കാരണം അത് തമാശയായിരുന്നെങ്കിലും…
അതിൽ ഒരു സത്യമുണ്ടായിരുന്നു.
വളരെ വർഷങ്ങൾക്ക് ശേഷം, ആരോ ഒരാൾ തന്റെ loneliness ശ്രദ്ധിച്ചിരിക്കുന്നു എന്ന സത്യം…
ഒരു രാത്രി bank work തീർത്ത് വീട്ടിലെത്തുമ്പോഴേക്കും വിദ്യ പൂർണ്ണമായി ക്ഷീണിച്ചിരുന്നു.
സുരേഷ് അന്ന് പോലും late ആയിരുന്നു.
വീട് നിശബ്ദം.
ചെറിയ മകൾ hostel ല്‍.
മൂത്ത മകൾ Canada യിൽ.
സാരി മാറി hair clip അഴിച്ചിട്ട് അവൾ sofa യിൽ പതുക്കെ ഇരുന്നു.
അപ്പോഴേക്കും phone vibrate ചെയ്തു.
Hrithik Calling…
വിദ്യ അറിയാതെ smile ചെയ്തു call attend ചെയ്തു.
“ഹലോ…”
“Reached home?”
“Hmm…”
അവളുടെ ശബ്ദത്തിലെ ക്ഷീണം ഹൃതിക്ക് ഉടനെ മനസ്സിലായി.
“തളർന്ന പോലെ ഉണ്ടല്ലോ.”
വിദ്യ ഒരു ചെറിയ നിശ്വാസം വിട്ടു.
“Today was horrible… back pain ഭയങ്കരമായിരുന്നു.”
“Still?”
അവന്റെ ശബ്ദം serious ആയി.
“കുറേ നാളായി ഉണ്ട്…”
അവൾ casual ആക്കാൻ ശ്രമിച്ചു.
“കൂടുതലും യാത്ര ചെയ്താൽ ആണ്.”
“Car ൽ അല്ലേ പോകുന്നത്?”
വിദ്യ കുറച്ച് നിമിഷം മിണ്ടാതിരുന്നു.
“എല്ലാ ദിവസവും അല്ല…”
“Then?”
“ചിലപ്പോൾ bus…”
“Bus?”
ഹൃതിക്ക് genuinely shocked ആയി.
“വിദ്യ ആന്റി… seriously?”
അവൾ ചെറുതായി ചിരിച്ചു.
“എന്താ അതിൽ ഇത്ര surprise?”
“നിങ്ങൾക്ക് car ഉണ്ടല്ലോ.”
“ഉണ്ട്… പക്ഷേ സുരേഷ് കൂടുതലും എടുത്തുപോകും.”
“അപ്പോ നിങ്ങൾ drive ചെയ്യില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ വിദ്യക്ക് അല്പം embarrassment തോന്നി.
“എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.”
Phone ന്റെ അപ്പുറത്ത് രണ്ട് seconds silence.
“Wait… what?”
ഹൃതിക്ക് ചിരിച്ചു.
“Impossible.”
എന്ത് impossible?”
വിദ്യക്കും ചിരി വന്നു.
“ഞാൻ serious ആണ്.”
“Honestly… ഞാൻ കരുതിയത് നിങ്ങൾ എല്ലാം perfectly manage ചെയ്യുന്ന type ആണെന്ന്.”
“അത് ബാങ്കിൽ മാത്രം.”
അവൾ കളിയോടെ പറഞ്ഞു.
ഹൃതിക്ക് കുറച്ച് നേരം ചിരിച്ചുകൊണ്ടിരുന്നു.
പിന്നീട് വളരെ naturally ചോദിച്ചു:
“പഠിക്കാത്തത് എന്താ?”
ആ ചോദ്യം കേട്ടപ്പോൾ വിദ്യയുടെ മനസിൽ ഒരുപാട് പഴയ കാര്യങ്ങൾ കടന്നുപോയി.
വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഒരിക്കൽ പഠിക്കണമെന്ന് പറഞ്ഞിരുന്നു.
പക്ഷേ സുരേഷ് അന്ന് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്.
“Driver ഉണ്ടല്ലോ… ഇനി അതിന്റെ ആവശ്യമെന്താ?”
പിന്നീട് കുട്ടികൾ.
ജോലി.
വീട്.
അങ്ങനെ ആ ആഗ്രഹവും മറ്റെല്ലാ ചെറിയ ഇഷ്ടങ്ങളെയും പോലെ ജീവിതത്തിനിടയിൽ എവിടെയോ മറഞ്ഞുപോയി.
“അങ്ങനെ…”
വിദ്യ പതുക്കെ പറഞ്ഞു.
“ഒരിക്കലും seriously ശ്രമിച്ചിട്ടില്ല.”
ഹൃതിക്കിന്റെ ശബ്ദം പെട്ടെന്ന് soft ആയി.
“നിങ്ങൾക്ക് easily പഠിക്കാം.”
“ഈ പ്രായത്തിൽ?”
അവൾ ചിരിച്ചു.
“Again this ‘ഈ പ്രായത്തിൽ’ dialogue…”
അവൻ ഉടനെ പറഞ്ഞു.
“Forty-five എന്നത് old age അല്ല വിദ്യ ആന്റി.”
ആ വാക്കുകൾ കേട്ടപ്പോൾ വിദ്യ അറിയാതെ നിശബ്ദമായി.
എത്ര നാളുകൾക്ക് ശേഷമാണ് ആരോ ഒരാൾ തന്റെ പ്രായത്തെ limitation ആയി കാണാതെ സംസാരിക്കുന്നത്…
“Confidence ഇല്ല ഹൃതിക്ക്…”
അവൾ ആദ്യമായി വളരെ സത്യസന്ധമായി പറഞ്ഞു.
“Confidence ഞാൻ തരാം.”
അവൻ അത് പറഞ്ഞ രീതി അത്ര casual ആയിരുന്നെങ്കിലും…
അവളുടെ ഉള്ളിൽ എന്തോ ചെറിയൊരു ചലനം ഉണ്ടാക്കാൻ അത്ര മതി ആയിരുന്നു…
അന്ന് രാത്രി സുരേഷ് വീട്ടിലെത്തുമ്പോഴേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
വിദ്യ അപ്പോഴേക്കും bedroom ല്‍ കിടന്നിരുന്നു.
Room ലെ dim light മാത്രം തെളിഞ്ഞു നിൽക്കുന്നു.
സുരേഷ് പതിവുപോലെ tired ആയി tie അഴിച്ചുകൊണ്ട് അകത്തേക്ക് വന്നു.
