പാമ്പും കോണിയും – 6 19

ദേഷ്യത്തോടെ ഹരിയുടെ അടുത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്ന രേവതിയുടെ മുന്നിൽ കയറി നിന്ന് അവളെ സൈറ കണ്ണുരുട്ടി കാണിച്ചു….

അതോടെ രേവതി ശാന്ത ആയി എന്ന് പറയാം …..

രേവതി ഇടത്തോട്ട് അൽപം മാറി നിന്ന് അവനെ നോക്കി പറഞ്ഞു : ഭക്ഷണം ചൂട് ആറി…. ഞാൻ വീണ്ടും ചൂടാക്കാൻ പോവാണ്….. വന്ന് ഇരുന്ന് കഴിച്ചോളണം… പറഞ്ഞേക്കാം….നീ കഴിച്ചില്ലെങ്കിൽ, ഇവിടെ ആരും ആരും കഴിക്കാൻ പോണില്ല………
ആ പിന്നെ, ഹോസ്പിറ്റലിൽ ഒക്കെ പോയിട്ട് വന്നതല്ലേ, ഒന്ന് കുളിക്കുക ഒക്കെ ആവാം, ചെക്കന് ഓരോ അസുഖം കൊണ്ട് വന്ന് കൊടുത്തേക്കരുത്……….. പറഞ്ഞില്ല വേണ്ട……

പറഞ്ഞു തീർത്തു മോണ്ട് കൊണ്ട് രേവതി തിരിഞ്ഞു നടന്നു…..

സൈറ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഒന്നും മിണ്ടാതെ എഴുന്നേറ്റ്, ബാത്രൂം ലക്ഷ്യം ആക്കി നടക്കുന്ന ഹരിയെ ആണ്….

“അത് ശരി… ഇതിനാണോ എന്നെ വിളിച്ചത് “.. സൈറ സംശയത്തോടെ തല ചൊറിഞ്ഞു.

ഊണ് മേശയിൽ അന്ന് സൈറ കൂടെ ഉണ്ടായിരുന്നു അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ………

” എന്നിട്ട് എന്തായി ചേച്ചി…..പ്രോഗ്രാമിന്റെ കാര്യം……. ബാംഗ്ലൂരിൽ … ഫോൺ വല്ലതും വന്നിരുന്നോ?…രേവതി ഹരിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയ ശേഷം ആണ് സൈറയോട് ഇത് ചോദിച്ചത്…

അതുവരെ മുഖം കുനിച്ചു ആർക്കോ വേണ്ടി ഭക്ഷണം കഴിച്ചിരുന്ന ഹരി മുഖം ഉയർത്തി അതിശയത്തോടെ സൈറയെ നോക്കിയപ്പോൾ, സൈറ അൽപം ദേഷ്യത്തോടെ രേവതിയെ നോക്കിയ ശേഷം, ഹരിക്ക് നേരെ മുഖം തിരിച്ചു പറഞ്ഞു : ഹരീ അത്…. ഫുഡ്‌ കഴിച്ചു കഴിഞ്ഞു നമുക്ക് സംസാരിക്കാം. ഇപ്പോൾ നീ കഴിക്ക്….

ഹരി രേവതിയെ ഒന്ന് നോക്കി, പിന്നെ മുഖം കുനിച്ചു ഭക്ഷണം കഴിക്കൽ തുടർന്നപ്പോൾ, സൈറ രേവതിയെ നോക്കി ദേഷ്യം ഭാവിച്ചു കൊണ്ട് പല്ല് കടിച്ചു….

” ഒന്നോ, രണ്ടോ പ്രോഗ്രാം….. അതും ഉറപ്പായിട്ടില്ലട്ടോ ……… രേവതിയുടെ ക്ലാസ്സിക്കൽ ഡാൻസ്……. അവിടെ ബാംഗ്ലൂരിൽ …….. പിന്നെ ഇവിടുത്തെ നമ്മുടെ ഹോട്ടൽ പരുപാടി പോലെ അല്ല…… വലിയ ഹാൾ, ഒരുപാട് ആളുകൾ… ആളുകൾ എന്ന് പറഞ്ഞാൽ, ക്ലാസ്സിക്കൽ ആയുള്ള ആർട്ടുകളെ, അല്ലെങ്കിൽ ക്ലാസ്സിക്കൽ ഡാൻസിനെ ഇഷ്ടപ്പെടുന്നവർ, ഹൃദയത്തിൽ കൊണ്ട് നടക്കുന്നവർ.. അവർക്ക് മുന്നിൽ ……
ടു ബി ഫ്രാങ്ക്… ആ കൂട്ടത്തിലെ ഹൈ ക്ലാസ്സ്‌ അല്ലെങ്കിൽ റിച്ച് ആയിട്ടുള്ള ആളിനെ, ആളെന്നു പറഞ്ഞാൽ, ആണോ, പെണ്ണോ അല്ലെങ്കിൽ ആണും പെണ്ണും അടങ്ങിയ ഒരു കൂട്ടാമോ ആവാം…… അവർ ആണ് എന്റെ ടാർഗറ്റ്….
എന്ന് വച്ചാൽ…… രേവതിയുടെ ഡാൻസ് സ്കൂളിന് വേണ്ട, ക്യാപിറ്റൽ ഫണ്ട് ഇറക്കാനും, വേണ്ടി വന്നാൽ, അഡ്വർട്ടിസ് ചെയ്യിക്കാനും പറ്റുന്നവരെ കണ്ടെത്തുക………
ഗോട്ട് ഇറ്റ്?……………

സൈറ വളരെ മനോഹരമായി, വെറും വാ കൊണ്ട് മാത്രം അല്ല, കൈകൾ വരെ ഉപയോഗിച്ച്, മീറ്റിങ്ങിൽ എന്ന പോലെ ഹരിയോട് പറഞ്ഞു നിർത്തി…

ആദിയെ മടിയിൽ എടുത്ത് ഇരിക്കുന്ന ഹരി സംശയത്തോടെ പറഞ്ഞു കൊണ്ട് രേവതിയെ നോക്കി : ഓകെ… പക്ഷെ അതിന്.. ബാംഗ്ലൂർ…..

( ഓഫീസിൽ ജോയിൻ ചെയ്തതിന്റെ അടുത്ത ദിവസം ആണ് സൈറ ഹരിയോട് പറയുന്നത്… ” ഹരീ… ദേ നിന്റെ രേവതി പറയുന്നു, ബാംഗ്ലൂർക്ക്‌ ഇല്ലാ… നാട്ടിൽക്ക്‌ പോവാണ് എന്നൊക്ക?….. എന്താ സംഭവം?..

ഹരി ആദ്യമായി കേൾക്കുന്ന അത്ഭുതത്തോടെ ഹരി പറഞ്ഞു : ങ്ങേ… എനിക്ക്… എനിക്ക് അറിയില്ല മാം.. എന്നോട് ഒന്നും അവൾ…..മിണ്ടിയാൽ അല്ലെ അതിന്…

ഹരി ഒന്ന് നിർത്തി തുടർന്നു : അവളുടെ ഇഷ്ടം……. അവള് എവടെ പോവാൻ പറഞ്ഞാലും അങ്ങോട്ടേക്ക്… അതേത് നരകത്തിലേക്ക് ആയാലും ശരി……ഇനി അവളെ വേദനിപ്പിക്കില്ല ഞാൻ …… സത്യം…. എന്ത് വന്നാലും ശരി)

രേവതി ഹരിയെ കൂർപ്പിച്ചു നോക്കി അലറി പറഞ്ഞു : ആ പറഞ്ഞിരുന്നു. എന്നും ഇങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി തന്ന്, അവസാനം എന്നെ പറ്റിക്കാൻ അല്ലേ, കണ്ട ഡോക്ടർമാരുടെ പിന്നാലെ പോവാൻ അല്ലെ…

സൈറ പല്ല് കടിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു : എന്താ രേവതി…. അവർ തമ്മിൽ ജോലിയുടെ ഭാഗം ആയി പോലും ഇനി കാണില്ല എന്ന് ഞാൻ ഉറപ്പ് തന്നത് അല്ലെ…പിന്നെന്തിനാ ചുമ്മാ…..

Leave a Reply

Your email address will not be published. Required fields are marked *