പാമ്പും കോണിയും – 6 19

തന്റെ അരികിൽ വന്ന്, ഹരിയുടെ തല പൊക്കാൻ നോക്കുമ്പോൾ ആണ് സൈറ പറഞ്ഞത് : കുഴപ്പമില്ല… അത്ര ഭാരം ഉള്ള തല ഒന്നുമല്ല ഹരിയുടെ.. കിടന്നോട്ടെ.. നീ അവിടെ ഇരുന്നോ.. എന്നിട്ട് ബാക്കി പറ……

രേവതി ചെറു ചിരിയോടെ സൈറ ഇരുന്നിടത്തേക്ക് നടന്ന് നീങ്ങി, അവിടെ ഇരുന്നു… ആയി അടുത്തായി ഇരിക്കുമ്പോൾ സൈറയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…..

രേവതി തുടർന്നു…..

ഇവന്, നല്ല നല്ല പേര് കേട്ട എത്ര കോളേജിൽ അഡ്മിഷൻ കിട്ടിയതാ അറിയുമോ?.., എന്നിട്ടും എനിക്ക് വേണ്ടി ആണ്, ഞാൻ അഡ്മിഷൻ എടുത്ത , കലാ പരിപാടികൾക്ക്, അല്ലെങ്കിൽ ഡാൻസിനും പാട്ടിനും ഒക്കെ പ്രാധാന്യം കൊടുക്കുന്ന കോളേജിൽ ഇവനും ചേരുന്നത്….

അതെന്തായാലും നന്നായി… അല്ലെങ്കിൽ ചിലപ്പോൾ ഞാൻ…… രേവതി ഓർത്തു കൊണ്ട് സങ്കടത്തോടെ പറഞ്ഞു നിർത്തി…

” കോളേജ് കാലത്ത് ആണ്…..,

രേവതി വീണ്ടും നിർത്തി… അവളുടെ കണ്ഠം ഇടറി….

എന്റെ അച്ഛൻ… അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു… ഒരു ദിവസം, അല്ലെങ്കിൽ ആ ദിവസം ആണ് അമ്മയും ഞാനും അറിയണത്, അച്ഛന്റെ ഇടപാടുകൾ നഷ്ടത്തിൽ ആണ് എന്നും, ഒരുപാട് കടം ഉണ്ടെന്നും, ആ ദിവസം എന്റെ അച്ഛൻ, ഒരു ഹോട്ടലിൽ വിഷം കഴിച്ച്…………..

രേവതിയുടെ കണ്ണ് നിറഞ്ഞു.. സൈറ ആയിയെ നോക്കിയപ്പോൾ, ആയി അവൾക്ക് അരികിലേക്കായി നീങ്ങി ഇരുന്ന് തോളിലും കയ്യിലും ആയി പിടിച്ചു, സമാധാനിപ്പിക്കാൻ ആയി….

അൽപ നേരത്തിനു ശേഷം…..

ഹരി… അന്ന് ഇവൻ .. എന്റെ കൂടെ ആ കോളേജിൽ ഇല്ലായിരുന്നു എങ്കിൽ…………
…… അന്ന് ആകെ തളർന്ന എന്നെ, വീഴാതെ പിടിച്ച് നിർത്തിയത്, ആകെ തകർന്ന്, എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്റെ അമ്മയോ, ഞങ്ങളെ കൈ വിട്ട ബന്ധുക്കളോ ആയിരുന്നില്ല……….. ചേച്ചിടെ മടിയിൽ കിടക്കുന്ന എന്റെ ഈ ചെക്കൻ ആണ്…..
… ആ വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി കോളേജ് ഫെസ്റ്റിനു മത്സരിക്കാൻ ഊർജവും, ഉന്മേഷവും, കരുത്തും മാത്രം അല്ല, ഡാൻസിന് വേണ്ട എന്റെ കമ്പ്ലീറ്റ് ചിലവ്, മേക്കപ്പും, ഡ്രെസ്സും എല്ലാം.. എല്ലാം കൂടി അന്ന് നല്ല പൈസ ആയിരുന്നു, ഇവൻ എവിടുന്നോ ഒപ്പിച്ചു കൊണ്ട് വന്നു ……
അന്ന് ഞാൻ അറിഞ്ഞില്ല, ഇവൻ പറഞ്ഞില്ല എന്നോട്, ചോദിച്ചിട്ടും പറഞ്ഞില്ല എന്നോട്, രാത്രി പുഴയിൽ ജീവൻ പണയം വച്ച്, മണൽ വാരി .. എനിക്ക് വേണ്ടി… ഈ എനിക്ക് വേണ്ടി ഇവൻ… തെണ്ടി….

രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ വേഗം എഴുന്നേറ്റ് സൈറക്ക് നേരെ, അല്ലെങ്കിൽ ഹരിക്ക് നേരെ പാഞ്ഞടുത്തു..

മുട്ടിൽ ഇരുന്ന് കൊണ്ട് അവന്റെ നെറ്റിയിൽ തലോടി, അവന്റെ മുഖത്താകെ ചുംബനം കൊണ്ട് മൂടി……

ഹരി കണ്ണ് തുറക്കുന്നു എന്ന് മനസ്സിലായ, രേവതി പതിയെ അവന്റെ മുടിയിൽ തലോടി പറഞ്ഞു : ഉറങ്ങിക്കോട്ടോ… ഞാൻ ഇവിടെ തന്നെ ഉണ്ട്.. നിന്നെ വിട്ട് എവിടേം പോവാൻ പോണില്ല.. ചത്താലും പോവില്ല…എന്റെ ചെക്കൻ ഉറങ്ങിക്കോ…..

” ചേച്ചി… ഞാൻ ഇരിക്കാം… രേവതി ആവശ്യപ്പെട്ടപ്പോൾ, മനസ്സില്ലാ മനസ്സോടെ സൈറ അവൾക്കായി എഴുന്നേറ്റ് കൊടുത്തു….

” ചേച്ചീ….. രേവതി നീട്ടി വിളിച്ചു…

സൈറ നോക്കിയതും രേവതി തുടർന്നു : അച്ഛൻ മരിച്ച ശേഷം, കടക്കാർക്ക് കൊടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാം വിറ്റു.. വീടും സ്ഥലവും, കാറും, അച്ഛന്റെ ബൈക്കും, അമ്മയുടെയും എന്റെയും അനിയത്തിയുടെയും ആഭരങ്ങൾ അടക്കം എല്ലാം…… ഒരു ചെറിയ വാടക വീട്ടിൽ …. അമ്മ ഒരു തുണിക്കടയിൽ ജോലിക്ക് പോയി ആണ് പിന്നെ ഞങ്ങളെ……

രേവതി ഒന്ന് നിർത്തിയ ശേഷം തുടർന്നു: കുടുംബക്കാർ വരെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ , ഞങ്ങളുടെ അവസ്ഥ നന്നായി അറിഞ്ഞും, വീട്ടിൽ വന്ന് അമ്മയുടെ മുന്നിൽ നിന്ന്, എനിക്ക് ഇവളെ അത്രേം ഇഷ്ടാണ്, വേറെ ഒരാൾക്കും കെട്ടിച്ചു കൊടുക്കരുത്, കൊടുക്കാൻ സമ്മതിക്കില്ല…. എനിക്ക് തന്നെ വേണം എന്റെ രേവതിയെ… കോളേജ് കഴിഞ്, എന്തേലും ജോലി നേടി, ഞാൻ വന്ന് കൊണ്ട് പോയിക്കൊണ്ട് ഇവളെ, വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞവൻ ആണ് എന്റെ ഹരീ…….
ഡിഗ്രിക്ക് 92%മാർക്ക്‌ ആയിരുന്നു എന്റെ ചെക്കന്.. ഒരുപക്ഷെ ഇവന്റെ ജീവിതത്തിൽ ഞാൻ ഇല്ലായിരുന്നു എങ്കിൽ, എന്റെ ചെക്കൻ എവിടെയെങ്കിലും എത്തിയേനെ…….
രേവതി സങ്കടത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *