സത്യത്തിൽ… അവൾക്ക് relief തോന്നിയിരുന്നു.
ഒരു വളവ് തിരിയുമ്പോൾ താഴേക്ക് നോക്കിയാൽ പോലും തലകറങ്ങുന്ന height.
“Fine…”
അവൾ finally ചിരിച്ചു.
“പക്ഷേ ഞാൻ surrender ചെയ്തതല്ല.”
“Of course not വിദ്യ ആന്റി.”
ഹൃതിക്ക് laugh ചെയ്തു.
“ഇത് temporary transfer of control മാത്രം.”
Road side ൽ car നിർത്തി അവർ seat change ചെയ്തു.
Passenger seat ലേക്ക് മാറിയപ്പോൾ വിദ്യ ഒരു വലിയ നിശ്വാസം വിട്ടു.
ഹൃതിക്ക് engine start ചെയ്ത് smooth ആയി car മുന്നോട്ട് എടുത്തു.
ആ confidence നോക്കുമ്പോൾ അവൾക്ക് തന്നെ ഒരു strange calmness തോന്നി.
“Relax…”
അവൻ side glance ൽ പറഞ്ഞു.
“Enjoy the view.”
വിദ്യ window ലേക്ക് തല ചായ്ച്ച് പുറത്തേക്ക് നോക്കി.
മഞ്ഞ് നിറഞ്ഞ മലകൾ.
താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ.
മഴയുടെ മണം.
അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചെറിയ smile വന്നു.
കാരണം ഏറെ നാളുകൾക്ക് ശേഷം…
ജീവിതം എവിടെയെങ്കിലും എത്തിച്ചേരാനുള്ള യാത്രയായി അല്ല, ആസ്വദിക്കാനുള്ള യാത്രയായി തോന്നുകയായിരുന്നു…
Grey Sonet ന്റെ diesel engine മുരണ്ടുകൊണ്ട് മലകയറ്റം തുടങ്ങി.
ഓരോ hairpin വളവും പിന്നിലാക്കി car മുകളിലേക്ക് കയറുമ്പോൾ, വയനാടിന്റെ തണുത്ത കാറ്റ് പതുക്കെ കാറിനകത്തേക്ക് നിറഞ്ഞു.
വിദ്യ window കുറച്ച് താഴ്ത്തി.
മഴ നനഞ്ഞ കാടിന്റെ മണം…
നനവേറ്റ മണ്ണിന്റെ ഗന്ധം…
പച്ചയുടെ ആയിരം shades കൊണ്ട് മൂടിയ മലകൾ…
അവൾ കുറച്ച് നിമിഷങ്ങൾ കണ്ണടച്ചുതന്നെ ആ കാറ്റ് ആസ്വദിച്ചു.
താഴേക്ക് നോക്കുമ്പോൾ മേഘങ്ങൾക്കിടയിൽ ചെറുതായി മറഞ്ഞുപോകുന്ന റോഡുകൾ.
അകലെയൊക്കെ മഴ മൂടിയ ചെറിയ വീടുകൾ.
കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പതിയെ ഉയരുന്ന മഞ്ഞ്.
വയനാട് അങ്ങനെയായിരുന്നു…
ഒരിക്കലും ഒരേസമയം മുഴുവൻ സൗന്ദര്യവും തുറന്നുകാണിക്കാത്ത ഒരു നാട്.
ഓരോ വളവും തിരിയുമ്പോഴും പുതിയൊരു കാഴ്ച ഒളിപ്പിച്ചുവെച്ചിരിക്കുന്ന പോലെ.
റോഡിന്റെ വശങ്ങളിൽ മഴയിൽ നനഞ്ഞ വെള്ളിമരങ്ങൾ നിശബ്ദമായി നിൽക്കുന്നു.
ചിലയിടങ്ങളിൽ കുരങ്ങുകൾ കൂട്ടമായി guard wall ന് മുകളിൽ ഇരിക്കുന്നു.
കാറിന്റെ headlights മഞ്ഞ് മുറിച്ചുകടന്ന് മുന്നോട്ട് നീങ്ങുമ്പോൾ, ലോകം മുഴുവൻ പതിയെ ശാന്തമാകുന്ന പോലെ തോന്നി.
“Beautiful…”
വിദ്യ അറിയാതെ പറഞ്ഞു.
ഹൃതിക്ക് അവളെ നോക്കി ചെറുതായി ചിരിച്ചു.
“Wayanad ആണോ… അതോ life?”
വിദ്യ ചിരിച്ചു.
പക്ഷേ ആ ചോദ്യത്തിന് അവൾക്ക് ഉടനെ ഉത്തരം കിട്ടിയില്ല.
കാരണം ആ നിമിഷം…
വളരെ വർഷങ്ങൾക്ക് ശേഷം അവളുടെ ഉള്ളിലും എന്തോ വീണ്ടും ജീവിച്ചുതുടങ്ങുകയായിരുന്നു.
മുമ്പിൽ മഴ നനഞ്ഞ മലനിരകൾ അനന്തമായി നീണ്ടുകിടക്കുന്നു.
അവളുടെ diesel car steady ആയി മുരണ്ടുകൊണ്ട് ആ മലകൾ കീഴടക്കി മുന്നോട്ട് കയറുകയായിരുന്നു…
അതുപോലെ തന്നെ, വർഷങ്ങളായി സ്വന്തം മനസ്സിൽ പണിത ഭയങ്ങളെയും ചങ്ങലകളെയും വിദ്യ പതിയെ പിന്നിലാക്കി മുന്നോട്ട് പോകുന്നുണ്ടായിരുന്നു…
വയനാട് town പിന്നിലാക്കി അവർ resort ലേക്ക് എത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.
മഴ പെയ്തു നിർത്തിയ ശേഷമുള്ള തണുത്ത കാലാവസ്ഥ.
റോഡിന്റെ ഇരുവശവും കാപ്പിത്തോട്ടങ്ങൾ.
ഇടയ്ക്കിടെ മഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് കാഴ്ചകൾ പകുതി മറയ്ക്കുന്നു.
Resort എത്തുന്നതിന് മുമ്പ് roadside ലുള്ള ചെറിയൊരു restaurant ലാണ് അവർ food കഴിക്കാൻ കയറിയത്.

Wooden benches.
ചൂട് ചായയുടെ മണം.
പുറത്ത് മഴത്തുള്ളികൾ tin roof ല്‍ വീഴുന്ന ശബ്ദം.
വിദ്യ window side ല്‍ ഇരുന്ന് പുറത്തേക്ക് നോക്കുകയായിരുന്നു.
“എന്താ ആലോചിക്കുന്നത് വിദ്യ ആന്റി?”
അവൾ ചെറുതായി ചിരിച്ചു.
