പാമ്പും കോണിയും – 6 19

നാണക്കേടും ഒപ്പം പേടിയും കൊണ്ട് കണ്ണ് തുറിച്ചിരിക്കുന്ന രേവതിയോട് ചിരിച്ചു കൊണ്ട് സൈറ പറഞ്ഞു : എടീ പെണ്ണെ… എന്തായാലും, അവന്മാരുടെ പ്ലാൻ ഞാൻ പൊളിച്ചില്ലേ, ഒരു തെളിവും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയെ ഞാൻ അവന്മാരെ പോവാൻ വീട്ടിട്ടുള്ളൂ….. പിന്നെ, ഇതൊക്കെ എന്റെ സംശയങ്ങൾ മാത്രം ആണ് ട്ടോ .. സത്യം ആവണം എന്നില്ല… എന്തായാലും, ആ കാറും സ്ത്രീയും, പിന്നെ ഇപ്പോൾ കെവിൻ ആൻഡ് ആൽവിന്റെ ഡീറ്റൈൽസും ബിജു സാറിന് കൊടുത്തിട്ടുണ്ട്, എല്ലാം കണക്ട് ചെയ്ത് അന്വേഷിക്കാനും പറഞ്ഞിട്ടുണ്ട്…
നീ പേടിക്കണ്ട…. നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നുണ്ടേൽ, ഞാൻ എന്നെ കൊണ്ട് ആവുന്ന ഹെൽപ് ഞാൻ ചെയ്തിരിക്കും… പിന്നെ ഉള്ളത്, ഹരി… അത് നീ നോക്കണം, അവൻ അറിയാതെ….

” മ്മ്മ്മ്മ്മ്…. രേവതി ആശ്വാസത്തോടെ, ഉറപ്പോടെ മൂളിയപ്പോൾ, സൈറ വീണ്ടും പറഞ്ഞു : വീണ്ടും പറയുന്നു, ഇന്നലെ നടന്നത് ഹരി അറിയരുത്… അറിയാൻ പാടില്ല… അറിഞ്ഞാൽ ചിലപ്പോൾ, അവൻ മനസ്സിൽ എടുക്കുക നീ പ്രതികാരം ആയി, മീൻസ് ഇംഗ്ലീഷിൽ ഒരു വേർഡ് ഉണ്ട്, റിവൻഞ്ച് സെക്സ് അതാവും.. ഇട്സ് നോട് ഗുഡ്….

അവൾ തല കുലുക്കിക്കൊണ്ട്, മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ” ഒരിക്കലും, ഒരു കാരണ വശാലും, ഇന്നലെ പറ്റി പോയ തെറ്റ്, ഹരി അറിയില്ല.. അറിയില്ല.. അറിയില്ല…”

” ചേച്ചീ…. ചേച്ചിക്ക് ഇങ്ങനെ ഒക്കെ സ്മാർട്ട്‌ ആയി ചിന്തിക്കാൻ പറ്റുന്നത് “… രേവതി അത്ഭുതത്തോടെ ചോദിച്ചു.

നല്ലൊരു ചിരി ആയിരുന്നു മറുപടി. അതിന് ശേഷം സൈറ പറഞ്ഞു : പതിനാറാം വയസ്സിൽ ഞാൻ ഒറ്റക്ക് ആയതാണ് മോളെ… അവിടുന്നു ഇങ്ങോട്ട് പലതും കണ്ടിട്ടും കേട്ടിട്ടും, അനുഭവിച്ചും, ചെയ്തും ആണ്, ഇന്ന് ഈ കാണുന്ന സൈറ ഉണ്ടായത്. എളുപ്പം ആയിരുന്നില്ല ഒന്നും….
കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ, നീ പിന്നെ എന്നെ ചേച്ചി എന്ന് വിളിക്കില്ല.. അതോണ്ട് അറിയണ്ട ട്ടോ…

രേവതിക്ക് കൂടുതൽ അറിയാൻ മനസ്സ് വെമ്പി എങ്കിലും, അവൾ ചോദിക്കാൻ നിന്നില്ല…..

അൽപ നേരത്തെ നിശബ്ദത ഭേധിച്ചു കൊണ്ട്….” ചേച്ചീ…. ഞങ്ങളെ…. ഞങ്ങളെ കൂടെ കൊണ്ട് പോവുമോ ബാംഗ്ലൂരിലേക്ക്…….. കണ്ണുകൾ അടച്ചു കിടന്നിരുന്ന സൈറ, രേവതിയുടെ ചോദ്യം കേട്ട്, കണ്ണ് തുറന്ന് രേവതിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി…

” അത്…. അത്… എനിക്ക് പേടിയുണ്ട് ചേച്ചി … ചേച്ചി പോയാൽ…. ചേച്ചി അടുത്തില്ലെങ്കിൽ….. എന്റെ ഹരിക്ക്….. രേവതി കേഴലോടെ സൈറയോട് പറഞ്ഞു.

സൈറ ഗൗരവത്തോടെ പറഞ്ഞു : ഇടക്കിടക്ക് ഇങ്ങനെ വാക്ക് മാറ്റി പറഞ്ഞോണ്ടിരുന്നാൽ എങ്ങിനെയാ രേവതി ശരിയാവുക. നിന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” നീ എവടെ പോണം പറയുന്നോ അങ്ങോട്ടെ പോവൂ എന്ന്.”..

” ഇല്ല ചേച്ചി… ഇനി മാറില്ല…. ഉറപ്പ്… രേവതി സൈറയുടെ മുഖത്ത് നോക്കി പറഞ്ഞു.

” മ്മ്മ്മ്….. “.. എന്ന് നീട്ടി മൂളി, സൈറ തന്റെ ചുണ്ടിനു താഴെ ചൊറിഞ്ഞു കൊണ്ട് ആലോചനയിലേക്ക് കടന്നപ്പോൾ… രേവതി ആകാംക്ഷയോടെ ചോദിച്ചു : എന്താ ചേച്ചി?.. എന്തേലും പ്രശ്നം ഉണ്ടോ?.. ഹരിക്ക് അവിടെ ജോലി ഒന്നും കിട്ടില്ലേ?..

ഒരു ചിരി… പൊട്ടി ചിരി… അത് കഴിഞ്ഞു സൈറ പറഞ്ഞു….” ഹരിക്കോ?…… ഹരിക്ക് ഒരു ആയിരം ജോലി കിട്ടും, അതിനുള്ള പഠിപ്പുമുണ്ട്, കഴിവുമുണ്ട് അവന് . അവന്റെ ഈ അയ്യോ പാവം അല്ലെങ്കിൽ പിള്ളേര് കളി ഒക്കെ നിന്റെയും, വീട്ടുകാരുടെയും മുന്നിൽ മാത്രമേ ഉളളൂ…… അവനെ ആവശ്യത്തിന് അധികം ടെസ്റ്റ്‌ ചെയ്തിട്ടുള്ളതാ ഞാൻ. ഐ നോ ഹിസ് കാലിബർ, ആൾ ഹി നീഡ്‌സ് സം പുഷ്…..

” ഞാൻ നുണ പറയുന്നതല്ല… അവൻ എപ്പോൾ ഓകെ പറഞ്ഞാലും അപ്പോൾ ഞാൻ കൂടെ കൊണ്ട് പോവാൻ തയ്യാർ ആണ് … എന്റെ കൂടെ നിർത്തി…… എനിക്ക് അറിയാവുന്നത് എല്ലാം പഠിപ്പിക്കും… ആൻഡ് ഐ നോ.. ഹി വിൽ അച്ചിവ് ഗ്രേറ്റ്നെസ്സ്…… സൈറ തുടർന്നു…

” പിന്നെ… പിന്നെന്താ പ്രശ്നം… രേവതി ചോദിച്ചു…

” നിന്റെ കാര്യം ആണ്… അന്ന് നീ വരുന്നില്ല എന്ന് പറഞ്ഞത് കേട്ട്, നിന്റെ ഡാൻസ് സ്കൂളിന് കണ്ടു വച്ചിരുന്ന സ്ഥലം വേണ്ട എന്ന് പറഞ്ഞു ഞാൻ……..

Leave a Reply

Your email address will not be published. Required fields are marked *