പാമ്പും കോണിയും – 6 19

ഭാര്യമാരിൽ മാത്രം ഉള്ള കഴിവ്, തന്റെ തെറ്റ് ആണെങ്കിൽ കൂടെ, അതി വിദഗ്ദമായി അത് ഭർത്താവിന്റെ തെറ്റായി മാറ്റാൻ കഴിയുന്ന കഴിവ്……

പക്ഷെ, ഇത് മനഃപൂർവം ആയിരുന്നില്ല, അവൾ അറിയാതെ തന്നേ, ഇന്നലെ നടന്നതിനു ഹരിയെ കാരണക്കാരൻ ആക്കി മാറ്റാൻ അവൾ ശ്രമിച്ചു, അല്ലെങ്കിൽ ഉള്ള് കൊണ്ട് ആഗ്രഹിച്ചു….. പക്ഷെ സൈറ ആ നിമിഷം അവർക്കിടയിൽ ഇടപെട്ടു….

……………………………………………………………..

ഹരി കണ്ണ് തുറന്ന് സമയം നോക്കി.. രാവിലെ കൃത്യം…..ആറ് മണി……..

ഇത്ര നേരത്തേ കണ്ണ് തുറക്കാൻ ഉണ്ടായ കാരണം, ഹാളിൽ നിന്നും വരുന്ന സംഗീതവും … ഒപ്പം ചിലങ്കയുടെ കിലുക്കവും ആയിരുന്നു ………….

ഹരി ചാടി എഴുന്നേറ്റ് വാതിൽ പതിയെ തുറന്നു എത്തി നോക്കിയപ്പോൾ, കാണുന്നത്, ഹാളിൽ കുളിച്ചു സുന്ദരി ആയി, ചുരിദാർ ഷാൾ അരയിൽ കെട്ടി, ചിലങ്ക കെട്ടി, ഭഗവാന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി നൃത്തം അഭ്യസിക്കുന്ന തന്റെ ഭാര്യയെ, തന്റെ ജീവനെ ആണ്…..

അവൻ ആ മനോഹരമായ ദൃശ്യം, നിറഞ്ഞ മനസ്സുമായി, അവളെ ശല്യപ്പെടുത്തരുത് എന്ന ചിന്തയിൽ അവിടെ തന്നേ നിന്ന്, അൽപം മാത്രം തുറന്ന വാതിലിന്റെ ഗ്യാപ്പിലൂടെ കണ്ടു കൊണ്ട് നിന്നു….

ചെറിയ മാറ്റം രേവതിയിൽ അവൻ കണ്ട് തുടങി… തനിക്ക് മുഴുവൻ ആയി മുഖം തരുന്നില്ലെങ്കിൽ കൂടെ , ചെറു സംഭാഷങ്ങൾ ( ടിഫിൻ എടുത്തോ?.. വരുമ്പോൾ ഇന്ന ഇന്നത് വാങ്ങണം ) തുടങ്ങിയ സംഭാഷണങ്ങൾ ഹരിയുമായി പുനരാരംഭിച്ചു രേവതി…..

രാവിലെയും വൈകുന്നേരവും ഉള്ള അവളുടെ കഠിനമായ, ഡാൻസ് പ്രാക്ടീസ്… ഹരി ശരിക്കും അത്ഭുതപ്പെട്ടു തന്റെ രേവതിയെ കണ്ട്..

…………………………………………………………
ഹരി ഓഫീസിൽ ഉള്ള സമയത്താണ്, സൈറക്ക് കാൾ വരുന്നത്…

” സർ… ഓകെ സർ… താങ്ക് യൂ സർ.. ഷുവർ സർ… വിൽ ബി ദേർ ബൈ ടുമാറോ… യാ… താങ്ക് യൂ.. റിയലി താങ്ക് യൂ…. ഫോണിൽ പറഞ്ഞു കൊണ്ട്, ഫോൺ കട്ട് ആക്കി, മനോഹരമായ വിടർന്ന പുഞ്ചിരിയോടെ സൈറ ഹരിയെ നോക്കി…

ഹരി അതിശയിച്ചു നിന്നപ്പോൾ, സൈറ പറഞ്ഞു : ഹരീ.. രേവതിയുടെ ബാംഗ്ലൂർ പ്രോഗ്രാം സെറ്റ് ആയിട്ടുണ്ട്… മറ്റന്നാൾ xxxx ഹാളിൽ, വൈകീട്ട് ആറരക്ക്……….

” ബാംഗ്ലൂരിലെ പേര് കേട്ട ഹാളിൽ, തന്റെ ഭാര്യയുടെ നൃത്തം “….ഹരിയുടെ കണ്ണ് വിടർന്നു… മുഖം തെളിഞ്ഞു, അവൻ അതിയായ സന്തോഷത്തിൽ ചിരിച്ചു കൊണ്ട് സൈറയെ കെട്ടിപിടിച്ചു………………

കെട്ടിപ്പിടുത്തം മാത്രമായിരുന്നില്ല, ഹരി ആദ്യമായി, സൈറയുടെ രണ്ടു കവിളിലും, പരിസരം മറന്ന് കൊണ്ട്, ഓഫീസിൽ ആണെന്ന് ഓർക്കാതെ, തന്റെ ചുണ്ടുകൾ അവളുടെ ഇരു കവിളിലും അമർത്തി മുത്തം നൽകി…

അന്തം വിട്ട് നിന്ന് സൈറയോട് കണ്ണ് നിറച്ചു കൊണ്ട് അവൻ പറഞ്ഞു : താങ്ക് യൂ… താങ്ക് യൂ മാം…

അവൻ ഒന്നും ചിന്തിച്ചില്ല , വീണ്ടും അവളെ തന്നിലേക്ക് ചേർത്തു അമർത്തി കെട്ടിപിടിച്ചു….

സൈറ ഒരു കിസ്സ് കൂടെ പ്രതീക്ഷിച്ചു, റെഡി ആയിരുന്നു എങ്കിലും, ഈ തവണ കിട്ടിയില്ല….

സൈറ ഹരിയോട് പറഞ്ഞു : നീ വിളിച്ചു പറ രേവതിയോട് , എല്ലാം റെഡി ആക്കി വക്കാൻ…. നാളെ ഉച്ചക്ക് ഉള്ള ഫ്ലൈറ്റിൽ പോവാം….

ഹരിയുടെ അത് വരെ ഉണ്ടായിരുന്ന ചിരി പെട്ടെന്ന് മാഞ്ഞു… അവൻ അൽപ്പം തല കുനിച്ചു കൊണ്ടാണ് പറഞ്ഞത് : അത്… അത്.. മാം പറഞ്ഞാൽ മതി….
…………..പിന്നെ, ഞാൻ വരുന്നില്ല… നിങ്ങൾ പോയാൽ മതി .. ആദിയെ ഞാൻ നോക്കിക്കൊണ്ട്…

” ങ്ങേ?….അതെന്താ “… സൈറയുടെ സംശയത്തോടെ ഉള്ള ചോദ്യം വന്നു.

ഹരി ഉത്തരം പറയാൻ അൽപം മടിച്ചെങ്കിലും, അവൻ പറഞ്ഞു : അത്.. അത്…… ഞാൻ വന്നാൽ ചിലപ്പോൾ… വേണ്ട മാം…. ശരിയാവില്ല…..

മിനിഞ്ഞാന്ന് ഡാൻസ് പ്രാക്ടിസിന്റെ ഇടയിൽ താൻ കയറി ചെന്നപ്പോൾ, താൻ അവളെ നോക്കി നിന്നപ്പോൾ, തന്നേ കണ്ടതും, അവൾക്ക് താളം നഷ്ടമാവുന്നത്, കാലുകൾ പിഴക്കുന്നത് അവൻ കണ്ടതാണ്… തന്നേ കുറ്റപ്പെടുത്താതെ, അവൾ നിരാശയിൽ കണ്ണ് നിറച്ച്, സ്വയം പഴി പറഞ്, പ്രാക്ടീസ് നിർത്തിയത് ഹരിയുടെ മനസ്സിലേക്ക് ഓടി വന്നു……

ഹരി വിചാരിച്ചത്, ഇപ്പോഴും തന്നോട് ഉള്ളിൽ ഉള്ള ദേഷ്യം ആണ് അതിന് കാരണം എന്നാണ്. എന്നാൽ, അവൻ അറിഞ്ഞിരുന്നില്ല, അവനെ കാണുമ്പോൾ, അവൾ സ്വയം പഴിക്കുകയാണെന്ന്. തന്റെ ഹരി അല്ല എന്ന അറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ട് കൂടെ, ലഹരിയും കാമവും സിരകളിൽ നിറഞ്, സ്വയം നഷ്ടമായ ആ രാത്രിയെ ആലോചിച്ചു കൊണ്ട്…

Leave a Reply

Your email address will not be published. Required fields are marked *