളില്‍ നാല് ബെഡ്ഡിട്ട് എല്ലാവരും അതിലിരുന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

സുമയും കാര്‍ത്തികയും എപ്പോഴത്തേയും പോലെ എന്നോട് നല്ല രീതിയില്‍ തന്നെയാണ്‌ സംസാരിച്ചത്. വിനിലയും നല്ല കൂളായി തന്നെ എന്നോട് സംസാരിച്ചു.

അങ്ങനെ വെളുപ്പിന് എല്ലാവരും കുളിച്ച് കാപ്പിയും കുടിച്ച ശേഷം എന്റെയും അങ്കിളിന്റെ കാറിലുമായി എയർപോർട്ടിലേക്ക് തിരിച്ചു.

വീട്ടില്‍ കളിച്ചു ചിരിച്ച് നിന്നിരുന്ന സാന്ദ്ര എയർപോർട്ടിൽ ഇറങ്ങിയതും അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവളുടെ അമ്മയെ വിട്ടിട്ട് സാന്ദ്ര ജൂലിയെ കെട്ടിപിടിച്ചു.

അവർ രണ്ടുപേരും കരയുന്നണ്ടായിരുന്നു. അവർ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞ ശേഷം സങ്കടത്തിൽ പിരിഞ്ഞു.

അവസാനം സാന്ദ്ര എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ കൈ പിടിച്ച് ഷേക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈ തട്ടിമാറ്റി. എന്നിട്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ ഏങ്ങലടിച്ചു.

അവളുടെ പുറത്ത്‌ മെല്ലെ തട്ടിക്കൊടുത്ത് അവളെ ഞാൻ ആശ്വസിപ്പിച്ചു. കുറെ കഴിഞ്ഞ് അവളുടെ കരച്ചില്‍ അടങ്ങിയതും അവൾ എന്നെ വിട്ടുമാറി നിന്നിട്ട് ചിരിക്കാന്‍ ശ്രമിച്ചു. ശേഷം മറ്റുള്ളവരോട് ചെന്ന് ഷേക് ഹാന്‍ഡ് കൊടുത്ത് അവള്‍ യാത്ര പറഞ്ഞ ശേഷം വീണ്ടും എന്റെ അടുക്കലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *