പുറത്ത് മാറി നിന്ന് ഹരി ഒരുവിധം വന്ന കാര്യം ആഷിക്കിനോട് പറഞ്ഞൊപ്പിച്ചു.
കാര്യം കേട്ട ആഷിക് വാ പൊളിച്ചു…… അവൻ പറഞ്ഞു : എടാ… ഞാൻ ഇങ്ങനെ ഒരു കാര്യം, അല്ലെങ്കിൽ ഫാത്തിമ എന്ന പേരിൽ എനിക്ക് ഒരു കുഞ്ഞുമ്മ ഉള്ള കാര്യം… ഇന്ന് വരെ കേട്ടിട്ട് കൂടെ ഇല്ലാ…..
” പക്ഷെ, ഫർസാന…. അത് എന്റെ ഉമ്മ ആണ്. ഉമ്മക്ക് അഞ്ചു പിള്ളേർ ആണ്, അഞ്ചാമൻ ആണ് ഞാൻ.. ആഷിക്ക് കൂട്ടി ചേർത്തു..
” എടാ ഒന്ന് ചോദിക്കാൻ.. ഉമ്മയോട്.. ഇല്ലെങ്കിൽ ഇല്ലാ, ഞാൻ ഇപ്പോൾ ഇറങ്ങും എന്നാൽ… ഹരി പറഞ്ഞു.
” ഫുഡ് കഴിക്കാതെ നീ എന്തായാലും ഇറങ്ങാൻ പോണില്ല… നീ വാ അകത്തേക്ക് നമുക്ക് നോക്കാം..
വീട്ടിൽ തിരിച്ചു കയറിയ, ആഷിക്ക് ഉറക്കെ വിളിച്ചു : ഉമ്മൂ… ഉമ്മച്ചി………
അടുക്കളയിൽ നിന്നും ആവണം, കയ്യിൽ ചട്ടുകവും പിടിച്ചാണ്, പച്ച സാരിയും, തയിൽ കറുത്ത തുണിയും ചുറ്റി, 55,60 വയസ്സ് അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ അല്ലെങ്കിൽ, ഫർസാന അല്ലെങ്കിൽ ഫർസുമ്മ അങ്ങോട്ടേക്ക് വരുന്നത്..
നല്ലൊരു ചിരിയോടെ അവർ പറഞ്ഞു : ആരാടാ… നിന്റെ ഫ്രണ്ട് ആണോ, ഇറച്ചി ആവണേ ഉളളൂ, കഴിക്കാതെ വിട്ടേക്കരുത്….
” ഉമ്മാ.. ഇതാണ് പണ്ട് എന്റെ കാല് ചവിട്ടി ഓടിച്ച ഫ്രണ്ട്. ഹരി… ആഷിക്ക് ചിരിച്ചു പറഞ്ഞതും, ഫർഹാനയുടെ മുഖം മാറി…
ഹരി പേടിയോടെ രണ്ടടി പിന്നിലോട്ട് വച്ചു…
ഹരിയുടെ അടുത്തേക്ക് ചട്ടുകവുമായി നടന്നടുക്കുമ്പോൾ, ചട്ടുകം വച്ചു വീക്ക് കിട്ടുമോ എന്ന പേടിയിൽ വിറച്ചു കൊണ്ടായിരുന്നു ഹരി നിന്നിരുന്നത്…
പക്ഷെ അവന്റെ മുന്നിൽ വന്ന് നിന്ന്, അവർ നോക്കിയത് അവന്റെ മൂക്കിലേക്ക് ആയിരുന്നു. അവർ ചോദിച്ചു : അന്റെ മൂക്ക് ശരിയായോ മോനെ……
” ങ്ങേ…. ഹരി അന്തം വിട്ടു..
……………………………………………………………
” ഇമ്മാ… ഇവൻ ഒരു കാര്യം അറിയാൻ വന്നതാണ്… അത്.. എനിക്ക് ഫാത്തിമ എന്ന പേരുള്ള കുഞ്ഞിമ്മ………….
ആഷിക്ക് പൂർത്തിയാക്കിയില്ല, അതിന് മുന്നേ അവന്റെ ഉമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ചട്ടുകം താഴെ വീണു.. ഒപ്പം അവരുടെ ചിരിച്ച മുഖം വിളറി…
അവർ വീഴാൻ തുടങ്ങുകയായിരുന്നു.. ഹരിയും ആഷിക്കും ഉടനെ ചാടി പിടിച്ചു കൊണ്ട് അവരെ പതിയെ പിന്നിലെ സോഫയിലേക്ക് ഇരുത്തി….
വീട്ടിൽ ഉള്ളവർ, നേരത്തേ കണ്ട ഇത്ത (മുഫിബ ) ഭർത്താവ് അർമാൻ ( ആഷിക്കിന്റെ ഇക്ക), അവരെ കൂടാതെ അവിടെ ഉള്ളവർ എല്ലാം ഓടി അടുത്തു അങ്ങോട്ട്…. ഒച്ചയും ബഹളവും…
ഹരി എല്ലാരോടും ആയി പറഞ്ഞു : ഒന്ന് കാറ്റ് കൊള്ളട്ടെ.. ബി പി വേരി ചെയ്തതാണ് തോന്നുന്നു ……
ഒരു ഭാഗത്ത് ആഷിക്കും, ഒരു ഭാഗത്ത് ഹരിയും ഇരുന്ന്, ഹരി ഓരോ നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു… ഡീപ് ബ്രീത് തുടങ്ങിയ അവന് അറിയാവുന്ന ബേസിക് ആയ മെഡിക്കൽ കാര്യങ്ങൾ…..
” ഫാത്തിമ…. എന്റെ ഫാത്തി… അവള് എവിടാ മോനെ….. കണ്ണ് നിറച്ചു കൊണ്ടാണ് ഉമ്മ അത് ചോദിച്ചത്…
” അത്… അത്… മരിച്ചിട്ട് കുറേ ആയി ഉമ്മാ…… ഹരി ഒരുവിധം പറഞ്ഞതും, ഉമ്മ പൊട്ടിക്കരയാൻ തുടങ്ങി………..
” ഫരീദ്, ഫൈസൽ, ഫർഹാന, ഫൗസിയ, ഫാത്തിമ “… അതിൽ ഫരീദും ഫാത്തിമയും ഇന്നില്ല ……………
……………………………………………………………..
കഴിഞ്ഞ വട്ടം വന്നപ്പോൾ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആളുകൾ, ഹരിക്കും അൽപം ഭയവും ടെൻഷനും തോന്നാത്തിരുന്നില്ല….
കാറിൽ നിന്നും ഇറങ്ങി, വടി പോലെ കൈകൾ ചുരുട്ടി നിൽക്കുന്ന, മുഖത്ത് ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന തന്റെ സൈറ മാം ആണ് അവനെ കൂടുതൽ പേടിപ്പിച്ചത്…
ഹരി സൈറയോട് ചേർന്ന് നിന്ന്, അവളുടെ ഇടത് കയ്യിൽ തന്റെ വലത് കൈ കോർത്തു പിടിച്ചു… താൻ ഉണ്ട് കൂടെ, ഒന്നും പേടിക്കണ്ട എന്നറിയിപ്പിക്കാൻ വേണ്ടി തന്നെ..
കൂടി നിന്നിരുന്ന കൂട്ടാം തങ്ങളെ ഒരു അത്ഭുത വസ്തുവെന്ന പോലെ നോക്കി നിന്നപ്പോൾ, ഹരി സൈറയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു… യന്ത്രികമായി സൈറയും അവനോടൊപ്പം മുന്നോട്ട് നടന്നു, പിന്നിലായി, ആയിയും, ആദിയെ പിടിച്ചു കൊണ്ട് രേവതിയും….. ആയിയും രേവതിയുടെയും അവസ്ഥ വ്യത്യസത്യമായിരുന്നില്ല… അവർ പരസ്പരം അന്തം വിട്ട് മുഖത്തോട് മുഖവും, തങ്ങൾക്ക് ചുറ്റും നിൽക്കുന്ന ആളുകളെയും നോക്കി…..
