പാമ്പും കോണിയും – 6 19

ദീപ്തി പുച്ഛത്തോടെ നോക്കി തിരിഞ്ഞ് നടന്ന് പോയി……

” ദേൻ വാട്ട്‌ ഹാപ്പൻഡ്?…. സൈറ അക്ഷമ ആയി ചോദിച്ചു……..

എന്നിട്ട് എന്താ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ദീപ്തി വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. പഴയ പോലെ കംമ്പനി ആയിട്ട് …..

” ങ്ങേ?… സൈറ സംശയത്തോടെ നോക്കിയപ്പോൾ, രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു : ദോ.. ഈ കിടക്കുന്നവൻ എന്തൊക്കെയോ പറഞ്ഞു, അവന്റെ പേരിൽ അവരോട് പിണങ്ങേണ്ട… നീ ഇല്ലാതെ അവരുടെ ഗ്രൂപ്പ്‌ ഡാൻസ് നടക്കില്ല.. അങ്ങിനെ.. ഇങ്ങനെ.. എന്തൊക്കെയോ…

” എന്റെ രേവതീ… ദീപ്തിയോട് പോവാൻ പറ… നിങ്ങടെ കാര്യം പറ… സൈറ പല്ല് കടിച്ചു പറഞ്ഞു..

രേവതി നന്നായി ചിരിച്ചു….

ഞങ്ങടെ കാര്യം പറഞ്ഞാൽ, ഫെസ്റ്റിവലിന്റെ അന്ന്… കഴിഞ്ഞ വട്ടം ഹരി ഞാൻ ഒറ്റക്കുള്ള സമയം കണ്ട് പിടിച്ച് എന്നോട് ഇഷ്ടം പറഞ്ഞില്ലേ, അതേ പോലെ, ഹരി ഒറ്റക്ക് ഉള്ള സമയത്ത് ഞാൻ കേറി ഇവനോട് പറഞ്ഞു : അതേ… അന്ന് നടന്നതിനു സോറി…. പിന്നെ… എനിക്കും ഇഷ്ടമാണ് ട്ടോ നിന്നെ………….

നല്ലൊരു റൊമാന്റിക് സീനറി മനസ്സിൽ ആലോചിക്കാൻ തയ്യാറായി ഇരുന്നിരുന്ന സൈറ ഉടനെ പറഞ്ഞു ” ച്ചേ… നശിപ്പിച്ചു… ആ സുഖം കളഞ്ഞു നീ………

” അയ്യടാ… ആ സമയത്ത് മൂത്രം പോവാഞ്ഞത് എന്റെ ഭാഗ്യം… ഇത്രേം പറഞ്, ഞാൻ ഓടിയത് അന്ന് ബാത്‌റൂമിലേക്കാ …. അവനോട് അത് ഒന്ന് പറഞ്ഞു ഒപ്പിക്കാൻ പെട്ട പാട്…… നാണവും, പേടിയും….. രേവതി ഒന്ന് പുളഞ്ഞു, ആ സംഭവം, ഹരിയോട് ഇഷ്ടം പറഞ്ഞ സീൻ ആലോചിച്ചു കൊണ്ട്….

” ദോ അത് ഓർത്തപ്പോൾ… മൂത്രം ഒഴിക്കാൻ മുട്ടുന്നു “…. രേവതി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അതുകേട്ട് ചിരിച്ച സൈറയോട്, രേവതി പറഞ്ഞു : അതേ, തമാശ പറഞ്ഞതല്ല.. ഒന്ന് ഇവിടെ ഇരിക്കുമോ ചേച്ചി… ഞാൻ എഴുന്നേറ്റാൽ ഹരിയും നീക്കും… ഉറങ്ങിക്കോട്ടേ പാവം… ഇന്ന് അത്രയും ടെൻഷൻ അടിച്ചതല്ലേ……

സൈറ മറുത്തു പറയാതെ എഴുന്നേറ്റ് അടുത്തേക്ക് വന്നപ്പോൾ, ഹരിയുടെ തല പിടിച്ചു അൽപം ഉയർത്തി, എഴുന്നേറ്റ്, അവിടെ സൈറ ഇരുന്ന ശേഷം, ഹരിയുടെ തല പതിയെ സൈറയുടെ മടിയിലേക്ക് വച്ച് കൊടുത്തു രേവതി…

തന്റെ മടിയിൽ തല വച്ചു ഉറങ്ങുന്ന ഹരിയുടെ മുഖത്തേക്ക് നോക്കിയ സൈറ പുഞ്ചിരിച്ചു കൊണ്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചു കൊണ്ട്, മുന്നോട്ട് കുനിഞ് തന്റെ വലിയ വീർത്ത ചുണ്ടുകൾ ഹരിയുടെ നെറ്റിയിലേക്ക് അമർത്തി അല്ലെങ്കിൽ ചുംബനം നൽകി നേരെ ഇരുന്നു…..

ഹരിയുടെ കുട്ടികളെ പോലെ ഉള്ള ക്യൂട്ട് ആയ പുഞ്ചിരിക്ക്‌ വേണ്ടി കാത്തിരുന്ന സൈറക്ക്‌ നിരാശ ആവേണ്ടി വന്നു………

” ഷിറ്റ് “… എന്ന് പറഞ്, പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി, രേവതി ബാത്‌റൂമിൽ ആണെന്ന് ഉറപ്പ് വരുത്തി, വീണ്ടും ശരീരം മുന്നോട്ട് വളച്ചു സൈറ..

ഈ തവണ, അവൾ തന്റെ ചുണ്ട് അമർത്തിയത് നേരിട്ട് അവന്റെ ചുണ്ടിലേക്ക് ആയിരുന്നു………

മുന്നിൽ ആരോ, ഒരു നിഴൽ, സൈറ വേഗം മുഖം ഉയർത്തിയപ്പോൾ കണ്ടത്, ആ കാഴ്ച, സൈറ കിസ്സ് അടിക്കുന്ന കാഴ്ച, മിഴിച്ചു നോക്കി നിൽക്കുന്ന സുരഭി അല്ലെങ്കിൽ ആയിയെ ആണ്…

വാതിലിന്റെ അവിടെ അന്തം വിട്ട് നിന്ന ആയി, ഒരു നിമിഷം അവരുടെ കണ്ണ് സൈറയുടെ മടിയിൽ ഉള്ള ഹരിയുടെ തലയിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് കൊണ്ട് പോയി….

ദേ… ചിരിക്കുന്നു ഹരീ… മനോഹരമായ, ക്യൂട്ട് ആയ അതേ പുഞ്ചിരി….. സൈറ സന്തോഷത്തോടെ, എന്തോ വലിയ കാര്യം സാധിച്ചെടുത്തു എന്ന പോലെ ആയിയെ നോക്കി ചിരിച്ചപ്പോൾ, ആയി തല ആട്ടി ക്കൊണ്ട് ചെറുതായി ഒന്ന് മൂളി അകത്തേക്ക് നടന്നു..

പെട്ടെന്ന് ആയി കുറച്ചു ഉറക്കെ, അല്ലെങ്കിൽ സൈറയെ അറിയിക്കാൻ എന്ന വണ്ണം പറയുന്നത് : രേവതീ ഫുഡ്‌ ആയി… ഇങ്ങോട്ട് കൊണ്ട് വരണോ അതോ.. അങ്ങോട്ട്?…

” പിന്നിൽ നിന്നും നടന്നു വന്ന രേവതിയെ ഒന്ന് തല തിരിച്ചു നോക്കി, അവൾ കണ്ടിട്ടില്ല ഒന്നും എന്ന് ഉറപ്പ് വരുത്തിയ ശേഷം സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞിട്ട് മതി… ബാക്കി കേൾക്കാൻ ഉള്ളതാണ്….

സൈറയെ നോക്കി, അവളുടെ മടിയിൽ കണ്ണടച്ച് ഉറങ്ങുന്ന ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്… മതി…

Leave a Reply

Your email address will not be published. Required fields are marked *