ഹരി അവളെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു….
…………………………………………………………..
” ഹരീ ഒരു മിനിറ്റ്… കാറിൽ നിന്നും ഇറങ്ങി തന്റെ വീട്ടിലേക്ക് പോവാൻ തുടങ്ങുന്നതിനു മുൻപ് ഹരിയോട് സൈറ മുഖത്ത് നോക്കാതെ പറഞ്ഞു.
ഹരി രേവതിയെ നോക്കി പറഞ്ഞു : നീ പൊയ്ക്കോ… ഞാൻ വരാം….
സംശയിച്ചു നിന്ന രേവതിയോട് ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : എടീ… ചിലപ്പോൾ എനിക്കിട്ട് ഒന്ന് തരാൻ ആവും… ഭാര്യയുടെയും കുട്ടീടെയും മുന്നിൽ വച്ച്, ഞാൻ എന്തായാലും തല്ല് കൊള്ളൂല… അതുകൊണ്ട് നീ ഇല്ലാതിരിക്കുന്നതാ നല്ലത്..
” ഇല്ലാ… ഞാനും വരും… രേവതി പറഞ്ഞെങ്കിലും, അവൻ അവളെ ഉന്തി തള്ളി തന്റെ വീടിന്റെ വാതിൽ വരെ എത്തിച്ചു വാതിൽ തുറന്ന ശേഷം തിരികെ നടന്നു……….
ഒരു അടി പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഹരി സൈറയുടെ വീട്ടിലേക്ക് കയറിയത് .
കൈ കെട്ടി മുഖം വീർപ്പിച്ചു നിന്നിരുന്ന, ഹരിയുടെ വരവിനായി കാത്തിരുന്ന സൈറ ഹരിയുടെ അടുത്തേക്ക് നടന്നടുത്തു…
സൈറ അവന്റെ മുന്നിൽ എത്തിയതും, ഹരി പല്ല് കടിച്ചു പിടിച്ച്, കണ്ണ് അമർത്തി അടച്ചു. ” അടിയെങ്കിൽ അടി… എന്തെങ്കിലും ആവട്ടെ എന്ന മട്ടിൽ….
ഒരെണ്ണം കൊടുക്കാൻ തന്നെ ആയിരുന്നു സൈറയുടെ ഉദ്ദേശം, പക്ഷെ ഹരിയുടെ നിൽപ് അവൾക്ക് കഴിയുമായിരുന്നില്ല .. പക്ഷെ, അവൾ രണ്ടു കയ്യും ഉയർത്തി ഹരിയുടെ കോളറിൽ പിടിച്ചു…
കണ്ണ് തുറന്ന ഹരി കാണുന്നത്, കണ്ണ് നിറച്ചു കൊണ്ട് ദേഷ്യത്തോടെ തന്നെ നോക്കുന്ന, ചുണ്ടുകൾ വിറപ്പിച്ചു കൊണ്ട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന സൈറയെ ആണ്…..
” എന്തിനാ…. എന്തിനാ ഹരീ നീ..? “… വിറയുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു…
” ഞങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതല്ലേ മാം… ഇത്രയും അടുത്ത്, മാമിന്റെ ഉമ്മിയുടെ വീട്ടുകാർ ഉണ്ടായിട്ട്, പോകുന്നതിനു മുൻപ് അവരെ ഒന്ന് കാണാതെ .. ഒറ്റക്കല്ല ബന്ധുക്കളായി ഒരുപാട് പേര്, അവരെ ഒന്ന് കാണിക്കാതെ മാമിനെ അങ്ങ് പറഞ്ഞു വിടാൻ പറ്റുമോ…. ഹരി പതിയെ പറഞ്ഞു…
” ഞാൻ പറഞ്ഞോ, ഞാൻ ഒറ്റക്കാണ് എന്ന്.. എനിക്ക് ആയി ഇല്ലേ… നീ… നീ ഇല്ലേ… രേവതി ഇല്ലേ……. സൈറയുടെ ശബ്ദം ഇടറി…
അവൾ ഹരിയുടെ കോളറിൽ നിന്നും പിടി അയച്ച ശേഷം പിടിച്ചത് അവന്റെ ഇരു തോളിലും ആയിരുന്നു… അവന്റെ കണ്ണുകളിലേക്ക് നോക്കി, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയും, സ്നേഹത്തോടെയും നിറ കണ്ണുകളുമായി അവനെ വലിച്ചു തന്റെ ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു അവനെ…..
ചെറു ചിരിയുമായി തന്റെ മാഡത്തിന്റെ ആലിംഗനത്തിൽ ഇളകാതെ നിന്ന ഹരിയുടെ ഇടത് ചെവിയിൽ ” താങ്ക്സ് ” എന്ന് പറഞ്ഞു കൊണ്ട് സൈറ മുഖം അൽപ്പം ഉയർത്തി അവന്റെ ഇടത് കവിളിലേക്ക് തന്റെ ചുണ്ട് അമർത്തി….
ഹരിയൊന്ന് ഞെട്ടി…….
അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവൾ പതിയെ പിന്നിലോട്ട് മാറി അവന്റെ മുഖത്തേക്ക് തന്നെ, കണ്ണുകളിലേക്ക് തന്നെ നോക്കി…
തന്നെ നന്ദിയോടെ നോക്കുന്ന തന്റെ മാഡത്തിന്റെ കണ്ണുകൾ കണ്ട് അവന് ചെറു പുഞ്ചിരിയുമായി നിൽക്കാനേ കഴിഞ്ഞുള്ളൂ..
ഉടനെ സൈറയുടെ കൈ പിടി അവന്റെ തോളിൽ നിന്നും ഉയർന്നു കൊണ്ട് അവന്റെ താടിയുടെ ഇരുവശവും ആയി അല്ലെങ്കി അവന്റെ മുഖം തന്റെ കൈകളിൽ എടുത്ത് വലത് കവിളിൽ അമർത്തി മുത്തം വച്ച് പറഞ്ഞു : താങ്ക്സ്…
താങ്ക്സ്….. നെറ്റിയിൽ..
താങ്ക് യൂ വെരി മച്ച്………
ഹരി കണ്ണ് തുറിച്ചു കൊണ്ട് നിന്നപ്പോൾ,തന്റെ മാഡത്തിന്റെ, സൈറയുടെ ചുണ്ട് അമർന്നത് അവന്റെ ചുണ്ടിൽ ആയിരുന്നു…….
ചെന്നൈയിൽ കിട്ടിയിട്ടുണ്ട്, പക്ഷെ കുടിച്ചു കോൺ ആയിരുന്നു അന്ന് സൈറ.. പക്ഷെ ഇപ്പോൾ…..
കാമം അല്ലെങ്കിൽ കൂടെ, ഹരിക്ക് പെരു വിരലിൽ കൂടെ എന്തോ തരിച്ചു കയറി മുകളിലേക്ക്…
ഹരിയുടെ ചുണ്ടിൽ നിന്നും സൈറയുടെ ചുണ്ട് വേർപ്പെടാൻ കുറച്ച് സമയം എടുത്തു…
വേർപ്പെട്ടതും ഹരി വേഗം പിന്നിലേക്ക് നീങ്ങി.. അല്ലെങ്കിൽ അവളുടെ ഒരു കൈ ദൂരം പിന്നിലേക്ക് നീങ്ങി…
ഹരി കണ്ണ് തുറിച്ചു കൊണ്ട് ഇടത്തോട്ട് നോക്കി… ഫോട്ടോ കയ്യിൽ പിടിച്ചു നിന്നിരുന്ന ആയിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ആണ് ഉണ്ടായിരുന്നത്..
