രേവതിയുടെ മുഖത്ത് നിരാശ കൊണ്ട് സങ്കടം നിഴലിക്കാൻ തുടങ്ങി. അവൾ വിക്കി വിക്കി ചോദിച്ചു : അതേ… പോലെ വേറെ… വേറെ കിട്ടില്ലേ?..
“എന്റെ രേവതീ… അത് ബാംഗ്ലൂർ ആണ്… അവിടെ അങ്ങിനെ ഒരു സ്പേസ് കിട്ടുക.. അതിന് വേണ്ടി വരുന്ന തുക എന്ന് പറയുന്നത് ലക്ഷങ്ങളിൽ ആവില്ല നിൽക്കുക………
രേവതിയുടെ നെഞ്ചോന്നു കിടുങ്ങി….
കണ്ണടച്ച് പിടിച്ച് ചിന്തയിൽ ആണ്ടു കൊണ്ടിരുന്ന സൈറ പെട്ടെന്ന് കണ്ണ് തുറന്ന്, സങ്കടത്തോടെ, ആകാംക്ഷയോടെ ഇരുന്നിരുന്ന രേവതിയെ നോക്കി ചോദിച്ചു : ഇനി വാക്ക് മാറില്ല എന്ന് ഉറപ്പാണോ?……
” മ്മ്മ്മ്…. മ്മ്മ്മ് അതേ ചേച്ചി…. രേവതി ദൃഢമായി പറഞ്ഞു.
സൈറ : ” ഞാൻ ഇപ്പോൾ വരാം… ഒന്ന് രണ്ടു കാൾ വിളിക്കട്ടെ… മെയ് ബി… ഉറപ്പില്ല… എന്നാലും… ഒരു വഴി……
ഇത്രയും പറഞ്ഞു കൊണ്ട് സൈറ വേഗം ടബ്ബിൽ നിന്നും എഴുന്നേറ്റ് കുണ്ടി ഉരുട്ടി കയറ്റി നടന്നു പോയി പുറത്തേക്ക്…..
ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് എടുത്തു സൈറ തിരികെ വരാൻ…ആ സമയം അത്രയും ഹരിയെ ആലോചിച്ചു കൊണ്ടുള്ള പേടിയോടെ മുട്ട് മടക്കി, മുഖം ചേർത്ത് ഇരുന്നു അവൾ……
അവൾ വന്നത്, ഫോൺ ചെവിയിൽ പിടിച്ച് ആയിരുന്നു…. ” ജസ്റ്റ് എ സെക്കൻഡ് “… സൈറ പറഞ്ഞു നിർത്തി രേവതിയെ നോക്കി….
” രേവതി… ടു ഡേയ്‌സ്… ഡാൻസ് പ്രോഗ്രാം, ബാംഗ്ലൂരിൽ .. ഓകെ അല്ലെ?.. സൈറ ചോദിച്ചു..
അന്തം വിട്ട് കണ്ണ് തുറിച്ചത് അല്ലാതെ, പെട്ടെന്ന് ഉള്ള ചോദ്യത്തിന് ” ഹാ.. ഓകെ ” എന്ന് മറുപടി കൊടുത്തു രേവതി..
ഫോണിലൂടെ സൈറ പറഞ്ഞു : ജസ്റ്റ് ഇൻഫോം ദി ഡേറ്റ്സ്.. വി വിൽ ബി ദേർ…….താങ്ക് യൂ… താങ്ക് യൂ സർ….
” അല്ല ഹരി… അവനോട്… രേവതി സംശയത്തോടെ ചോദിച്ചു.
സൈറ രേവതിയെ നോക്കി പറഞ്ഞു : ഹരിയെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോണ്ട്……
ഫോൺ മാറ്റി വച്ച് സൈറ ടബ്ബിലേക്ക് കയറി മുന്നത്തെ പോലെ ഇരുന്ന് രേവതിയോട് പ്ലാൻ പറഞ്ഞു തുടങി..
” രേവതീ.. ഞാൻ ഇപ്പോൾ സംസാരിച്ചത്, എനിക്ക് പരിചയം ഉള്ള, എന്റെ സുഹൃത്ത് കൂടെ ആയ, ഇവന്റ് ഓർഗനയ്‌സറുമായി ആണ്… അവർ നമുക്ക് ഡേറ്റ് തരും… നിന്റെ ഡാൻസിന് വേണ്ടി… ഹോട്ടൽ പോലല്ല.. അവിടെ കാണാൻ വരുക, ഹൈ ക്ലാസ്സ് ടീമുകൾ എന്നാൽ ക്ലാസ്സിക്കൽ ഡാൻസ് ഇഷ്ടപ്പെടുന്നവർ ആവും. അവർക്ക് മുന്നിൽ നിന്റെ കഴിവ്, ഡാൻസിലെ കഴിവ് തെളിയിക്കേണ്ടത് നിന്റെ ജോലി ആണ്….നിന്റെ പെർഫോമൻസ് കൊണ്ട് അവരെ, അവരിൽ, ഇൻഫ്ലുൻസ്ട് ആൻഡ് റിച്ച് ആയിട്ടുള്ള, ആരെ എങ്കിലും, നിനക്ക് കയ്യിൽ എടുക്കാൻ കഴിഞ്ഞാൽ…… ബാക്കി കാര്യം ഞാൻ ഏറ്റു………. ഒരു ഡീൽ ഉണ്ടാക്കുക, അതെന്റെ കഴിവാണ്….സൈറ പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കി…
വാ പൊളിച്ചു ഇരിക്കുന്ന രേവതിയുടെ താടിക്ക് അടിയിൽ കൈ വച്ച് മുകളിലേക്ക് അമർത്തി, വാ പൂട്ടിച്ചു കൊണ്ട് സൈറ പറഞ്ഞു : സംഭവം ഇത്രയെ ഉളളൂ രേവതി… പ്യുവർ.. പ്യുവർ ഡാൻസ് സ്കിൽസ്… ഡാൻസിലെ നിന്റെ കഴിവ്… അവിടെ ആണ് എല്ലാം കിടക്കുന്നത്… നീ അതിൽ ആരെയെങ്കിലും, ആണെന്നോ, പെണ്ണെന്നോ ഇല്ലാ.. ഇമ്പ്രെസ്സ് ചെയ്യിച്ചാൽ, നമുക്ക് കിട്ടുക, അല്ലെങ്കിൽ അവരിലൂടെ, ഞാൻ ഉണ്ടാക്കാൻ പോകുന്നത്, ഒരു സ്പോൺസറെ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് വേണ്ടി, കാപിറ്റൽ ഫണ്ട് ഇറക്കാൻ കഴിയുന്ന ഒരു സ്പോൺസറെ .. മനസ്സിലായോ……
മനസ്സിലായി എന്ന അർത്ഥത്തിൽ രേവതി നീട്ടി മൂളി…..
“..എനിക്ക്….എനിക്ക്…ഇനി ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ പറ്റിയില്ലെങ്കിൽ…. രേവതി, പേടിയോടെ സംശയത്തോടെ പറഞ്ഞു നിർത്തി…
” ഒന്നുല്ല… എന്ത് ഉണ്ടാവാൻ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് കുറച്ചു സമയം പിടിക്കും… അത്ര തന്നേ… കാരണം, കയ്യിൽ ഒതുങ്ങുന്ന പോലെ , ഒരു സ്ഥലം കണ്ടെത്തി, പിള്ളേരെ ആകർഷിച്ചു കൊണ്ട് വന്ന്… അതിന് സമയം വേണ്ടി വരും, അത്രയേ ഉളളൂ…….സൈറ പറഞ്ഞു.
കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ, രേവതിയുടെ മുഖം വിരിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…
” എന്നാ പോവേണ്ടി വരുക?.. രേവതി ചോദിച്ചു.
