പാമ്പും കോണിയും – 6 19

രേവതിയുടെ മുഖത്ത് പ്രത്യേക ഭംഗിയിൽ ഒരു ചിരി വടർന്നു വന്നു. അവൾ കീഴ്ച്ചുണ്ട് മൊത്തമായി കടിച്ചു വിട്ട്, ഹരിയെ ഒന്ന് നോക്കി സൈറയോട് പറഞ്ഞു : പിന്നെ ആണ് ഞാൻ.. അല്ലെങ്കിൽ ബാക്കി ഉള്ളവരും അത് ശരിക്ക് ശ്രദ്ധിക്കുന്നത്.. ഇവൻ ഇടക്കിടക്ക്, ഒന്നും അറിയാത്ത പോലെ ക്ലാസ്സിന്റെ ഇടയിൽ എന്നെ നോക്കണത്….. ഞാൻ നോക്കിയാൽ വേഗം മുഖം തിരിക്കും….

അങ്ങിനെ ദീപ്തി വീണ്ടും ഇവനെ ചോദ്യം ചെയ്തു. പക്ഷെ ഇവൻ പറഞ്ഞത്, അത്, തോന്നുന്നതാണ്.. അങ്ങിനെ ഒന്നും ഇല്ലാ…

പിന്നെ ഒരു ദിവസം, ഞങ്ങൾ ഒന്നിച്ചു, രണ്ടു പേര് മാത്രം ഉള്ള സമയത്താണ്…….. അതിപ്പോൾ എങ്ങിനെയാ പറയുക.. രേവതി ആലോചിച്ചു ഓർമ്മകളിലേക്ക് പോയി….

” രേവതീ?… ഹരിയുടെ ശബ്ദം, ഹയർ സെക്കണ്ടറി കലോത്സവത്തിന്റെ തെയ്യാറെടുപ്പുകൾക്കിടയിൽ, ഒരു ശനി ദിവസം, ക്ലാസ്സിലേക്ക് ബാഗിൽ നിന്നും ഒരു സാധനം എടുക്കാൻ വന്ന രേവതിയെ തിരിച്ചു നിർത്തിയത്…

രേവതി സംശയത്തോടെ നിന്നപ്പോൾ, അവൾക്ക് മുന്നിൽ തല കുനിച്ചു നിന്ന് വിറയുകയിരുന്നു ഹരീ ആ സമയം..

“എന്താടാ?.. രേവതിയുടെ ചോദ്യം വന്നു..

വളരെ കഷ്ടപ്പെട്ട് മുഖം ഉയർത്തി ഹരി പറഞ്ഞു : എടീ…അത്… അത്.. ഒരു കാര്യം പറയാൻ……

രേവതി സംശയത്തോടെ : എന്ത് കാര്യം… എന്താണ് എന്ന് വച്ചാൽ പറ…

” എടീ.. അത് നിന്നെ ഒറ്റക്ക്….. ഹരി വാക്കുകൾക്കായി പരതി..

” കാര്യം പറയടാ “… രേവതിയുടെ ഹൃദയമിടിപ്പ് കൂടി…. “ഈശ്വരാ, അത് തന്നെ ആയിരിക്കുമോ “… രേവതി മനസ്സിൽ ചോദിച്ചു..

ഹരി രേവതിയുടെ കണ്ണുകളിലേക്ക് നോക്കി…. അത്… ഐ… എനിക്ക് നിന്നെ ഇഷ്ടം ആണ്…….

രേവതിയുടെ കണ്ണ് തുറിച്ചു……….

” എന്നിട്ട് നീ അപ്പോഴേ അക്‌സെപ്റ്റ് ചെയ്തോ ?… സൈറ ആകാംക്ഷയോടെ ചോദിച്ചു..

” ഓ.. എന്റെ ചേച്ചി… ഇവന്റെ നിൽപ്പും, മട്ടും ഭാവവും കണ്ട എനിക്ക് ചിരിയാ വന്നത്…. ഞാൻ തുടങ്ങിയില്ലേ ചിരിക്കാൻ… ചിരി എന്ന് പറഞാൻ ഒടുക്കത്തെ ചിരി.. ചിരിച്ചു ചിരിച്ചു മനുഷ്യന്റെ അടി വയർ വരെ വേദന എടുത്തു അന്ന്…

” ങ്ങേ…… സൈറ സംശയത്തോടെ വാ പൊളിച്ചു.

ഞാൻ ഇവനോട് ഒന്നും പറയാതെ ഒറ്റ ഓട്ടം ആയിരുന്നു ചിരിച്ചിട്ട്… നേരെ പോയത് ഫ്രണ്ട്സിന്റെ അടുത്ത്… ക്ലാസ്സിൽ ഉണ്ടായത്, ഹരി പറഞ്ഞത് ഞാൻ അതേ ചിരിയോടെ അവരോട് പറഞ്ഞു…… പിന്നെ ഞങ്ങൾ എല്ലാരും കൂടെ ആയിരുന്നു കൂട്ട ചിരി……..

ചിരിക്ക് ശേഷമോ, അവളുമാർ ഉണ്ടോ വിടുന്നു, എല്ലാം കൂടെ, ഞാൻ അടക്കം, നേരെ വിട്ടത് ക്ലാസ്സിലേക്കാണ്…. ഇവനെ കാണാൻ…..

അങ്ങ് നാണം കെടുത്തി എന്ന് പറഞ്ഞാൽ മതിയല്ലോ… എല്ലാം കൂടെ കളിയാക്കി കൊന്നു ഇവനെ…. പാവം, മുഖം കുനിച്ചു ഇളിച്ചു കേട്ടിരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ലാട്ടോ അന്ന് ………..

സൈറയുടെ മുഖം മാറി.. അതുവരെ ഉണ്ടായിരുന്ന ചിരി എവിടെയോ പോയി, അവൾ കലിപ്പോടെ രേവതിയെ നോക്കി……

പക്ഷെ അത് കണ്ടും രേവതി പുച്ഛത്തോടെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല, പക്ഷെ ആ പുച്ഛം തന്നോട് തന്നെ ആയിരുന്നു…

രേവതി തുടർന്നു… ദീപ്തി….. അവൾ ഹരിയുടെ അടുത്തേക്ക് പോകാൻ നേരം അന്ന് ഞങ്ങളെ ഞങ്ങളെ തടഞ്ഞിരുന്നുട്ടോ… വേണ്ട എന്ന് ഞങ്ങളോട് കുറേ പറഞ്ഞതാ … … പക്ഷെ അന്ന് എന്തോ, ആ സമയത്ത്…….

രേവതി പറഞ്ഞു നിർത്തി… മുഖം കുനിച്ചു കൊണ്ട് ഹരിയുടെ മുഖത്തേക്ക് തെറ്റ് ചെയ്ത പോലെ നോക്കി, അവന്റെ തലമുടിയിൽ ഒന്ന് തഴുകി മുഖം ഉയർത്തി സൈറയെ നോക്കി…..

അന്ന്…..ആ ദിവസത്തോടെ…. ദീപ്തി ഞങ്ങളോട് മിണ്ടാതായി… ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഒഴിവായി, ഞങ്ങളുടെ ഗ്രൂപ്പ്‌ ഡാൻസിൽ നിന്നും അവൾ ഒഴിവായി, ഞങ്ങളെ മൊത്തത്തിൽ ഒഴിവാക്കി എന്ന് പറയാം………

അതും പോരാഞ്ഞിട്ട്, വേറൊന്ന് ഉണ്ടായുട്ടോ , രണ്ടു മൂന്ന് ദിവസം, ഞങ്ങളുടെ ക്ലാസ്സിൽ വല്ലാത്ത സൈലൻസ്….. എന്താ പറയുക, ആകെ ഒരു നിശബ്ദത…

അങ്ങിനെ ആണ്, ഞാൻ, ഞാൻ മാത്രം അല്ല, എന്റെ കൂടെ ഉള്ളവർക്കും മനസ്സിലാവുന്നത്, ഹരി ആരായിരുന്നു, എന്തായിരുന്നു ആ ക്ലാസ്സിൽ എന്നത്………………

Leave a Reply

Your email address will not be published. Required fields are marked *