പാമ്പും കോണിയും – 6 19

എല്ലാവരും ഒരേ സമയം മുഖം കുനിച്ചിരുന്നപ്പോൾ, കലിപ്പോടെ, ഹരിയെ നോക്കി പല്ല് കടിച്ചു കൊണ്ട് സൈറ തുടർന്നു : ഇവിടെ വരുന്ന വരെയും എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഇങ്ങോട്ടാണ്…. എന്റെ ഉമ്മിടെ….. അറിഞ്ഞിരുന്നേൽ, ഞാൻ… സത്യം… വരില്ലായിരുന്നു…..

എല്ലാരും സൈറയെ നോക്കിയപ്പോൾ, അവൾ മുഖം താഴ്ത്തി തുടർന്നു : പക്ഷെ, ഞാൻ ആഗ്രഹിച്ചിരുന്നു.. ഒരിക്കൽ… ഒരുവട്ടം എങ്കിലും, നിങ്ങളെ, എന്റെ ഉമ്മിയുടെ വീട്ടുകാരെ കാണണം എന്ന്… ദൂരെ നിന്നെങ്കിലും, ഒരു വട്ടം….

സൈറയുടെ കണ്ണുകൾ നിറയാൻ തുടങ്ങി….

സൈറ വേഗം എഴുന്നേറ്റ് ചോദിച്ചു : വാഷ് റൂം എവിടെയാ………….

വാഷ് റൂമിലേക്ക് നടന്ന സൈറയുടെ പിന്നാലെ പെണ്ണുങ്ങളുടെ പട തന്നെ ഉണ്ടായിരുന്നു….
…………………………………………………………..

” രേവൂ…. കോളേജിൽ പഠിക്കുന്ന സമയത്ത്, കളിക്കാൻ പോയി മൂക്ക് ചളുങ്ങി വന്ന് മൂക്കൊണ്ട് സംസാരിച്ചിരുന്നത് ഓർമ ഇല്ലേ…. ഹരി ആദിയെ എടുത്ത് ചോദിച്ചു.

” ആ… പിന്നെ… നല്ല രസം ആയിരുന്നില്ലേ അന്ന് ആ സംസാരം കേൾക്കാൻ… സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ ” എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കണല്ലോ “…. രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആഷിക്കിനെ ചൂണ്ടി ഹരി പറഞ്ഞു : ദേ നിക്കുന്നു… നിന്റെ ഭർത്താവിനെ ശ്രീനിവാസൻ ആക്കിയ മുതൽ……

” ടാ…….. എന്റെ കാല് ചവിട്ടി ഓടിച്ചത് പറഞ്ഞു കാണില്ല പകരം…… ആഷിക്ക് കണ്ണുരുട്ടി പറഞ്ഞു.

” അയ്യോ അത് നിങ്ങടെ ആയിരുന്നോ “.. രേവതി അതിശയത്തോടെ ചോദിച്ചു..

” മ്മ്മ്മ്… എന്തെ… പറഞ്ഞിട്ടുണ്ടോ “.. ആഷിക്ക് ചോദിച്ചു.

” പറഞ്ഞിട്ടുണ്ടോ എന്നോ… എത്രയോ ദിവസം ഉറങ്ങിയിട്ടില്ല ഇവൻ. ഫുൾ സെന്റി ആയിരുന്നു .. രേവതി പറഞ്ഞു….

ചെറു ചിരിയോടെ ഹരിയെ നോക്കിയ ശേഷം ഹരിയിൽ നിന്ന് ആദിയെ എടുത്ത് കൊണ്ട്, ആഷിക്ക് തന്റെ ഭാര്യയെ അടുത്തു വിളിച്ചു രേവതിക്ക് പരിചയപ്പെടുത്തി കൊടുത്തു……

ആ ദിവസം, അല്ലെങ്കിൽ വൈകുന്നേരം അഞ്ചു മണി, അവരുടെ വൺ ഡേ ട്രിപ്പ്‌, പോയ വഴി അറിഞ്ഞില്ല ആരും……..

ആളും ബഹളവും, കുട്ടികളും പഴയ കഥകളും എല്ലാം ആയ ഒരു ദിവസം..

ആ കുടുംബത്തിലെ മൂത്ത കാരണവർ.. അല്ലെങ്കിൽ സൈറയുടെ ഉമ്മയുടെ ഇക്കാ ഫൈസൽ സാഹിബ്‌…

അവർ ഇറങ്ങുന്നതിനു മുൻപായി, സൈറയുടെ കൈകൾ പിടിച്ചു പറഞ്ഞു : അന്ന് അത്രയും കഷ്ടപ്പാടിൽ ആയിരുന്നു.. കേസും കൂട്ടവും, തിരികെ വരാൻ ഒരുപാട് സമയം എടുത്തു. അതിന്റെ ഇടയിൽ പെട്ടത് കൊണ്ടാവാം, അന്ന് ഫാത്തിയെ അന്വേഷിക്കാൻ കഴിയാത്തത്… പിന്നെ അന്വേഷിച്ചിരുന്നു… എവിടാ എന്താ എന്നൊന്നും എത്ര അന്വേഷിച്ചും അറിയാൻ കഴിഞ്ഞില്ല.. മോള് ഞങ്ങളെ……

ചെറു ചിരിയോടെ സൈറ പറഞ്ഞു : അങ്കിളേ അത്…

വല്യപ്പ … വല്യപ്പ…. ഹരി ചെവിയിൽ പറഞ്ഞു സൈറയുടെ.

സൈറ തിരുത്തി : വല്യപ്പ അത്… എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ലാ.. ഉമ്മിക്കും ഉണ്ടായിട്ടില്ല… സത്യം..

സൈറയുടെ കൈ പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു : മോളെ, നിന്റെ ഉമ്മക്ക്‌ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല… ഇന്ന് ഒരു ഇരുപത് തലമുറക്ക് ജീവിക്കാൻ ഉള്ളത് ഞങ്ങൾ എല്ലാരും കൂടി ഉണ്ടാക്കിയിട്ടുണ്ട്… അതുകൊണ്ടാണ് ചോദിക്കുന്നത്, അല്ല പറയുന്നത്..

ചിരിച്ചു കൊണ്ട്, നിവർന്നു നിന്ന്, തല ഉയർത്തി സൈറ പറഞ്ഞു : വല്യപ്പ… പൈസ ആണ് പറഞ്ഞു വരുന്നത് എങ്കിൽ, എനിക്ക് ഒന്നും വേണ്ട…….. അത് എന്റെ ഉമ്മി പറഞ്ഞത് കൊണ്ട് മാത്രം അല്ല… സ്വന്തമായി നല്ലൊരു സംഖ്യ മാസം സമ്പാദിക്കുന്നുണ്ട് ഞാൻ….. എനിക്ക് അങ്ങിനെ മുന്നോട്ട് പോവാൻ ആണ് ഇഷ്ടം…

തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ… ” മോളെ… ഇനി “… ഫർസുമ്മയുടെ ശബ്ദം ആയിരുന്നു അത്..

” വരും… വരും വല്ലുമ്മ…. എന്റെ ഉമ്മിയുടെ ആളുകളെ, എന്റെ ബന്ധുക്കളെ കാണാൻ ഞാൻ വരും….. എനിക്ക് തോന്നുമ്പോൾ ഒക്കെ വരും…..തീർച്ചയായും…. ഈ വട്ടം ഫർസുമ്മ മാത്രം അല്ല, സൈറ കൂടെ നിറ കണ്ണുകളോടെ തിരികെ കെട്ടിപിടിച്ചു…………………..

……………………………………………………………..
അവിടെ നിന്നും ചോദിച്ച് എടുത്ത, ആ ചിത്രം നെഞ്ചിൽ അമർത്തി, കണ്ണടച്ചു കൊണ്ട് തന്റെ ഫാത്തിയുടെ ഓർമയിൽ ആയിയും, ആയിക്ക് അരികിൽ ആയി പുറത്തേക്ക് നോക്കി ചാരി ഇരുന്ന് കൊണ്ട്, തന്റെ ഉമ്മിയുടെ ഓർമ്മകളിൽ, താൻ ഇന്ന് പരിചയപ്പെട്ട തന്റെ റിലേറ്റീവ്സിനെയും ഓർത്തെടുത്തു കൊണ്ട് സൈറയും കാറിന്റെ പിറകിൽ ഇരുന്നപ്പോൾ, ചെറു ചിരിയുമായി, തന്റെ ഭർത്താവ് ചെയ്ത കാര്യം ആലോചിച്ച്, തന്റെ ഭർത്താവിനെ ഓർത്ത് അഭിമാനത്തോടെ, അശ്ചര്യത്തോടെ രേവതി അവന്റെ ഇടത് കൈ അവന്റെ വലത് കയ്യിനു മുകളിൽ വച്ചു….

Leave a Reply

Your email address will not be published. Required fields are marked *