പാമ്പും കോണിയും – 6 19

” അറിയാം അച്ചാ…. അച്ഛൻ ഇടപെടുക ഒന്നും വേണ്ട… ഇന്നത്തോടെ തീർന്നു എല്ലാ പ്രശ്നവും… രേവതി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

” ഉറപ്പല്ലേ “… അച്ഛൻ വീണ്ടും ചോദിച്ചു..

” ഉറപ്പ്…. അച്ഛൻ സത്യം….. രേവതി ഉറച്ച വാക്കുകളോടെ പറഞ്ഞു…..

” ദേ കട്ടൻ…. അമ്മയുടെ ശബ്ദം ഫോണിലൂടെ രേവതി കേട്ടു…

” എന്നാൽ ശരിട്ടോ മോളെ… വിളിക്കാം.. അച്ഛൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു….

കൈ പത്തി മുഖത്ത് അമർത്തി കരഞ്ഞു കൊണ്ടിരുന്ന രേവതിയെ അമർത്തി പിടിച്ച് തന്നോട് ചേർത്ത് സൈറ പറഞ്ഞു : നമുക്ക് വീട്ടിലേക്ക് പോവാം എന്നാൽ.. ഹരി അങ്ങോട്ടേക്ക് ഇറങ്ങി എന്നല്ലേ പറഞ്ഞത്….

രേവതിയുടെ ഉത്തരത്തിനു കാത്തിരിക്കാതെ വേണ്ട നിർദേശങ്ങൾ ഡ്രൈവർക്ക് കൊടുത്തു സൈറ……..

സമയം രാത്രി എട്ടര കഴിഞ്ഞിരുന്നു. ഹരിയെ കാണാതെ, വരണ്ട സമയം കഴിഞ്ഞും വരാത്ത അവനെ ഓർത്ത് ടെൻഷൻ അടിച്ചു അലക്ഷ്യമായി ആ വീട്ടിനുള്ളിൽ തേരാ പാര നടക്കുകയായിരുന്നു രേവതി…

പെട്ടെന്ന് ഉള്ള ദൃതിയിൽ, ആദിയെ ആയിയെ ഏൽപ്പിച്ചു കൊണ്ട് ഹരി വാതിൽ പോലും അടക്കാതെ ഇറങ്ങിയപ്പോൾ, ഫോൺ എടുക്കാനും അവൻ മറന്നിരുന്നു……

രേവതിക്ക് മാത്രം അല്ല, സൈറക്കും ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല… എന്തോ ഭയം, ജീവിതത്തിൽ ഇന്ന് വരെ, ഒരു അവസ്ഥയിലും തോന്നാത്ത, ഭയവും ആശങ്കയും, അവളെയും പിടി കൂടിയിരുന്നു.

” ഇടിയറ്റ്….. ഫോൺ എടുത്ത് പൊയ്‌ക്കൂടായിരുന്നോ അവന്… സൈറ അറിയാതെ തന്നേ മുഷ്ടി ചുരുട്ടിക്കൊണ്ട് ചീറി…..

രേവതി ആ സമയം തലക്ക് കൈ കൊടുത്ത് മുഖം കുനിച്ചു ഇരിക്കുകയായിരുന്നു, മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു കൊണ്ട്, അമ്പലത്തിൽ നേരാൻ ഉള്ള എത്രയോ വഴിപാടുകളും അവൾ നേർന്നു കഴിഞ്ഞിരുന്നു…..

ബൈക്കിന്റെ, ഹരിയുടെ വണ്ടിയുടെ ശബ്ദത്തിനായി കാതോർത്തിരുന്ന, അവർ കേട്ടത് കാറിന്റെ ശബ്ദം ആയിരുന്നു.

സൈറ എഴുന്നേറ്റ് ഡോറിലൂടെ നോക്കിയപ്പോൾ, രേവതി കാതോർത്തിരുന്ന ശബ്ദം അല്ലാത്തത് കൊണ്ട് തന്നേ അവൾ ഇളകിയില്ല…

” ഹരി…. അത് ഹരി അല്ലെ …. ഇത്രയും പറഞ്ഞു കൊണ്ട് സൈറ പുറത്തേക്ക് കുതിച്ചു….

ഹരി എന്ന വാക്ക് കേട്ടതും രേവതി വേഗം മുഖം ഉയർത്തി ചാടി എഴുന്നേറ്റു സൈറയുടെ പിന്നാലെ പിടിച്ചു…..

കാർ മുന്നോട്ട് നീങ്ങിയതും, സൈറയുടെ വീടിനു അഭിമുഖം ആയി നിന്നിരുന്ന, ആദിയെ തേടി സൈറയുടെ വീട്ടിലേക്ക് കയറാൻ നിന്നിരുന്ന ഹരിയുടെ പിന്നിൽ നിന്നും ഉറക്കെ വിളി ഉയർന്നു : ഹരീ………….

സ്ലോ മോഷനിൽ, ഹരി പതിയെ തിരിഞ്ഞു……..

തന്റെ വീടിന്റെ ഗേറ്റ് തുറന്ന് സൈറയും, പിന്നിലായി ഓടി വരുന്ന തന്റെ ഭാര്യയെയും കണ്ട് അവൻ ഒന്ന് അന്തം വിട്ടു… അവന്റെ അറിവിൽ ഇവർ ബാംഗ്ലൂർ ആയിരുന്നു ഈ സമയം…… അല്ലെങ്കിൽ നാളെ ഉച്ചയോടെ എത്തുകയുള്ളായിരുന്നു…

എന്തോ ഓർമ വന്നാൽ പോലെ ഹരി വേഗം തന്റെ ഇടത് കൈ പിന്നീട്ട് പിടിച്ചു…..

” ആ… നിങ്ങൾ… നിങ്ങൾ എത്തിയോ.. നാളെ… നാളെയല്ലേ വരൂ എന്ന് പറഞ്ഞിരുന്നത്….. ഹരി പതിയെ ചോദിച്ചു…

” ഹരിയുടെ തൊട്ട് മുൻപിൽ നിന്ന, ഒരു മിന്നായം പോലെ കണ്ടത്… സംശയം തീർക്കാൻ എന്ന വണ്ണം സൈറ പറഞ്ഞു : ആ കയ്യൊന്ന് നീട്ടിയെ….

അപ്പോഴേക്കും രേവതിയും സൈറക്ക് അരികിൽ എത്തിയിരുന്നു…

ഹരി വലതു കൈ നീട്ടിയപ്പോൾ, സൈറ ഉറക്കെ പറഞ്ഞു : മറ്റേ കൈ നീട്ടടാ…..

ഹരി രേവതിയെ ഒന്ന് നോക്കി.. എന്തോ മറക്കാൻ എന്ന പോലെ അവൻ ഇടത് കൈ പിന്നിലേക്ക് തന്നേ പിടിച്ചു നിന്നു…

സൈറ വേഗം അവന്റെ ഷർട്ടിൽ, ഇടത് കയ്യിന്റെ ഭാഗത്തു പിടിച്ചു വലിച്ചതും, ഹരി വേദനയോടെ ശബ്ദം ഉണ്ടാക്കി ” ആആആആ “……

” അയ്യോ……….. “… രേവതി ഉറക്കെ അലറി….

ഹരിയുടെ കയ്യിലെ വെളുത്ത കെട്ട് കണ്ട് സൈറ കുറച്ചു നിമിഷങ്ങൾ കണ്ണ് തുറിച്ചു നിന്നു…

ഹരിയുടെ അടുത്തേക്ക് പാഞ്ഞടുക്കാൻ നിന്ന രേവതിയെ തടഞ്ഞു കൊണ്ട്, ചുറ്റുപാടും ഒന്ന് നോക്കി, സൈറ ഹരിയോട് പറഞ്ഞു : വീട്ടിലേക്ക് വാ, ആദി അവിടെ ആണ്…

ഹരിയോട് ചേർന്ന് നടന്നുകൊണ്ട് രേവതി, പേടിയോടെ കരച്ചിൽ അടക്കാൻ ആവാതെ ചോദിച്ചു : ഇത്.. ഇതെന്താ ഹരീ……..

Leave a Reply

Your email address will not be published. Required fields are marked *