പാമ്പും കോണിയും – 6 19

ഒരു ചെറു ചിരിയുമായി അവന്റെ കവിളിൽ ആയിയും തലോടി………

……………………………………………………………

പിറ്റേന്ന്…

അവസാന പ്രോഗ്രാമും കഴിഞ്ഞു, കുളിയും വസ്ത്രവും മാറി സന്തോഷവതിയായി തന്റെ കഴിവിന്റെ പരമാവധി താൻ ചെയ്തു എന്ന ആത്മവിശ്വാസത്തിൽ, സന്തോഷത്തോടെ സൈറയോടൊപ്പം, കാറിനു പിന്നിൽ കയറി ഇരുന്ന ശേഷം അണ് രേവതി ചോദിക്കുന്നത് : എന്താ ചേച്ചി, മുഖം വല്ലാതിരിക്കുന്നത്?..

” അത് ഹരീ… അവനെ വിളിച്ചപ്പോൾ സൗണ്ട് ഒരുമാതിരി, എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ…. സൈറ മുഖം ചുളിച്ചു സംശയത്തോടെ പറഞ്ഞു….

രേവതി ഒന്ന് ഞെട്ടി…. സൈറയുടെയും രേവതിയുടെയും ഉള്ളിൽ ആ സമയം ഉണ്ടായിരുന്നത് ഒരേ ചോദ്യം ആയിരുന്നു… ക്ലബ്ബിൽ ഉണ്ടായ ആ രാത്രിയെ പറ്റി അവൻ അറിഞ്ഞിരിക്കുമോ?………

” എന്താ…. എന്താ ഉണ്ടായത് ചേച്ചി?.. സൈറയുടെ കയ്യിൽ പിടിച്ചു പേടിയോടെ കണ്ണ് തുറിച്ചു കൊണ്ട് രേവതി ചോദിച്ചു…..

” നിന്റെ പെർഫോമൻസിന്റെ ഇടയിൽ ആണ്, ആയീടെ മെസേജ്. വേഗം വിളിക്കാൻ വേണ്ടി….. സൈറ പറഞ്ഞു നിർത്തിയതും..

” അയ്യോ.. ആദി….. രേവതി ചീറി….

” അവന് കുഴപ്പം ഒന്നുമില്ലെടി… ഇത് അതല്ല…. ഹരിയുടെ അച്ഛന് പെട്ടെന്ന് എന്തോ വയ്യായ്ക……….. സൈറയെ മുഴുവനാക്കാൻ രേവതി സമ്മതിച്ചില്ല….

“ങ്ങേ……….. അയ്യോ……… അച്ഛൻ… രേവതി ഉച്ചത്തിൽ അലറി…… ഡ്രൈവർ വരെ ഞെട്ടി. വണ്ടി ഒന്ന് ഉലഞ്ഞു..

സൈറ കണ്ണ് തുറിച്ചു കൊണ്ട് : എടീ… അതിന് കുഴപ്പം ഒന്നും ഇല്ലാ… ഹോസ്പിറ്റലിൽ ഉടനെ കൊണ്ട് പോയി, ഗ്യാസിന്റെ ആണ്…. ഹരിയെ വിളിച്ചു എടുത്തില്ല.. പിന്നെ, നിന്റെ അമ്മയെ വിളിച്ച്, അവന്റെ അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചു ഞാൻ.

അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല രേവതി… അവളുടെ കണ്ണുകളിൽ പൊടുന്നനെ നിറഞ്ഞ ഭയം, അതിവേഗത്തിൽ നിറഞ്ഞ അവളുടെ ഉണ്ട കണ്ണുകൾ, ഞെട്ടി വിളറിയ മുഖം. വിറക്കുന്ന ചുണ്ടുകളും, കൈകളും… ഒരു വലിയ പൊട്ടി കരച്ചിലിലേക്ക് രേവതി കടക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയ സൈറ വേഗം, അവളെ ചേർത്ത് പിടിച്ചു…

“എന്താടീ… ഗ്യാസ് ആണെന്ന്…. വെറും ഗ്യാസ്… ഒരു ഇൻജെക്ഷൻ… ഒറ്റ ഇൻജെക്ഷൻ…ആള് ഓകെ ആയി….. സൈറ പറഞ്ഞു നിർത്തിയതും, രേവതി അലറി കരയാൻ തുടങ്ങി….

അന്ന് രാത്രിയിലെ സംഭവത്തിന്‌ പോലും, രേവതി ഇങ്ങനെ കരഞ്ഞിട്ടില്ല. സൈറക്ക് എന്തോ പന്തികേട് തോന്നി…

” എന്താ മാം… എന്താ പ്രശ്നം.. വണ്ടി നിർത്തണോ “.. ഡ്രൈവർ ആകുലതയോടെ ചോദിച്ചു….

” വേണ്ട… ഫാമിലിയിൽ ഒരു മെഡിക്കൽ എമർജൻസി.. അതിന്റെ ആണ്… സൈറ ഡ്രൈവറോട് പറഞ്ഞതും…

” ചേച്ചി.. എനിക്ക്.. എനിക്ക് ഇപ്പോൾ വീട്ടിൽ പോണം… എന്റെ ഹരി.. എന്റെ ഹരിയെ കാണണം എനിക്ക്… അവൾ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു..

” ഞാൻ ഗ്യാസ് എന്ന് തന്നേ അല്ലെ പറഞ്ഞത് “… സൈറ സംശയിച്ചു ഒരു നിമിഷം…

” എടീ.. ഹരി അവിടെ ഹോസ്പിറ്റലിൽ ഉണ്ട്.. അവനോട് സംസാരിക്കാൻ നോക്കി, അവന്റെ സൗണ്ട് ഒരുമാതിരി, എന്നോട് സംസാരിക്കാൻ നിക്കാതെ വേഗം ഫോൺ കട്ട്‌ ആക്കി…. അതാ ഞാൻ ഹരിക്ക് എന്തോ ദേഷ്യം ഉണ്ടെന്ന് സംശയം പറഞ്ഞത്….
പിന്നെ, അമ്മ പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ട്രിപ്പ്‌ കഴിഞ്ഞ വഴി ഇറങ്ങും എന്ന്…. സൈറ പറഞ്ഞു നിർത്തിയതും….

“ഹരിക്ക്…. എന്റെ ഫോൺ… അമ്മക്ക്… വിളിക്ക്… വിളിക്കണം ചേച്ചി… ഇടറുന്ന ശബ്ദവുമായി രേവതി പറഞ്ഞപ്പോഴും, സൈറക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല…

സൈറ വേഗം ഫോൺ എടുത്ത്, ഹരിയെ വിളിച്ചു എങ്കിലും കാൾ എടുത്തില്ല… ഉടനെ അവന്റെ അമ്മയെ നേരത്തേ വിളിച്ച നമ്ബറിൽ വിളിച്ചു…

സൈറ സംസാരിക്കുന്നതിനു മുൻപ്, രേവതി ഫോൺ തട്ടി പറിച്ചു വാങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു : അമ്മേ… അമ്മേ… അച്ഛന്….

” മോളെ… കരയണ്ട… അച്ഛന് ഒന്നുമില്ല… ഗ്യാസ് ആയിരുന്നു.. വെറുതെ ആളെ പേടിപ്പിക്കാൻ …. അവന്റെ അമ്മ പറഞ്ഞത് സൈറയും കേട്ടു..

അതുകൊണ്ടൊന്നും രേവതിയുടെ മുഖത്തെ പേടിയും പരിഭ്രാന്തിയും മാറുന്നത് സൈറ കണ്ടില്ല…

“അമ്മേ.. ഹരി… ഹരി എവടെ….. രേവതി വിക്കി വിക്കി ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *