“…എന്റെ ഹരീ പിശുക്കൻ ഒന്നും അല്ലാട്ടോ ചേച്ചി…… അവനെകൊണ്ട് എത്താത്തത് കൊണ്ടാണ്……. ഈ വീട്, ഹരിയുടെ വീട്, എന്റെ വീട്.. എല്ലാ ചിലവും എന്റെ ഹരിയുടെ തലയിൽ ആണ്…. അതിന് പുറമെ അച്ഛന്റെ ചികിത്സാ ചിലവ്… മരുന്നിന്റെ ചിലവ്….. എന്റെ വീടിന്റെ ബാക്കി ഉള്ള ലോൺ അടവ്, പാർവതിയുടെ പഠിപ്പിന്റെ ചിലവ്…. എന്റെ ചെക്കന്റെ തലയിൽ ഇല്ലാത്ത ഭാരങ്ങൾ ഒന്നും ഇല്ലാ…..
കഴിഞ്ഞ വർഷം എംപ്ലോയീ ഓഫ് ദി ഇയർ ആയി കിട്ടിയ കാർ വേണ്ട എന്ന് പറഞ്, അതിന് പകരം ക്യാഷ് വാങ്ങി, ഭാവിയിലേക്ക്, എന്റെ പെങ്ങളുടെ കല്യാണ ചിലവിനു ഇരിക്കട്ടെ എന്ന് പറഞ് ഫിക്സിഡ് ഇട്ടു ഇവൻ……..
അത് വരെ ഭർത്താവിനെ പറ്റി നല്ലത് പറഞ്ഞു കൊണ്ടിരുന്ന രേവതിയുടെ മുഖ ഭാവം മാറി. മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു : അതെന്തായാലും നന്നായി, അല്ലെങ്കിൽ ആ കാർ ഞാൻ തല്ലി പൊളിച്ചേനെ…… അവന്റെ ഒരു എംപ്ലോയീ ഓഫ് ദി ഇയർ….. തെണ്ടി….
രേവതിയുടെ പൊടുന്നനെ ഉള്ള മാറ്റം കണ്ട്, സൈറയും ആയിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു…
സൈറ പറഞ്ഞു : അത് വിട്.. കഴിഞ്ഞില്ലേ.. എന്തായാലും ബാംഗ്ലൂർ…. മാർക്കറ്റിങ്ങിൽ…. അവിടെ എംപ്ലോയീ ഓഫ് ദി ഇയർ പരുപാടി ഒന്നും ഇല്ലാ.. ഫിക്സ് സാലറി, ഇപ്പോൾ കിട്ടുന്നതിനേക്കാൾ രണ്ട് ഇരട്ടിയിൽ തുടങ്ങും, ബാക്കി കഴിവ് പോലെയും, മുകളിലേക്ക് കയറുന്നതിനും അനുസരിച്ചു…..
… പിന്നെ, നിന്റെ ഡാൻസ് സ്കൂൾ സക്സസ് അയാൾ, ഹരിയേക്കാൾ സമ്പാദിക്കാൻ നിനക്ക് പറ്റില്ലേ …….
” മ്മ്മ്മ്…. അത് പെട്ടെന്ന് ആവുമോ ചേച്ചി… രേവതി ചോദിച്ചു.
“അത്ര പെട്ടെന്നു ഒന്നും ആവില്ലട്ടോ, ആദ്യമേ പറഞ്ഞേക്കാം…. രണ്ടു മൂന്ന് മാസം എന്തായാലും പിടിക്കും.. അതിനു മുൻപ് തന്നെ ഒരുപാട് പണികൾ ഉണ്ട്… മെയിൻ കോൺട്രാക്ട് ആണ്.. അത് നീ പേടിക്കണ്ട.. ഞാൻ നോക്കികൊണ്ട്…. സൈറ പറഞ്ഞു നിർത്തി..
” മ്മ്മ്മ്.. രേവതി മൂളി…
” പിന്നെ പറഞ്ഞത് മറക്കണ്ട… എല്ലാം ഞാൻ സെറ്റ് ആയ ശേഷം ഞാൻ പറഞ്ഞു കൊണ്ട് ഹരിയോട് … അതിന്റെ കാരണവും അറിയാലോ?….സൈറ ചോദിച്ചു.
” അറിയാം ചേച്ചി… ഞാൻ ഒന്നും പറയുന്നില്ല… ചേച്ചി എല്ലാം സമയം ആവുമ്പോൾ ഹരിയോട് പറഞ്ഞാൽ മതി….. രേവതി തിരികെ പറഞ്ഞു…….
……………………………………………………………
റൂമിൽ കിടക്കുകയായിരുന്ന സുരഭി, തന്റെ മൂക്ക് വികസിപ്പിച്ചു കൊണ്ട്, ശ്വാസം ഉള്ളിലേക്ക് മൂന്ന് നാല് വട്ടം വലിച്ചു വിട്ടു..
അതേ… സിഗരറ്റിന്റെ മണം തന്നെ.. ആയി ചാടി എഴുന്നേറ്റ് പുറത്തേക്ക് നടന്നു…..
ആയിയെ കണ്ടതും, സൈറ വേഗം വലി കുത്തി കെടുത്തി…
സോഫക്ക് മുന്നിൽ ഒരു കുപ്പിയും ഉണ്ടായിരുന്നു…….
” ആമീ…നീ എനിക്ക് സത്യം ചെയ്തത് അല്ലെ….. ഇനി വലിക്കില്ല എന്ന്… എന്നിട്ട്…. ആയി, സങ്കടവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചു…
ടെൻഷൻ നിറഞ്ഞ മുഖത്ത് നിന്നും വരുന്ന ചിരി.. സൈറയിലെ ഏത് മാറ്റവും ഒരു ഞൊടി ഇടയിൽ കണ്ട് പിടിക്കാൻ കഴിവുള്ള ആയി, അവൾക്ക് അരികിൽ ആയി ഇരുന്ന് കൊണ്ട് ആശങ്കയോടെ ചോദിച്ചു : എന്ത് പറ്റീ ആമീ…
ചിന്തകളിൽ മുഴുകി, അവൾ ആ ചിന്തകളിൽ ഇരുന്ന് കൊണ്ട് പതിയെ പറഞ്ഞു : ആരോ… എവിടെയോ ഇരുന്ന്, ബാക്ക് ഗ്രൗണ്ടിൽ കളിക്കുന്നുണ്ട് ആയീ.. സം വൺ റിച്ച്.. ആൻഡ് പവർ ഫുൾ….
ആയീ കാലി ആയ ഗ്ലാസ്സിലേക്ക് ഒന്നൊഴിച്ചു കൊണ്ട് ഒറ്റ വലിക്ക് കാലിയാക്കി… ഈ രാത്രി നിനക്ക് കൂട്ടായി, എല്ലാം കേൾക്കാൻ ഞാനുമുണ്ട് നിന്റെ കൂടെ എന്ന മട്ടിൽ…
ആയിയുടെ അടി കണ്ട സൈറ ചിരിക്കാൻ തുടങ്ങി….
” എന്താടീ ചിരിക്കൂന്നേ… ആയീ ദേഷ്യം ഭാവിച്ചു ചോദിച്ചു.
” ഹരി… ഹരിയും ഇങ്ങനെ ആണ്……
” ഹരി ” ആ പേര് കേട്ടപ്പോൾ ആയിയുടെ മുഖത്തും ചിരി വിരിഞ്ഞു.
ആയി പറഞ്ഞു…
ഇതൊക്കെ ഹിന്ദിയിൽ ആണ്.. ഹിന്ദി എഴുതാൻ അറിയാം, വായിക്കാനും, നന്നായി തന്നെ, പക്ഷെ രണ്ടു വട്ടം എഴുതാൻ വയ്യ അതുകൊണ്ടാണ്…
” ഞാൻ ഇന്ന് ശരിക്ക് പേടിച്ചു, അവനെ അങ്ങനെ കണ്ടപ്പോൾ… ആയി പറഞ്ഞു നിർത്തി..
” പിന്നെ, ഞാനോ.. ഒന്നും പറയണ്ട…. ഉമ്മിക്ക് പനി കൂടിയ ആ മഴ ഉള്ള രാത്രി ഓർക്കണില്ലേ ആയി……. അന്നത്തെ ശേഷം, ഞാനും ഇതാദ്യം ആണ്, ഇത്രയും പാനിക് ആവുന്നത്…. സൈറ പറഞ്ഞു നിർത്തി…
