പാമ്പും കോണിയും – 6 19

വന്നവരുടെ കണ്ണുകൾ, അല്ല തലയും മുഖവും, മുഖ ഭാവവും കാറിനുള്ളിൽ എന്തോ നിധി കാണാൻ എന്ന മട്ടിൽ എത്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

രേവതിയും ആയിയും അന്തം വീട്ടിരുന്നപ്പോൾ, കൈകൾ കൂട്ടി പിടിച്ചു മുന്നോട്ട് നോക്കി, തരിപ്പിൽ ഇരിക്കുകയായിരുന്നു സൈറ…….

അവളുടെ കണ്ണ് ചുവന്നിരുന്നു……..

ഹരി, കൂടി നിൽക്കുന്നവർക്ക് എല്ലാം നല്ലൊരു ചിരി കൊടുത്തു കൊണ്ട്, കാറിന്റെ മറുപുറത്തേക്ക്, അല്ലെങ്കിൽ സൈറ ഇരിക്കുന്ന ഡോറിന്റെ അരികിലേക്ക് വന്ന് ഡോർ തുറന്നു………

ഇളകാതെ, തന്നെ നോക്കാതെ മുന്നോട്ട് നോക്കി വടി പോലെ ഇരിക്കുന്ന സൈറയുടെ അടുത്തേക്ക് കുനിഞ്ഞു കൊണ്ട് ഹരി പറഞ്ഞു : മാം… ഇത്….

സൈറ തല പൊടുന്നനെ വെട്ടിച്ചു കൊണ്ട് ഹരിയെ നോക്കി……

ചുവന്ന കണ്ണുകൾ, ദേഷ്യം കൊണ്ട് വീർത്ത മുഖം, വികസിച്ച മൂക്ക് ഹരി ഒന്ന് പേടിച്ചു പിന്നോട്ട് നീങ്ങി അൽപം…

ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, ഹരി അല്പം മുന്നോട്ട് നീങ്ങി പതിയെ പറഞ്ഞു : മാം… പ്ലീസ്…. എല്ലാവരും മാമിനെ കാണാൻ വേണ്ടി ആണ് കൊതിയോടെ നിക്കുന്നത് … ഇറങ്ങിക്കൂടെ…..

” ഞാൻ.. എനിക്ക്… എനിക്ക് ആരെയും കാണണ്ട… സൈറ പറഞ്ഞു….. പല്ല് കടിച്ച് ദേഷ്യത്തിൽ പറഞ്ഞു…

ഹരി ഒന്ന് കണ്ണടച്ചു.. ഒരു ചെറു ചിരിയോടെ പതിയെ പറഞ്ഞു : ഇറങ്ങുന്നോ അതോ ഞാൻ പൊക്കി എടുത്ത് പുറത്ത് ഇറക്കണോ…….

മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ ഒരു അപേക്ഷ പോലെ പറഞ്ഞു : മാം പ്ലീസ്… ഒരു പ്രശ്നവും ഉണ്ടാവില്ല.. എന്റെ വാക്കാണ്…. പ്ലീസ്… എന്നെ വിശ്വസിച്ചൂടെ……..
……………………………………………………………..

അടിച്ചു കോൺ ആയി, ചെന്നൈയിൽ വച്ച് സൈറ പറഞ്ഞ മുറി വാക്കുകൾ. അതോർത്ത് എഴുതി വച്ച്, തുടങ്ങിയ അന്വേഷണം, യാത്ര…. ചെന്ന് നിന്നത്, മൂന്ന് ദിവസങ്ങൾക്കു മുൻപ് ഇതേ വീട്ട് മുറ്റത്ത് ആയിരുന്നു.

ഒരു കാലത്ത് കേസിൽ പെട്ട് പ്രശ്നത്തിൽ കുടുങ്ങിയ കുടുംബം, പക്ഷെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ജ്വല്ലറിയുടെയും , സൂപ്പർ മാർക്കെറ്റ് ശ്രിങ്കലകളും ആയി നല്ല നിലയിൽ, അല്ലെങ്കിലും പണക്കാർ ആയി നിൽക്കുന്ന പേര് കേട്ട കുടുംബം….

ഹരി തന്റെ ബൈക്കിൽ നിന്നും ഇറങ്ങി അൽപ നേരം ശംകിച്ചു നിന്നു…

” എന്ത് പറയും, എങ്ങിനെ പറയും, ഇപ്പോഴും താൻ അന്വേഷിച്ചു വന്ന, കുടുംബം ഇത് തന്നെ ആണോ എന്ന ഉറപ്പ് പോലും ഇല്ല… ഹരി നിന്ന് വിയർത്തു.

അപ്പോഴേക്കും, വീട്ടിൽ നിന്നും ഒരു ഇത്ത ഒരു കുട്ടിയേയും എടുത്തു കൊണ്ട്, തലയിൽ ഷാൾ വച്ച് തട്ടം പോലെ ഇട്ട് പുറത്തേക്ക് ഇറങ്ങി വന്നു…

” ആരാ എന്താ വേണ്ടേ?.. ഇത്ത ചോദിച്ചു..

” അത്.. ഞാൻ… ഒരു അന്വേഷണവും ആയിട്ട്…. ഹരി വിക്കി വിക്കി പറഞ്ഞു.

സുന്ദരനായ ചെറുപ്പക്കാരൻ, കയ്യിൽ ബാഗും, ടൈ കെട്ടി ഇൻസൈട് ചെയ്ത്, മുടിയൊക്കെ ചീകി ഒതുക്കി…. ഹരിയെ അടിമുടി നോക്കി ഇത്ത പറഞ്ഞു : അകത്തേക്ക് വരൂ……

ആ വലിയ വീടിന്റെ വലിയ ഹാളിൽ ഹരി അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുമ്പോൾ, രണ്ടു മൂന്ന് ചെറിയ കുട്ടികൾ വന്ന് അവനെ നോക്കി ചിരിച്ചു നിന്നു….

കലക്കിയ വെള്ളവുമായി വന്ന് ഹരിക്ക് കൊടുത്ത് ഇത്ത ചോദിച്ചു : പറയൂ, എന്താ അറിയേണ്ടത്….

ഹരി വേഗം ഗ്ലാസ്‌ ചുണ്ടിലേക്ക് അടുപ്പിച്ചു… എന്ത് പറയണം എന്ന് അവന് ഒരു പിടുത്തവും ഇല്ലായിരുന്നു…

മുന്നിൽ ഇരിക്കുന്നവന്റെ, ഭാവവും മട്ടും, എന്തോ പന്തി കേട് തോന്നിയ ഇത്ത കുറച്ചു ഉറക്കെ വിളിച്ചൂ : ഇക്കാ…….. ഇക്കാ………. ഒന്ന് വരിൻ നെ ഇങ്ങോട്ട്… ഇവിടെ ആരോ വന്നിട്ടുണ്ട്….

ജ്യൂസ്‌ ഹരിയുടെ തൊണ്ടയിൽ കയറി, ഹരി ചുമക്കാൻ തുടങ്ങിയപ്പോൾ, കണ്ട് നിന്ന കുട്ടികൾ ചിരിക്കാൻ തുടങ്ങി…..

അപ്പോഴേക്കും കുറച്ചു സൈസ് ഉള്ള പാന്റ്സും ഷർട്ടും ഇട്ട ഒരാൾ താഴെ ഉള്ള റൂമിൽ നിന്നും പുറത്തിറങ്ങി, കയ്യിൽ ഫോണും പിടിച്ചു വന്നു…

അയാൾ ആ ഇത്തയോട് ചോദിച്ചു : ആരാ റമീ?……

” അറിയില്ല… എന്തോ അന്വേഷണം ആയി വന്നതത്രേ?… ഇത്ത പറഞ്ഞു..

” അത് ശരീ, ആരാ എന്താ അറിയാതെ, എന്നിട്ടാണോ നീ വീട്ടിനുള്ളിൽ വിളിച്ചു കയറ്റിയത്…. അയാൾ ആ ഇത്തയോട് കുടിപ്പിച്ചു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *