” അച്ഛന്റെ കൈ പിടിച്ച് ഇരിക്കുന്നുണ്ട് … അമ്മ പറഞ്ഞു നിർത്തി…
” എനിക്കൊന്ന് സംസാരിക്കണം അമ്മേ… രേവതി പറഞ്ഞു….
” ദാ കൊടുക്കാം …. അമ്മ പറഞ്ഞു..
” ഹരീ… ദേ രേവതി… ഫോണിൽ അമ്മയുടെ ശബ്ദം കേട്ടു..
പിന്നെ കുറച്ചു നേരത്തിനു അവിടെ നിന്ന് ഒന്നും പറഞ്ഞു കേട്ടില്ല…
” ഹെലോ… ഹരിയുടെ ശബ്ദത്തിനു ഒരു മൃദുത്വം ഉണ്ടായിരുന്നില്ല….
ഇങ്ങനെ ഒരു ടോണിൽ.. മുഴക്കത്തിൽ ആദ്യമായാണ് സൈറയും ഹരിയുടെ ശബ്ദം കേൾക്കുന്നത്…ഈ ശബ്ദത്തിൽ തന്നേ ആണ് നേരത്തെയും ഹരി സംസാരിച്ചത്…
“ഹരീ അച്ഛന്.. അച്ഛന് എങ്ങിനുണ്ട്… രേവതി വിക്കി വിക്കി ചോദിച്ചു..
“കുഴപ്പമില്ല… അത് മാത്രം ആയിരുന്നു അവന്റെ മറുപടി….
“ഇനിയെന്ത് ചോദിക്കും, പറയും എന്നറിയാതെ ഇരിക്കുന്ന രേവതിയെ കണ്ട്, ഫോൺ വാങ്ങി സൈറ പറഞ്ഞു : ഹരീ… പ്രോഗ്രാം അടിപൊളി ആയിരുന്നുട്ടോ.. ആൻഡ്….
മുഴുവപ്പിക്കുന്നതിനു മുൻപ്, ” ഓക്കേ ” എന്ന് മാത്രം പറഞ്ഞു കൊണ്ട്, ഫോൺ കാൾ കട്ട് ആയി … അല്ല കട്ട് ആക്കി അവൻ……
സൈറ അതിശയത്തോടെ തന്റെ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി…
പിന്നെ തല ചെരിച്ചു കൊണ്ട് രേവതിയെയും……
ഇന്നലെ പ്രോഗ്രാം ലൈവ് കണ്ട, സന്തോഷം കൊണ്ട് തുള്ളി ചാടിയ, വീട്ടിൽ അവൻ കാണിച്ചു കൂട്ടിയതെല്ലാം ആയിയിൽ നിന്നും അറിഞ്ഞ, സൈറ രേവതിയെ നോക്കിയപ്പോൾ, കുമ്പിട്ട് കൊണ്ട് കരയുകയായിരുന്ന രേവതി മുഖം ഉയിർത്തി, കേഴലോടെ പറഞ്ഞു : ചേച്ചി… നമുക്ക് പോവാം ചേച്ചി… എങ്ങിനെയെങ്കിലും നമുക്ക് പോവാം… എനിക്ക് ഹരിയെ കാണണം.. അവന്റെ അടുത്തുണ്ടാവണം…..
” എന്റെ രേവതീ… നീ കാര്യം പറ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഞാൻ അറിയാതെ, നിങ്ങൾ ഇന്ന് തല്ലു കൂടിയോ, ഫോണിലൂടെ?..അതോ വേറെന്തെങ്കിലും ആണോ?… എന്താ സംഭവം?…. സൈറ കുറച്ചു ഉറക്കെ ആണ് ചോദിച്ചത്…
കണ്ണ് തുടച്ചത് കൊണ്ട് മാത്രം അവളുടെ കണ്ണ് നീർ വറ്റിയില്ല… രേവതി വിക്കി വിക്കി പറഞ്ഞു : ചേച്ചി… ഹരി.. ഹരി.. ഹരിയെ ചേച്ചിക്ക് അറിയില്ല… അവന്റെ ജീവൻ.. ജീവന്റെ ജീവൻ ആണ് അവന്റെ അച്ഛൻ… ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ അവൻ അവന്റെ അച്ഛനെ ആണ്……. ആ അച്ഛന് എന്തെങ്കിലും പറ്റിയാൽ.. പിന്നെ, അവന്റെ താളം തെറ്റും… അവൻ.. അവൻ ആകെ മാറും… അവന് എന്ത് ചെയ്യണം, പറയണം, ഒന്നും അറിയാതാവും…..
രേവതിക്ക് മുഴുവപ്പിക്കാൻ ആയില്ല…അല്ലെങ്കിൽ കൂടുതൽ എങ്ങനെ വിശദീകരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു…
സൈറ പിരികം ഉയർത്തി വാ പൊളിച്ചിരുന്നു……. ഹരിയുടെ ഇങ്ങനെ ഒരു സൈഡ്…. അച്ഛനെ ഭയങ്കര ഇഷ്ടം ആണെന്ന് അറിയാം, എന്നാലും, ഇത്രയും ഡീപ് ആയ സ്നേഹവും, അറ്റാച്ച്മെന്റും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അവൾക്കറിയില്ലായിരുന്നു….
” പ്ലീസ് ചേച്ചി… ഞാൻ അവന്റെ അടുത്ത് വേണ്ട നിമിഷം ആണ് ഇത്… ഈ സമയത്ത് ഞാൻ അവന്റെ കൂടെ ഇല്ലെങ്കിൽ, പിന്നെ ഞാൻ അവന്റെ ഭാര്യ ആണെന്ന് പറഞ്ഞിട്ട്……. രേവതി പറഞ്ഞു നിർത്തിയതും, സൈറക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി……
കൂടുതൽ ചിന്തിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് തന്നേ, സൈറ തലച്ചോറ് ഉപയോഗിക്കാൻ തുടങ്ങി…ചിന്തകളിൽ മുഴുകിയ ശേഷം ഫോൺ എടുത്ത് വിളിച്ചു…..
” ഡ്രൈവർ… വിത്തിൻ 40 മിനുട്ട്സ്… ക്യാൻ യൂ ടേക്ക് അസ് ടു എയർപോർട്ട്… സൈറയുടെ ചോദ്യം വന്നു..
” യെസ് മാം… ഞാൻ എത്തിക്കാം….. തമിഴ്നാട് കാരൻ ആയ, മാരിമുത്തു ആയിരുന്നു ആ കാബിന്റെ ഡ്രൈവർ. പിന്നിൽ അവർ പറയുന്നത് എല്ലാം കേട്ട് കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു അയാൾ….
അയാൾ ഗിയർ മാറ്റി…… വണ്ടി കുതിച്ചു പാഞ്ഞു….. വണ്ടിയിലെ എല്ലാ ലൈട്ടുകളും ഇട്ട്, ഹോൺ അടിച്ച് അയാൾ അതി വേഗത്തിൽ വണ്ടി ഓടിച്ചു…
ആ വണ്ടിക്ക് വേണ്ടി, ബാക്കി വണ്ടികൾ വഴി മാറി കൊടുത്തു…കൊടുക്കേണ്ടി വന്നു….
വണ്ടിയിൽ നിന്നും ഇറങ്ങി, നിറ കണ്ണുകളോടെ ഡ്രൈവറോട് രേവതി നന്ദി പറഞ്ഞപ്പോൾ, അയാൾ ഒന്ന് പുഞ്ചിരിച്ചു……
അഞ്ചു പൈസ പോലും കൂടുതൽ അയാൾ വാങ്ങിയില്ല….. തന്റെ അച്ഛന്റെ ഓർമ്മകളിൽ ആയിരുന്നു ആയാളും..
