പക്ഷെ ആ സമയം അവൾക്ക് പിറകിൽ ആയി നിന്നിരുന്ന, ആയി, അല്ലെങ്കിൽ സുരഭി, അവളിൽ നിന്നും ആ ചിത്രം പിടിച്ചു വാങ്ങി ആ ചിത്രത്തിലേക്ക് തുറിച്ചു നോക്കി…..
” ഫാത്തി……………….. ഒരു ഉച്ചത്തിൽ, ഉറക്കെ ഉള്ള നിലവിളിയോടെ, സുരഭി ആ ചിത്രം തന്റെ നെഞ്ചിലേക്ക് അമർത്തി ഉറക്കെ അലറി… ” മേരി ഫാത്തീ……………………….
യാതൊരു വികാരങ്ങളും മുഖത്ത് കാണിക്കാതെ നിന്നിരുന്ന സൈറയെ, അതുവരെ സംശയത്തോടെ നോക്കിയ ചിലർക്കുള്ള മറുപടി ആയിരുന്നു സുരഭിയുടെ, നെഞ്ച് പൊട്ടിയുള്ള കരച്ചിൽ………
ഹരി ഉടനെ സുരഭിക്ക് സൈഡിൽ ആയി നിന്ന്, ആയിയെ ചേർത്തു പിടിച്ചു…………….
ഒന്നും പറയാൻ ആവാതെ, ആയിയെ സമാധാനിപ്പിക്കാൻ പോലും ആവാതെ സൈറ മുഖം കുനിച്ചു കൊണ്ട് ബാക്കി ഉള്ള തന്റെ ഉമ്മിയുടെ ഓർമകളിലേക്ക് നോക്കി….
പിറകിൽ ആ സമയം ആയിയെ ചുറ്റി പിടിച്ചു കൊണ്ട് ഒരു സൈഡിൽ ഹരി ഇരുന്നപ്പോൾ, മറു ഭാഗത്ത് ഫർസുമ്മയും ഉണ്ടായിരുന്നു…
സുരഭിക്ക് കരച്ചിൽ അടക്കാൻ ആയില്ല, അവൾ ആ ചിത്രം നെഞ്ചോടു ചേർത്തു പിടിച്ച്, ഇടക്കിടക്ക് ആ ചിത്രത്തിലേക്ക് നോക്കി തേങ്ങി കൊണ്ടിരുന്നു………
…………………………………………………………….
ഹരിയുടെ മുഖത്തേക്ക്, അല്ലെങ്കിൽ അവന്റെ കണ്ണുകളിലേക്ക് നോക്കിയ സൈറയുടെ മുഖത്ത് ഉണ്ടായിരുന്നത് അവനോട് പറഞ് അറിയിക്കാൻ പറ്റാത്ത അത്രയും നന്ദി ആയിരുന്നു..
ഹരി അവളുടെ കഥ, അവളുടെ ഉമ്മിയുടെ കഥ ആകെ മാറ്റി ആണ് അവിടെ പറഞ്ഞിരുന്നത്. ബഷീറിനെ പോലും അവൻ അവിടെ ചീത്ത ആക്കിയിരുന്നില്ല……
അപകടത്തിൽ പെട്ട് ബഷീർ മരിച്ച ശേഷം, ഫാത്തിമ അടുത്തുള്ള ഒരു തുണി ഫേക്ടറിയിൽ ജോലിക്ക് പോയി ആണ് സൈറയെ വളർത്തിയതും പഠിപ്പിച്ചതും എന്നെല്ലാമാണ് ഹരി പറഞ്ഞു വച്ചിരുന്നത്…
ആയിയെ അവർക്ക് മുന്നിൽ, ഒരു അയൽവാസിയിൽ ഉപരി, ഫാത്തിമയുടെ കൂടെ ജോലി ചെയ്തിരുന്ന, ഫാത്തിമയുടെ മരണ ശേഷം ഫാത്തിമയുടെ സ്ഥാനത്ത് നിന്ന് മകളായി വളർത്തി എന്നും ഹരി പകുതി നുണ കയറ്റി വച്ചടിച്ചു…..
സൈറ മാത്രം അല്ല, ആയിയും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയോടെ ഹരിയെ നോക്കിയപ്പോൾ, ഹരി അവരുടെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു…..
” മോളെന്താ ഒന്നും പറയാത്തെ, ഇവിടെ വന്ന് ഇത് വരെ ഒന്നും മിണ്ടിയിട്ട് കൂടെ ഇല്ലല്ലോ ? “.. ഫൗസിയ ആണ് ചോദിച്ചത്..
ഹരി മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഹരിയുടെ കയ്യിൽ സൈറ പിടിച്ചു.. ഇനി ഞാൻ സംസാരിച്ചോണ്ട് എന്ന മട്ടിൽ..
” അത് ആന്റി “… സൈറ പറഞ്ഞു തുടങ്ങിയതും, ഹരി സൈറയുടെ ചെവിയിൽ പറഞ്ഞു : ആന്റി അല്ല, വലിയുമ്മ……..
” വാട്ട് “… സൈറ മുഖം വീർപ്പിച്ചു പതിയെ ചോദിച്ചു.. ഹരി അത് വീണ്ടും പറഞ്ഞു ” വലിയുമ്മ “…
സൈറ ഫൗസിയയെ നോക്കി പറഞ്ഞു : എനിക്ക് ഇങ്ങനെ… ഇവിടുത്തെ ശീലങ്ങൾ, അതൊന്നും അറിയില്ല… ഉമ്മി ഉണ്ടായിരുന്ന വരെ കുറച്ചൊക്കെ…. അതിന് ശേഷം… സൈറ പറഞ്ഞു നിർത്തി…
” അയ്യോ അതൊന്നും പ്രശ്നം അല്ല, മോള് പറ… എന്താണ് എന്ന് വച്ചാൽ വിളിച്ചോ… ഫർസുമ്മ ആണ് പറഞ്ഞത്..
ഒന്ന് മുഖം കുനിച്ചിരുന്ന ശേഷം സൈറ പറഞ്ഞു : അത്… എന്റെ ഉമ്മി മരിക്കുന്ന വരെയും എന്നോട് പറഞ്ഞത്, ഇവിടെ, ഒരു കാരണ വശാലും വരരുത്, ഇവിടെ ഉള്ളവരെ കാണാൻ ശ്രമിക്കരുത് എന്നാണ്…..
ഫൗസിയയുടെയും, ഫർസുമ്മയുടെയും മാത്രം അല്ല ഫൈസുക്കയുടെ മുഖം വരെ സങ്കടത്തോടെ കുനിഞ്ഞു..
ഉടനെ ഫർസുമ്മയെ നോക്കി സൈറ പറഞ്ഞു : അയ്യോ അത്, നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ലട്ടോ…. എന്റെ ഉമ്മി, ഉമ്മിക്ക് അത്രയും ഇഷ്ടായിരുന്നു നിങ്ങളെ.. നിങ്ങൾ എല്ലാരും ഉമ്മിയെ സ്നേഹിച്ചു എടുത്ത് നടന്നതും, വളർത്തിയതും എല്ലാം ഉമ്മി പറഞ്ഞു അറിയാം… സങ്കടം… സങ്കടം കൊണ്ടായിരുന്നു ഉമ്മി എന്നോട് അങ്ങിനെ…….. നിങ്ങളെ വേദനിപ്പിച്ചതിന്… നിങ്ങളുടെ വാക്ക് കേൾക്കാതെ ഇറങ്ങി പോയതിന്.. നിങ്ങളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിന്…. മരണം വരെയും എന്റെ ഉമ്മി മനസ്സിൽ സ്വയം ശപിച്ചിട്ടേ ഉളളൂ…… നിങ്ങളെ ഓർത്ത് കരഞ്ഞിട്ടേ ഉളളൂ…..
