പാമ്പും കോണിയും – 6 19

വീട്ടിൽ വച്ച് സംസാരിക്കാം എന്ന് പറഞ്, സൈറ ആ സമയം കൂടുതൽ ചോദിക്കാൻ നിന്നില്ല…

പക്ഷെ, രേവതിയുടെ നിശബ്ദത, അവളുടെ മനസ്സ് വായിച്ച സൈറ, കൂടുതൽ പറയാൻ നിന്നില്ല, അല്ലെങ്കിൽ പ്രശ്നങ്ങൾ വലുതാക്കാൻ നിന്നില്ല. അതാണ് നല്ലത് എന്ന് തോന്നി സൈറക്കും ……..

അന്ന് രാത്രി, രേവതി അവന്റെ ബനിയനിൽ പിടിച്ചു വലിച്ചും, ഹരി മലർന്നു കിടന്നില്ല, അവൾക്കായി തല വെക്കാൻ തന്റെ കയ്യും നീട്ടി കൊടുത്തില്ല…….
……………………………………………………………..

പിറ്റേന്ന് ഫീൽഡിൽ ആണെന്ന പേരിൽ, ആശുപത്രിയിലെ വെയ്റ്റിംഗ് ഏരിയയിൽ എന്തിനെന്ന് അറിയാതെ ഇരിക്കുന്ന ഹരിയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു..

” ഹെലോ മാം….. ഹരി പറഞ്ഞു.

” ഹരി… നീ എവിടെയാ… ഇറങ്ങണ്ടേ?……. “.. സൈറയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഫോണിലൂടെ കേട്ടു..

” അയ്യോ മാം… ഞാൻ വർക്കിൽ ആണ്…. ഞാൻ എത്തില്ല…. ഹരി പറ്റുന്ന പോലെ മനസ്സിൽ പറഞ്ഞു വച്ച കള്ളം പറഞ്ഞതും..

” വാട്ട്‌?… എന്നാൽ ആദ്യം പറയണ്ടേ.. ഇനി ടാക്സി…. സൈറ മുഴുവനാക്കുന്നതിനു മുൻപ്, ഒരു ടാക്സി അവരുടെ വീടിനു മുന്നിൽ വന്ന് നിന്നു…

” ഹരീ നീ….. സൈറ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഫോണിലൂടെ പറഞ്, അടുത്ത് മുഖം കുനിച്ചു നിന്നിരുന്ന രേവതിയെ നോക്കി….

കാര്യങ്ങൾ പറയാതെ തന്നേ രേവതി ഊഹിച്ചെടുത്തു. താൻ ഇതുവരെ ചെയ്തിരുന്ന, മിണ്ടാതെയും മൈൻഡ് ചെയ്യാതെയും ഉള്ള സമരം, ഹരി ഇന്ന് മുതൽ തിരിച്ച് തന്നോട് ചെയ്തു തുടങ്ങിയത് അവൾ മനസ്സിലാക്കിയിരുന്നു…

പത്തു മിനിറ്റ് നേരം ചിന്തകളിൽ മുഴുകി ഇരുന്ന ഹരി അവടെ നിന്നും ഇറങ്ങി….. അല്ല…. ഓടി… തന്റെ ബൈക്ക് എടുത്ത് പറപ്പിച്ചു വിട്ടു എയർപോർട്ടിലേക്ക്…..

ഡോമെസ്റ്റിക് ഡിപ്പാർച്ചറിന് മുന്നിൽ അവർ എത്തുന്നതിനു മുൻപ് അവൻ അവിടെ എത്തിയിരുന്നു……..

ഹരിയെ കണ്ട് ഞെട്ടിയ സൈറ, ആദ്യമായി ഫ്ലൈറ്റ് കയറാൻ പോകുന്നതിന്റെ പേടി മാത്രം അല്ല, ഹരിയെ, തന്റെ പ്രാണനെ കാണാതെ പോകുന്നതിന്റെ സങ്കടവും പേറി കുനിഞ്ഞു, കുമ്പിട്ട് സൈറക്ക് പിന്നാലെ നടന്നിരുന്ന രേവതിക്ക്, ആ കാഴ്ച, അല്ലെങ്കിൽ, നല്ലൊരു ചിരിയുമായി നിൽക്കുന്ന ഹരിയെ കാണിച്ചു കൊടുത്തു….

അമ്പരപ്പെട്ട് നിന്ന അവളുടെ അടുത്തേക്ക്, നടന്നടുത്ത ഹരി, ചുറ്റുപാടും ആളുകൾ ഉണ്ടെന്ന് നോക്കാതെ, അവളുടെ മുഖം തന്റെ കയ്യിൽ എടുത്ത്, നെറ്റിയിൽ അമർത്തി ചുടു ചുംബനം വച്ച് പറഞ്ഞു : പോയി തകർത്തേക്കണം എന്റെ പെണ്ണ്….

ആ കിസ്സ്… അവന്റെ വാക്കുകൾ.. അവളെ കൊണ്ട് പോയത് വർഷങ്ങൾ പിറകിലേക്കാണ്…

അച്ഛനെ നഷ്ടപ്പെട്ട്, മൂന്നാമത്തെ മാസത്തിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം….

ടീച്ചർമാർ, വിദ്യാർഥികൾ, കൂടെ പഠിക്കുന്നവർ ഉണ്ടെന്നുള്ള യാതൊരു ചിന്തയും ഇല്ലാതെ, അന്ന് സ്റ്റേജിലേക്ക് കയറുന്നതിനു മുൻപായി, ഹരി നൽകിയ സമ്മാനം…… അവൾക്ക് നൽകിയ ഉന്മേഷം, ഊർജം, പ്രോത്സാഹനം……..
അവളുടെ മുഖം തന്റെ ഉള്ളം കയ്യിൽ എടുത്ത്, നെറ്റിയിൽ നൽകിയ മധുരമായ ചുടു ചുംബനം… (രേവതിയുടെ അമ്മ ആദ്യമായി, ഹരി എന്ന പയ്യനെ കുറിച്ച് അറിഞ്ഞത് അതിന് ശേഷം ആയിരുന്നു ).

അന്നും ചിലർ മൂക്കത്ത് വിരൽ വച്ചു, ചിലർ കള്ള ചിരി ചിരിച്ചു, ചിലർക്ക് നാണം വന്നു….. ഇന്നും അത്, അതേ പോലെ ആവർത്തിച്ചു… എന്നത് കോളേജിൽ ആണെങ്കിൽ, ഇന്നത് എയർപോർട്ടിൽ……

അവളുടെ നിറഞ്ഞു തുടങ്ങിയ ഇരു കണ്ണുകളിൽ കൂടെ അവൻ മാറി മാറി ഉമ്മ വച്ചു കൊണ്ട് കൂടുതൽ ഒന്നും പറയാതെ, അവരുടെ മുന്നിൽ നിന്നും നടന്നകന്നു…….
……………………………………………………………..

പിറ്റേന്ന് രാത്രി, തന്റെ പ്രിയതമയുടെ വേഷ വിധാനങ്ങൾ അണിഞ്ഞു കൊണ്ടുള്ള മനോഹരമായ നൃത്താവതരണം , വീഡിയോ കാളിലൂടെ അവൻ ഇമ വെട്ടാതെ, മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു കൊണ്ട് അവൻ കണ്ട് കൊണ്ടിരിക്കുമ്പോൾ, അവന്റെ അടുത്തായി, ആയിയും, ആയിയുടെ മടിയിൽ ആദിയും ഉണ്ടായിരുന്നു.

കരഘോഷങ്ങൾ…… നൃത്തത്തിന്റെ അവസാനം കണ്ട, കേട്ട, കയ്യടികൾ, അവൻ സന്തോഷത്തോടെ കണ്ണ് നിറച്ച്, സന്തോഷത്തോടെ മനസ്സ് നിറച്ച്, ആദിയെ എടുത്തുയർത്തി വട്ടം കറക്കി എന്ന് മാത്രം അല്ല, ആയിയെ വരെ എടുത്ത് പൊക്കി, കെട്ടിപിടിച്ചു ഇരു കവിളിലും മുത്തങ്ങൾ നൽകി……

Leave a Reply

Your email address will not be published. Required fields are marked *