ആ വീടിന്റെ പടിക്കലിലിൽ കാല് എടുത്ത് വക്കാൻ ആവാതെ, ഒരു ശീല പോലെ നിൽക്കുമ്പോൾ, സൈറയുടെ കാതുകളിൽ അവളുടെ ഉമ്മി പറഞ്ഞ വാചകം ആയിരുന്നു ” എന്ത് വന്നാലും, ഒരു കാരണ വശാലും, അങ്ങോട്ട് പോവരുത്. അവിടെ ഉള്ളവരെ കാണാൻ ശ്രമിക്കരുത് “….
പക്ഷെ നിറഞ്ഞ മിഴികളുമായി അവളുടെ മുന്നിലേക്ക് ഒരു സ്ത്രീ അല്ലെങ്കിൽ, ഫർസുമ്മ അല്ലെങ്കിൽ, സൈറയുടെ വലിയുമ്മ വന്ന് നിന്നു…….
അവർ സൈറ ചവിട്ടാൻ മടിച്ച പടികൾ ഇറങ്ങി വന്ന് കൊണ്ട് സൈറയുടെ മുഖം തന്റെ ഉള്ളം കയ്യിൽ എടുത്ത്, തഴുകി അവളുടെ നെറ്റിയിൽ മുത്തം വച്ച്, മിഴികൾ നിറച്ചു പറഞ്ഞു : എന്റെ ഫാത്തിയുടെ മോള്….. ആമിന…….. അല്ലെ…
” ആമിന “… രേവതി പിറകിൽ നിന്ന് വാ പൊളിച്ചുകൊണ്ട് ആയിയെ നോക്കി… ആയി അന്തം വിട്ട് ഇളകാതെ നിൽക്കുകയായിരുന്നു ആ സമയം……
” മോള് വാ… അകത്തേക്ക് വാ… എന്ന് പറഞ്ഞു കൊണ്ട് സൈറയുടെ ഇടത് കൈ പിടിച്ചു വലിച്ചപ്പോൾ, ഹരി തന്റെ കയ്യിൽ നിന്നും സൈറയെ മോചിപ്പിക്കാൻ ശ്രമിച്ചതും, സൈറ വിട്ടില്ല എന്ന് മാത്രം അല്ല, ഒന്നുകൂടെ മുറുക്കി പിടിച്ചു അവന്റെ കൈ…..
സൈറയുടെ വിറയുന്ന കൈകൾ, അവൻ വിട്ടില്ല, മുറുക്കി തന്നെ പിടിച്ചു കൊണ്ട് അവർ ഒന്നിച്ചു ആ വീടിന്റെ പടികൾ ചവിട്ടി കയറി………..
ആ വലിയ വീടിന്റെ വലിയ ഹാളിലെ, വലിയ സോഫയിൽ രണ്ടു പേര്, വെള്ള മുണ്ടും, വെള്ള ഷർട്ടും ഇട്ടിരുന്നവർ എഴുന്നേറ്റ് നിന്ന്, ഫർഹാന കൂട്ടി കൊണ്ട് വരുന്ന, കൈ പിടിച്ചു വരുന്ന സ്ത്രീയെ അല്ലെങ്കിൽ, സൈറയെ അടിമുടി നോക്കി…
അവർക്ക് മുന്നിൽ ചെന്ന് നിന്ന് അവരിൽ ഏറ്റവും പ്രായം തോന്നിക്കുന്ന, കുറച്ചു തടിച്ച ആളെ നോക്കി ഉമ്മ പറഞ്ഞു : ഇത് ഫൈസുക്ക…. എന്റേം അന്റെ ഉമ്മടേം സ്വന്തം ഇക്കാ……..
ഫൈസുക്ക ഒന്നും മിണ്ടാൻ അവതെ സൈറയെ തന്നെ നോക്കി നിന്നു…..
അടുത്ത ആളെ നോക്കി തന്റെ ഭർത്താവ് ആയും ഫർഹാന പരിചയപ്പെടുത്തി കൊടുത്തു….
അതിന് ശേഷം അവരുടെ അടുത്തേക്ക് രണ്ടു സ്ത്രീകൾ, സാരിയിൽ തന്നെ തട്ടം ഇട്ട് അൽപം പ്രായം തോന്നിക്കുന്ന രണ്ടു പേര് വന്നു സ്വയം പരിചയപ്പെടുത്തി…
സ്വയം പരിചയപ്പെടുത്തി എന്ന് മാത്രം അല്ല, അവർ ഇരുവരും ചിരിച്ചു കൊണ്ട്, കണ്ണ് നിറച്ചു കൊണ്ട്, ഫർഹാന ചെയ്ത പോലെ തന്നെ, സൈറയുടെ മുഖം കയ്യിലെടുത്തു തഴുകി അവളുടെ നെറ്റിയിൽ മുത്തം നൽകി………..
അതിൽ ഫൗസിയ… സൈറയുടെ ഉമ്മയുടെ നേർ മുകളിൽ ഉള്ള ഇത്ത, എത്രയോ നേരം സൈറയുടെ മുഖം കയ്യിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക്, അല്ലെങ്കിൽ മുഖത്തേക്ക് തന്നെ നോക്കി നിന്ന് കണ്ണിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടിരുന്നു………..
പിന്നെ പിന്നെ, ഓരോരുത്തർ ആയി, മക്കളും മക്കളുടെ മക്കളും അടങ്ങിയ ആ വലിയ കുടുംബം, ഫ്ലൈറ്റ് പിടിച്ച് അർജന്റ് ആയി നാട്ടിൽ എത്തിയവർ വരെ, സൈറയെ കാണാൻ, തങ്ങൾ കേട്ടിട്ട് പോലും ഇല്ലാത്ത, തങ്ങളുടെ കുഞ്ഞിമ്മയുടെ മോളെ, ചിലർക്ക് ഇത്ത, ചിലർക്ക് അനിയത്തി, അവളെ കാണാൻ, പരിചയപ്പെടാൻ ആയി മുന്നോട്ട് വന്നു…..
മുഖത്ത് ഒരു ചിരി വരുത്താൻ പരമാവധി ശ്രമിച്ചു സൈറ……… തന്നോട് വന്ന് പെരും, അവർ തനിക്ക് ആരാണ് എന്നും പറയുന്നത് ഒന്നും പക്ഷെ ആ സമയം ആവളുടെ മനസ്സിൽ കയറിയിരുന്നില്ല…….
ആഷിക്കും അവന്റെ ഇക്കയും കൂടെ സോഫക്ക് മുന്നിൽ ആയി ഉള്ള ചെറിയ ടേബിളിന് മുന്നിൽ, ഒരു ട്രങ്ക് ബോക്സ്, അല്ലെങ്കിൽ പച്ച കളർ ഉള്ള ഇരുമ്പിന്റെ പെട്ടി കൊണ്ട് വന്ന് വച്ചു ………..
ഫർസുമ്മ സൈറയുടെ കൈ പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടത്തിച്ചു….
ഇത്… ഇത് മാത്രമേ ഉളളൂ, ഫാത്തിയുടെ ഓർമ ആയി എന്റെ കയ്യിൽ… ഞാൻ കളയാതെ, കേടു വരാതെ എടുത്തു വെച്ചതാണ്…. ഉമ്മ പറഞ്ഞു നിർത്തി.
അൽപം മുന്നോട്ട് നീങ്ങി കുനിഞ്ഞു കൊണ്ട്, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം, അഞ്ചു സഹോദരങ്ങൾ കൂടി നിൽക്കുന്ന ചിത്രം, സൈറ കയ്യിൽ എടുത്തു കൊണ്ട് സൈറ മിഴി അടക്കാതെ അതിലേക്ക്, തന്റെ ഉമ്മയുടെ ചിരിച്ച മുഖത്തേക്ക് നോക്കി…
അതിൽ തന്റെ, തട്ടമിട്ട് ചുന്ദരി കുട്ടി ആയി ഇടതു ഭാഗത്ത് അറ്റത്ത് ചിരിച്ചു കൊണ്ടുള്ള തന്റെ ഉമ്മിയുടെ ചിത്രത്തിൽ അവൾ അറിയാതെ വിരൽ കൊണ്ട് തഴുകി…..
