ഹരിയുടെ കയ്യിലെ കെട്ടും, അധികം രോമങ്ങൾ ഇല്ലാത്ത, വെളുത്ത ശരീരം ആയത് കൊണ്ട് തന്നെ, ശരീരത്തിലെ ചുവന്ന പാടും പെട്ടെന്ന് തന്നെ കണ്ട, സുരഭി അതിവേഗം അടുത്തു അവന്റെ അടുത്തേക്ക്….
” യെ ക്യാ ഹുവാ….. ആയിയുടെ ശബ്ദത്തിൽ പേടി നിറഞ്ഞ ശബ്ദം, ഹരി ചെറിയ ചിരിയോടെ അതിന് മറുപടി കൊടുത്തു…..
” തന്റെ തെറ്റാണ്.. പെട്ടെന്ന് ശ്രദ്ധിച്ചില്ല… ” മുഴുവൻ ആക്കേണ്ടി വന്നില്ല, രേവതിയും സൈറയും നോക്കി നിൽക്കെ, കീഴ്ച്ചുണ്ട് മുഴുവൻ പല്ലിൽ കടിച്ചു കൊണ്ട് ” പടക്ക് “എന്ന ശബ്ദത്തോടെ ഹരിയുടെ തലക്കിട്ട് നല്ലൊരു കിഴുക്ക് കിഴുക്കി സുരഭി …..
കിട്ടിയത് ഹരിക്ക് ആണെങ്കിലും, തലക്ക് കൈ വച്ചത് സൈറ ആയിരുന്നു…… ഒരു പ്രായം ആവുന്ന വരെ, താൻ ഒറ്റക്ക് നിൽക്കാറായി എന്ന് ബോധ്യപ്പെടുത്തിയ വരെ…. താൻ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക്, തെറ്റുകൾക്ക്, ഒരു അമ്മയെ പോലെ, അല്ല, അമ്മയായി തന്നെ തനിക്ക് തന്നുകൊണ്ടിരുന്ന കിഴുക്ക് ……… അതേ മുഖ ഭാവം.. കീഴ്ച്ചുണ്ട് രണ്ട് പല്ലിലും കടിച്ചു പിടിച്ചു കൊണ്ട്, ദേഷ്യം കടിച്ചമർത്തി ഉള്ള അതേ ഭാവം….
ഒപ്പം അലറി ” ബച്ചാ ഹേ ക്യാ തൂ… ഹാ.. ഗാഡി ചലാനെ നഹി ആത്താ ഹേ ക്യാ?….. കുച്ച് ഹോ ജാ താ തോ?……. സുരഭി അലറിയപ്പോൾ, ഒരു കുട്ടിയെ പോലെ മുഖം കുനിച്ചിരുന്നു അവൻ….
രേവതി സൈറയെ നോക്കിയപ്പോൾ കണ്ടത്, വാ പൊത്തി പിടിച്ചു കൊണ്ട് ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന സൈറയെ ആണ്… ഒപ്പം സൈറ ആയിയോട് പറഞ്ഞു : ഏക് ഓർ ദോ… ഒരെണ്ണം കൂടെ കൊടുക്ക് ആയി…..
സുരഭി ഹരിയുടെ അടുത്തിരുന്ന് അവന്റെ ചുവന്നു തുടുത്ത ശരീര ഭാഗത്ത് കൈ വച്ച് അമർത്തി നോക്കി, രേവതിക്ക് നേരെ തുറിച്ചു നോക്കി പറഞ്ഞു………… പറഞ്ഞതായിരുന്നില്ല, അജ്ഞാപിച്ചതായിരുന്നു… (മലയാളം ): ഐസ് പാക്ക് ഉണ്ടോ… ഉണ്ടെങ്കിൽ വേഗം എടുക്ക്… അല്ലെങ്കിൽ അവിടെ വീട്ടിൽ ഉണ്ട്.. വേഗം എടുത്ത് വാ….
ആദ്യം ഒന്ന് ഞെട്ടി ആയെങ്കിലും, തന്റെ ചെക്കനോട് ഉള്ള സ്നേഹവും കെയറിങ്ങും ആണ് കാരണം എന്ന് മനസ്സിലാക്കിയ രേവതി, വേഗം അടുക്കളയിലേക്ക് ഓടി………..
ആ സമയം ആണ് സൈറയുടെ ഫോൺ റിങ് ചെയ്യുന്നത്…… വീഡിയോ കാൾ ആയിരുന്നു…. (പറഞ്ഞത് ഇംഗ്ലീഷിൽ ആണെങ്കിലും, മലയാളത്തിൽ എഴുതുന്നു )..
” എവടെ ആയിരുന്നു നീ… എത്ര വട്ടം വിളിച്ചു എന്നറിയുമോ?…. സൈറ ചീറി, അല്ലെങ്കിൽ അലറി പറഞ്ഞു. സൈറ കോപം കൊണ്ട് കത്തുകയായിരുന്നു….
സ്ത്രീ ശബ്ദം ആയിരുന്നു മറു തലക്കിലും… ” എടീ ഞാൻ ഹോസ്പിറ്റലിൽ ആണ്.. കേസിനിടയിൽ ആയിരുന്നു…. എന്താ പ്രശ്നം?……
” സ്റ്റാൻഡ് അപ് “… സൈറ മുഖം വീർപ്പിച്ചു കൊണ്ട് അലറി പറഞ്ഞു ഹരിയോട്..
ഹരി വേഗം, വടി പോലെ എഴുന്നേറ്റ് നിന്നപ്പോൾ, ഫോണിൽ ബാക്ക് ക്യാമറയിലേക്ക് മാറ്റി, അവന്റെ ചുവന്നു തുടുത്ത ശരീരത്തുലേക്ക് ഫോക്കസ് ചെയ്തു പറഞ്ഞു മുന്നോട്ട് നടന്ന്, അവന്റെ ശരീരത്തിലെ ചുവന്ന ഭാഗത്ത് കൈ വച്ച് പറഞ്ഞു : ആക്‌സിഡന്റ് പറ്റിയതാണ്…. ലോക്കൽ ഡോക്ടർസ് ഓക്കേ ആണ് എന്ന് പറഞ്ഞു. ഐ നീഡ് എ സെക്കന്റ് ഒപ്പിനിയൻ ഫ്രം യൂ……
ആരാണ് എന്താണ് എന്നറിയാതെ വടി പോലെ ഹരി നിന്ന് കൊടുത്തെങ്കിലും, സൈറയുടെ മുഖം, തന്റെ മാഡത്തിന്റെ ദേഷ്യം കണ്ട അവൻ വടി പോലെ നിന്ന് കൊടുത്തു….
അപ്പോഴേക്കും രേവതി ഐസ് പാക്ക് എടുത്ത് തിരികെ എത്തിയിരുന്നു…
സൈറ അവന്റെ ശരീരം, അല്ലെങ്കിൽ ചുവന്നു നിൽക്കുന്ന ഭാഗം ഫോണിലൂടെ മറു ഭാഗത്ത് നിന്ന് പറയുന്ന പോലെ സൂം ചെയ്തും, കൈ കൊണ്ട് അമർത്തിയും സൈറ ഹരിക്ക് തൊട്ടരികിൽ ആയി തന്നെ നിന്നു…
” ആ ഫോൺ ഒന്ന് അവന് കൊടുത്തേടി “.. ഫോണിൽ അപ്പുറത്ത് ഉള്ള സ്ത്രീ ശബ്ദം വന്നതും, സൈറ തന്റെ ഫോൺ ഹരിക്ക് നേരെ നീട്ടി…
ഫോണിൽ ഉള്ളത്, സൈറക്ക് അത്രയും വിശ്വാസം ഉള്ള, ചിലപ്പോൾ അത്രയും ക്ലോസ് ആയ ഡോക്ടർ ആണെന്ന് മനസ്സിലായ ഹരി, കൂടുതൽ മെഡിക്കൽ ആയിട്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചാണ് ഫോൺ വാങ്ങിയത്. കാണാൻ സുന്ദരി ആയ, വട്ട മുഖവും തടിച്ച ചുവന്ന ചുണ്ടും ഉള്ള ആ മുഖം നല്ലൊരു ചിരിയോടെ പറഞ്ഞു : ഹായ്… ഐ ആം മീരാ… ഡോക്ടർ തെരേസ വില്യംസ്… ടെക്സസ് xxxx ഹോസ്പിറ്റലിലെ xxxx ഡോക്ടർ ആണ്.. ആൻഡ് സൈറാസ് ഫ്രണ്ട്….
