പാമ്പും കോണിയും – 6 19

ഉടനെ മുഖം ഉയർത്തി രേവതിക്ക് ഒരു പുഞ്ചിരി നൽകി അവൾ പറഞ്ഞു : രേവതി… അപ്പോൾ ശരീട്ടോ… താങ്ക് യൂ.. ഇങ്ങനെ ഒരു ചാൻസ് തന്നതിന്…

ആൻസി തിരികെ നടക്കാൻ തുടങ്ങിയതും, ഹരി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു വിട്ട് വിളിച്ചു : ഡോക്ടറെ………….

ആ വിളി കേട്ടതും ആൻസി അതിവേഗത്തിൽ തന്നെ തിരിഞ് നിന്ന് ഹരിയെ ആകാംക്ഷയോടെ നോക്കി..

ഹരി രേവതിയെ ഒന്ന് നോക്കി… അനുവാദം തരണം എന്ന വണ്ണം……….

ഹരി മുന്നോട്ട് നടന്ന് ആൻസിയുടെ മുന്നിൽ എത്തി… അവൻ കണ്ണ് അടച്ചു പിടിച്ച്.. ഒന്നും കൂടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് പറഞ്ഞു : എനിക്ക് അറിയാവുന്ന, പരിജയം ഉള്ള , ആ ഡോക്ടർ ആൻസി ആയി വേണം, അബിൻ ഡോക്ടറുടെ അടുത്തേക്ക് പോവാൻ. അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കണം, ഈ ഡോക്ടർക്ക് എന്താണ് വേണ്ടത് എന്ന്….
……എന്റെ മനസ്സ് പറയുന്നു… അബിൻ ഡോക്ടർക്ക് എല്ലാം മനസ്സിലാവും.. എന്റെ ഈ ഡോക്ടറെ മനസ്സിലാക്കാൻ മൂപ്പർക്ക് പറ്റും……..

പിന്നിൽ തന്റെ ഭാര്യ ഉണ്ടെന്ന് അറിഞ്ഞിട്ട് കൂടി, ഹരി അതിവേഗത്തിൽ ആൻസിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപിടിച്ചു….

അവളുടെ തലയിൽ, തലമുടിയിൽ തഴുകി ഹരി പറഞ്ഞു : പിന്നെ തെറ്റ് മുഴുവൻ ഡോക്ടറുടെ തലയിൽ ഇട്ട് ഓടി ഒളിക്കാൻ എന്നെ കൊണ്ട് ആവില്ല.. നമ്മൾ തമ്മിൽ നടന്നത്… അത്.. അതിൽ ഞാനും തെറ്റ് കാരൻ തന്നെ ആണ്… ഡോക്ടർ മാത്രം അല്ല….. വിഷമിക്കണ്ട…..

അവന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ച ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു….

ഹരി സമയം കളയാതെ പിന്നിലോട്ട് മാറി… തിരിഞ്ഞു നോക്കണം എന്നുണ്ട്.. പക്ഷെ പേടി.. ചളിപ്പ് അവനെ സമ്മതിച്ചില്ല, തിരിഞ്ഞ് തന്റെ ഭാര്യയെ നോക്കാൻ..

അവൻ മുഖം കുനിച്ചു നിന്നപ്പോൾ, കണ്ണുകൾ തുടച്ചു കൊണ്ട് അവനെ മറി കടന്ന് ആൻസി മുന്നോട്ട് നീങ്ങി രേവതിയുടെ അടുത്തേക്ക്..

ഹരി തന്നെ കെട്ടിപിടിച്ച പോലെ, അവളെ കെട്ടിപിടിച്ചു കൊണ്ട്, രേവതിയുടെ കണ്ണുകളിൽ നോക്കി നിന്ന് ആൻസി പറഞ്ഞു : എനിക്ക് നല്ല അസൂയ ഉണ്ട്ട്ടോ രേവതിയോട്… സത്യം… ഏതൊരു പെണ്ണിനും വേണ്ടത് ഇങ്ങനെ ഒരു കൂട്ടാണ്.. നമ്മുടെ മനസ്സ് മനസ്സിലാക്കി കഴിയുന്ന ഹരിയെ പോലെ ഒരുത്തന്റെ കൂട്ട്…

ഹരി പതിയെ തിരിഞ്ഞു……..

ചെറു ചിരിയുമായി നിന്നിരുന്ന രേവതിയുടെ മുഖം കണ്ടപ്പോൾ, ഹരി ഒന്ന് ആശ്വസിച്ചു….

ആശ്വാസം അധിക നേരം നീണ്ടില്ല.. അവന് മുഖം ചുളിച്ചു കൊണ്ട് പല്ല് കളിക്കേണ്ടി വന്നു ആൻസിയുടെ അടുത്ത ഡയലോഗിൽ…

” തന്റെ ഹരിയോട് ഞാൻ എത്ര തവണ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടുണ്ട് എന്ന് അറിയുമോ, ഐ മീൻ.. പ്രൈവറ്റ് മോമെന്റിൽ…..

ആൻസി അത് പറഞ്ഞതും രേവതിയുടെ കണ്ണ് ഹരിയിലേക്ക് നീണ്ടു, അതായിരുന്നു ഹരിയുടെ മുഖത്തെ ചളുക്കിയത്…

പക്ഷെ… ഇവൻ ഇൻ… ഡീപ് മൊമെന്റ്.. ഹരി ഒരിക്കൽ പോലും എന്നോട്, ഐ ലവ് യൂ എന്ന് തിരിച്ചു പറഞ്ഞിട്ടില്ല….ഒരിക്കൽ പോലും… കോസ് ഹി ലവ്സ് ഒൺലി വൺ… അത് നിന്നെ ആണ്.. നിന്നെ മാത്രം………. ആൻസി ചെറു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ, രേവതിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു വന്നു..

“പിന്നെ.. പോവുന്നതിനു മുൻപ് ഒരു അഡ്വൈസ് തരാം… തെറ്റി ധരിക്കില്ലല്ലോ.. ആൻസി ചോദിച്ചു..

രേവതി ഒന്നും പറഞ്ഞില്ലെങ്കിൽ കൂടെ ആൻസി തുടർന്നു : യൂ നീഡ് ടു ബി കെയർഫുൾ എബൌട്ട്‌ ഹരി…… ഹരിയെ നോക്കിക്കോളണം…….. കാരണം, നിന്റെ ഹരിക്ക് ഒരു പ്രശ്നം ഉണ്ട്….. ആളുകളുടെ ഇമോഷൻസുമായി പെട്ടെന്ന് അറ്റാച്ച് ആവും.. അതായത്, അവരുടെ പ്രശ്നം ഇവന്റെ പ്രശ്നം ആയി കാണും, അതിന് വേണ്ടി എന്തും ചെയ്യാനും തയ്യാറാവും……
ഇന്ന്… ഈ ലോകത്ത്… അങ്ങിനെ ഉള്ളവരെ, അല്ലെങ്കിൽ ഹരിയെ പോലെ ഉള്ളവരെ ഉപയോഗിക്കാൻ നോക്കുന്നവർ ഒരുപാട് ഉണ്ടാവും….. അവരിൽ നിന്നും ഹരിയെ രക്ഷിക്കാൻ നിന്നെ കൊണ്ടേ പറ്റൂ……

ആൻസി ഈ ഡയലോഗ് പറഞ്ഞതും, അതുവരെ ചിരിച്ചു നിന്നിരുന്ന സൈറയുടെ മുഖ ഭാവം മാറി… അവൾ പല്ല് കടിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി……..

Leave a Reply

Your email address will not be published. Required fields are marked *