പാമ്പും കോണിയും – 6 19

തന്റെ മാറിൽ മുഖം ചായ്ച്ചു കിടക്കുന്ന തന്റെ പെണ്ണിനോട്, ഡോക്ടറെ പറ്റി, ആൻസിയെ പറ്റി ഹരി പറഞ്ഞു തുടങ്ങി….

…………………………………………………………….

സൈറ ഓഫീസ് പോക്ക് നിർത്തിയത് കൊണ്ട് തന്നെ, ഹരിയുടെ ഓഫീസ് ജോലി അവസാനിച്ചു കഴിഞ്ഞിരുന്നു..

ഹോസ്പിറ്റലിൽ അപ്പോയിന്റ്മെന്റ് എടുത്ത് ഡോക്ടറെ കാണാൻ ഇരിക്കുമ്പോൾ ആണ്, സൈറയുടെ ഫോൺ കാൾ.. ” ഹരീ… നീ എവിടാ?..”…

“ഫീൽഡിൽ ആണ് മാം… എന്തെങ്കിലും ആവശ്യം ഉണ്ടോ .. ഹരി ചോദിച്ചു.

” ഇവിടെ… നിന്റെ വീട്ടിൽ…. ആൻസി… ഡോക്ടർ ആൻസി വന്നിട്ടുണ്ട്……. സൈറ പറഞ്ഞതും, അവന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി……

” അയ്യോ “… ഹരി അറിയാതെ പറഞ്ഞു പോയി..

സൈറ ഉടനെ പറഞ്ഞു : പേടിക്കണ്ട… അടി പിടി ഉണ്ടാവാൻ ഉള്ള ലക്ഷണം ഒന്നും ഇല്ലാ… പിന്നെ, ഞാൻ ഉണ്ടല്ലോ..

എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുന്ന ഹരിയോട് സൈറ പറഞ്ഞു : നീ വേഗം വാ.. നീ വന്ന്.. നിന്നെ കണ്ടിട്ടേ പോവുള്ളൂ ആൻസി…..

“ഈശ്വരാ…. ഹരി മനസ്സിൽ വിളിച്ചു…

വീടിനു വെളിയിൽ നിർത്തിയ കാർ… സൈറ പറഞ്ഞത് നുണ അല്ല എന്ന് ഹരിക്ക് മനസ്സിലായി…..

വിറച്ചു വിറച്ചു കൊണ്ട് ഹരി തന്റെ വീട്ടിലേക്ക് കാല് എടുത്തു വച്ചു…

ഹാളിൽ അതാ ഇരിക്കുന്നു മൂന്ന് പേർ… മൂന്ന് സ്ത്രീകൾ.. രേവതി തന്റെ ഭാര്യ.. സൈറ തന്റെ ബോസ്… ആൻസി തന്റെ ജാര……….

മൂന്ന് പേരുടെയും കണ്ണുകൾ അവന്റെ ദേഹത്ത് ആയിരുന്നു.. മൂന്ന് ജോഡി കണ്ണുകളും അവനെ അടി മുടി നോക്കി.. ഒരു കള്ളനെ പോലെ അവർക്ക് മുന്നിൽ പരുങ്ങി നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ….

” ഹ… ഹ…. ഹഹ………. ഹഹഹഹഹഹ… ഒരു പൊട്ടിച്ചിരി ഉയർന്നു………. സൈറ ആയിരുന്നു അത്…

പിടിച്ചു നിൽക്കാൻ തന്നെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ നോക്കി എങ്കിലും, ഹരിയുടെ പരുങ്ങി കൊണ്ടുള്ള, പേടിച്ചു വിറച്ച നിൽപ്പ്…

കൈ വിട്ട് പോയി സൈറക്ക്………..

സൈറയുടെ കൊല ചിരി, അടിവയർ അമർത്തി പിടിച്ചുള്ള പൊട്ടി ചിരി കണ്ട, രേവതിയുടെ മുഖത്തും, ആൻസിയുടെ മുഖത്തും ചെറു പുഞ്ചിരി വിടർന്നു…….

തന്റെ ചെക്കനെ കൂടുതൽ നിർത്തി വിയർപ്പിക്കാൻ, ഒരു കോമാളിയെ പോലെ പരിഹാസ്യൻ ആക്കി നിർത്തിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ രേവതി എഴുന്നേറ്റ് വന്ന്, ഹരിയുടെ മുന്നിൽ വന്ന് നിന്ന് അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി, അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

” ദേഷ്യം ആണോ, കളിയാക്കുന്നത് ആണോ “.. ഹരിക്ക് രേവതിയുടെ മുഖത്ത് നിന്ന് വായിക്കുവാൻ സാധിച്ചില്ല…..

ബാഗും വാങ്ങി രേവതി ചോദിച്ചു : കുടിക്കാൻ എന്തേലും എടുക്കട്ടെ ?..

” ങ്ങേ?…. ഹരി ചോദ്യം കേട്ടില്ല…

” നിക്കണോ… ഇരിക്കണോ… അതോ ഇറങ്ങി ഓടണോ….. ഹരി ചിന്തയിൽ ആയിരുന്നു ആ നേരം…..

ഉടനെ നീല കളർ ചുരിദാർ ഇട്ട, ആൻസി പതിയെ എഴുന്നേറ്റു…

അവൾ അവന്റെ അരികിലേക്ക് നടന്നടുത്തു…

തന്റെ ഇടത് ഭാഗത്ത്‌ തൊട്ടരികിൽ ഭാര്യ … തന്റെ തൊട്ട് മുന്നിൽ ആൻസി…..അവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു……

അവന്റെ അരികിൽ, അവന്റെ തൊട്ട് മുൻപിൽ വന്ന് നിന്ന് ആൻസി പറഞ്ഞു : ഹരീ… ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചെയ്യാൻ പാടില്ലാത്ത അത്രയും വലിയ തെറ്റ് ആണ് ഞാൻ രേവതിയോട് ചെയ്തത്…. അതുകൊണ്ടാണ്, പോകുന്നതിനു മുൻപ്, നേരിൽ കണ്ട്, രേവതിയോട് സോറി പറഞ്ഞു പോവാം എന്ന് വച്ചത്… പിന്നെ.. നിന്നെ.. നിന്നെ ഒന്ന് കാണാൻ…

ആൻസിയുടെ ശബ്ദം ഇടറി..

ഹരി ഇടം കണ്ണിട്ട് രേവതിയെ നോക്കി.. അവളും അതേ പോലെ തന്നെ നോക്കി നിൽക്കുകയായിരുന്നു ആ സമയം… ഒരുപക്ഷെ താൻ എന്ത് ചെയ്യും, എന്ത് പറയും എന്ന് അറിയാൻ ഉള്ള ആകാംക്ഷയോടെ…..

“നീ എന്നെ കുറിച്ച് രേവതിയോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു… താങ്ക് യൂ… താങ്ക് യൂ വെരി മച്ച്… ഒറ്റപ്പെട്ട ലോകത്തിൽ നിന്നും എന്നെ തിരികെ കൊണ്ട് വന്നതിന്, എനിക്കൊരു തണലായി നിന്ന്, എന്നെ അശ്വസിപ്പിച്ചതിന് …………. അവനെ ഒന്ന് തൊടാൻ ആയി കൈകൾ ഉയർത്താൻ നിന്ന ആൻസി ഉടനെ പാതി ഉയർത്തിയ കൈ താഴ്ത്തി…

അവൾ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് മുഖം കുനിച്ചു നിന്നു നിമിഷങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *