പാമ്പും കോണിയും – 6 19

ഞാൻ അങ്ങട് ഞെട്ടിയില്ലേ കേട്ടപ്പോൾ … ” എങ്ങനെ.. അവിടെ?… ഞാൻ ചോദിച്ചു.

ചിരിച്ചോണ്ട് ഇവൻ പറഞ്ഞു : ഹലോ….. ഒരാൾ കുടിക്കാൻ വെള്ളം കൊണ്ട് വന്ന് തന്നത് ഓർമ ഉണ്ടോ?.. അത് ഈ ഞാൻ ആണ്… പക്ഷെ രൂപം ഇതായിരുന്നില്ല… ഞാനും മേക്കപ്പ് ഒക്കെ ഇട്ട് വേറെ രൂപത്തിൽ ആയിരുന്നു.. നാടകത്തിന്റെ മേക്കപ്പിൽ…

സത്യം, എനിക്ക് ഒരു ഓർമ്മയും ഇല്ലാട്ടോ… വെള്ളം കുടിച്ചതും, കൊണ്ട് വന്ന് തന്നതും, അത്രയും ടെൻഷനിൽ ആർന്നു ഞാൻ…

അപ്പോൾ, ഹരി തുടർന്നു പറഞ്ഞു : നാടകത്തിനു ഞങ്ങൾക്ക് ബി ഗ്രേഡ്.. ലാസ്റ്റ് റിസൾട്ട്‌ രേവതിയുടെ.. അതിൽ എ കിട്ടിയാൽ, നമ്മൾ ചാമ്പ്യൻസ്… മറക്കാൻ പറ്റുമോ അന്നത്തെ ആ രാത്രി, നമ്മുടെ ജില്ല ചാമ്പ്യൻ ആയി, പൊളിച്ചടക്കിയ ആ രാത്രി…..

” എനിക്ക് ജില്ലാ ചാമ്പ്യൻഷിപ് ഒന്നും അല്ലാട്ടോ ടെൻഷൻ ഉണ്ടാർന്നേ.. കലാ തിലകം ആവാൻ എ കിട്ടിയേ മതിയാരുന്നുള്ളൂ…. അതാരുന്നു എന്റെ ടെൻഷൻ…

പിന്നെ…. സൈറ സീനുകൾ മനസ്സിൽ ആലോചിച്ചു കൊണ്ട് ചോദിച്ചു…

ഹരി പിന്നെ എന്റെ അടുത്തിരുന്ന ദീപ്തിയെ നോക്കിട്ട് പറഞ്ഞു : എടീ….. നോക്കിയേക്കണം.. നമ്മുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ സ്റ്റാർ ആണ്……

” നീ പോടാ കരിംകണ്ണാ…. ദീപ്തി അവനെ നോക്കി പല്ല് ഇളിച്ചു വിളിച്ചു…

” കരിംകണ്ണൻ “… അതെന്താ സാധനം.. സൈറ സംശയത്തോടെ ചോദിച്ചു..

“അതോ.. ഇവരുടെ നാടകത്തിൽ, ഇവന്റെ ക്യാരക്റ്ററിന്റെ പേര് ആയിരുന്നു അത്… നാടകം കഴിയുമ്പോഴേക്കും പാവം, ആ പേര് ഇവന് വീണു……

സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു……

” എന്നിട്ട്… എന്നിട്ട്…. സൈറ കൂടുതൽ അറിയാൻ ആയി ചോദിച്ചു.

പിന്നെ അല്ലെ ദീപ്തി പറഞ്ഞെ, ഹരിയും അവളും ബാലവാടി മുതൽ ഒന്നിച്ചു പഠിച്ചതാണ്…. പിന്നെ അവള് അങ്ങട് തുടങ്ങിയില്ലേ ഹരിയെ പറ്റി പറയാൻ….

വീണ്ടും ഒരുമ്മ രേവതി ഹരിയുടെ നെറ്റിയിൽ കൊടുത്തു തുടർന്നു….

” ഫുട്ബോൾ…. വോളിബാൾ… നാടകം… സ്റ്റോറി റൈറ്റിങ്…… ഈ കിടക്കുന്നവൻ, സ്കൂളിൽ മാത്രം അല്ലന്നെ , ആ നാട്ടിലേ ഫേമസ് ആണെന്ന് അപ്പോഴല്ലേ അറിയണത്…

” ആൻഡ് യൂ ഫെൾട്…. സൈറ ഇടം കണ്ണിട്ട് ചോദിച്ചപ്പോൾ, മുഖം കൂർപ്പിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്.. എന്നേക്കാൾ വലിയ സ്റ്റാർ, അതും എന്റെ ക്ലാസ്സിൽ തന്നെ… മ്മ്മ്മ്…. ചെറിയൊരു അസൂയ ഒക്കെ തോന്നി…

സൈറയും രേവതിയും വീണ്ടും ചിരിച്ചു.. ശബ്ദം ഉണ്ടാക്കാതെ, അവനെ ഉണർത്തിരിക്കാൻ ഇരുവരും ഒരേ പോലെ ചിരിച്ചു…..

എന്നിട്ട്…….. സൈറ ചോദിച്ചു…

എന്നിട്ടെന്താ….. ഒരുദിവസം ഒരു സീനിയർ ചേട്ടൻ, വിപിൻ എന്നാ പേര്…. എന്നോട് വന്ന് ഐ ലവ് യൂ പറഞ്ഞു….. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു…. പക്ഷെ മൂപ്പര് ഉണ്ടോ വിടുന്നു.. എന്റെ പിന്നാലെ ആയി ഏത് നേരവും………

പിന്നെ…. പെട്ടെന്ന് എന്താ അറിയില്ല, വിപിനേട്ടനെ കാണണ്ടേ ആയി, അതായത് എന്റെ പിന്നാലെ വരാതെ ആയി….

സ്ഥിരം, ഉച്ചക്ക്, വൈകീട്ട് ക്ലാസ്സ്‌ വിട്ടാൽ ബസ് സ്റ്റാൻഡ് വരെ, ഒരേ ബസിൽ കയറുക… പെട്ടെന്ന് കാണാതായപ്പോൾ ഒരു മിസ്സിംഗ്‌.. ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ലാട്ടോ ….. എന്നാലും മിസ്സിംഗ്‌….

എന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഇത് സംസാരം ആയി.. പിന്നെ മേഘ ആണ് എവിടെയൊക്കെയോ അന്വേഷിച്ചു വന്ന് പറയണത്, ഹരിയാണ് അതിന്റെ കാരണം, ഹരി വിപിനേട്ടനെ പിടിച്ചു വിരട്ടി എന്ന്…….

” എനിക്ക് ഇഷ്ടം ആണ് അവളെ, അതുകൊണ്ട് ഈ പിന്നാലെ നടപ്പ് നിർത്തിക്കോ, അല്ലേൽ തല മണ്ട തല്ലിപ്പൊളിക്കും “… ഹരി പറഞ്ഞൂത്രെ.. രേവതി ചിരിച്ചു പറഞ്ഞു.

” ങ്ങേ?..ഹരിയോ ?.. സൈറ മിഴിച്ചു ചോദിച്ചു…

ഞാൻ മാത്രം അല്ല ചേച്ചി, എന്റെ കൂട്ടുകാരികളും ഷോക്ക് ആയി അത് കേട്ടപ്പോൾ. ഹരി ഇങ്ങനെ ഒരു കാര്യം പറയുകയോ, അല്ലെങ്കിൽ അങ്ങിനെ എന്റെ അടുത്ത് പെരുമാറുകയോ ചെയ്തിട്ടേ ഇല്ലാ അന്ന് വരെ…

എന്തായാലും, ദീപ്തി ഹരിയോട് പോയി ഈ കാര്യം ചോദിച്ചു …… അപ്പോൾ ഇവൻ പറഞ്ഞു ” എടീ അത് അങ്ങിനെ ഒന്നും ഇല്ലാ, ക്ലാസ്സിൽ പഠിക്കുന്ന കുട്ടി അല്ലെ, അതോണ്ട് ഹെൽപ് ചെയ്തതാണ്. അത്രയേ ഉളളൂ. അതിൽ കൂടുതൽ ഒന്നും ഇല്ലാ …..

Leave a Reply

Your email address will not be published. Required fields are marked *