പാമ്പും കോണിയും – 6 19

ആ മുഖ ഭാവം, രേവതിയുടെ പേടി പെടുത്തുന്ന മുഖ ഭാവം.. ഹരി പേടിയോടെ പറഞ്ഞു : അത്… അത് വേണോ..

പല്ല് കടിച്ചു കൊണ്ട് രേവതി ചീറ്റി : വിളിക്കടാ…………………………..
………………………………………………………….

” ഹ… ഹരീ…. ആൻസിയുടെ മൃദു ആയ ശബ്ദം ഫോണിലെ ലൗഡ് സ്പീക്കറിൽ മുഴങ്ങി…

” ഡോ….. ഡോക്ടറെ…. ഹരി രേവതിയെ നോക്കി… ഏത് ഗുളികൻ പിടിച്ച നേരത്താണ് പറയാൻ തോന്നിയത് എന്ന പേടിയോടെ പറഞ്ഞു…

” ഹരീ.. ഞാൻ… ഞാൻ മറ്റന്നാൾ പോവാണ്…. അബിന്റെ അടുത്തേക്ക്.. പോവുന്നതിനു മുൻപേ നിന്നെ ഒന്ന് വിളിച്ച് പറയാം എന്ന് വച്ചു…. സങ്കടത്തോടെ ഉള്ള ആൻസിയുടെ ശബ്ദം ഫോണിലൂടെ വന്നു…

” അബിൻ.. അത് ആരാ.. എന്നുള്ള ശബ്ദം ഇല്ലാത്ത രേവതിയുടെ ചോദ്യത്തിന്.. ഹരി.. ശബ്ദം ഇല്ലാതെ മറുപടി പറഞ്ഞു… ഭർത്താവ്……….

” ഭർത്താവ്… അത് ശരീ….. രേവതി പല്ല് കടിച്ചു…

ഹരി രേവതിയെ പേടിയോടെ നോക്കി വിറച്ചു കൊണ്ട് പറഞ്ഞു : അത്… അതെന്തായാലും നന്നായി…………….

” ചെറിയ ഒരു മൂളൽ മാത്രം ആയിരുന്നു മറുപ്പുറത്ത് ആൻസിയിൽ നിന്ന് വന്നത്…..

ഹരി ഒരു നിമിഷം തന്നെ തന്നെ നോക്കിയിരിക്കുന്ന തന്റെ ഭാര്യയെ നോക്കി, കണ്ണുകൾ അടച്ചു പിടിച്ചു….

ഉള്ളിൽ ധൈര്യം സംഭരിക്കുകയായിരുന്നു അവൻ… അറിയാം, എന്തില്ല എന്ന് പറഞ്ഞാലും, രേവതി ജീവിത കാലം മുഴുവൻ, ആൻസിയുടെ പേര് പറഞ് തന്നെ കൊല്ലാ കൊല ചെയ്യും….. എന്നാലും…

” ഡോക്ടറെ… രേവതി ഇവിടെ ഉണ്ട്.. എന്റെ അടുത്ത്… അവൾ പറഞ്ഞിട്ടാണ് ഞാൻ ഇപ്പോൾ, ഈ സമയത്ത് വിളിച്ചത് തന്നെ…… ഹരി പറഞ്ഞു നിർത്തിയതും, പല്ല് കടിച്ചു കൊണ്ട് ” എന്തിനാ അത് പറഞ്ഞത് എന്ന മുഖഭാവവും ആയി ” രേവതി ഹരിയുടെ തുടക്ക് ഒന്ന് കൊടുത്തു..

” അയ്യോ… ഞാൻ…. അത്ര മാത്രമേ ഹരി കേട്ടുള്ളൂ..

ഹരി വേഗം രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു കിടന്നു, അവളെയും കൊണ്ട്…

“രേവതി… എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ഹരീ…. ആൻസി പറഞ്ഞപ്പോൾ, ഹരിയും രേവതിയും മുഖത്തോട് മുഖം നോക്കി..

” അവളോട്… എല്ലാം തുറന്ന് പറയാൻ.. അവളോട് മാപ്പ് പറയാൻ…. ആൻസിയുടെ ശബ്ദം മുറിഞ്ഞു…

അത് വരെ ഉണ്ടായിരുന്ന രേവതിയുടെ കോപം നിറഞ്ഞ മുഖഭാവത്തിൽ മാറ്റം വന്നു. രേവതി ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി….

ഹരി ഫോണിൽ രേവതിയെ നോക്കി പറഞ്ഞു : ഞാൻ.. ഞാൻ രേവതിക്ക് ഫോൺ കൊടുക്കാം…

രേവതി ഞെട്ടി… കണ്ണ് തുറിപ്പിച്ചു പറഞ്ഞു… എനിക്ക്.. എനിക്ക് വേണ്ട..

ഹരി വേഗം അവളെയും കൊണ്ട് എഴുന്നേറ്റ് ഇരുന്ന്, ഫോൺ കയ്യിൽ പിടിപ്പിച്ച് പറഞ്ഞു : സംസാരിക്ക്‌… നീ കാണണം, സംസാരിക്കണം എന്ന് വാശിപിടിച്ചത് അല്ലെ മാമിനോട്… ഇത്രയും പറഞ്ഞു കൊണ്ട്, ഹരി എഴുന്നേറ്റ് നടന്നു, ആ റൂമിനു പുറത്തേക്ക്…

” രേ….. രേവതി…. ആൻസിയുടെ ശബ്ദം ഫോണിൽ മുഴങ്ങിയതും, രേവതി ഒന്ന് ഞെട്ടി…

അവൾ വിറക്കുന്നു കൈകളുമായി ഫോൺ ചെവിയിലേക്ക് അടിപ്പിച്ചു…

” ഹ…. ഹലോ… രേവതി മൊഴിഞ്ഞു…

“നിന്റെ.. നിന്റെ ഹരി അല്ല.. ഞാൻ ആണ് തെറ്റ്കാരി … ഞാൻ ഞാൻ ആണ് അവനെ…. സോറി…. ഐ ആം റിയലി സോറി …….. ആൻസി പറഞ്ഞു നിർത്തി….

വാതിലിനു പുറത്തു, തുണി ഒന്നും ഇല്ലാതെ ചുവരിൽ ചാരി നിന്ന് കൊണ്ട്, നെഞ്ചിടിപ്പ് ഏറ്റി ആണ് ഹരി നിന്നിരുന്നത്. അകത്ത് തന്റെ ഭാര്യയുടെ ശബ്ദം ഉയരുന്നതും, തന്നെ വിളിക്കാറുള്ള ചീത്തകൾ, ഒരുപക്ഷെ ഫോണിലൂടെ ആൻസിയെ വിളിക്കുന്നതും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്.. ഒരു ശബ്ദവും കേൾക്കാത്തത് കൊണ്ട് തന്നെ, ഉള്ളിലേക്ക് നടന്നു….

ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് അന്തം വിട്ട് ചിന്തയിൽ ഇരിക്കുകയായിരുന്ന തന്റെ പെണ്ണിന്റെ അടുത്ത് ഇരുന്ന അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് മുഖം ഉയർത്തി അവന്റെ മുഖത്ത് നോക്കി, ദേഷ്യത്തോടെ അവൾ പറഞ്ഞു : എനിക്ക്.. എനിക്ക് അറിയണം…

“എന്ത് അറിയണം… ഹരി അന്തം വിട്ട് ചോദിച്ചു..

” അവളെ പറ്റി… ആ ഡോക്ടറെ പറ്റി.. എല്ലാം…. രേവതി പറഞ്ഞു..

ഒരു നീണ്ട നിശ്വാസത്തോടെ ബെഡിലേക്ക് മലർന്ന് കിടന്ന്, അവൻ തന്റെ കൈ നീട്ടി, തന്റെ മാറിലേക്ക് തന്റെ പെണ്ണിനെ ക്ഷണിച്ചു…

Leave a Reply

Your email address will not be published. Required fields are marked *