പാമ്പും കോണിയും – 6 19

ഒന്ന് നിർത്തിയ ശേഷം അടുത്തത് വന്നത് ചോദ്യം ആയിരുന്നു : പ്ലീസ്.. ടെൽ മീ… നീ അവളുടെ ആരാണ്.. പാർട്ണർ… ലവർ… സെക്സ് ബഡി…?…

ഹരി ഞെട്ടി.. അവൻ മാത്രം അല്ല.. എല്ലാവരും..

” സോറി?. “.. ഹരി മിഴിച്ചു ചോദിച്ചു…..

” സൈറ ഇത്രയും ടെൻഷൻ അടിച്ച്, ഈ സമയത്ത്, അവൾക്ക് അറിയാം ഇവിടെ എന്താണ് സമയം എന്ന്.. എന്നിട്ട് അടക്കം, എന്നെ പത്തു വട്ടം വിളിച്ചിട്ടുണ്ടെങ്കിൽ… ഐ തിങ്ക് യൂ ആർ സ്പെഷ്യൽ ടു ഹേർ….. നല്ല വിടർന്ന ചിരിയോടെ, തെരേസ പറഞ്ഞു..

ഹരി ഫോൺ പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി, സൈറ, ആയി.. തന്റെ ഭാര്യ അവരുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കി….

അപ്പോഴേക്കും അടുത്ത് ഡയലോഗ് ഫോണിലൂടെ വന്നു : എന്റെ സൈറയെ ഇത്ര ടെൻഷൻ അടിപ്പിക്കാൻ മാത്രം… നമ്മൾ ആരാണ് ആവോ.. ഒന്ന് പറയെന്നെ ?????…..

സൈറ സ്വബോധത്തിൽ വന്ന് ഫോൺ ഹരിയുടെ കയ്യിൽ നിന്നും എടുക്കാൻ ശ്രമിച്ചതും, ഹരി വിദഗ്ദമായി സൈറയുടെ കയ്യിൽ കിട്ടാതെ ഫോൺ മാറ്റി…

അവൻ ഫോണിലേക്ക് നോക്കി, ഹരിയുടേതായ ചിരിയിൽ ഫോൺ തന്റെ മുഖത്തിന്‌ നേരെ പിടിച്ചു പറഞ്ഞു : മ്മ്മ്മ്…. എന്റെ അയൽവാസി ആണ് .. ഒപ്പം എന്റെ ബോസും….

പെട്ടെന്നു രേവതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന്, അവൻ ഫോണിലുള്ള സ്ത്രീക്ക് രേവതിയെ കാണിച്ചു കൊണ്ട് പറഞ്ഞു : ഇതാണ് എന്റെ ലവർ.. എന്റെ ഭാര്യ..രേവതി….

” ഓഹ്… ഷിറ്റ്…ഐ ആം റിയലി സോറി… സോ… സോറി…. എനിക്ക് ഞാൻ… അയ്യത്തടാ എന്ന മുഖവുമായി തെരേസ നാവ് കടിച്ചു..

” ഇട്സ് ഓകെ എന്ന് പറഞ്ഞു കൊണ്ട് ഹരി സൈറയുടെ അടുത്തേക്ക് നീങ്ങി നിന്ന്, അല്ലെങ്കിൽ ചേർന്ന് നിന്ന്, സൈറയെ കൂടെ ഫോണിന്റെ ക്യാമറയിൽ വരുന്ന പോലെ ഫോൺ പിടിച്ചു പറഞ്ഞു :ബട്… ഷീ ഈസ്‌ മോർ ദാൻ എ ബോസ് ആൻഡ് എ നെയ്ബർ ടു മീ ആൻഡ് മൈ വൈഫ്‌… ലൈക്‌… ലൈക്‌ എ ഐഡൽ. ഞങ്ങളുടെ എല്ലാം എല്ലാം ആണ് സൈറ മാം……

സൈറ ഒരു നിമിഷം വിറച്ചു ഹരിയുടെ വാക്കുകൾ കെട്ട്… അവൾ മുഖം ചെരിച്ചു കൊണ്ട് ഹരിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി… അവൾക്ക് കുളിരു കോരി , കാലുകൾ വിറച്ചു…..

സൈറ ഈ വട്ടം സമയം കളയാതെ ഹരിയിൽ നിന്നും ഫോൺ വാങ്ങി ” എന്നാ ശരി… ഞാൻ വിളിക്കാം എന്ന് പറഞ്ഞു, ഫോൺ കട്ട്‌ ചെയ്തു “…..

ആയി ഐസ് പാക്ക് വാങ്ങി, ഹരിയെ സോഫയിലേക്ക് ഇരുത്തിച്ചു കൊണ്ട്, ഐസ് പാക്ക് അവന്റെ ശരീരത്തിൽ അമർത്തി വച്ച്, അവനോട് പിടിച്ചിരിക്കാനും, രേവതിയെ നോക്കി, കുറച്ചു നിർദേശങ്ങളും കൊടുത്ത ശേഷം, പെട്ടെന്ന് തട്ടി കൂട്ടി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാൻ ആയി തിരികെ പോയി…….
……………………………………………………………..

രേവതിയുടെ മടിയിൽ തല വച്ചു കൊണ്ട്, അവളുടെ കൈകളാൽ തലയിൽ, തലമുടിയിൽ കിട്ടി കൊണ്ടിരുന്ന, സുഖമുള്ള തഴുകലിൽ അവന്റെ കണ്ണുകൾ അടഞ്ഞു…………

ചെറിയ ഒരു കൂർക്കം വലി ഉയർന്നപ്പോൾ മാത്രം ആണ്, രേവതിയും സൈറയും ഹരി ഉറക്കത്തിലേക്ക് വീണെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്…..

ചെറു ചിരിയുമായി അവന്റെ മുഖത്തേക്ക്‌ നോക്കിയ രേവതി, വേഗം മുഖം കൂർപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു : ഒരു കുത്തു കുത്തണം… പട്ടി….

സൈറ അതുകണ്ടു ചിരിച്ചു……….

രേവതി സൈറയെ നോക്കി, ഒന്നും ചോദിച്ചില്ലെങ്കിൽ കൂടെ അവന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു തുടങ്ങി……

ഞങ്ങൾ…………….

പത്തിൽ സ്റ്റേറ്റ് ലെവലിൽ മൂന്ന് തരം നൃത്തങ്ങൾക്ക്, എ ഗ്രേഡ് വാങ്ങി, കലാ തിലക പട്ടം വാങ്ങിയ കലാകാരി, അല്ലെങ്കിൽ അതിന്റെ മുഴുവൻ അഹങ്കാരവും മനസ്സിൽ വച്ച് ആണ് ഞാൻ പ്ലസ് വണിന്, പുതിയ സ്കൂളിൽ ജോയിൻ ചെയ്യുന്നത്… …….

ഞാൻ ഒരു സ്റ്റാർ ആണെന്ന്, ജോയിൻ ചെയ്യുന്ന സമയത്ത്, പ്രിനിസിപ്പൽ പറയുക കൂടെ ചെയ്തപ്പോൾ, എന്താ പറയുക, സത്യം, ഒരു സ്റ്റാർ ആയി തന്നെ ഫീൽ ചെയ്ത്, അഹങ്കരിച്ചു കൊണ്ട് തന്നെ ആണ് ഞാൻ ക്ലാസ്സിലേക്ക് കയറുന്നതും ……..

ഒരാൾക്കും മുഖം കൊടുക്കാതെ, ഞാൻ എന്തിനാ മുഖം കൊടുക്കേണ്ടത്, വേണ്ടവർ എന്നെ നോക്കട്ടെ എന്ന മട്ട് ആയിരുന്നു എനിക്ക്… കാരണം ഞാൻ സ്റ്റാർ അല്ലെ…..

Leave a Reply

Your email address will not be published. Required fields are marked *